മേയ് 09 ചിത്രങ്ങളിലൂടെ


1/42

ഉല്ലാസത്തിരകൾ ..... നീണ്ട കാലത്തെ അടച്ചിടലുകൾക്കു ശേഷം ബാല്യങ്ങൾ വീണ്ടും ആഹ്ലാദ ലോകത്തേക്ക് തിരിച്ചു വരികയാണ്. കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

2/42

പാചക വാതക സിലിണ്ടറിന്റെ വിലവർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ അടുപ്പ് കൂട്ടി പ്രതിഷേധ സമരം ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/42

തൃശ്ശൂർ പൂരത്തിനായി നിർത്തിയിരിക്കുന്ന ആനകളുടെ ശാരീരികക്ഷമത പരിശോധനയ്ക്കായി അണിനിർത്തിയപ്പോൾ | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

4/42

എഴുത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട കവി പ്രഭാ വർമ്മയെ ആദരിക്കുന്നതിനായി ഒ.എൻ.വി. കൾച്ചറൽ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ ഒ.എൻ.വി. കുറുപ്പിന്റെ ഭാര്യ സരോജിനിയ്ക്കൊപ്പം പ്രഭാ വർമ്മയും, മന്ത്രി കെ.എൻ. ബാലഗോപാലും. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

5/42

ഒ.എൻ.വി. കൾച്ചറൽ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട കവി പ്രഭാ വർമ്മയെ മന്ത്രി കെ.എൻ. ബാലഗോപാൽ ഉപഹാരം നൽകി ആദരിച്ചപ്പോൾ. എം.ബി. സനൽകുമാർ, അടൂർ ഗോപാലകൃഷ്ണൻ, ജി. രാജ്‌മോഹൻ, സി. ഉദയകല എന്നിവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

6/42

എച്ച്.എൽ.എൽ.സ്വകാര്യവത്കരണത്തിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആക്കുളം മുതൽ ഉള്ളൂർ വരെ സംഘടിപ്പിച്ച മനുഷ്യമതിലിൽ സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,എ.ഐ.ടി.യു.സി.സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്,ടി.ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പ്രതിജ്ഞ ചൊല്ലുന്നു.2, എച്ച്.എൽ.എൽ.സ്വകാര്യവത്കരണത്തിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആക്കുളം മുതൽ ഉള്ളൂർ വരെ സംഘടിപ്പിച്ച മനുഷ്യമതിൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/42

എച്ച്.എൽ.എൽ.സ്വകാര്യവത്കരണത്തിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആക്കുളം മുതൽ ഉള്ളൂർ വരെ സംഘടിപ്പിച്ച മനുഷ്യമതിലിൽ സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,എ.ഐ.ടി.യു.സി.സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്,ടി.ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പ്രതിജ്ഞ ചൊല്ലുന്നു.2, എച്ച്.എൽ.എൽ.സ്വകാര്യവത്കരണത്തിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആക്കുളം മുതൽ ഉള്ളൂർ വരെ സംഘടിപ്പിച്ച മനുഷ്യമതിൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/42

പുന്നപ്ര ബഹുനില വ്യവസായ സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

9/42

കേരളാ സ്‌റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് സെന്ററിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

10/42

കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ജൂഡോ മത്സരത്തിൽ 73 കിലോ വിഭാഗത്തിൽ പാലക്കാടിന്റെ ചാൾസ് ആന്റണി (നീല ) സ്വർണ്ണം നേടുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

11/42

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.എം.വി. ഹരീന്ദ്രൻ അനുസ്മരണ സമ്മേളനം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/42

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി കണ്ണൂർ ജില് ജില്ലാ കമ്മിറ്റി നടത്തിയ ' സമാധാനവും ഐക്യ ദാർഢ്യവും സംവാദങ്ങളിലൂടെ' പ്രതിമാസ പരിപാടി പി. സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു.. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/42

സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ വിറക് വിതരണ സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

14/42

പാചകവാതക ഇന്ധന വിലവർദ്ധനവിനെതിരെ കാലി സിലിണ്ടറുമായി മഹിളാകോൺഗ്രസ് കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

15/42

കോൺഗ്രസ്സ്‌ വർക്കിംഗ്‌ കമ്മറ്റി യോഗത്തിൽ കോൺഗ്രസ്സ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ​കെ.സി. വേണുഗോപാൽ, മല്ലികാർജുന ഖാർഗ എന്നിവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

16/42

കോൺഗ്രസ്സ്‌ വർക്കിംഗ്‌ കമ്മറ്റി യോഗത്തിന്‌ എത്തുന്ന കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

17/42

മുല്ലപെരിയാറിൽ അഞ്ചംഗ മേൽനോട്ട സമിതിയുടെ ആദ്യ സന്ദർശനം. | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

18/42

തൃശ്ശൂര്‍ പൂരത്തിന്റെ വിളംഭരമറിയിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുര നട തുറന്ന് പുറത്ത് വരുന്നു. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/42

പാചകവാതക വിലവർദ്ധനവിനെതിരെ ഏജീസ് ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

20/42

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ പാലക്കാട്ടെ വീട്ടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കുന്നു.ശങ്കരനാരായണന്റെ മകൾ അനുപമ,മരുമകൻ അജിത്ത് തുടങ്ങിയവർ സമീപം| ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

21/42

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ പാലക്കാട്ടെ വീട്ടിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മകൾ അനുപമയെ ആശ്വസിപ്പിക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

22/42

ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ കോളേജ് ഓഫ് ഫാര്‍മസിയുടെയും കോഴിക്കോട് പി.വി.എസ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ ആസ്തമ മെഡിക്കല്‍ ക്യാമ്പ് മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

23/42

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന് എത്തിയ മന്ത്രി വി. ശിവൻകുട്ടി ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

24/42

ക്യാമറ പ്ളീസ്.........തിരക്കേറിയ എം.ജി. റോഡിലൂടെ ഗതാഗത നിയമങ്ങൾ പാലിക്കാതെ സ്കൂട്ടർ യാത്ര ചെയ്യുന്നവർ. സ്റ്റാച്യൂവിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

25/42

ചെത്ത് മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച പാലക്കാട് കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

26/42

ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

27/42

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധർണയിൽ പ്രതിഷേധിക്കുന്നു, | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

28/42

കേരള കാക്കാല സർവീസ് സൊസൈറ്റി കൊല്ലം ജില്ലാ സമ്മേളനത്തിന് സംസ്ഥാന പ്രസിഡൻറ് ഇന്ദിര പൂങ്കാവ് ഭദ്രദീപം തെളിയിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

29/42

ഇന്ധന പാചക വില വർദ്ധനവിനെതിരെ എഫ്.എസ്.ഇ.ടി.ഒ കണ്ണൂരിൽ നടത്തിയ പ്രധിഷേധം | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

30/42

ഷഹീൻ ബാഗിൽ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

31/42

തൃക്കാക്കര മണ്ഡലത്തിലെ യു.ഡി .എഫ് സ്ഥാനാർത്ഥി ഉമ തോമസ് കാക്കനാട് കളക്ട്രേറ്റിൽ വരണാധികാരി വിധു.എ.മോനോൻ്റെ മുൻപാകെ പത്രിക സമർപ്പിക്കുന്നു | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

32/42

കേരള സ്ക്രാപ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

33/42

ചെങ്കൽ വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ജന്മദിന വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

34/42

തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് കാക്കനാട് കളക്ടറേറ്റില്‍ വരണാധികാരി വിധു. എ. മേനോന്റെ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നു. ഫോട്ടോ - വി.കെ. അജി\മാതൃഭൂമി

35/42

അസംഘടിത തൊഴിലാളി ക്ഷേമനിധി കണ്ണൂര്‍ ഓഫീസിലേക്ക് അസംഘടിത തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി നടത്തിയ മാര്‍ച്ച് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

36/42

കണ്ണൂർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങൾ | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി ന്യൂസ്

37/42

പാലക്കാട് ജില്ലാതല പട്ടയമേള മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻ കുട്ടി/ മാതൃഭൂമി ന്യൂസ്

38/42

വലിയൊരാഹ്ലാദം... കണ്ണൂര്‍ മാങ്ങാട്ട് പറമ്പയില്‍ നടന്ന അന്തര്‍ സര്‍വകലാശാല വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് വിഭാഗം ഔട്ട്‌ഡോര്‍ ഫൈനലില്‍ കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാല ടീം കോച്ച് ഡിസില്‍ ഡേവിസിന്റെ ആഹ്ലാദനിമിഷം| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി

39/42

Photo: Maneesh Chemancheri/ Mathrubhumi

40/42

തൃശൂർപൂരം സാമ്പിൾ വെടിക്കെട്ട്‌ നടന്നപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

41/42

കേരള ഗെയിംസിന്റെ ഭാഗമായി കേരള കൈത്തറിയുടെ പ്രചരണാർത്ഥം തിരുവനന്തപുരം വീവേഴ്‌സ് വില്ലേജ് നിശാഗന്ധിയിൽ സംഘടിപ്പിച്ച മെഗാഷോയിൽ നടി പാർവതി ജയറാം മോഡലായി റാമ്പിലെത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/42

കോഴിക്കോട് നടന്ന ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന സമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരനെ ആദരിക്കുന്നു. എൻ രാമചന്ദ്രൻ നായർ, എ.ജി.കണ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പി.ചാത്തുകുട്ടി എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

Content Highlights: may 09 news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

Most Commented