മേയ് 30 ചിത്രങ്ങളിലൂടെ

1/52

ന്യൂഡൽഹിയിലെ ഐടിഒയ്ക്ക് സമീപമുള്ള ജാദിദ് ഖബറിസ്ഥാനിലെ അഹ്ലെ ഇസ്ലാം ശ്മശാനത്തിൽ പിപിഇ ഗിയറിലെ ആരോഗ്യ പ്രവർത്തകരും ബന്ധുക്കളും കോവിഡ്‌ ബാധിച്ച്‌ മരിച്ച യമൻ പൗരന്റെ ശവസംസ്‌കാരം നടത്തുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

2/52

ഈ കരുതൽ വേണം എന്നും... കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും സംയുക്തമായി മലപ്പുറത്ത് തീർത്ത കാർട്ടൂൺ മതിലിലെ ചിത്രങ്ങൾ നോക്കി കാണുന്ന കുടുംബം. ഫോട്ടോ: അജിത്‌ ശങ്കരൻ.

3/52

എൽ.ജെ.ഡി. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ സംസാരിക്കുന്നു. ഫോട്ടോ: അജിത്‌ ശങ്കരൻ.

4/52

ഹൃദയത്തിൽ സൂക്ഷിക്കാൻ... മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ് ടു അവസാന പരീക്ഷയും കഴിഞ്ഞിറങ്ങിയ കുട്ടികളുടെ ആഹ്ലാദം പകർത്തുന്ന ഫോട്ടോഗ്രാഫർ. ഫോട്ടോ: അജിത്‌ ശങ്കരൻ.

5/52

ഓർമ്മക്കായ്... മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ് ടു അവസാന പരീക്ഷയും കഴിഞ്ഞിറങ്ങിയ കുട്ടികളുടെ ആഹ്ലാദം. ഫോട്ടോ: അജിത്‌ ശങ്കരൻ.

6/52

കരകയറാൻ... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡി.വൈ.എഫ്.ഐ. സമ മങ്കട സബ് കമ്മിറ്റി മലപ്പുറം കൂട്ടിലങ്ങാടിയിൽ ഒരുക്കിയ 'ബ്ലൂം കേരള ബസാർ' വിപണനമേളയിൽ നിന്ന്. ഫോട്ടോ: അജിത്‌ ശങ്കരൻ.

7/52

8/52

ഒറ്റക്കെട്ടായ്...

9/52

അരയും തലയും മുറുക്കി...

10/52

മഴ വന്നാൽ ..'തോടു 'പുഴ!

11/52

തീവണ്ടി മാറിക്കയറി തിരുവനന്തപുരത്ത് എത്തിയ തെലങ്കാന സ്വദേശി അഞ്ജയ്യ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് മൃതദേഹം വള്ളക്കടവ് വലിയ പള്ളി ജുമാ മസ്ജിദിലെ ഖബറിസ്ഥാനിൽ ആരോഗ്യപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ അടക്കം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

12/52

തീവണ്ടി മാറിക്കയറി തിരുവനന്തപുരത്ത് എത്തിയ തെലങ്കാന സ്വദേശി അഞ്ജയ്യ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് മൃതദേഹം വള്ളക്കടവ് വലിയ പള്ളി ജുമാ മസ്ജിദിലെ ഖബറിസ്ഥാനിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ അടക്കം ചെയ്യാനായി കൊണ്ടു വരുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

13/52

ഇന്ന് അവസാനിച്ച ഹയർസെക്കണ്ടറി പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന കുട്ടികളെ കാത്ത് പുറത്ത് നിൽക്കുന്ന രക്ഷിതാക്കൾ. കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

14/52

ഇന്ന് അവസാനിച്ച ഹയർ സെക്കണ്ടറി പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന കുട്ടികൾ. കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

15/52

ഇന്ന് അവസാനിച്ച ഹയർസെക്കണ്ടറി പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന കുട്ടിയെ കാത്ത് പുറത്ത് നിൽക്കുന്ന രക്ഷിതാവ്. കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

16/52

യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ടച്ച് ലെസ് സാനിറ്റൈസർ മെഷീൻ വിവിധ പൊതു ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സ്ഥാപിക്കുന്നതിന്റെ ഉദ്‌ഘാടനം കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മെഹബൂബിന് സാനിറ്റൈസർ നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം നിർവഹിക്കുന്നു. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

17/52

കൊല്ലത്തു നിന്നും ബംഗാളിലേയ്ക്കുള്ള ശ്രമിക് ട്രെയിനിൽ പോകുന്നതിനായുള്ള മെഡിക്കൽ പരിശോധനക്കായി കൊട്ടിയം സുമയ്യ ആഡിറ്റോറിയത്തിലെത്തിയ അതിഥി തൊഴിലാളികൾ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

18/52

പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൊല്ലം കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

19/52

കോവിഡ് ബാധിച്ച് മരിച്ച ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയിയുടെ മൃതദേഹം സംസ്കാരത്തിനായി ആലപ്പുഴ നഗരസഭയുടെ ചാത്തിനാട് ശ്മശാനത്തിലേക്ക് കൊണ്ടുവന്നപ്പോൾ. ഫോട്ടോ: സി. ബിജു.

20/52

മഴ വന്നാൽ ..'തോടു 'പുഴ!

21/52

പാലക്കാട് നിന്ന് ജാർഖണ്ഡിലേക്ക് പോകുന്നതിനായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന അതിഥി തൊഴിലാളികൾ. ഫോട്ടോ: ഇ.എസ്‌. അഖിൽ.

22/52

പാലക്കാട് നിന്ന് ജാർഖണ്ഡിലേക്ക് പോകുന്നതിനായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന അതിഥി തൊഴിലാളികൾ. ഫോട്ടോ: ഇ.എസ്‌. അഖിൽ.

23/52

എൽ.ജെ.ഡി. ആലപ്പുഴയിൽ നടത്തിയ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ യോഗത്തിൽ എ.എം. ആരീഫ് എം.പി. സംസാരിക്കുന്നു. ഫോട്ടോ: സി. ബിജു.

24/52

പ്ലസ് ടു അവസാന പരീക്ഷയും കഴിഞ്ഞു യാത്ര പറഞ്ഞു പിരിയുന്ന വിദ്യാർത്ഥികൾ. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

25/52

സി.ഐ.ടി.യു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ സി.കണ്ണൻ സ്മാരക മന്ദിരത്തിൽ സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ പതാക ഉയർത്തുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

26/52

കോവിഡ് 19 സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ തസ്തികയിലേക്ക് വിളിച്ച അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ കാത്തു നിൽക്കുന്നവർ. ഫോട്ടോ: ഇ.വി. രാഗേഷ്‌.

27/52

28/52

മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ ചിലവുകൾ പൂർണമായും സർക്കാർ വഹിക്കണം എന്നാവശ്യപ്പെട്ടു യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ. ഫോട്ടോ: ഇ.വി. രാഗേഷ്‌.

29/52

മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ ചിലവുകൾ പൂർണമായും സർക്കാർ വഹിക്കണം എന്നാവശ്യപ്പെട്ടു യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ. ഫോട്ടോ: ഇ.വി. രാഗേഷ്‌.

30/52

ന്യൂഡൽഹിയിലെ ഗാസിപ്പൂരിൽ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക്‌ മടങ്ങാനായി കാത്തിരിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

31/52

കണ്ണൂർ നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

32/52

പാലക്കാട് മാതൃഭൂമി യൂണിറ്റിൽ നടന്ന മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി അനുസ്മരണ യോഗത്തിൽ നിന്ന്. ഫോട്ടോ: ഇ.എസ്‌. അഖിൽ.

33/52

പാലക്കാട് മാതൃഭൂമി യൂണിറ്റിൽ നടന്ന മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി അനുസ്മരണ യോഗത്തിൽ നിന്ന്. ഫോട്ടോ: ഇ.എസ്‌. അഖിൽ.

34/52

പാലക്കാട് മാതൃഭൂമി യൂണിറ്റിൽ നടന്ന മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി അനുസ്മരണ യോഗത്തിൽ നിന്ന്. ഫോട്ടോ: ഇ.എസ്‌. അഖിൽ.

35/52

അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാറിന്റെ ശവസംസ്‌കാര ചടങ്ങിൽ നിന്ന്‌. ഫോട്ടോ: സാജൻ വി. നമ്പ്യാർ.

36/52

അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാറിന്റെ ശവസംസ്‌കാര ചടങ്ങിൽ മകനും മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ എം.വി.ശ്രേയാംസ്‌കുമാർ ചിതയ്‌ക്ക്‌ തീ കൊളുത്തുന്നു‌. ഫോട്ടോ: സാജൻ വി. നമ്പ്യാർ.

37/52

അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാറിന്റെ ശവസംസ്‌കാര ചടങ്ങിൽ നിന്ന്‌. ഫോട്ടോ: സാജൻ വി. നമ്പ്യാർ.

38/52

അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാറിന്റെ ശവസംസ്‌കാര ചടങ്ങിൽ നിന്ന്‌. ഫോട്ടോ: സാജൻ വി. നമ്പ്യാർ.

39/52

കോട്ടയം മാതൃഭൂമി യൂണിറ്റിൽ എം.ഡി. എം.പി.വീരേന്ദ്രകുമാറിന് ആദരാഞ്ജലി അർപ്പിച്ച്‌ നടന്ന അനുശോചന യോഗത്തിൽ നിന്ന്‌. ഫോട്ടോ. ഇ.വി. രാഗേഷ്‌.

40/52

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ അന്തരിച്ച കെ.പി.മുരളീധരന്റെ ചരമവാർഷിക ദിനത്തിൽ കണ്ണൂർ ഡി.സി.സി ഓഫീസിൽ നടന്ന പുഷ്പാഞ്ജലി. ഫോട്ടോ: സി. സുനിൽകുമാർ.

41/52

കണ്ണൂര്‍ മാതൃഭൂമി യൂണിറ്റില്‍ ജീവനക്കാര്‍ എം.ഡി.എം.പി.വീരേന്ദ്രകുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മൗനമാചരിക്കുന്നു. ഫോട്ടോ. സി. സുനിൽകുമാർ.

42/52

43/52

പുറത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്റിന്‍ സംവിധാനം സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ യുഡിഎഫ് നടത്തിയ ധർണ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. ബിജു

44/52

പ്രവാസികളോടുള്ള കേരള സര്‍ക്കാറിന്റെ നിലപാടിനെതിരെ യു.ഡി.എഫ് കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനില്‍കുമാര്‍

45/52

കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ സംസാരിക്കുന്നു. ഫോട്ടോ: പി. പ്രമോദ് കുമാര്‍

46/52

കണ്ണൂര്‍ താണയിലെ വിദേശ മദ്യഷാപ്പിന് മുന്നില്‍ മദ്യം വാങ്ങാനെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നു. ഫോട്ടോ: റിദിന്‍ ദാമു

47/52

അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നില്‍ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പിക്കുന്ന ഡി ജി പി ഋഷി രാജ് സിങ്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍

48/52

49/52

അണയില്ല മനസ്സുകളില്‍..... അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്ര കുമാറിന്റെ ഭൗതികശരീരം കല്‍പറ്റ പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് അന്ത്യകര്‍മങ്ങള്‍ക്കായി എടുക്കുംമുമ്പ് ഭാര്യ ഉഷ അവസാനമായി നെറ്റിയില്‍ കൈവെച്ച് തലോടുന്നു. ഫോട്ടോ: സാജന്‍.വി.നമ്പ്യാര്‍.

50/52

അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാറിന് ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരം അര്‍പ്പിക്കുന്ന പോലീസ് സേന. മകനും മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ എം.വി.ശ്രേയാംസ്‌കുമാര്‍ സമീപം.

51/52

എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി വയനാട് പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് കൊണ്ടുപോകുന്നു.

52/52

ഇന്ന് അവസാനിച്ച ഹയർ സെക്കണ്ടറി പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന കുട്ടികൾ. കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented