ജൂലൈ 17 ചിത്രങ്ങളിലൂടെ

1/39

കൊച്ചി മെട്രോ ഓട്ടം നിലച്ചിട്ട് നാലു മാസം ആകുവാൻ പോകുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു ശേഷം മെട്രോ സർവീസ് നടത്തിയിട്ടില്ല. സ്റ്റേഷനുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർമാത്രം ഉണ്ട് സ്റ്റേഷനുള്ളിൽ. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

2/39

കോഴിക്കോട്‌ അരക്കിണറിലെ ഹെസ്സ ജ്വല്ലറിയിൽ നിന്ന്‌ അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിന്റെ നേതൃത്വത്തിൽ ആഭരണങ്ങൾ കൊണ്ടുപോകുന്നു. ഫോട്ടോ: കൃഷ്‌ണകൃപ.

3/39

വെട്ടുകിളി.... കസ്റ്റംസ്...... കോഴിക്കോട്‌ അരക്കിണറിലെ ഹെസ്സ ജ്വല്ലറിയിൽ പരിശോധന നടത്തുന്നു. തുടർന്ന് സ്വർണ്ണാഭരണങ്ങൾ കസ്റ്റഡിയിലെടുത്ത കാലിയായ ഷോറൂം. ഫോട്ടോ: കൃഷ്‌ണകൃപ.

4/39

കണ്ണൂർ സിറ്റി അഞ്ചുകണ്ടിയിൽ വെള്ളക്കെട്ടിനു കാരണമായ ഓവുപാലം കോൺക്രീറ്റ് കട്ടറുപയോഗിച്ച് മുറിച്ചു മാറ്റുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

5/39

മുൻ ഐ.ടി.സെക്രട്ടറി എം.ശിവശങ്കർ തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് പുറത്തേക്ക് നടക്കാനിറങ്ങിയപ്പോൾ. ഫോട്ടോ: ബിജു വർഗീസ്‌.

6/39

മുൻ ഐ.ടി.സെക്രട്ടറി എം.ശിവശങ്കർ തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് പുറത്തേക്ക് നടക്കാനിറങ്ങിയപ്പോൾ. ഫോട്ടോ: ബിജു വർഗീസ്‌.

7/39

വള്ളിക്കാപ്പറ്റ ബധിര-അന്ധ വിദ്യാലയത്തിലെ ഹോസ്റ്റൽ കെട്ടിടത്തിെന്റ ഉദ്ഘാടനം വീട്ടിലിരുന്ന് ഓൺലൈനായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുന്നത് പരിപാടിയുടെ അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ മലപ്പുറം ജില്ലാപഞ്ചായത്തിലിരുന്ന് വീക്ഷിക്കുന്നു. ഫോട്ടോ: അജിത്‌ ശങ്കരൻ.

8/39

മലപ്പുറം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോട്ടപ്പടി ജി.എൽ.പി സ്‌കൂളിൽ ട്രോമാ കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പരിശോധനാ കേന്ദ്രം ഒരുക്കുന്നു. ഫോട്ടോ: അജിത്‌ ശങ്കരൻ.

9/39

മലപ്പുറം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോട്ടപ്പടി ജി.എൽ.പി സ്‌കൂളിൽ ട്രോമാ കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പരിശോധനാ കേന്ദ്രം ഒരുക്കുന്നു. ഫോട്ടോ: അജിത്‌ ശങ്കരൻ.

10/39

ജീവൻ കൈയിൽ പിടിച്ച്... അപകടകരമായ രീതിയിൽ റോഡിനരികിലൂടെ പോകുന്ന കാൽനടയാത്രക്കാർ. മലപ്പുറം വൈലത്തൂരിന് സമീപം പൊൻമുണ്ടത്ത് നിന്ന്. വികസനത്തിന്റ ഭാഗമായി മിക്കസ്ഥലത്തും ഇത്തരത്തിലാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്. ഫോട്ടോ: അജിത്‌ ശങ്കരൻ.

11/39

ന്യൂഡൽഹിയിലെ മൺസൂൺ മഴ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

12/39

ന്യൂഡൽഹിയിലെ മൺസൂൺ മഴ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

13/39

ന്യൂഡൽഹിയിലെ മൺസൂൺ മഴ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

14/39

ന്യൂഡൽഹിയിൽ മൊബൈൽ വാനിൽ മെഡിക്കൽ ഉദ്യോഗസ്ഥർ ആന്റിബോഡി പരിശോധനയ്ക്കായി ആളുകളിൽ നിന്ന്‌ സാമ്പിൾ ശേഖരിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

15/39

തലസ്ഥാനത്ത് കോവിഡ് 19 രൂക്ഷമായതിനെ തുടർന്ന് പട്ടം വൈദ്യുതി ഭവന് മുന്നിൽ നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

16/39

അവസാന തണലും അറ്റു വീഴുമ്പോൾ... വർഷങ്ങളുടെ അതിജ്ജീവനത്തിന്റെ കഥകൾ ഉണ്ട് ഓരോ മരങ്ങൾക്കും. കാറ്റും കാലാവസ്ഥയും വികസനത്തിന്റെ പേരിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകളും അതിജീവിച്ചാണ് ഓരോ മരവും നില നിൽക്കുന്നത്. ഒരു മരം അറുത്തു മാറ്റപെടുമ്പോൾ അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാടു സൂക്ഷ്‌മ ജീവികളും അനാഥമാവുന്നു. തൃശൂർ പൂത്തോൾ റോഡിൽ വികസനത്തിനായി മുറിച്ചു നീക്കുന്ന മരത്തിന്റെ അവസാന ചില്ലയും വെട്ടി നീക്കുന്ന കാഴ്ച. ഫോട്ടോ: ജെ. ഫിലിപ്പ്‌.

17/39

18/39

ലോക്ഡൗണിനെ തുടർന്ന് തിരുവനന്തപുരം ചാല മാർക്കറ്റിൽ നിന്ന് സാധനങ്ങൾ സൈക്കിളിൽ കൊണ്ടു പോകുന്നയാൾ. ഫോട്ടോ: ബിജു വർഗീസ്‌.

19/39

കണ്ണൂർ പാറക്കണ്ടിക്കു സമീപം റോഡിലെ കുഴിയിൽ വീണ് കാറിന്റെ ആക്സിലൊടിഞ്ഞപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.

20/39

തിരുവനന്തപുരം ചാല മാർക്കറ്റിൽ വെള്ളിയാഴ്ച അനുഭവപ്പെട്ട തിരക്ക്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

21/39

കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രപരിസരത്തെ കടപുഴകി വീണ തേക്കുമരം മുറിച്ചുനീക്കാൻ പോലീസും അഗ്നി രക്ഷാസേനയും എത്തിയപ്പോൾ. ഫോട്ടോ: ഇ.വി. രാഗേഷ്‌.

22/39

അയപ്പസന്നിധിയിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ നടന്ന 25 കലശപൂജ. ഫോട്ടോ: ഉണ്ണി ശിവ.

23/39

ശബരിമല കലിയുഗവരദസന്നിധിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമം. ഫോട്ടോ: ഉണ്ണി ശിവ.

24/39

തിരുവനന്തപുരത്ത് യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍. ഫോട്ടോ: പ്രവീണ്‍ദാസ് എം.

25/39

കോഴിക്കോട് അരക്കിണറിൽ ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന നടത്തുന്നു.

26/39

റോഡിൽ വീണു കിടന്ന ആൾ പോലീസ് എത്തിയപ്പോൾ എഴുന്നേൽക്കുന്നു. കണ്ണൂർ താവക്കര സ്കൂളിനു സമീപത്തെ കാഴ്ച. ഫോട്ടോ: സി. സുനിൽകുമാർ.

27/39

കണ്ണൂർ താവക്കര റോഡിൽ ഒരാൾ വീണു കിടന്നപ്പോൾ കോവിഡ് ഭീതി കാരണം ആരും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നില്ല. ഫോട്ടോ: സി. സുനിൽകുമാർ.

28/39

കണ്ണൂർ താണ ബസ്സ് സ്റ്റോപ്പിൽ വെള്ളം കെട്ടികിടക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

29/39

തിരുവനന്തപുരത്ത്‌ യു.എ.ഇ. കോൺസുലേറ്റ് ജനറലിൻ്റെ ഗൺമാൻ ജയഘോഷ്‌ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്ഥലത്ത് അസിസ്റ്റന്റ്‌ കമ്മീഷണർ അനിൽകുമാർ പരിശോധന നടത്തുന്നു. ഫോട്ടോ: പ്രവീൺദാസ്‌ എം.

30/39

ബീഹാർ ഇലക്ഷൻ സംബന്ധിച്ചു നടന്ന ബീഹാർ രാഷ്ട്രീയ നേതാക്കളുമായി നടന്ന ചർച്ചകൾക്കു ശേഷം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോടു സംസാരിക്കുന്നു. സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ സമീപം. ഫോട്ടോ: സാബു സ്‌കറിയ.

31/39

കണ്ണൂർ കോർപ്പറേഷന്റെ ക്വാറൻറയിൻ കേന്ദ്രങ്ങളിലേക്ക് വ്യാപാരി വ്യവസായി സമിതി നൽകുന്ന ഉപകരണങ്ങൾ മേയർ സി.സീനത്ത് ഏറ്റു വാങ്ങുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

32/39

കേരള ഇലക്ടിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ സി.പി.പി. നമ്പ്യാര്‍ അനുസ്മരണം കണ്ണൂരില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

33/39

കണ്ണൂര്‍ മഞ്ചപ്പാലത്തെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍. ഫോട്ടോ: സി. സുനില്‍കുമാര്‍

34/39

കണ്ണൂര്‍ മഞ്ചപ്പാലത്തെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍. ഫോട്ടോ: സി. സുനില്‍കുമാര്‍

35/39

കണ്ണൂര്‍ ആര്‍.എസ്. പോസ്റ്റ് ഓഫീസിനു സമീപം വെള്ളം കെട്ടികിടക്കുന്നു. ഫോട്ടോ: സി. സുനില്‍ കുമാര്‍.

36/39

ഫരീദാബാദ് സെന്ററിൽ കീം പരീക്ഷ എഴുതി പുറത്തുവരുന്നവർ. ഫോട്ടോ: സാബു സ്കറിയ

37/39

ന്യൂഡൽഹി ലോകസഭാ മണ്ഡലത്തിലെ സ്ത്രീകൾ നിർമ്മിച്ച സ്വദേശി രാഖികൾ ന്യൂഡൽഹി എം പി മീനാക്ഷി ലേഖി പ്രദർശിപ്പിക്കുന്നു. ഫോട്ടോ: സാബു സ്കറിയ

38/39

അത് ഞാനേറ്റമ്മേ... മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിൽ കീം പ്രവേശനപ്പരീക്ഷക്കെത്തിയ കുട്ടിക്ക് ഇടവേളയിൽ ഉപദേശംകൊടുക്കുന്ന അമ്മ. രാവിലെ 10 മുതൽ 12.30 മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 4.30 മണി വരെയുമായിരുന്നു പരീക്ഷ. ഫോട്ടോ: അജിത്‌ ശങ്കരൻ.

39/39

കൊച്ചി മെട്രോ ഓട്ടം നിലച്ചിട്ട് നാലു മാസം ആകുവാൻ പോകുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു ശേഷം മെട്രോ സർവീസ് നടത്തിയിട്ടില്ല. സ്റ്റേഷനുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർമാത്രം ഉണ്ട് സ്റ്റേഷനുള്ളിൽ. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022

antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

Most Commented