മാര്‍ച്ച് 30 ചിത്രങ്ങളിലൂടെ


1/65

'കെ റെയിൽ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യമുയർത്തി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് നയിച്ച പദയാത്രയിൽ നിന്ന്. ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, വക്താവ് സന്ദീപ് വാചസ്പതി, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ദേശീയ കൗൺസിൽ അംഗം എ.ദാമോദരൻ തുടങ്ങിയവർ മുൻനിരയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/65

മലങ്കര ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തിയപ്പോൾ. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി, പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ, സി.ആർ.ആർ.വർമ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/65

സി.പി.എം. പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായി കണ്ണൂർ നഗരത്തിൽ നടന്ന വിദ്യാർത്ഥി -യുവജന വിളംബര ജാഥ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/65

തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച കുടുംബശ്രീ സരസ് മേള 2022 ന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ എം.വി ഗോവിന്ദൻ, വി.ശിവൻകുട്ടി, മേയർ ആര്യരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വി.കെ പ്രശാന്ത് എം എൽ എ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/65

തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച കുടുംബശ്രീ സരസ് മേള 2022 ന്റെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മേളയിൽ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ അതാത് സംസ്ഥാനത്തെ ഭക്ഷ്യ വിഭവങ്ങൾ നൽകുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/65

കണ്ണൂർ സെൻട്രൽ ജയിൽ മൈതാനിയിൽ രണ്ടാം പിണറായി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന ആശയം ഉയർത്തി സംഘടിപ്പിച്ച മിക്സഡ് വോളിബോൾ മത്സരത്തിൽ പങ്കെടുത്ത എം വിജിൻ എംഎൽഎ യുടെ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/65

തിരുവനന്തപുരത്ത്‌ സൂര്യ നൃത്ത സംഗീതോത്സവത്തിൽ ആശ ശരത് അവതരിപ്പിച്ച നൃത്തം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/65

മലങ്കര ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ മാർ സ്‌തേഫാനോസ് ഭദ്രാസന ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം പട്ടം - ചാലക്കുഴിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ നിർവഹിക്കുന്നു. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/65

എം.ജി.കലോത്സവത്തിന്റെ പ്രചരണാർഥം പത്തനംതിട്ട പരുമല ഡി.ബി കോളേജിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/65

എം.ജി.കലോത്സവത്തിന്റെ പ്രചരണാർത്ഥം പത്തനംതിട്ട തിരുവല്ല കെ.എസ്.ആർ.ടി. ബസ്റ്റാന്റിനു മുമ്പിൽ കോളേജ് വിദ്യാർതഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/65

എം.ജി. കലോത്സവത്തിന്റെ ഒന്നാം വേദിയായ പത്തനംതിട്ട സ്റ്റേഡിയത്തിൽ പണി പുരോഗമിക്കുന്നതിനിടയിൽ എത്തിയ വേനൽ മഴയിൽ ഗ്രൗണ്ടിൽ വെള്ളം നിറഞ്ഞ നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/65

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി.സർവ്വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന ഘോഷയാത്രയിൽ അവതരിപ്പിക്കാൻ കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥികൾ പടയണിക്കോലങ്ങളുമായി റിഹേഴ്‌സൽ നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/65

പുതുക്കിപ്പണിത പത്തനംതിട്ട ടൗൺഹാളിന്റെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ നിർവ്വഹിക്കുന്നു. കൗൺസിലർ പി.കെ അനീഷ്, വൈസ് ചെയർ പേഴ്‌സൺ ആമിന ഹൈദരാലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂർ ശങ്കരൻ, മുനിസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈൻ, മന്ത്രി വീണാ ജോർജ്, ടി.കെ.ജി. നായർ, പ്രതിപക്ഷനേതാവ് ജാസിം കുട്ടി, കൗൺസിലർ സിന്ധു അനിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/65

തൃശൂർ കുറാഞ്ചേരിക്ക് സമീപം റെയിൽവേ ട്രാക്കിലേക്ക് ഒടിഞ്ഞു വീണ മരം തൊഴിലാളികൾ വെട്ടി മാറ്റുന്നു | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

15/65

ബസ് പണിമുടക്കും പൊതുപണിമുടക്കും കാരണം ദിവസങ്ങളോളം ജോലിയില്ലാതെ കഴിഞ്ഞ ചുമട്ടുതൊഴിലാളികൾ അവധി പരമ്പര അവസാനിച്ച് സ്വകാര്യ ബസ് സർവീസ് സാധാരണ നിലയിലായപ്പോൾ ബസ്സിൽ പുതിയ പ്രതീക്ഷയോടെ ചുമടുകയറ്റുന്നു. തിരൂർ ബസ്സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി

16/65

പ്ലസ്ടു പരീക്ഷ തുടങ്ങിയ ദിവസമായിരുന്നു ബുധനാഴ്ച. സോഷ്യോളജി വിഷയമായതിനാൽ വളരെക്കുറച്ച് കുട്ടികൾ മാത്രമാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തൃശൂർ ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/65

വ്യാഴാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ..സി. പരീക്ഷയ്ക്കുളള അവസാന തയ്യാറെടുപ്പ് നടത്തുന്ന വിദ്യാർത്ഥികൾ. തൃശൂർ മുക്കാട്ടുകര ബെത്‌ലഹേം കോൺവെന്റ് ഹൈസ്‌ക്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/65

തൃശ്ശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/65

കൊല്ലം ജില്ലാ പഞ്ചായത്ത് ബജറ്റ്, വൈസ് പ്രസിഡൻറ് സുമ ലാൽ അവതരിപ്പിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/65

പത്തനംതിട്ട ജില്ലയിലെ ആറാട്ട്പുഴയിൽ കെ.റെയിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നിതിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/65

പത്തനംതിട്ട ജില്ലയിലെ ആറാട്ട്പുഴയിൽ കെ.റെയിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞെത്തിയ സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകർ പ്രകടനം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

22/65

ക്ലബ് എഫ്.എം കണ്ണൂരും, മാതൃഭൂമി ഗൃഹലക്ഷ്മി വേദിയും ചേർന്ന് കണ്ണൂർ നിക്ഷൻ ഇലക്ട്രോണിക്സിൽ സംഘടിപ്പിച്ച പാചകറാണി മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/65

ക്ലബ് എഫ്.എം കണ്ണൂരും, മാതൃഭൂമി ഗൃഹലക്ഷ്മി വേദിയും ചേർന്ന് കണ്ണൂർ നിക്ഷൻ ഇലക്ട്രോണിക്സിൽ സംഘടിപ്പിച്ച പാചകറാണി മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

24/65

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ചരിത്രശില്‌പ പ്രദർശനം ഉദ്ഘാടനം ചെയ്ത് ഡോ. രാജൻ ഗുരുക്കൾ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/65

സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് സേതുവിനും എൻ.എസ്.മാധവനും എറണാകുളത്ത്‌ നടന്ന ചടങ്ങിൽ സാഹിത്യ പരിഷത്ത് പ്രസിഡണ്ട് സി.രാധാകൃഷ്ണൻ സമ്മാനിക്കുന്നു. ഡോ.നെടുമുടി ഹരികുമാർ, ബാലചന്ദ്രൻ വടക്കേടത്ത്‌, എൻ ഇ സുധീർ, പി യൂ അമീർ, വി എൻ വിനയകുമാർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/65

യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ പ്രതീകാത്മക കെ റെയിൽ കല്ല് സ്ഥാപിച്ച് കൊണ്ടുള്ള പ്രതിഷേധ സമരത്തിന്റെ ഉദ്‌ഘാടനം കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം. നസീർ നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

27/65

കെ റെയിൽ വിഷയത്തിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ കൊല്ലം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് ലിങ്ക് റോഡിൽ തടഞ്ഞിട്ട വാഹനങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ പൊരിവെയിലിൽ കാത്ത് നിൽക്കുന്നവർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

28/65

കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ പ്രതീകാത്മക കെ റെയിൽ കല്ല് സ്ഥാപിക്കാനെത്തിയ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

29/65

കെ.എസ്.ആര്‍.ടി.സി.യുടെ വെസ്റ്റിബ്യുള്‍ ബസ്‌ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

30/65

ആദ്യദിനം ആശ്വാസം..... ബുധനാഴ്ച ആരംഭിച്ച ഹയർസെക്കന്ററി പരീക്ഷ എഴുതിയ ശേഷം പരീക്ഷഹാളിന് പുറത്തെത്തിയ വിദ്യാർഥിനികൾ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നു. കൊല്ലം തേവള്ളി മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

31/65

സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനത്തിലെ കയ്യൂർ ദൃശ്യാവിഷ്കാരത്തിനു മുന്നിൽ സി.പി.എം.നേതാക്കളായ പി.ജയരാജൻ, ഇ.പി.ജയരാജൻ, എം.വി.ജയരാജൻ എന്നിവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/65

സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ചരിത്ര -ചിത്ര പ്രദർശനം ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/65

'1 വർഷം 1 ലക്ഷം സംരംഭം' പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

34/65

ചിരിയോടെ തുടക്കം... ബുധനാഴ്ച ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ ചോദ്യപേപ്പർ പരിശോധിക്കുന്നു. മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

35/65

മലപ്പുറം നഗരസഭാ ബജറ്റ് ഉപാധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

36/65

സമഗ്രം സുസ്ഥിരം... മലപ്പുറം നഗരസഭയിലെ ബജറ്റ് അവതരിപ്പിച്ച ഉപാധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പുവിനെ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അഭിനന്ദിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

37/65

മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന എ.സഹദേവന്റെ വേർപാടിൽ അനുശോചിച്ച് കോഴിക്കോട്‌ പ്രസ്‌ ക്ലബിൽ നടന്ന യോഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.പി. രാജേന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

38/65

അഴിയാക്കുരുക്കിൽ... റെയിൽവേ ഗേറ്റ് അടഞ്ഞ് തുറന്നപ്പോൾ കോഴിക്കോട് കെ.പി.കേശവമേനോൻ റോഡിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

39/65

ഡൽഹി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 'ദി കശ്മീർ ഫയൽസ്' എന്ന ബോളിവുഡ് ചിത്രത്തിനെപ്പറ്റി നടത്തിയ പ്രസംഗത്തിനെതിരെ ബി ജെ വൈ എം ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

40/65

ഡൽഹി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 'ദി കശ്മീർ ഫയൽസ്' എന്ന ബോളിവുഡ് ചിത്രത്തിനെപ്പറ്റി നടത്തിയ പ്രസംഗത്തിനെതിരെ ബി ജെ വൈ എം ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

41/65

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഹൈഡ്രജൻ ഫ്യുവൽ സെൽ കാറിൽ പാർലമെന്റ് ഹൗസിലെത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

42/65

പ്ലസ് ടു പരീക്ഷ കഴിഞ്ഞ്‌ പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാൾ ഗേൾസ് സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

43/65

എറണാകുളം എസ്. ആർ. വി. സ്കൂളിൽ പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞിറങ്ങി വന്ന വിദ്യാർഥികൾ ചോദ്യപേപ്പർ ഒത്തുനോക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

44/65

വിദ്യാഭ്യാസ മികവ് നേടിയ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് നൽകുന്ന ക്യാഷ് അവാർഡ് വിതരണ ചടങ്ങ് നിയമസഭ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

45/65

തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ആരംഭിച്ച വിദ്യാർഥികളുടെ പ്രവൃത്തി പരിചയ പ്രദർശന മേള സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

46/65

പണിമുടക്ക് ദിനങ്ങൾ കഴിഞ്ഞതോടെ തിരൂർ നഗരത്തിൽ ഇന്ന്‌ അനുഭവപ്പെട്ട ഗതാഗത കുരുക്ക്‌ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

47/65

ബുധനാഴ്ച ആരംഭിച്ച പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനികൾ. കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

48/65

തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ആരംഭിച്ച പ്രവൃത്തി പരിചയ പ്രദർശന മേളയിൽ നിന്ന് | ഫോട്ടോ: പ്രദീപ് പയ്യോളി

49/65

തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സെൻററിൽ പരീക്ഷയെഴുതുന്ന പ്ലസ് ടു ഓപ്പൺ സ്കൂൾ വിദ്യാർഥികൾ പരീക്ഷാ ഹാളിന് പുറത്ത് അവസാന വട്ടം പാഠഭാഗങ്ങൾ മന:പാഠമാക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

50/65

ബസ് പണിമുടക്കും പൊതുപണിമുടക്കും അവസാനിച്ചതോടെ സ്വകാര്യ ബസ് സർവീസ് സാധാരണ നിലയിലായപ്പോൾ. തിരൂരിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി

51/65

തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സെൻററിൽ ഓപ്പൺ സ്കൂൾ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർഥികൾ | ഫോട്ടോ: പ്രദീപ് പയ്യോളി

52/65

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മെൻസ്‌ട്രൽ കപ്പ് നൽകുന്ന പദ്ധതി പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

53/65

കേരള കോൺഗ്രസ് എം നേതൃസംഗമം കണ്ണൂരിൽ ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

54/65

കണ്ണൂര്‍ പരിവാറിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗമം കണ്ണൂരില്‍ മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

55/65

ആലപ്പുഴ നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍ അവതരിപ്പിക്കുന്നു. ഫോട്ടോ: സി ബിജു

56/65

രണ്ടറ്റം കൂട്ടിമുട്ടിക്കാൻ... ഹെൽമെറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ മെയ് വഴക്കവും ശരീരത്തിൽ ചുറ്റിക്കെട്ടിയ കയറും മാത്രം ഒരുക്കുന്ന സുരക്ഷയോടെ ജീവൻ പണയംവെച്ച് അധ്വാനിക്കുന്നവർ. സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ദിനത്തിൽ കോഴിക്കോട് മാവൂർറോഡിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

57/65

വേനലില്‍ കുളിരായി... വേനല്‍ച്ചൂടില്‍ കുളിരായി ചെറുതുരുത്തി തടയണ. ഭാരതപ്പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതോടെ ചെറുതുരുത്തി തടയണ വീണ്ടും കവിഞ്ഞൊഴുകിത്തുടങ്ങി. പണിമുടക്കുദിവസങ്ങളില്‍ നിരവധി കുടുംബങ്ങളാണ് ഇവിടെ എത്തിയത്.

58/65

വഴിമുടക്ക് ...ചൊവ്വാഴ്ച വയനാട് മുത്തങ്ങ അതിര്‍ത്തിയോടുചേര്‍ന്ന് കര്‍ണാടക വനഭാഗത്ത് ദേശീയപാതയില്‍ നിലയുറപ്പിച്ച കാട്ടാന. ഇരുചക്രവാഹനങ്ങളില്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോയ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് (ഫോട്ടോഗ്രാഫര്‍ ഷാജി പോള്‍ പകര്‍ത്തിയ ചിത്രം)

59/65

പത്തനംതിട്ട സ്റ്റേഡിയം ജങ്ഷനില്‍ ഇരുചക്ര വാഹനമിടിച്ച് പരിക്കേറ്റ കീരിക്കുഞ്ഞിന് ഓട്ടോ ഡ്രൈവര്‍ കുടിനീരേകി പുതുജീവന്‍ നല്‍കുന്നു. പൊരി വെയിലില്‍ റോഡില്‍കിടന്ന് പിടയുന്ന കീരിക്കുഞ്ഞിനെകണ്ട് വാഹനം നിര്‍ത്തി കൈയില്‍കരുതിയിരുന്ന വെള്ളം നല്‍കുകയായിരുന്നു. പണിമുടക്ക് ദിവസമായതിനാല്‍ റോഡില്‍ വാഹനം കുറഞ്ഞതും കീരിക്കുഞ്ഞിന് തുണയായി. ഫോട്ടോ: കെ. അബൂബക്കര്‍

60/65

ദേശീയ പണിമുടക്കിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച ആലപ്പുഴയില്‍ പുരവഞ്ചി യാത്രയ്‌ക്കെത്തിയ ഇതരസംസ്ഥാനക്കാര്‍ക്കായി റോഡരികില്‍ ഭക്ഷണം തയ്യാറാക്കുന്ന സഹായികള്‍. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: സി. ബിജു

61/65

പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ന്യൂഡല്‍ഹിയില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ മുന്നില്‍ റോഡില്‍ വിറക് കത്തിച്ച് ചപ്പാത്തി പാചകംചെയ്യുന്നു |ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍

62/65

പരല്‍ വേട്ട ...ദ്വിദിന പണിമുടക്കില്‍ അല്‍പം വിനോദം തേടിയിറങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ ഒഴുക്ക് കുറവുള്ള തോട്ടില്‍ ചെറുവലയിലേക്ക് വെള്ളം കോരിയൊഴിച്ച് മീന്‍ പിടിക്കാനുള്ള ശ്രമത്തില്‍. കാഞ്ഞിരോട് നിന്നുള്ള കാഴ്ച. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി

63/65

സൈക്കിള്‍ ആശ്വാസം ... ദ്വിദിന പണിമുടക്കിനിടെ യാത്രയ്ക്ക് സൈക്കിളിനെ ആശ്രയിച്ച സ്ത്രീ യാത്രക്കാര്‍ കണ്ണൂര്‍ നഗരത്തിലൂടെ നീങ്ങുന്ന കാഴ്ച്ച. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി

64/65

അതിരപ്പിള്ളി-ആനമല റോഡില്‍ ആനക്കയത്ത് വിനോദസഞ്ചാരികള്‍ക്കു നേരെ പാഞ്ഞടുക്കുന്ന തള്ളയാന. ഒപ്പം രണ്ടു കുട്ടിയാനകളെയും കാണാം. ചൊവ്വാഴ്ച വൈകീട്ട് കാട്ടാനകളെ കണ്ട് വിനോദസഞ്ചാരികള്‍ വണ്ടി നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും റോഡ് മുറിച്ച് പുഴയിലേക്ക് ഇറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തള്ളയാന കാറിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴയിടയ്ക്കാണ് യാത്രക്കാരന്‍ രക്ഷപ്പെട്ടത്.

65/65

യുക്രൈനിലെ മികോലെവില്‍ റഷ്യന്‍ റോക്കറ്റാക്രമണത്തില തകര്‍ന്ന മേഖലാ ഭരണകൂടത്തിന്റെ ആസ്ഥാനമന്ദിരം | ഫോട്ടോ: എ.പി.

Content Highlights: march 30 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented