മാര്‍ച്ച് 19 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/55

ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം ഒടിഞ്ഞുവീണ മരം ഫയർഫോഴ്‌സുകാർ വെട്ടിമാറ്റുന്നു. ഫോട്ടോ: സി. ബിജു

2/55

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷ നേടാൻ പെട്ടി തലയിൽ വെച്ച് നടന്ന് നീങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളി. തൊടുപുഴ നഗരത്തിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.പി. ബിനോജ്‌.

3/55

കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ നേതൃത്വത്തിൽ 'ബ്രേക്ക് ദി ചെയ്ൻ' പ്രോഗ്രാം കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

4/55

ന്യൂഡൽഹിയിലെ വിജയ് ചൗക്ക്‌ എൻട്രി പോയിന്റിൽ ഡൽഹി പോലീസ് തെർമൽ ഗൺ വഴി താപനില പരിശോധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

5/55

ന്യൂഡൽഹിയിലെ വിജയ് ചൗക്ക്‌ എൻട്രി പോയിന്റിൽ ഡൽഹി പോലീസ് തെർമൽ ഗൺ വഴി താപനില പരിശോധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

6/55

കള്ള് ഷാപ്പ് ലേലത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍. ഫോട്ടോ: അജിത്‌ ശങ്കരൻ.

7/55

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശഭരണ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ നിന്നും. ഫോട്ടോ: അജിത്‌ ശങ്കരൻ.

8/55

തിരിഞ്ഞ പ്രതിഷേധം.... മലപ്പുറത്തു കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രണ്ടാം ദിവസവും മലപ്പുറം കളക്ടറേറ്റില്‍ നടന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ മാസ്‌കും സാനിറ്റൈസറും ഏറ്റവും കുറഞ്ഞ വിലക്ക് ലേലം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഫോട്ടോ: അജിത്‌ ശങ്കരൻ.

9/55

മലപ്പുറം കളക്ടറേറ്റില്‍ കള്ള് ഷാപ്പ് ലേലം നടന്ന ഹാളിന് പുറത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍. ഫോട്ടോ: അജിത്‌ ശങ്കരൻ.

10/55

കഴുകിക്കളഞ്ഞേക്കാം... മലപ്പുറം കളക്ടറേറ്റില്‍ കള്ള് ഷാപ്പ് ലേലം നടന്ന ഹാളിന് പുറത്ത് കാവല്‍ നിന്ന പോലീസുകാര്‍ നടപടികള്‍ കഴിഞ്ഞതിന് ശേഷം പോകുന്നതിന് മുമ്പായി കൈകഴുകിയപ്പോള്‍. ഫോട്ടോ: അജിത്‌ ശങ്കരൻ.

11/55

ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.റ്റി.സി. സ്റ്റാന്റുകള്‍ അണു വിമുക്തമാക്കുന്നത്തിന് അപരാജിതധൂപ ചൂര്‍ണം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീല മേബ്‌ലെറ്റ് പത്തനംതിട്ട ഡി.റ്റി.ഒ.യ്‌ക്ക്‌ നല്‍കി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.

12/55

സാമൂഹ്യ വിരുദ്ധര്‍ പിഴുതെറിഞ്ഞ കോഴിക്കോട്‌ ഒന്നാം റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ പാര്‍ക്കില്‍ വൃക്ഷതൈകള്‍ വീണ്ടും സി.ഐ. എ.ഉമേഷിന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിക്കുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

13/55

മാതൃഭൂമിയും - കേരളപുരം കെ വി ടി ആറും ചേർന്ന് കുണ്ടറ ഏരിയ റാപ്പിഡിന്റെ സഹകരണത്തോടെ കൊല്ലം കേരളപുരത്ത് ഒരുക്കിയ കൈ ശുചീകരണ കിയോസ്‌ക്ക് കൊട്ടാരക്കര ഡി വൈ എസ് പി നസുറുദീൻ എസ് കൈകഴുകി ഉദ്ഘാടനം ചെയ്യുന്നു. ​ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

14/55

കാസർകോട് മല്ലികാർജ്ജുന ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന കൊടിയേറ്റ്. ഫോട്ടോ: രാമനാഥ്‌ ​പൈ.

15/55

ഇങ്ങനെ കെട്ടണം .... കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ നടന്ന ബ്രേക്ക് ദ ചെയിൻ പരിപാടിയിൽ ജില്ലാ പോലീസ് മേധാവി പി.എസ്. സാബു സഹപ്രവർത്തകനെ മുഖാവരണം അണിയിക്കുന്നു. ഫോട്ടോ: രാമനാഥ്‌ ​പൈ.

16/55

കോഴിക്കോട് പാവങ്ങാട്ടെ മൂർക്കനാട്ട് താഴത്തുള്ള പഴയ ചീർപ്പ് പൊളിച്ച് പുതിയ ചീർപ്പ് കെട്ടാനുള്ള പ്രവൃത്തി ആരംഭിച്ചപ്പോൾ. ഫോട്ടോ: കെ.കെ. സന്തോഷ്‌.

17/55

മദ്യശാല പൂട്ടാതെ സ്കൂളുകൾ പൂട്ടി എങ്ങിനെ കൊറോണ പ്രതിരോധം പൂർത്തിയാക്കും എന്ന ചോദ്യമുയർത്തി കോഴിക്കോട് കണ്ണഞ്ചേരിയിലെ എൻ.ബാലകൃഷ്ണനും, വി.വാസുവും മിഠായ് തെരുവിൽ പ്രതിഷേധിച്ചപ്പോൾ. ഫോട്ടോ: കെ.കെ. സന്തോഷ്‌.

18/55

കൊറോണ വൈറസിനെതിരെയുള്ള ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോഴിക്കോട് പുതിയസ്റ്റാന്റിൽ നടത്തിയ അണുനശീകരണം. ഫോട്ടോ: കെ.കെ. സന്തോഷ്‌.

19/55

കേരള സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രോഗ്രാമിന്റെ ഭാഗമായി സി.പി.ഐ. എം. പത്തനംതിട്ട ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ഹാന്‍ഡ് വാഷിംഗ് സെക്രട്ടറിയറ്റംഗം ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.

20/55

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ക്കായി തിരുവല്ല ബിലിവേഴ്‌സ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കുറിപ്പുകള്‍. ഫോട്ടോ: കെ. അബൂബക്കർ.

21/55

ബ്രേക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ ആരംഭിച്ച കൈകഴുകല്‍ കേന്ദ്രം ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.

22/55

കൗണ്‍സില്‍ കഴിഞ്ഞ് പുറത്തേക്കു വരുന്ന കോഴിക്കോട്‌ മേയറും കൗണ്‍സിലര്‍മാരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

23/55

കൊറോണയെ നേരിടാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ്‌ 'സ്വരക്ഷ ' എന്ന പേരിൽ മൊബൈൽ ആപ് ഐ ജി വിജയ് സാഖറെ പുറത്തിറക്കിയപ്പോൾ. കൊറോണ ലക്ഷണങ്ങൾ ഉള്ളയാൾ ഈ ആപ്പിലേക്ക് ഒരു മെസ്സേജ് അയച്ചാൽ ഡോക്ടറോട് വീഡിയോ കോളിൽ നേരിട്ട് സംസാരിക്കാം. ആശുപത്രിയിൽ പോയി ഡോക്ടറെ കാണണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. അതുവഴി രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

24/55

എസ്.എഫ്.ഐ. പ്രവർത്തകർ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തി വാഹനങ്ങൾ ശുചീകരിക്കുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

25/55

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സാനിറ്റൈസർ വിതരണം ചെയ്യുന്ന അങ്കണവാടി ജീവനക്കാർ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

26/55

മാതൃകയാക്കാം ...

27/55

മദ്യനിരോധന സമിതി കണ്ണൂരിൽ നടത്തിയ പ്രതിഷേധയോഗം മോൺ തോമസ് തൈതോട്ടം ഉദ്ഘാടനം ചെയ്യുന്നു. നിരീക്ഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരേയും കാണാം. ഫോട്ടോ: സി. സുനിൽകുമാർ.

28/55

കോവിഡ് 19 ഭീതിയിൽ യാത്രക്കാരില്ലാതെ ബസ്. തിരുവനന്തപുരത്ത്‌ നിന്നുള്ള ദൃശ്യം. ഫോട്ടോ: പ്രവീൺദാസ്‌ എം.

29/55

ബ്രേക്ക്‌ ദ ചെയിനിന്റെ ഭാഗമായി തിരുവനന്തപുരം കിഴക്കേകോട്ട ബസ് സ്റ്റാന്റിൽ കൈകഴുകാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഫോട്ടോ: പ്രവീൺദാസ്‌ എം.

30/55

കൊവിഡ് 19 ഭീതിയിൽ മാസ്ക് ധരിച്ച് തിരുവനന്തപുരം ചാല മാർക്കറ്റിലെത്തിയവർ. ഫോട്ടോ: പ്രവീൺദാസ്‌ എം.

31/55

കൊവിഡ് 19 ഭീതിയിൽ ആളൊഴിഞ്ഞ തിരുവനന്തപുരം ചാല മാർക്കറ്റ്. ഫോട്ടോ: പ്രവീൺദാസ്‌ എം.

32/55

കൊവിഡ് 19 ഭീതിയിൽ ആളൊഴിഞ്ഞ തിരുവനന്തപുരം ചാല മാർക്കറ്റ്. ഫോട്ടോ: പ്രവീൺദാസ്‌ എം.

33/55

മാതൃഭൂമിയും ക്വയിലോണ്‍ മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സും സംയുക്തമായി കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാതൃഭൂമി കൊല്ലം ഓഫീസിന്റെ മുന്‍വശത്ത് പൊതുജനങ്ങള്‍ക്ക് കൈ ശുചിയാക്കാന്‍ ഒരുക്കിയ സംവിധാനം. ഫോട്ടോ: അജിത് പനച്ചിക്കല്‍.

34/55

കൊറോണ കാലത്ത് മദ്യഷാപ്പ് അടക്കാത്ത പിണറായി സർക്കാരിന്റെ ഇരട്ടതാപ്പിൽ പ്രതിഷേധിച്ച് മദ്യ നിരോധന സമിതി കണ്ണൂരിൽ നടത്തിയ പ്രകടനം. ഫോട്ടോ: സി. സുനിൽകുമാർ

35/55

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസ് പരിസരത്ത് പൊതുജനങ്ങള്‍ക്കായി കൈ കഴുകാന്‍ ഒരുക്കിയ സംവിധാനം.

36/55

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് നഗരസഭ യോഗത്തില്‍ മാസ്‌ക് ധരിച്ച് പങ്കെടുക്കുന്ന കൗണ്‍സിലര്‍മാര്‍. ഫോട്ടോ: ഇ.എസ്‌. അഖിൽ.

37/55

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് നഗരസഭ യോഗത്തില്‍ മാസ്‌ക് ധരിച്ച് പങ്കെടുക്കുന്ന കൗണ്‍സിലര്‍മാര്‍. ഫോട്ടോ: ഇ.എസ്‌. അഖിൽ.

38/55

മീനമാസത്തിലെ സൂര്യൻ... കോഴിക്കോട് നഗരത്തിൽനിന്നുള്ള കാഴ്ച. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

39/55

മീനമാസത്തിലെ സൂര്യൻ... കോഴിക്കോട് നഗരത്തിൽനിന്നുള്ള കാഴ്ച. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

40/55

കോഴിക്കോട് കുണ്ടൂപറമ്പ് റോഡിൽ സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രം. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

41/55

ഐ.ആർ.പി.സിയുടെ നേതൃത്വത്തിൽ കൊറോണക്കാലത്ത് കണ്ണൂരിലെ തൊഴിലില്ലാത്ത ചെരുപ്പ് നന്നാക്കൽ തൊഴിലാളികൾക്ക് അരി നൽകുന്ന പദ്ധതി പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽ കുമാർ.

42/55

കണ്ണൂർ കോർപ്പറേഷൻ ബജറ്റ് പ്രസംഗം തുടങ്ങുന്നതിന് മുൻപ് പ്രതിപക്ഷം ബഹിഷ്കരിച്ച് കൗൺസിൽ ഹാൾ വിട്ടിറങ്ങുന്നു. ഫോട്ടോ: റിദിൻ ദാമു.

43/55

കണ്ണൂർ കോർപ്പറേഷൻ ബജറ്റ് പ്രസംഗം തുടങ്ങുന്നതിന് മുൻപ് പ്രതിപക്ഷം ബഹിഷ്കരിച്ച് കൗൺസിൽ ഹാൾ വിട്ടിറങ്ങുന്നു. ഫോട്ടോ: റിദിൻ ദാമു.

44/55

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തദ്ദേശഭരണ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്ന്. ഫോട്ടോ: അജിത് ശങ്കരൻ.

45/55

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തദ്ദേശഭരണ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്ന്. ഫോട്ടോ: അജിത് ശങ്കരൻ.

46/55

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കല്പറ്റ പുതിയ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ ക്ലീൻ ചെയ്യുന്നു. ഫോട്ടോ: പി ജയേഷ്.

47/55

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോയുടെ നേതൃത്വത്തിൽ കല്പറ്റ പുതിയ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷകളിൽ പ്രതിരോധ മരുന്ന് തളിക്കുന്നു. ഫോട്ടോ: പി ജയേഷ്.

48/55

കൊറോണ രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശഭരണ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കുന്നു. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നിന്ന്. ഫോട്ടോ: സി ബിജു.

49/55

ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കണ്ണൂർ മാർക്കറ്റിൽ സ്ഥാപിച്ച കൈ കഴുകൽ സംവിധാനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽ കുമാർ.

50/55

കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾ. ഫോട്ടോ: സി സുനിൽ കുമാർ.

51/55

കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾ. ഫോട്ടോ: സി സുനിൽ കുമാർ.

52/55

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പാര്‍ലമെന്റിലേക്കെത്തുന്നു. ഫോട്ടോ: പി ജി ഉണ്ണികൃഷ്ണന്‍.

53/55

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പാര്‍ലമെന്റിലേക്കെത്തുന്നു. ഫോട്ടോ: പി ജി ഉണ്ണികൃഷ്ണന്‍.

54/55

പരസ്പരം പോർവിളിക്കുന്ന സൈനിക ടാങ്കുകളായി തോന്നുമെങ്കിലും വയലിലെ കൊയ്ത്തുയന്ത്രങ്ങളുടെ മത്സരകൊയ്ത്താണ് ദൃശ്യത്തിൽ. 41 ഡിഗ്രി ചൂടിലും കൃഷിപ്പണികൾ പൂർണമായും യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കാതെ വെയിലും പൊടിയുമേറ്റ് കൊയ്ത്തിന് മേൽനോട്ടം വഹിക്കുന്ന കർഷകനെയും കാണാം. പാലക്കാട് നെന്മാറക്ക് സമീപം കൂടല്ലൂർ നിന്നുള്ള കാഴ്ച. ഫോട്ടോ: ഇ എസ് അഖിൽ.

55/55

മദ്യശാല പൂട്ടാതെ സ്കൂളുകൾ പൂട്ടി എങ്ങിനെ കൊറോണ പ്രതിരോധം പൂർത്തിയാക്കും എന്ന ചോദ്യമുയർത്തി കോഴിക്കോട് കണ്ണഞ്ചേരിയിലെ എൻ.ബാലകൃഷ്ണനും, വി.വാസുവും മിഠായ് തെരുവിൽ പ്രതിഷേധിച്ചപ്പോൾ. ഫോട്ടോ: കെ.കെ. സന്തോഷ്‌.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

2

ജൂണ്‍ പത്ത് ചിത്രങ്ങളിലൂടെ 

Jun 10, 2023


kozhikode

32

ജൂണ്‍ ഏഴ് ചിത്രങ്ങളിലൂടെ

Jun 7, 2023


kottiyur

40

ജൂണ്‍ ഒന്‍പത് ചിത്രങ്ങളിലൂടെ

Jun 9, 2023

Most Commented