ജൂണ്‍ 10 ചിത്രങ്ങളിലൂടെ


1/53

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പള്ളിക്കുന്നിൽ പിടികൂടിയ വിദേശ മദ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

2/53

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പള്ളിക്കുന്നിൽ പിടികൂടിയ വിദേശ മദ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

3/53

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. മലപ്പുറം പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധദിനം വി പി അനിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

4/53

ലക്ഷദ്വീപ്; കേന്ദ്ര സർക്കാർ നീക്കം നിർത്തുക എന്നാവശ്യപ്പെട്ട് കേരളപ്രവാസി സംഘം നടത്തിയ വീട്ടുമുറ്റ പ്രതിഷേധത്തിൽ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പാലോളി അബ്ദുറഹ്മാൻ കുടുംബത്തോടൊപ്പം പങ്കെടുത്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/53

ആരവമില്ലാതെ കളിക്കാലം...'കോപ്പാ'യും 'യൂറോ'യും ഒരുമിച്ചെത്തിയെങ്കിലും മലപ്പുറത്തെ ഫുട്ബാൾ പ്രേമികൾക്കിത് സങ്കടക്കാലമാണ്. കോവിഡ് നിയന്ത്രണങ്ങളാൽ ക്ലബുകളിൽ കൂട്ടം കൂടിയിരുന്ന് ബിഗ് സ്‌ക്രീനിലുള്ള കളികാണലോ മൈതാനങ്ങളിലെ പന്തുതട്ടലോ നടക്കാത്ത കാലം. നല്ലകാലം വരുമെന്ന പ്രതീക്ഷയേകി മലപ്പുറം കൂട്ടിലങ്ങാടിയിൽ വീടിനുമുന്നിലെ മൈതാനത്ത് പന്തുതട്ടുന്ന കുട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

6/53

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സിറാസ്പൂരിലെ 57 മെട്രിക് ടൺ ഓക്സിജൻ സ്‌റ്റോറേജും ജനറേഷൻ സെന്ററും സന്ദർശിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

7/53

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ പത്തനംതിട്ട ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ പ്രധാന മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

8/53

നേതാക്കളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന ഉപാധ്യക്ഷ ജെ. പ്രമീളാ ദേവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

9/53

ഡൽഹിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ പി നഢയുമായുള്ള ചർച്ചകൾക്കുശേഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും പുറത്തു വരുന്നു | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

10/53

കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരനെ തെരഞ്ഞെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഐ.എൻ.ടി.യു.സി. പ്രവർത്തകർ മലപ്പുറത്ത് മധുരം വിതരണം ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

11/53

തെരുവുനായ നിയന്ത്രണത്തിനുള്ള എ.ബി.സി. ശസ്ത്രക്രിയ വാഹനം മലപ്പുറം കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഫ്ലാഗ്‌ ഓഫ് ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

12/53

ക്ഷേമനിധി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ (എസ്.ടി.യു.) മലപ്പുറത്ത് നടത്തിയ അവകാശ സമരം ദേശീയ ജന. സെക്രട്ടറി അഡ്വ.എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/53

ബജറ്റിൽ ജില്ലയെ അവഗണിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപ്പുസമരം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/53

പിണറായി സർക്കാരും പോലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്നാരോപിച്ച് ബി.ജെ.പി. മലപ്പുറത്ത് നടത്തിയ പ്രതിഷേധ ജ്വാലയിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

15/53

കനാലാണ് ... കുപ്പത്തൊട്ടിയല്ല... ഒന്നാംവിള കൃഷിക്കായി മലമ്പുഴ അണക്കെട്ടില്‍നിന്ന് കനാലിലേക്ക് തുറന്നുവിട്ട വെള്ളത്തിനൊപ്പം ഒഴുകിവന്ന മാലിന്യം നിറച്ച സഞ്ചിയില്‍ നിന്ന് ഇരതേടാന്‍ ശ്രമിക്കുന്ന കൊക്ക്. പാലക്കാട് കല്‍മണ്ഡപത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

16/53

ബി ജെ പി നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ സമരജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡൻറ് ബി ബി ഗോപകുമാർ, മുൻ പ്രസിഡൻറ് ജി ഗോപിനാഥ്‌ തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

17/53

പാലക്കാട് തിരുനെല്ലായ് പുഴയില്‍ കുളവാഴകളും പാഴ്‌ച്ചെടികളും നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയില്‍.

18/53

വള്ളിക്കെട്ട് കാലമല്ലേ... കോവിഡ് വ്യാധിയാലുള്ള അടച്ചിടല്‍ കാലമായതിനാല്‍ ജീവനക്കാര്‍ പകുതിയായി ആള്‍സഞ്ചാരം കുറഞ്ഞ ബി.എസ്.എന്‍.എല്‍. ചിറയിന്‍കീഴ് വലിയകടയിലുള്ള ഓഫീസ് വളപ്പിലെ മൊബൈല്‍ ഫോണ്‍ ടവറില്‍ കാട്ടുവള്ളികള്‍ പടര്‍ന്ന് മുകളറ്റംവരെയെത്തിയപ്പോള്‍.

19/53

വീണ്ടും യാത്രയിലേക്ക്... കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ആരംഭിച്ചതറിഞ്ഞ് ബസ് പിടിക്കാന്‍ കാത്തിരിക്കുന്നവര്‍. പശ്ചാത്തലത്തില്‍ കനത്ത മഴയുമായി എത്തിയ കാര്‍മേഘങ്ങള്‍. ബസുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. കോട്ടയത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ്

20/53

തിരൂര്‍ പോലീസ് ലൈന്‍ - പൊന്മുണ്ടം ബൈപ്പാസില്‍ മുത്തൂരില്‍ സമീപനറോഡില്ലാതെ നില്‍ക്കുന്ന റെയില്‍വേ മേല്‍പ്പാലം.

21/53

ജീവിതം പച്ചപിടിപ്പിക്കാൻ... മലപ്പുറം മച്ചിങ്ങലിൽ രാജസ്ഥാനിൽ നിന്നെത്തിച്ച പച്ച ഈത്തപ്പഴം വിൽക്കുന്ന ഉറുദുനഗർ സ്വദേശി ചെമ്പൻ സൈതലവി. കോവിഡ് ഒന്നാം തരംഗത്തിൽ വിദേശത്തെ ഡ്രൈവർ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണിദ്ദേഹം. പിന്നീട് സീസണിൽ കിട്ടുന്ന പഴങ്ങൾ വിറ്റാണ് ഉപജീവനം നടത്തുന്നത്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

22/53

വിധിയോട് പൊരുതി... മലപ്പുറം കൊണോംപാറയിൽ റോഡരുകിൽ കൂട്ടിയിട്ട തേങ്ങ തന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയിലേക്ക് താഴെയിരുന്ന് എറിയുന്ന കാരാത്തോട് സ്വദേശി അറുപത്കാരനായ ചക്കിപ്പാറ അബ്ദുള്ള. ഇരുപത് വർഷം മുമ്പ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി തന്റെ വലതുകാൽ മുട്ടിനുതാഴെ കൊണ്ടുപോയെങ്കിലും തോറ്റുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. തേങ്ങ ഉണക്കി കൊപ്രയാക്കി വിറ്റാണ് ഭാര്യയും പത്ത് മക്കളുമടങ്ങുന്ന തന്റെ കുടുംബത്തെ പോറ്റുന്നത്. സഹായത്തിനാളെ വിളിച്ചാൽ കിട്ടുന്ന കൂലി തികയില്ലായെന്നതുകൊണ്ട് തേങ്ങ പെറുക്കികൂട്ടുന്നതും ഓട്ടോ ഓടിക്കുന്നതുമെല്ലാം അബ്ദുള്ള തന്നെയാണ് ചെയ്യുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

23/53

കടകളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ നിൽപ് സമരം | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

24/53

കാസർകോട് എരിയാൽ ബ്ലാർക്കോഡ് അംഗനവാടിയുടെ മേൽക്കൂര വ്യാഴാഴ്ച തകർന്നു വീണപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

25/53

കട്ടപ്പന വലിയപാറ മേഖലയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പുക ഉയരുന്നു. നിരവധി വീടുകള്‍ക്കും വായനശാലയ്ക്കും സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും സ്ഥിരമായി തീപ്പൊരി തെറിക്കാറുണ്ടെന്നും തീയും പുകയും ഉണ്ടാവാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

26/53

കാലവര്‍ഷമെത്തിയില്ലെങ്കിലും ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴയ്ക്ക് കുറവുണ്ടായിരുന്നില്ല. ബുധനാഴ്ച തൊടുപുഴയില്‍ രാവിലെ മുതല്‍ ഇടവിട്ട് പെയ്ത മഴയില്‍ നഗരം രൗദ്രഭാവത്തിലായപ്പോള്‍. തൊടുപുഴ കോലാനി-വെങ്ങല്ലൂര്‍ ബൈപ്പാസിലെ ഒരു സായാഹ്നക്കാഴ്ച | ഫോട്ടോ: അജേഷ് ഇടവെട്ടി

27/53

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതിക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി നടത്തിയ 'നികുതി തിരികെ നൽകൽ' സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഏജീസ്‌ ഓഫീസിന്‌ സമീപത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്ക്‌ യാത്രക്കാരന്‌ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ നികുതിത്തുക നൽകുന്നു. വൈസ്‌ പ്രസിഡന്റുമാരായ കെ എസ്‌ ശബരീനാഥൻ, എസ്.എം.ബാലു , ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/53

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടു ബി ജെ പി ക്കെതിരെയുള്ള സർക്കാരിന്റെ കള്ളക്കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ബിജെപി യുടെ പ്രതിഷേധ പരിപാടിയുടെ ഭാഗമായി എറണാകുളത്തു സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന സമരം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

29/53

ബി.ജെ.പി നേതാക്കളെയും പാർട്ടിയെയും സർക്കാർ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരജ്വാലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു. നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.വി.രാജേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

30/53

പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി ആൻറ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

31/53

ഗൂഡല്ലൂര്‍ വനത്തില്‍ വ്രണത്തോടുകൂടി ചുറ്റിത്തിരിയുന്ന കൊമ്പന്‍.

32/53

സെഞ്ചുറി അടിച്ചേ... പെട്രോള്‍ വിലവര്‍ധന നൂറു രൂപയിലെത്തിയതില്‍ പ്രതിഷേധിച്ച് കൊച്ചി കടവന്ത്രയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം റീജണല്‍ ഓഫീസിനു മുന്നില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രവര്‍ത്തകര്‍ ക്രിക്കറ്റ് കളിച്ച് നടത്തിയ സമരം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ മാതൃഭൂമി

33/53

ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിച്ചപ്പോള്‍. തൃശൂരിലേക്കുള്ള യാത്രയ്ക്കായി തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടംപിടിച്ച യാത്രക്കാരി കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബസിന്റെ കമ്പികളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്ത് അണുവിമുക്തമാക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി

34/53

പാഠം ഒന്ന്... വയനാട് മേപ്പാടി ഗോവിന്ദന്‍പാറ കോളനിയിലെ കറപ്പി പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന പേരക്കുട്ടികളായ നമീഷ്, സുമേഷ് എന്നിവര്‍ക്കൊപ്പം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി

35/53

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിങ്ങ് നിരോധനം പ്രാബല്യത്തിലായി. ഇനി കടലില്‍പ്പോയി മീന്‍പിടിത്തം നടക്കില്ല. തത്കാലം ആവശ്യത്തിനമുള്ള മീന്‍പിടുത്തം കരയില്‍ നിന്നാവാം. കടലില്‍ ചൂണ്ടയിട്ട് അയലപ്പാര പിടിക്കുന്ന തൊഴിലാളി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ നിന്നുള്ള കാഴ്ച.

36/53

സുസ്വാഗതം... കെ.പി.സി.സി. പ്രസിഡന്റായി നിയമിതനായി ഇന്ദിരാഭവനിലെത്തിയ കെ. സുധാകരനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിക്കുന്നു | ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

37/53

ആലപ്പുഴ ചുങ്കത്ത് കനാലിൽ ചെമ്മീൻ പിടിക്കുന്നവർ. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെമ്മീൻ ധാരാളം കണ്ടതിനെത്തുടർന്ന് നാട്ടുകാരായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വലയും കൈയിൽ കിട്ടിയ പാത്രവുമായി ചെമ്മീൻ പിടിക്കാനിറങ്ങുകയായിരുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

38/53

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിച്ചേരി പമ്പിൽ നടത്തിയ പ്രതിഷേധ സമരം കെ പി സി സി സെക്രട്ടറി എം ജെ ജോബ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

39/53

സർക്കാരിന്റെ ബി.ജെ.പി വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

40/53

പാർലമെന്റ്‌ അംഗങ്ങൾക്ക് യാത്ര അനുമതി നിഷേധിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ എൽ.ഡി.എഫ് എം പി മാർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ, എം. വി. ശ്രേയാംസ് കുമാർ എം. പി, എളമരം കരീം എം. പി, തോമസ് ചാഴിക്കാടൻ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ, ബിനോയ് വിശ്വം എം. പി എന്നിവർ മുൻനിരയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

41/53

പാർലമെന്റ്‌ അംഗങ്ങൾക്ക് യാത്ര അനുമതി നിഷേധിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ എൽ.ഡി.എഫ് എം പി മാരായ കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ, എളമരം കരീം, തോമസ് ചാഴിക്കാടൻ, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, ബിനോയ്‌വിശ്വം, എ.എം ആരിഫ് എന്നിവർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

42/53

പൈതൃക ഭംഗിയില്‍...കോഴിക്കോട്ടെ തളി പൈതൃക പദ്ധതിയുടെ ഭാഗമായി നവീകരണം പൂര്‍ത്തിയായ തളി കുളത്തിന്റെ പരിസരത്ത് ബുധനാഴ്ച സന്ധ്യക്ക് വൈദ്യുതിദീപങ്ങള്‍ തെളിഞ്ഞപ്പോള്‍| ഫോട്ടോ: സാജന്‍ നമ്പ്യാര്‍ മാതൃഭൂമി

43/53

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മന്ത്രിമാരായ സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് സൈക്കിള്‍ അയക്കുന്നു| ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

44/53

വയനാട്ടിലെ മരംമുറിക്കല്‍ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നിവേദനം നല്‍കുന്നു| ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

45/53

വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മര്‍ച്ചന്റ് ചേംബര്‍ നടത്തിയ പ്രതിഷേധം| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

46/53

നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ നടത്തിയ അവകാശ സമരം എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

47/53

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് യാത്രാ അനുമതി നിഷേധിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ എല്‍.ഡി.എഫ്. എം.പിമാര്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.പിമാരായ എം.വി. ശ്രേയാംസ്‌കുമാര്‍, എളമരം കരീം, തോമസ് ചാഴികാടന്‍, ബിനോയ് വിശ്വം എന്നിവര്‍ മുന്‍നിരയില്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

48/53

ബി.ജെ.പിയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍നിന്ന്| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

49/53

ടേക് കെയർ... മലപ്പുറം മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'യൂത്ത് കെയറിന്റെ' ഭാഗമായി ദീർഘദൂര യാത്രകാർക്കും ഡ്രൈവർമാർക്കും മുണ്ടുപറമ്പ് ബൈപാസ് ജംങ്ഷനിൽ ചായയും പലഹാരവും വിതരണം ചെയ്തപ്പോൾ.

50/53

സിയാൽ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും ബുധനാഴ്ച വിരമിച്ച വി. ജെ. കുര്യൻ തന്റെ വാഹനത്തിൽ കയറും മുമ്പ് സഹപ്രവർത്തകരോട് യാത്ര പറയുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

51/53

തീറ്റയ്ക്ക് 'സൂപ്പറാ'... കോട്ടയ്ക്കൽ പൂത്തൂർ-ചെനയ്ക്കൽ ബൈപാസ് റോഡിൽ കാവതികളത്തിന് സമീപം കൃഷിചെയ്ത സൂപ്പർ എന്ന ഇനം തീറ്റപുല്ല് ഫാമുകളിലേക്ക് കൊണ്ടുപോകുന്നതിനായി തയ്യാറാക്കുന്ന കർഷകതൊഴിലാളികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

52/53

ട്രോളിങ് നിരോധനത്തെ തുടർന്ന് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ. എറണാകുളം തോപ്പുംപടിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ മാതൃഭൂമി

53/53

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സിറാസ്പൂരിലെ 57 മെട്രിക് ടൺ ഓക്സിജൻ സ്‌റ്റോറേജും ജനറേഷൻ സെന്ററും സന്ദർശിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented