
ദ്വിദിന ദേശീയ പണിമുടക്കുദിനത്തിൽ കണ്ണൂർ തെക്കി ബസാറിൽ സമരാനുകൂലികൾ ചരക്കു ലോറികളും ടാക്സികളും തടഞ്ഞു നിർത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദ്വിദിന ദേശീയ പണിമുടക്കുദിനത്തിൽ കണ്ണൂർ തെക്കി ബസാറിൽ സമരാനുകൂലികൾ ചരക്കു ലോറികളും ടാക്സികളും തടഞ്ഞു നിർത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദ്വിദിന ദേശീയ പണിമുടക്കുദിനത്തിൽ കണ്ണൂർ തെക്കി ബസാറിൽ സമരാനുകൂലികൾ ചരക്കു ലോറികളും ടാക്സികളും തടഞ്ഞു നിർത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദേശീയ പണിമുടക്ക് ദിനത്തിൽ ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി കോഴിക്കോട്ട് നടത്തിയ പ്രകടനം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പാലക്കാട് പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കൂത്തഭിഷേക - താലപ്പൊലിയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടിയിൽ പുത്തൂർ മംഗലത്ത് ഇല്ലം എം. കൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ച ചാക്യാർക്കൂത്ത് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം നടക്കുന്ന പൊതുപണിമുടക്ക് ദിവസത്തിൽ കോഴിക്കോട് കടപ്പുറത്തെത്തിയവരുടെ തിരക്ക് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ്കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ദേശീയ പണി മുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ആർക്ക് വേണ്ടി... ഒരു ഗ്ലാസ് ചായ കുടിക്കാനായി പത്തനംതിട്ട നഗരത്തിലാകെ അലഞ്ഞിട്ടും ഒരു കടയും തുറന്ന് കണ്ടില്ല. നിരാശയോടെ സെൻട്രൽ ജങ്ഷനിൽ ഇദ്ദേഹം തിരികെ എത്തിയപ്പോഴാണ് സമരാനുകൂലികളുടെ സമ്മേളനം കണ്ടത്. ചൂടുവെള്ളം പോലും കിട്ടാത്തതിന്റെ നിരാശയും സങ്കടവും പെട്ടെന്ന് രോഷമായി മാറി. വിശക്കുന്നവനെ പട്ടിണിയ്ക്കിട്ട് ആർക്കുവേണ്ടിയാണീ സമരമെന്നായിരുന്നു നേതാക്കളോടുള്ള ചോദ്യം. തടയാനെത്തുന്ന പോലീസിനേയും കാണാം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി പത്തനംതിട്ട ഓമല്ലൂരിൽ സമരാനുകൂലികൾ വാഹനം തടയുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ദിനത്തിൽ വിജനമായ പത്തനംതിട്ട ഗാന്ധി സ്ക്വയർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിവസത്തെ കെട്ടുകാഴ്ച്ചയുടെ ഭാഗമായി തിങ്കളാഴ്ച വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി അഞ്ചുകല്ലുംമൂട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് നീങ്ങുന്ന വണ്ടിക്കുതിര | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ദേശീയ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരൂർ ബസ്റ്റാന്റ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ദേശീയ പണിമുടക്ക് ദിവസം കോട്ടയ്ക്കൽ എടരിക്കോട് തുറന്ന കട അടച്ചിടാൻ ആവശ്യപ്പെടുന്ന സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ദേശീയ പണിമുടക്ക് ദിവസം കോട്ടയ്ക്കൽ എടരിക്കോട് സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പോകാൻ വരട്ടെ... ദേശീയ പണിമുടക്ക് ദിവസം കോട്ടയ്ക്കലിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ തടഞ്ഞ് കാര്യമന്വേഷിക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ദേശീയ പാത... പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോഴിക്കോട് - പാലക്കാട് ദേശീയ പാത. മലപ്പുറം വാറങ്കോട് നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പണി 'മുടക്കില്ലാ'... സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടർന്ന് വിജനമായ തിരൂർ ബസ്റ്റാന്റിൽ ശുചീകരണ ജോലിയിലേർപ്പെട്ട തൊഴിലാളി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ദ്വിദിന പണിമുടക്കിനെ തുടർന്ന് പൊതുഗതാഗതം തടസ്സപ്പെട്ടതോടെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ആളുകൾ ലഗേജുകളുമായി നടന്നു നീങ്ങുന്നു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ദ്വിദിന ദേശീയപണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സെക്രട്ടേറിയറ്റിന് മുന്നിലെ റോഡുകൾ സമരക്കാരെകൊണ്ട് നിറഞ്ഞതുമൂലം ഓവർ ബ്രിഡ്ജിൽ നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പോകുന്ന വാഹനങ്ങൾ പോലീസ് വഴിതിരിച്ച് വിടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വാഹനം വരുമോ... ദ്വിദിന പണിമുടക്കിനെ തുടർന്ന് പൊതുഗതാഗതം തടസ്സപ്പെട്ടതോടെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ആളുകൾ വാഹനത്തിനായി കാത്തുനിൽക്കുന്നു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഇന്ത്യാ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് നാവികസേനാ മേധാവി അഡ്മിറൽ പിയറേ വാണ്ടയറെ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ ഡൽഹി സൗത്ത് ബ്ലോക്കിൽ സ്വീകരിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഡൽഹി ഗാസിപുരിലെ ഡമ്പിംഗ് യാർഡിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണയ്ക്കാൻ ശ്രമിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പൊതു പണിമുടക്കിനെ തുടർന്ന് വാഹന തിരക്കൊഴിഞ്ഞ കോഴിക്കോട് നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ദേശീയ പണിമുടക്കിനെത്തുടർന്ന നിശ്ചലമായ തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റ് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള കോഴിക്കല്ല് മൂടൽ കഴിഞ്ഞതോടെ വടക്കെ നടപ്പന്തലിൽ മുളവടികളിൽ താളമിട്ട് ഭരണിപ്പാട്ട് പാടുന്ന ഭക്തർ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായി വടകര തച്ചോളിത്തറവാട്ടിൽ നിന്നുളള വഴിപാട് കോഴികളെ കോഴിക്കല്ലിൽ സമർപ്പിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകൾ തൃശൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പൊതു പണിമുടക്കിന്റെ ഭാഗമായി പൊതുവാഹനങ്ങൾ ഓടാതിരുന്ന തിങ്കളാഴ്ച്ച റോഡിൽ നിറഞ്ഞ സ്വകാര്യ വാഹനങ്ങൾ - കോഴിക്കോട് മാവൂർ റോഡിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
പൊതുപണിമുടക്കു ദിവസം ഇന്ധനം കിട്ടാതെ വലഞ്ഞവർക്ക് ആശ്വാസമായി കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഭാരത് പെട്രോൾ പമ്പ് തുറന്നപ്പോൾ. പിന്നീട് സമരക്കാർ വന്ന് പമ്പ് അടപ്പിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ആവിക്കൽ തോടിന് സമീപം വരുന്ന മലിന ജല സംസ്ക്കരണ പ്ലാന്റിനെതിരെ ജനകീയ സമരസമിതി നടത്തുന്ന രാപ്പകൽ സമരം ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
പണിമുടക്കിന്റെ ഭാഗമായി വിവിധ തൊഴിലാളി യൂണിയനുകൾ കൊച്ചിയിൽ നടത്തിയ പ്രകടനം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
ദ്വിദിന ദേശീയപണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവർ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തെ സമരപ്പന്തലിന് മുന്നിൽ സംഗമിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ദ്വിദിന ദേശീയപണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ പ്രധാന സമര പന്തലിലേക്ക് നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ദ്വിദിന പണിമുടക്കിനെ തുടർന്ന് കൊടി തോരണങ്ങൾ കൊണ്ടലങ്കരിച്ച തിരുവനന്തപുരം തമ്പാനൂരിലെ ആർ.എം.എസ്. ഓഫീസിന് മുൻവശം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ദ്വിദിന പണിമുടക്കിനെ തുടർന്ന് പൊതുഗതാഗതം തടസ്സപ്പെട്ടതോടെ റെയിൽവേസ്റ്റേഷനിലേക്ക് ലഗേജുകളുമായി കാൽനടയായി എത്തുന്ന യാത്രക്കാർ. തിരുവനന്തപുരം തമ്പാനൂർ റയിൽവേ സ്റ്റേഷന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ദ്വിദിന പണിമുടക്കിനെ തുടർന്ന് പൊതുഗതാഗതം തടസ്സപ്പെട്ടതോടെ തിരുവനന്തപുരം റെയിൽവേസ്റ്റേഷനിലേക്ക് കാൽനടയായി എത്തുന്ന യാത്രക്കാർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ പ്രധാന സമര പന്തലിലേക്ക് നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പത്തനംതിട്ട തിരുവല്ല കുമ്പനാട് ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേരുടെ മരണത്തിനിടയായ അപകടം.
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി പാലക്കാട് അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി പാലക്കാട് സംഘടിപ്പിച്ച പ്രകടനം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ദേശീയ പണിമുടക്കിനെ തുടർന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പണിമുടക്കെഴുന്നള്ളത്ത് ... തൊഴിലാളികളുടെ ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനത്തിൽ തിരക്കൊഴിഞ്ഞ ചിന്നക്കടയിലൂടെ നീങ്ങുന്ന കരിവീരൻ. ചില സ്വകാര്യ വാഹനങ്ങളൊഴിച്ചാൽ കൊല്ലം നഗരത്തിൽ പണിമുടക്ക് പൂർണമായിരുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ നൂറ്റി അഞ്ചാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്ക് മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ദ്വിദിന ദേശീയ പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറം ജില്ലയിലെ തിരൂരിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: പ്രദീപ് പയ്യോളി
തൊഴിലാളികളുടെ ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനത്തിൽ തിരക്കൊഴിഞ്ഞ ചിന്നക്കടയിൽ തലച്ചുമടുമായി നീങ്ങുന്നയാൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
മലപ്പുറം തിരൂരിൽ പോലീസിന്റെ കൺമുമ്പിൽ ഓട്ടോ തടഞ്ഞിടുന്ന പണിമുടക്കനുകൂലികൾ | ഫോട്ടോ: പ്രദീപ് പയ്യോളി
തൊഴിലാളികളുടെ ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനത്തിൽ ജലഗതാഗതം നിശ്ചലമായപ്പോൾ. കൊല്ലം ബോട്ട് ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്ന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ദ്വിദിന പണിമുടക്കു ദിവസം റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ഉറപ്പുവരുത്താനെത്തിയ റെയിൽവേ സുരക്ഷാ സേനയുടെ ഡോഗ് സ്ക്വാഡ് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി
മലപ്പുറം തിരൂരിൽ പണിമുടക്കനുകൂലികൾ തടഞ്ഞ ഓട്ടോറിക്ഷ വിട്ടയക്കുന്ന പോലീസുദ്യോഗസ്ഥർ | ഫോട്ടോ: പ്രദീപ് പയ്യോളി
ദ്വിദിന പണിമുടക്ക് ദിനത്തിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ ഓട്ടോ തടഞ്ഞ പണിമുടക്കനുകൂലികളെ അമ്മയുടെ മടിയിലിരുന്ന് നോക്കുന്ന കുഞ്ഞ് | ഫോട്ടോ: പ്രദീപ് പയ്യോളി
തൊഴിലാളികളുടെ ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനത്തിൽ തിരക്കൊഴിഞ്ഞ കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ദ്വിദിന പണിമുടക്കനുകൂലികൾ സർവീസ് നടത്തിയ ടാക്സി കാറിൻ്റെ കാറ്റൊഴിച്ചു വിടുന്നു. തിരൂർ റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്നൊരു കാഴ്ച | ഫോട്ടോ: പ്രദീപ് പയ്യോളി
തൊഴിലാളികളുടെ ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനത്തിൽ നഗരസഭാ ജീവനക്കാരും തൊഴിലാളികളും കൊല്ലം ചിന്നക്കടയിൽ നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
തൊഴിലാളികളുടെ ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ കൊല്ലത്ത് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ദിനത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ദിനത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ പ്രധാന സമര പന്തലിലേക്ക് നടത്തിയ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സ്പീഡ് ചേസ്... അഷ്ടമുടിക്കായലിലൂടെ പട്രോളിംഗ് നടത്തുന്ന പോലീസ് സ്പീഡ് ബോട്ടിന് പിന്നാലെ പറന്നെത്തുന്ന കൊക്കുകൾ. കൊല്ലം തേവള്ളിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
പൊതുപണിമുടക്കിനെ തുടർന്ന് വിജനമായ കൊല്ലം ജില്ലയിലെ അഞ്ചൽ ടൗൺ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
പണിമുടക്ക് ദിവസം സജീവമായ ആലപ്പുഴ പുന്നമട ഹൗസ് ബോട്ട് ടെർമിനൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ദേശീയ പണിമുടക്കിനെ അനുകൂലിച്ച് ഇടത് എം പിമാര്‍ പാര്‍ലമെന്റില്‍നിന്നും വിജയ് ചൗക്കിലേക്ക് പ്രകടനമായി എത്തിയപ്പോള്‍ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന് / മാതൃഭൂമി
പണിമുടക്കിനെത്തുടര്‍ന്ന് നിശ്ചലമായ ആലപ്പുഴ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍ ബസ് കാത്തിരിക്കുന്നവര്‍ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
പണിമുടക്കിനെത്തുടർന്ന് നിശ്ചലമായ ആലപ്പുഴ വഴിച്ചേരി മാർക്കറ്റ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
പൊതു പണിമുടക്കിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന പ്രകടനം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
പണിമുടക്കാതെ.... ദേശീയ പണിമുടക്ക് ദിവസം റെയിൽവേ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ. കോട്ടയത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ദേശിയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം കിഴക്കേകോട്ട റോഡ് | ഫോട്ടോ: എം. പി. ഉണ്ണികൃഷ്ണൻ
ദേശീയ പണിമുടക്കിന്റെ ഭാഗമായി കോട്ടയത്ത് നടന്ന പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ദേശീയ പണിമുടക്കിന്റെ ഭാഗമായി കോട്ടയത്ത് നടന്ന പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രകടനം| ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലൂടെ നടന്ന പ്രകടനം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലൂടെ നടന്ന പ്രകടനം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ആലപ്പുഴയിൽ ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി നടത്തിയ പ്രകടനം | ഫോട്ടോ: സി. ബിജു /മാതൃഭൂമി
കഞ്ചിക്കോട് കിൻഫ്ര വ്യവസായ പാർക്കിൽ ജോലിക്കെത്തിയവരെ തടയുന്ന സമരാനുകൂലികൾ | ഫോട്ടോ: പി.പി രതീഷ് / മാതൃഭൂമി
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ‘പഢ്നാ ലിഖ്നാ അഭിയാൻ’ മികവുത്സവത്തിൽ പരീക്ഷയ്ക്കെത്തിയ പാലക്കാട് ജില്ലയിലെ മുതിർന്ന പരീക്ഷാർഥി 95 വയസ്സുള്ള മാധവിയും പ്രായംകുറഞ്ഞ പരീക്ഷാർഥി 24 വയസ്സുള്ള സൂര്യയും. പാലക്കാട് ആലത്തൂർ പുതിയങ്കം ജി.യു.പി. സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ്
യുക്രൈനിലെ ലീവിവില്‍ റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ ഇന്ധനശേഖരണ സംവിധാനത്തിനു തീപിടിച്ചപ്പോള്‍ | എ.എഫ്.പി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..