മെയ് 08 ചിത്രങ്ങളിലൂടെ

1/52

റിയാദില്‍ നിന്നുള്ള 152 പ്രവാസികളെയും കൊണ്ട് A I 922 വിമാനം വെള്ളിയാഴ്ച രാത്രി 7.50 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍. ഫോട്ടോ - അജിത് ശങ്കരന്‍

2/52

റിയാദില്‍നിന്ന് വെള്ളിയാഴ്ച രാത്രി 7.50 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ A I 922 വിമാനത്തില്‍ വന്നവര്‍. ഫോട്ടോ - അജിത് ശങ്കരന്‍

3/52

ന്യൂഡൽഹി ആസാദ്‌പൂരിലെ റെയിൽ‌വേ ലൈനിന്‌ സമീപമുള്ള ചേരി പ്രദേശങ്ങളിലെ വീടുകളിലുള്ളവർ സാമൂഹ്യ അകലം പാലിക്കാതെ ഇടപഴകുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

4/52

ന്യൂഡൽഹി ആസാദ്‌പൂരിലെ റെയിൽ‌വേ ലൈനിന്‌ സമീപമുള്ള ചേരി പ്രദേശങ്ങളിലെ വീടുകളിലുള്ളവർ സാമൂഹ്യ അകലം പാലിക്കാതെ ഇടപഴകുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

5/52

ഭാരതീയ ദളിത് കോൺഗ്രസ് കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

6/52

ലോക്ക് ഡൗണിൽ തെരുവിൽ അന്തിയുറങ്ങിയവരെ പാർപ്പിച്ച കണ്ണൂർ ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വയോധികരെ അഗതി മന്ദിരങ്ങളിലേക്ക് മാറ്റുന്നതിനിടെ ഐ.ആർ.പി.സി.വളണ്ടിയർമാരും മറ്റു അന്തേവാസികളും കൈ വീശി യാത്രയാക്കുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

7/52

കൈവെള്ളയിലിത്തിരി ആഹ്ളാദം... ലോക്ക് ഡൗണിൽ തെരുവിൽ അന്തിയുറങ്ങിയവരെ പാർപ്പിച്ച കണ്ണൂർ ടൗൺ ഹയർ സെക്കണ്ടറി സ്കൂളിലെ വയോധികരെ അഗതി മന്ദിരങ്ങളിലേക്ക് മാറ്റുന്നതിനിടെ സ്കൂൾ വരാന്തയിൽ ഇരുന്നു തമിഴ് നാട് സ്വദേശി അറുമുഖൻ തന്റെ കൈവെള്ളയിൽ ചിത്രങ്ങൾ വരച്ചും അക്ഷരങ്ങൾ കുറിച്ചും ആഹ്ളാദം പങ്കിടുന്നു. എന്താണ് എഴുതിയത് എന്ന് ചോദിച്ചപ്പോൾ അക്ഷരങ്ങളൊന്നുമറിയില്ല എന്നാലും ഈ പൂക്കളവും അക്ഷരങ്ങളുമെല്ലാം സന്തോഷത്തിനാണ് എന്നായിരുന്നു മറുപടി. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

8/52

9/52

അബുദാബിയില്‍നിന്ന് വെള്ളിയാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ നാലു പ്രവാസികളെ റാന്നിയിലെ കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സന്ദര്‍ശിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

10/52

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപന കർമ്മം പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു. ഫോട്ടോ: സി. ബിജു

11/52

കോഴിക്കോട്ട് ലോക റെഡ് ക്രോസ് ദിനത്തിൽ എം.കെ.രാഘവൻ എം.പി.യും മേയർ തോട്ടത്തിൽ രവീന്ദ്രനും ചേർന്ന് പി.വി.എസ്.ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ.ജയരാജിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. കെ.പി.അബൂബക്കർ, കുമാരി ജയരാജ്, എം.രാജൻ എന്നിവർ സമീപം. ഫോട്ടോ: കെ.കെ. സന്തോഷ്‌.

12/52

രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയതോടെ‚ നീണ്ട ക്യൂ ഒഴിവാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ പുറത്തിറക്കിയ ഇ-ഇഷ്യു ടോക്കൺ ഒരു വൈൻ സ്റ്റോറിന് പുറത്ത് ഒരാൾ കാണിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

13/52

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കടുവയെ പിടികൂടുന്നതിനായി വനപാലകര്‍ നാട്ടുകാരുടെ സഹായത്തോടെ പത്തനാപുരത്ത് നിന്നും കൂടെത്തിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

14/52

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കടുവയെ പിടികൂടുന്നതിനായി വനപാലകര്‍ കൂടൊരുക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

15/52

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കടുവയുടെ ആക്രമണത്തില്‍ ബിനീഷ് മാത്യു കൊല്ലപ്പെട്ടതിനു സമാപം വനപാലകര്‍ കടുവയെ തേടിയിറങ്ങുന്നു. ഫോട്ടോ: കെ. അബൂബക്കർ.

16/52

കാലചക്രം ഇനിയും ഉരുളും.. ഈ കാലവും കടന്ന് പോവും..

17/52

അബുദാബിയില്‍ നിന്നും നെടുമ്പാശ്ശേരിലെത്തിയ പത്തനംതിട്ടയിലെ പ്രവാസികള്‍ റാന്നിയിലെ കോവിഡ് കേന്ദ്രത്തിലെത്തുന്നു. ഫോട്ടോ: കെ. അബൂബക്കർ.

18/52

അബുദാബിയില്‍ നിന്നും നെടുമ്പാശ്ശേരിലെത്തിയ പത്തനംതിട്ടയിലെ പ്രവാസികള്‍ റാന്നിയിലെ കോവിഡ് കേന്ദ്രത്തിലെത്തുന്നു. ഫോട്ടോ: കെ. അബൂബക്കർ.

19/52

ഗുരുവായൂർ ക്ഷേത്രസമിതി രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്‌ ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിന് മുന്നിൽ നടത്തിയ ധർണ. ഫോട്ടോ: സി. ബിജു.

20/52

രാജ്യവ്യാപകമായി ലോക്ക്ഡൗണിലായതോടെ ന്യൂഡൽഹിയിൽ ഒരു വൈൻ സ്റ്റോറിന് പുറത്ത് കാണികളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

21/52

തൃശൂരില്‍ നിന്നും പുറപ്പെടുന്ന യു.പി.യിലേക്കുള്ള ട്രെയിനില്‍ പോകുന്ന അതിഥി തൊഴിലാളി തെങ്ങിൻ​തൈയുമായി. ഫോട്ടോ: ജെ.ഫിലിപ്പ്.

22/52

തൃശൂരില്‍ നിന്നും പുറപ്പെടുന്ന യു.പി.യിലേക്കുള്ള ട്രെയിനില്‍ പോകുന്നവരുടെ നിര. ഫോട്ടോ: ജെ.ഫിലിപ്പ്.

23/52

തൃശൂരില്‍ നിന്നും പുറപ്പെടുന്ന യു.പി.യിലേക്കുള്ള ട്രെയിനില്‍ പോകുന്നവരുടെ നിര. ഫോട്ടോ: ജെ.ഫിലിപ്പ്.

24/52

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കാഷ്യൂ കോർപ്പറേഷൻ ഫാക്ടറികൾ തുറന്നപ്പോൾ മാസ്ക്ക് ധരിച്ച് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കൊല്ലം പാൽക്കുളങ്ങര ഫാക്ടറിയിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

25/52

26/52

വൈദ്യുതി ബോർഡിന്റെ കണ്ണൂർ മുണ്ടയാട്ടെ അതിഥി മന്ദിരവളപ്പ് പച്ചക്കറി തോട്ടമാക്കിയ അശോകൻ മൈലപ്രൻ വൈദ്യുതി ബോർഡ് അംഗം ഡോ വി.ശിവദാസൻ, ചീഫ് എഞ്ചിനിയർ ആർ.രാധാകൃഷ്ണൻ എന്നിവരോടൊപ്പം. ഫോട്ടോ: സി. സുനിൽകുമാർ.

27/52

ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

28/52

റെയിൽവെ പോർട്ടർമാർക്ക് സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

29/52

കൃഷിച്ചെലവിന്റെ കച്ചിത്തുരുമ്പ്...

30/52

ഐ.എക്‌സ്‌. 473 എയർഇന്ത്യാ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത്‌ നിന്ന്‌ ബഹ്റിനിലേക്ക് യാത്രതിരിക്കുന്നു. ഫോട്ടോ: പ്രവീൺദാസ്‌ എം.

31/52

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ.എസ്‌.പി.യുടെ സെക്രട്ടേറിയേറ്റിന്‌ മുന്നിലെ സമരം. ഫോട്ടോ: പ്രവീൺദാസ്‌ എം.

32/52

രക്തദാനം നടത്തിയ ശേഷം തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ നിന്നും പുറത്ത് വന്ന ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിനൊപ്പം സെൽഫിയെടുക്കുന്ന ആരാധകൻ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

33/52

രക്തദാനം നടത്തിയ ശേഷം തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ നിന്നും പുറത്തേക്ക് വരുന്ന ചലച്ചിത്ര തരാം സുരാജ് വെഞ്ഞാറമൂട്. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

34/52

സീനിയർ ഡോക്ടർമാരെ അപമാനിച്ച തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്റർ ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് മുന്നിൽ വകുപ്പ് മേധാവികളും ജീവനക്കാരും ചേർന്ന് സാമൂഹിക അകലം പാലിച്ച് പ്രതിഷേധിച്ചപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

35/52

തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രി രോഗി സൗഹൃദ ആശുപത്രി ആക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.എം..എസിന്റെ നേതൃത്വത്തിൽ ശ്രീചിത്രാ ആശുപത്രിക്ക് മുന്നിൽ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

36/52

കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും നഗരം സജീവമാണ്. തൊടുപുഴയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.പി.ബിനോജ്‌

37/52

കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും നഗരം സജീവമാണ്. തൊടുപുഴയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.പി.ബിനോജ്‌

38/52

ജീവന്റെ പാതി...

39/52

രാജ്യവ്യാപകമായി ലോക്ക്‌ ഡൗണിലായതോടെ ന്യൂഡൽഹിയിലെ സീമാപുരിയിലെ താമസക്കാർ ഡൽഹി ജല ബോർഡ് വാട്ടർ ടാങ്കറിൽ നിന്ന് കുടിവെള്ളം ലഭിക്കാൻ ക്യൂ നിൽക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

40/52

രാജ്യവ്യാപകമായി ലോക്ക്‌ ഡൗണിലായതോടെ ന്യൂഡൽഹിയിലെ സീമാപുരിയിലെ താമസക്കാർ ഡൽഹി ജല ബോർഡ് വാട്ടർ ടാങ്കറിൽ നിന്ന് കുടിവെള്ളം ലഭിക്കാൻ ക്യൂ നിൽക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

41/52

രാജ്യവ്യാപകമായി ലോക്ക്‌ ഡൗണിലായതോടെ ന്യൂഡൽഹിയിലെ സീമാപുരിയിലെ താമസക്കാർ ഡൽഹി ജല ബോർഡ് വാട്ടർ ടാങ്കറിൽ നിന്ന് കുടിവെള്ളം ലഭിക്കാൻ ക്യൂ നിൽക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

42/52

ഡല്‍ഹിയിലെത്തിയ വിദേശത്തു നിന്നുള്ളവരെ വിമാനത്താവളത്തില്‍ വൈദ്യ പരിശോധന നടത്തുന്നു. ചിത്രം:സാബു സ്‌കറിയ

43/52

തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ കൊണ്ടുവരാന്‍ ബഹ്‌റിനിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാബിന്‍ക്രൂ. ചിത്രം: പ്രവീണ്‍ദാസ്.എം

44/52

ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടന്ന കടകളുടെ വൈദ്യുത ചാര്‍ജ് കുറച്ചു കൊടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധര്‍ണ. ചിത്രം: സി.ബിജു

45/52

തൊഴില്‍ നഷ്ടപ്പെട്ട എസ് സി|എസ്ടികുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവൂമായി ദളിത് കോണ്‍ഗ്രസ് നടത്തിയ സമരം രമേശ് ചെന്നിത്തല ഉദ്ഘാനം ചെയ്തു. ചിത്രം:പ്രവീണ്‍ ദാസ് എം.

46/52

സെക്രട്ടേറിയേറ്റിനു മുന്നില്‍ ഒരിടവേളയ്ക്ക് ശേഷം സമരപരമ്പര. റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് ലോക്ഡൗണ്‍ സഹായംഅനുവദിക്കണമെന്ന ആവശ്യവുമായി എന്‍.ഐ.ടി.യു.സിയുടെ പ്രതിഷേധം സെക്രട്ടേറിയേറ്റ് നടയില്‍. ചിത്രം: പ്രവീണ്‍ ദാസ് എം.

47/52

റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് ലോക്ഡൗണ്‍ സഹായംഅനുവദിക്കണമെന്ന ആവശ്യവുമായി എന്‍.ഐ.ടി.യു.സിയുടെ പ്രതിഷേധം സെക്രട്ടേറിയേറ്റ് നടയില്‍. ചിത്രം: പ്രവീണ്‍ ദാസ് എം.

48/52

വിദേശത്തു നിന്നെത്തുന്നവരെ സ്വീകരിക്കാനായി ഡൽഹി അന്താരാഷട്ര വിമാനത്താവളത്തിൽ ഒരുക്കങ്ങൾ.

49/52

വിദേശത്തു നിന്നെത്തുന്നവരെ സ്വീകരിക്കാനായി ഡൽഹി അന്താരാഷട്ര വിമാനത്താവളത്തിൽ ഒരുക്കങ്ങൾ.

50/52

തിരികെയെത്തുന്ന പ്രവാസികളെ കൊണ്ടുപോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുക്കിയ ബസുകൾ. ഫോട്ടോ: വി.എസ്‌. ​ഷൈൻ.

51/52

ജീവിതം തുന്നിച്ചേര്‍ക്കാന്‍... ലോക്ക്ഡൗണിനെതുടര്‍ന്ന് തിരക്കൊഴിഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ ബസ്റ്റാന്റില്‍ ചെരുപ്പ് തുന്നാന്നായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുന്ന തൊഴിലാളി. ഫോട്ടോ: അജിത്‌ ശങ്കരൻ.

52/52

റിയാദില്‍ നിന്നുള്ള 152 പ്രവാസികളെയും കൊണ്ട് A I 922 വിമാനം വെള്ളിയാഴ്ച രാത്രി 7.50 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍. ഫോട്ടോ - അജിത് ശങ്കരന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented