മേയ് 07 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/52

എൽ.ഡി.എഫ് സർക്കാർ തുടർഭരണം നേടിയതിന്റെ വിജയദിനം പത്തനംതിട്ട താഴെ വെട്ടിപ്രത്ത് ദീപം തെളിച്ച് ആഘോഷിക്കുന്ന കുടുബം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

2/52

എൽ.ഡി.എഫ്. സർക്കാരിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന 'വിജയ ദിന'ത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസിൽ നടന്ന ആഘോഷങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും മകൾ വീണയും | ഫോട്ടോ: എസ്‌.ശ്രീകേഷ്‌ മാതൃഭൂമി

3/52

എല്‍.ഡി.എഫ്. വിജയദിനത്തിന്റെ ഭാഗമായി തൃശൂരില്‍ വിളക്ക് തെളിയിച്ചപ്പോള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

4/52

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന 'വിജയ ദിന'ത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ എ.കെ.ജി. സെന്ററിന് മുന്നിൽ പൂക്കുറ്റി കത്തിച്ച് ആഘോഷിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എസ്‌.ശ്രീകേഷ്‌ മാതൃഭൂമി

5/52

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന 'വിജയ ദിന'ത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ എ.കെ.ജി. സെന്ററിന് മുന്നിൽ പ്രവർത്തകർ ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: എസ്‌.ശ്രീകേഷ്‌ മാതൃഭൂമി

6/52

എൽഡിഎഫ് സർക്കാരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സിപി എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിൽ ജില്ലാ സെക്രട്ടറി പി.മോഹനൻ മെഴുകുതിരികൾ തെളിയിക്കുന്നു. ടി.പി. ദാസൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർഥ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

7/52

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിന്റെ തുടർച്ചയായ രണ്ടാം വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച്‌ വീട്ടിൽ ആഘോഷിക്കുന്ന അൽന പ്രശോഭ്, പ്രയ എന്നിവർ. കോഴിക്കോട്‌ കോട്ടൂളിയിൽ നിന്നുള്ള ദൃശ്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ആണ് ആഘോഷം സംഘടിപ്പിച്ചത്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

8/52

കോഴിക്കോട്‌ മാവൂർറോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തിരുത്തിയാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ റോഡ് ശ്മാശാനത്തിനു മുന്നിൽ പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ പ്രതിഷേധം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

9/52

കോവിഡ്‌ 19 രോഗികൾക്ക് ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഗുരുദ്വാരയിൽ സിഖ് സംഘടന സൗജന്യമായി ഓക്സിജൻ നൽകുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

10/52

കോവിഡ്‌ 19 രോഗികൾക്ക് ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഗുരുദ്വാരയിൽ സിഖ് സംഘടന സൗജന്യമായി ഓക്സിജൻ നൽകുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

11/52

കോവിഡ്‌ 19 രോഗികൾക്ക് ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഗുരുദ്വാരയിൽ സിഖ് സംഘടന സൗജന്യമായി ഓക്സിജൻ നൽകുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

12/52

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് വെള്ളിയാഴ്ച കൊല്ലം പോളയത്തോട്ടിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച വിജയദിനത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ദീപത്തിൽ ജ്വാല പകരുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

13/52

ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയദിനത്തിന്റെ ഭാഗമായി പൂത്തിരികൾ കത്തിച്ചപ്പോൾ. നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജന്റെ കൊല്ലം മുളംകാടകത്തെ വസതിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

14/52

ലോക്ഡൗണിനു മുന്നേ വീട്ടുസാധനങ്ങൾ വാങ്ങാനായി പത്തനംതിട്ട സപ്ലൈകോയുടെ മുന്നിൽ കാത്തിരിക്കുന്നവർ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

15/52

സമ്പൂർണ ലോക് ഡൗൺ നടപ്പിൽ വരുന്നതിനു മുന്നേ സാധനങ്ങൾ വാങ്ങാനായി കടകളിലെ തിരക്ക്. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

16/52

സമ്പൂർണ ലോക് ഡൗൺ നടപ്പിൽ വരുന്നതിനു തലേ ദിവസമായ വെള്ളിയാഴ്ച പത്തനംതിട്ട നഗരത്തിൽ അനുഭവപ്പെട്ട വാഹനങ്ങുടെ തിരക്ക് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

17/52

സമ്പൂർണ ലോക് ഡൗൺ നടപ്പിൽ വരുന്നതിനു തലേ ദിവസമായ വെള്ളിയാഴ്ച പത്തനംതിട്ട നഗരത്തിൽ അനുഭവപ്പെട്ട വാഹനങ്ങുടെ തിരക്ക് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

18/52

സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ നടന്ന എൽ.ഡി.എഫ് വിജയ ദിനാഘോഷം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

19/52

എൽ.ഡി.എഫ് വിജയദിനത്തിന്റെ ഭാഗമായി സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ ദീപം തെളിയിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

20/52

എൽ.ഡി.എഫ്‌. വിജയ ദിനം വീടുകളിൽ വിളക്കുകൾ കത്തിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകർ ആഘോഷിക്കുന്നു. കോഴിക്കോട്ടു നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. പ്രമോദ്‌കുമാർ മാതൃഭൂമി

21/52

എൽ.ഡി.എഫ്‌. വിജയ ദിനം വീടുകളിൽ വിളക്കുകൾ കത്തിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകർ ആഘോഷിക്കുന്നു. കോഴിക്കോട്ടു നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. പ്രമോദ്‌കുമാർ മാതൃഭൂമി

22/52

റംസാനിലെ അവസാന വെള്ളിയാഴ്ച പത്തനംതിട്ട സലഫി മസ്ജിദിൽ നടന്ന ജുമാ നമസ്‌കാരം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

23/52

റംസാനിലെ അവസാന വെള്ളിയാഴ്ച പത്തനംതിട്ട സലഫി മസ്ജിദിൽ നടന്ന ജുമാ നമസ്‌കാരം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

24/52

കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വിജയ ദിനം ആഘോഷം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

25/52

ജമ്മുകശ്മീരിൽ മഞ്ഞുമലയിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച നായിക് സുബൈദാർ സി.പി. ഷിജിയുടെ മൃതശരീരം വയനാട്‌ പൊഴുതനയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി

26/52

ലോക്ക് ഡൗണിന് മുന്നോടിയായി സ്വന്തം നാട്ടിലെത്താനും സാധനങ്ങൾ വാങ്ങിക്കാനുമൊക്കെയായി ഇറങ്ങിയവരെക്കൊണ്ട് നിരത്തിൽ വാഹനതിരക്കനുഭവപ്പെട്ടപ്പോൾ.... കൊല്ലം ഹൈസ്‌കൂൾ ജംക്ഷനിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

27/52

ലോക്ക് ഡൗണിന് മുന്നോടിയായി കൊല്ലം ചിന്നക്കടയിലെ സൂപ്പർമാർക്കറ്റിന് മുന്നിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

28/52

കൊല്ലം ചിന്നക്കടയിൽ നടന്ന വാഹന പരിശോധനയ്‌ക്കിടെ ഇരുചക്രവാഹനത്തിലെത്തിയവർ സത്യവാങ്മൂലം പോലീസിനെ കാണിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

29/52

റംസാനിലെ അവസാന വെള്ളിയാഴ്ച കൊല്ലം കൊല്ലൂർവിള ജുമാ മസ്ജിദിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

30/52

റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന ജുമാ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

31/52

റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന ജുമാ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

32/52

വാക്സിന്റെ അഭാവത്തിൽ കോവിഡ് വാക്സിനേഷൻ നിർത്തി വച്ച തിരുവനന്തപുരം പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ വാക്സിൻ ലഭ്യമാകുന്ന ദിവസത്തേക്കുള്ള ടോക്കൺ മുൻകൂറായി നൽകണമെന്നാവശ്യപെട്ട് കാത്തിരിക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

33/52

വാക്സിന്റെ അഭാവത്തിൽ കോവിഡ് വാക്സിനേഷൻ നിർത്തി വച്ച തിരുവനന്തപുരം പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ വാക്സിൻ ലഭ്യമാകുന്ന ദിവസത്തേക്കുള്ള ടോക്കൺ മുൻകൂറായി നൽകണമെന്നാവശ്യപെട്ട് കാത്തിരിക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

34/52

തിരുവനന്തപുരം കരമന കിള്ളിപ്പാലത്ത് വാഹന പരിശോധന നടത്തുന്ന പോലീസുകാരി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

35/52

ലോക്ക് ഡൗണിന് മുന്നോടിയായി തിരുവനന്തപുരം ചാല മാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

36/52

സംസ്കരിക്കുന്നതിനായി തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലെത്തിച്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന ബന്ധുക്കൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

37/52

ഇനി ഉന്തി നീക്കണം... നഗരത്തിലെ കപ്പലണ്ടി കച്ചവടം കഴിഞ്ഞ് പാലക്കാട് അയ്യപ്പുരത്തെ വീട്ടിലേക്ക് തിരിച്ചുപോകുന്ന രാജു. 50 വര്‍ഷത്തിലേറെയായി നഗരത്തില്‍ കച്ചവടം നടത്തുന്നു. ആദ്യ ലോക്ഡൗണിന് ശേഷം ജീവിതം തിരിച്ചുപിടിക്കുമ്പോഴാണ് അടുത്ത ലോക്ഡൗണിന്റെ ആശങ്ക.

38/52

മരമില്ലല്ല... തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി വിറക് ശേഖരിച്ചിരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍

39/52

റംസാൻ മാസത്തെ അവസാന വെള്ളി കണ്ണൂർ സിറ്റി ജുമാ മസ്ജിദിലെത്തി പ്രാർത്ഥിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

40/52

റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച കണ്ണർ ആയിക്കര മൊയ്തീൻ പള്ളിക്കു വെളിയിൽ പ്രാർത്ഥിക്കുന്ന വിശ്വാസികൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

41/52

കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനക്കെത്തിയവരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

42/52

റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പള്ളിയിൽ പോകാൻ നിസ്കാരപായയുമായി വീട്ടിൽ നിന്നിറങ്ങുന്ന ആൾ. കണ്ണൂർ സിറ്റിയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

43/52

കണ്ണൂർ ചാലയിൽ മറിഞ്ഞ ടാങ്കർ ലോറി ഗ്യാസ് മാറ്റിയ ശേഷം ഉയർത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

44/52

കേന്ദ്രമന്ത്രി വി.മുരളീധരൻ ബംഗാളിൽ അക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന ധർണ്ണ മണ്ഡലം പ്രസിഡണ്ട് ഇ. രതീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

45/52

ചെന്നൈ രാജ്‌ഭവനിൽ എം. കെ. സ്റ്റാലിന്റെ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

46/52

ചെന്നൈ രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് മുമ്പാകെ എം. കെ. സ്റ്റാലിന്റെ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

47/52

ചെന്നൈ രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് മുമ്പാകെ എം. കെ. സ്റ്റാലിന്റെ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

48/52

ചെന്നൈ രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് മുമ്പാകെ എം. കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

49/52

തന്റെ എം.പി. ഓഫീസ് ഉദ്ഘാടനചടങ്ങിൽ ഡോ. വി.ശിവദാസൻ മധുരം നൽകുന്നു. കെ.കെ. രാഗേഷ്, കെ.പി സഹദേവൻ, എൻ. ചന്ദ്രൻ, പി.കെ.ശ്രീമതി, എം.വി.ജയരാജൻ എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

50/52

ഡോ: വി.ശിവദാസന്റെ എം.പി. ഓഫീസ് സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസ് സമുച്ചയത്തിൽ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

51/52

52/52

സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ നടന്ന എൽ.ഡി.എഫ് വിജയ ദിനാഘോഷം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
new delhi

22

ഒക്ടോബർ 02 ചിത്രങ്ങളിലൂടെ

Oct 2, 2023


pta

69

ഒക്ടോബർ 01 ചിത്രങ്ങളിലൂടെ

Oct 1, 2023


palakkad

37

ഒക്ടോബർ 03 ചിത്രങ്ങളിലൂടെ

Oct 3, 2023


Most Commented