
പട്ടിക ജാതി വിഭാഗത്തിനു സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിൽ പ്രതിഷേധിച്ച് പട്ടിക ജാതി ക്ഷേമ സമിതി കണ്ണൂർ കോർപറേഷനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പട്ടിക ജാതി വിഭാഗത്തിനു സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിൽ പ്രതിഷേധിച്ച് പട്ടിക ജാതി ക്ഷേമ സമിതി കണ്ണൂർ കോർപറേഷനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ നിർമാണ കളരി ഉദ്ഘാടനം ചെയ്യാനെത്തിയ മേയർ ടി.ഒ. മോഹനൻ കുട്ടികൾക്കൊപ്പം ഇരുന്നു ഓല മെടയുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ഇന്റർ ഐ.ടി.ഐ.കലോൽസവത്തിൽ ഭരതനാട്യ മത്സരത്തിനായി ചമയമണിഞ്ഞു വേദിക്കരികിൽ കാത്തിരിക്കുന്ന മത്സരാർഥികൾക്കൊപ്പം രക്ഷിതാക്കളും സുഹൃത്തുക്കളും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മഹാകവി ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ നൂറ്റി നാല്പത്തിയാറാമത് ജന്മദിനാഘോഷവും അവാർഡ് സമർപ്പണവും പരിപാടി കവി വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു. എം. ആർ. തമ്പാൻ, എൻ. പി. ഉണ്ണി, ബി. ഉണ്ണികൃഷ്ണൻ, എൻ. രാജ് കുമാർ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പഴയ റെയിൽവേ ക്വാട്ടേഴ്സിൽ നിന്ന് റെയിൽവേ പൊലീസും എക്സൈസ് ഉദ്യോഗസ്ഥറും ചേർന്ന് കണ്ടെടുത്ത കഞ്ചാവ് ശേഖരം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂരിൽ നടക്കുന്ന ഇന്റർ ഐ.ടി.ഐ.കലോത്സവത്തിൽ ഭരത നാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.അശ്വതി ( ഗവ.ഐ.ടി.ഐ കോഴിക്കോട് ) | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂരിൽ നടക്കുന്ന ഇന്റർ ഐ.ടി.ഐ.കലോത്സവം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ക്രിസ്ത്യൻ പ്രസ് അസോസിയേഷന്റെ വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും ഇരുപത്തിയഞ്ചാമത് വാർഷിക സെമിനാറും സമ്മേളനവും മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. തോമസുകുട്ടി പുന്നൂസ്, ഡോ. ജെ. ബെനറ്റ് എബ്രഹാം, പ്രഭ വർമ, പാലോട് രവി, സമദ് മേപ്രത്ത്, കെ. ജയവർമ, ആലിച്ചൻ ആറൊന്നിൽ, ലക്ഷ്മൺ നായിക് എന്നിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പത്തനംതിട്ട കോളേജ് ജങ്ഷനില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ ഓടയില്‍ കാല്‍ കുടുങ്ങിയ ശൂരനാട് തെങ്ങമം സ്വദേശിനി അമ്പിളിയുടെ കാല്‍ പുറത്തെടുത്തപ്പോള്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിൽ പരീക്ഷ എഴുത്താതെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ വിജയിപ്പിച്ചെന്നാരോപിച്ച് കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ സുൽത്താൻപേട്ട ജംങ്ഷനിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി
കൊല്ലം സുധിയുടെ മൃതദേഹം വാകത്താനം സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിൽ മരണാനന്തര ശുശ്രൂഷകൾക്ക് കൊണ്ടുവന്നപ്പോൾ അന്ത്യമോപചാരം അര്‍പ്പിക്കനെത്തിയ ജനം | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
കോല്ലം സുധിയുടെ മൃതദേഹം കണ്ട ശേഷം ദുഖിതരായി നിൽക്കുന്ന സഹ പ്രവർത്തകരായ തങ്കച്ചൻ വിതുരയും, ഐശ്വര്യയും | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കോല്ലം സുധിയുടെ മൃതദേഹം പൊങ്ങന്താനം യു.പി സ്കൂളിൽ പൊതുദര്ശത്തിന് വെച്ച ശേഷം എടുത്തപ്പോൾ കരഞ്ഞു കൊണ്ട് കൈ കാണിക്കുന്ന സുധിയുടെ ഭാര്യ രേണു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
ഹജ്ജിനുപോകുവാനുള്ള ഹജ്ജുമ്മ മാർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുള്ള ഹജ്ജ് ക്യാമ്പിൽ എത്തിയപ്പോൾ. തീർഥാടകരെയും കൊണ്ടുള്ള ആദ്യ വിമാനം ബുധനാഴ്ച ഇവിടെനിന്നും പുറപ്പെടും | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ കായികസംഘടനകളുടെ ആഭിമുഖ്യത്തില്‍ ചിന്നക്കടയില്‍ നടത്തിയ ജനകീയ കൂട്ടായ്മ അന്താരാഷ്ട്ര ചെസ് മാസ്റ്റർ ജൂബിൻ ജിമ്മി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
വാഹനങ്ങളില്‍ ഭാരം കയറ്റാന്‍ അളവിലും തൂക്കത്തിലും ഉയരത്തിനും പരിധിയുണ്ട്. വാഹനങ്ങളുടെ ഉയരത്തിനുമുകളില്‍ സാധനങ്ങള്‍ കയറ്റാന്‍ പാടില്ലെന്നാണ് നിയമം എന്നിരിക്കെ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പിക്ക്അപ് വാനുകളില്‍ പരിധിയില്‍കൂടുതല്‍ അമിതഭാരത്തിലും ഉയരത്തിലും സാധനങ്ങള്‍ കൊണ്ടുപോകുന്നത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും സ്ഥിതി പഴയതുതന്നെ. മുളങ്കാടകത്ത്‌നിന്നുള്ള കാഴ്ച | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ കായികസംഘടനകളുടെ ആഭിമുഖ്യത്തില്‍ ചിന്നക്കടയില്‍ കായികതാരങ്ങള്‍ നടത്തിയ പ്രകടനം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച എ.ഐ. ക്യാമറയ്ക്ക് മുന്നിലൂടെ ഹെല്‍മറ്റ് ധരിക്കാത്ത പുറകിലെ യാത്രക്കാരനുമായി പോകുന്ന ഇരുചക്ര വാഹനം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക, സ്വകാര്യ കരാറുകാർക്ക് ലൈസൻസ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ ധർണ്ണ അഡ്വ.വി.ജോയ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കൊല്ലം സുധിയുടെ മൃതദേഹം പൊങ്ങംദാനം യു .പി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഞാലിയാകുഴി കവലയിലുള്ള പള്ളി ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
പാലക്കാട് നടന്ന ഒളപ്പമണ്ണ ജന്മശതാബ്ദി സ്മൃതി പരിപാടി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ജർമ്മൻ ഫെഡറൽ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ എത്തിയ ജർമ്മൻ ഫെഡറൽ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ആലപ്പുഴ നഗരസഭയിൽ നിന്ന് പിരിച്ചു വിട്ട താത്കാലിക ശുചികരണ തൊഴിലാളികൾ നഗരസഭാ കവാടം ഉപരോധിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ബിലാത്തികുളം ലിറ്റിൽ ഹാർട്‌സ് കിങ്‌ഡം ആൻഡ് ഗ്രേഡ് സ്കൂളിൽ മധുരം മലയാളം പദ്ധതി പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. സുനിൽ ജോർജ് വിദ്യാർഥികൾക്ക് മാതൃഭൂമി പത്രംകൈമാറി ഉദ്‌ഘാടനം ചെയ്യുന്നു. സ്കൂൾ പ്രിൻസിപ്പൽ ലീന, മാതൃഭൂമി ഡയറക്ടർ (ഓപ്പറേഷൻസ്) ദേവിക ശ്രേയാംസ്‌കുമാർ, ഡോ. ശ്രുതി, ചാൾസ്, ജോർദാൻ എന്നിവർ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
പ്രസവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ യുവതിയും കുഞ്ഞും മരിച്ചതിൽ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ ഭർത്താവും മറ്റ് ബധുക്കളും നിരാഹാര സത്യാഗ്രഹം നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ദാ... ഫോണ്‍... തിരുവനന്തപുരത്തു നടന്ന കെ ഫോണിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ആന്റണി രാജു, കെ.എന്‍. ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ കുശലം പറയുന്നു.
തീരാദുരിതം.... തമിഴ്‌നാട്ടിലെ കമ്പത്തിനു സമീപം ചിന്നഒാവുലപുരം ഭാഗത്തുനിന്ന് മയക്കുവെടിവെച്ചു പിടിച്ച അരിക്കൊമ്പനെ തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുന്നു. വാഹനത്തില്‍നിന്ന് പുറത്തിട്ട തുമ്പിക്കൈയിലെ മുറിവും കാണാം.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..