ജൂണ്‍ നാല് ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/45

പമ്പയിൽ അടിഞ്ഞ മണൽ നീക്കുന്നതറിഞ്ഞെത്തിയ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അശോകൻ കുളനടയുടെ നേതൃത്വത്തിലുള്ള നേതാക്കൾ കലക്ടർ പി.ബി.നൂഹുമായി സംസാരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

2/45

ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞ മണൽ നീക്കുന്നതിന് കലക്ടർ പി.ബി.നൂഹ് നിർദ്ദേശം നർകുന്നു. ഫോട്ടോ: കെ. അബൂബക്കർ.

3/45

ഫയല്‍ ചിത്രം

4/45

പ്രവാസികളെ നാട്ടിലെത്തിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ. ഫോട്ടോ: കെ. കെ. സന്തോഷ്‌.

5/45

കോഴിക്കോട് സരോവരം കളി പൊയ്കയിലെ പായലും, കുളവാഴകളും നീക്കം ചെയ്ത ശേഷം ബോട്ടിംഗ് ട്രയൽ നടത്തിയപ്പോൾ. ഫോട്ടോ: കെ.കെ. സന്തോഷ്‌.

6/45

മദ്യം വിറ്റ് കുടുംബം തകർക്കരുതെന്നാവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുമ്പിൽ വീട്ടമ്മമാർ നടത്തിയ സത്യാഗ്രഹ സമരം. ഫോട്ടോ: കെ.കെ. സന്തോഷ്‌.

7/45

കൊറോണ ദുരിതം അനുഭവിച്ച് സർവ്വവും നഷ്ടപ്പെട്ട പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ലീഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്‌ട്രേറ്റ് പിക്കറ്റിങ്ങ്. ഫോ​ട്ടോ: കെ. അബൂബക്കർ.

8/45

സി.പി.ഐ. പത്തനംതിട്ട ജില്ലാ കൗൺസിൽ ആരംഭിച്ച ഹരിതം 2020 പദ്ധതിയുടെ ഭാഗമായി നേതാക്കൻമാരെ സ്മരിച്ചു കൊണ്ട് 'ഓർമ്മ മരം' മുൻ എം എൽ എ കെ.കെ നായരുടെ വസതിയിൽ വീണാ ജോർജ് എം.എൽ.എ. വൃക്ഷ തൈ നട്ടു കൊണ്ട് മണ്ഡലതല ഉദ്ഘാടനം നിർവ്വഹിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

9/45

ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തണമെന്നാശ്യപ്പെട്ട് കെ.എസ്.യു.പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച് ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.

10/45

ന്യൂഡൽഹിയിലെ ആസാദ്‌പൂർ മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ അണയ്‌ക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

11/45

ന്യൂഡൽഹിയിലെ ആസാദ്‌പൂർ മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ അണയ്‌ക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

12/45

'മാതൃഭൂമി സീഡ് പന്ത്രണ്ടാം വർഷത്തി' ലേക്ക് ഓൺലൈനിലൂടെ തുടക്കം കുറിച്ച ഋതിക പാണ്ഡെയുമായി മലപ്പുറം ജില്ലയുടെ സീഡ് പ്രതിനിധിയായ പി. അമീന ഹെന്ന സംവദിക്കുന്നു. ഫോട്ടോ: അജിത്‌ ശങ്കരൻ.

13/45

മാതൃഭൂമി സീഡ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടൻ ടൊവിനോ തോമസുമായി വീഡിയോ കോളിലൂടെ സംവദിക്കുവാനുള്ള കുട്ടികളെ മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്‚ റീജണൽ മാനേജർ വി.എസ്. ജയകൃഷ്ണൻ എന്നിവർ നറുക്കെടുപ്പിലൂടെ തെരെഞ്ഞടുക്കുന്നു. ഫോട്ടോ: അജിത്‌ ശങ്കരൻ.

14/45

കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി പാലക്കാട് പി.എം.ജി സ്‌കൂൾ മതിലിൽ ഒരുക്കിയ കാർട്ടൂൺ മതിൽ. ഫോട്ടോ: ഇ.എസ്‌. അഖിൽ.

15/45

ഫെഡറൽ ബാങ്ക് ട്രഷറികൾക്ക് നൽകുന്ന വാട്ടർ പ്യൂരിഫെയർ മേഖല മേധാവി വി.സി.സന്തോഷ് കുമാർ കണ്ണൂർ ജില്ല ട്രഷറി ഓഫീസർക്ക് കൈമാറുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

16/45

സാമൂഹ്യ സുരക്ഷാമിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് തൊടുപുഴ ടൗൺഹാളിന് സമീപം ഒരുക്കിയ കാർട്ടൂൺമതിൽ. ഫോട്ടോ :- പി.പി.ബിനോജ്

17/45

സാമൂഹ്യ സുരക്ഷാമിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് ഒരുക്കിയ കാർട്ടൂൺ മതിലിന്റെ ഭാഗമായി തൊടുപുഴ ടൗൺഹാളിന് സമീപം മതിലിൽ കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ ചിത്രം വരക്കുന്നു. ഫോട്ടോ :- പി.പി.ബിനോജ്

18/45

ദുരിതത്തിൽ അകപ്പെട്ട പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരത്തിൽ നിന്ന്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

19/45

കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി മ്യൂസിയം എംപ്ലോയീസ് യൂണിയൻ (ഐ എൻ റ്റി യു സി) സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

20/45

അരുത് മദ്യം എന്ന മുദ്രാവാക്യവുമായി ഗാന്ധി ദർശൻ സമിതി കണ്ണൂർ കളക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ ധർണ. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

21/45

വ്യാപാരി വ്യവസായി സമിതി സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂരിൽ എം. വി. ജയരാജൻ മരം നട്ട് നിർവഹിക്കുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

22/45

കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

23/45

എസ്‌.ടി.യു. പ്രവർത്തകർ കണ്ണൂരിൽ നടത്തിയ ധർണ എം. എ.കരീം ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

24/45

മുസ്ലിം യൂത്ത്‌ ലീഗ് കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നടത്തിയ നിയമ ലംഘന സമരം. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

25/45

മഴയിൽ കുതിർന്നു വീട്ടിലേക്ക്‌... വ്യാഴാഴ്ച കണ്ണൂരിലെത്തിയ പ്രവാസികൾ മഴയിൽ കുതിർന്നുകൊണ്ട് നിരീക്ഷണത്തിൽ കഴിയാനായി പോവുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

26/45

മഴയിൽ കുതിർന്നു വീട്ടിലേക്ക്‌... വ്യാഴാഴ്ച കണ്ണൂരിലെത്തിയ പ്രവാസികൾ മഴയിൽ കുതിർന്നുകൊണ്ട് നിരീക്ഷണത്തിൽ കഴിയാനായി പോവുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

27/45

എസ്.എഫ്.ഐ യുടെ പരിസ്ഥിതി ദിനാഘോഷം കണ്ണൂർ ജില്ലാതല ഉദ്ഘാടനം കെ.കെ. രാഗേഷ് എം.പി. മരം നട്ട് നിർവഹിക്കുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

28/45

ലോക്ക്ഡൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന്‌ ഡൽഹിയിൽ സലൂൺ സേവനങ്ങൾ പുനരാരംഭിച്ചപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

29/45

ലോക്ക്ഡൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന്‌ ഡൽഹിയിൽ സലൂൺ സേവനങ്ങൾ പുനരാരംഭിച്ചപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

30/45

കോട്ടയത്ത് താഴത്തങ്ങാടിയിൽ നടന്ന കൊലപാതക കേസിലെ പ്രതി മോഷ്ടിച്ച വാഹനം ആലപ്പുഴ കളക്ട്രേറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിടത്ത് പോലീസ് തെളിവെടുപ്പ് നടത്തുന്നു. ഫോട്ടോ: സി. ബിജു.

31/45

കോഴിക്കോട് പുറമേരിയിൽ മത്സ്യ വ്യാപാരിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഇയാളുടെ മത്സ്യവിൽപ്പനാകേന്ദ്രം തല്ലിത്തകർത്ത നിലയിൽ. ​ഫോട്ടോ: കെ.പി. നിജീഷ്‌കുമാർ.

32/45

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കെ.എസ്.യു ആലപ്പുഴ കളക്ടേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ. ഫോട്ടോ: സി. ബിജു.

33/45

പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച എംപി വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്നു. ഫോട്ടോ: ജി ബിനുലാല്‍.

34/45

പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച എംപി വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു. ഫോട്ടോ: ജി ബിനുലാല്‍.

35/45

പ്രവാസികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ. ഫോട്ടോ: സി. ബിജു.

36/45

ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എത്താത്ത വനവാസിമേഖലയില്‍ സാമൂഹ്യ പഠന കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ. ഫോട്ടോ: എംപി ഉണ്ണികൃഷ്ണന്‍.

37/45

കെ.പി.എം.എസ് നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുമ്പില്‍ നടത്തിയ ധര്‍ണ്ണ. ഫോട്ടോ: എംപി ഉണ്ണികൃഷ്ണന്‍.

38/45

ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീട്ടമ്മമാര്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എംപി ഉണ്ണികൃഷ്ണന്‍.

39/45

മദ്യവില്‍പ്പനക്കെതിരേ ഗാന്ധി ദര്‍ശന്‍ സമിതി പാലക്കാട് കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ സമരം. ഫോട്ടോ: ഇഎസ് അഖില്‍.

40/45

യൂത്ത് കോണ്‍ഗ്രസ് ബയോ കെയര്‍ ചലഞ്ച് പദ്ധതി കണ്ണൂരില്‍ സ്വന്തം വീട്ടുപറമ്പില്‍ വൃക്ഷത്തൈ നട്ട് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍.

41/45

തിരുവനന്തപുരത്ത് നിന്നും കണ്ണൂരില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ എത്തിയ ജനശതാബ്ദി തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് വരുന്ന യാത്രക്കാര്‍. ഫോട്ടോ; റിഥിന്‍ ദാമു.

42/45

കണ്ണൂരിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന

43/45

ഡൽഹി - യു പി അതിർത്തി ഡൽഹി പോലീസ് സീൽ ചെയ്തതിനെ തുടർന്ന് എൻ‌എച്ച് -24 ലെ ഗതാഗതക്കുരുക്ക്. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

44/45

ഡൽഹി - യു പി അതിർത്തി ഡൽഹി പോലീസ് സീൽ ചെയ്തതിനെ തുടർന്ന് എൻ‌എച്ച് -24 ലെ ഗതാഗതക്കുരുക്ക്. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

45/45

ഫയല്‍ ചിത്രം

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage wedding

2 min

5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയല്‍നടി; 6-ാംദിവസം യുവാവ് വാക്കുമാറി;രക്ഷിച്ചത് പോലീസ്

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented