ജൂലായ് 16 ചിത്രങ്ങളിലൂടെ


1/59

കോഴിക്കോട്‌ മിഠായി തെരുവ് കൂട്ടായ്മ സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ബംബർ സമ്മാന നറുക്കെടുപ്പ് കൗൺസിലർ എസ്.കെ.അബൂബക്കർ നിർവ്വഹിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/59

കോഴിക്കോട് ബാർ അസോസിയേഷൻ ഹാളിൽ ''ദ ചലഞ്ചസ് ഫേസ്ഡ് ബൈ ദ ഇന്ത്യൻ ജുഡീഷ്യറി'' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്ന സുപ്രീകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കെ. ശ്രീകാന്ത്, കെ.എൻ.അജയകുമാർ, എം.എസ്.സജി, ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/59

കോഴിക്കോട്‌ നടക്കാവ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്‌സ്) സംഘടിപ്പിക്കുന്ന ജില്ലാ സഹവാസ ക്യാമ്പിൽ നിന്ന്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/59

കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗത്തിൽ തൃശ്ശൂരും പത്തനംതിട്ടയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

5/59

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന സീനിയർ വോളിബോൾ പുരുഷ - വനിത ചാമ്പ്യൻഷിപ്പ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കണ്ണൂർ മുണ്ടയാട് ഇന്റോർ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

6/59

തൃശൂരിൽ മുണ്ടശ്ശേരി മെമ്മോറിയൽ കമ്മിറ്റി നടത്തിയ പ്രൊഫ ജോസഫ് മുണ്ടശ്ശേരി ജന്മദിനാഘോഷവും കവിസമ്മേളനവും സ്മാരക ചെയർമാൻ ഡോ ഷൊർണൂർ കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/59

മുടങ്ങിയ ശമ്പളം അനുവദിക്കുക, പി.എഫിൽ തൊഴിലുടമ അടയ്‌ക്കേണ്ട വിഹിതം അടയ്ക്കുക എന്നിവയാവശ്യപ്പെട്ട് തൃശൂർ ജവഹർ ബാലഭവനു മുമ്പിൽ ജീവനക്കാർ നടത്തിയ സമരം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

8/59

തൃശൂർ വടക്കുന്നാഥൻ അന്നദാന മണ്ഡപത്തിന് മുകളിൽ പന്തലിടുന്ന പണി പുരോഗമിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/59

ഉപരാഷ്ട്രപതി സ്ഥാനാർഥി ചർച്ചകൾക്ക് ബി.ജെ.പി. പാർലമെന്റ് ബോർഡ് മീറ്റിങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഷാളണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

10/59

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നs തുറന്നപ്പോൾ ദർശനത്തിനെത്തിയ ഭക്തജനങ്ങൾ | ഫോട്ടോ: ഉണ്ണി ശിവ

11/59

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നs തുറന്നപ്പോൾ ദർശനത്തിനെത്തിയ ഭക്തജനങ്ങൾ | ഫോട്ടോ: ഉണ്ണി ശിവ

12/59

കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര നട തുറന്നപ്പോൾ | ഫോട്ടോ: ഉണ്ണി ശിവ

13/59

ലോകധർമ്മിയുടെ കുട്ടികളുടെ നാടക വിഭാഗമായ മഴവില്ല് എറണാകുളത്ത്‌ അവതരിപ്പിച്ച നാടകം 'ദി ബോട്ട് ബോയ് ' യിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

14/59

സീഡ് താമരശ്ശേരി വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല കൃഷി വകുപ്പ് അസി. ഡയറക്ടർ ലേഖ കാക്കനാട് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

15/59

സീഡ് 2022-23 വർഷത്തെ അധ്യാപക ശില്പശാലയിൽ പങ്കെടുത്ത താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

16/59

തിരൂർ ചമ്രവട്ടം റോഡരികിൽ തെരുവോരത്ത് വിൽപ്പനയ്ക്ക് വെച്ച ഞാവൽ പഴം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

17/59

പുതിയ റെയിൽവേ ക്വാർട്ടേഴ്‌സ് ലഹരി മാഹിയ സംഘങ്ങളുടെ താവളമാക്കാൻ അനുവദിക്കില്ല, റെയിൽവേ ക്വാർട്ടേഴ്‌സ് ജീവനക്കാർക്ക് തുറന്നു കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്‌ഐ കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

18/59

എറണാകുളത്തു നടന്ന മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി എം എ സലാം, എം കെ മുനീർ തുടങ്ങിയവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

19/59

എറണാകുളത്തു നടന്ന മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കുവാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വേദിയിലേക്കു വരുന്നു. സമീപം പി.കെ. കുഞ്ഞാലിക്കുട്ടി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

20/59

എറണാകുളം വിദ്യാഭ്യസ ജില്ലയിലെ മാതൃഭൂമി ''സീഡ് ''ശില്പശാലയിൽ പങ്കെടുക്കാനെത്തിയ അധ്യാപകർ ഉദ്ഘാടകനായ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രെസിഡന്റും സി.എസ്.ആർ വിഭാഗം മേധാവിയുമായ സി.ജെ.അനിൽ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്.പ്രകാശ്, കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജയ സബിൻ എന്നിവരോടൊപ്പം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

21/59

കണ്ണൂർ സിറ്റി സെന്ററിൽ മാതൃഭൂമി ആദ്ധ്യാത്മിക പുസ്തകോത്സവത്തിൽ കെ.എൻ രാധാകൃഷ്ണൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/59

ലോക്‌സഭാ സ്പീക്കർ ഓം ബിർള ഡൽഹിയിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/59

കൊല്ലം വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപകർക്കുള്ള ശില്പശാലയുടെ സദസ്സ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/59

കൊല്ലം വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപകർക്കുള്ള ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ വി.എൻ.ഷിബുകുമാർ, കെ.എസ്.എ.സി.സി. കോ-ഓർഡിനേറ്റർ എ.അഷറഫ്, അഗ്രിക്കൾച്ചറൽ എന്റമോളജി അസി. പ്രൊഫസർ ഡോ. എം.ലേഖ എന്നിവർ ക്ലാസുകൾ നയിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

25/59

കൊല്ലം വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപകർക്കുള്ള ശില്പശാല കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

26/59

കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപകർക്കുള്ള ശില്പശാല കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

27/59

മാതൃഭൂമി സീഡ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ടീച്ചർ കോർഡിനേറ്റർമാരുടെ ശില്പശാല ഒറ്റപ്പാലം ഡി.ഇ.ഒ. ഡി. ഷാജിമോൻ ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് അസി.വൈസ് പ്രസിഡന്റും ഒറ്റപ്പാലം ബ്രാഞ്ച് ഹെഡുമായ കെ.കെ. സുരേഷ്, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, മാതൃഭൂമി സീഡ് സീസൺവാച്ച് സംസ്ഥാന കോർഡിനേറ്റർ നിസാർ, മാതൃഭൂമി സ്പെഷ്യൽ കറസ്പോൺഡന്റ് വി.ഹരിഗോവിന്ദൻ എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/59

മാതൃഭൂമി സീഡ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ടീച്ചർ കോർഡിനേറ്റർമാരുടെ ശില്പശാല ഒറ്റപ്പാലം ഡി.ഇ.ഒ. ഡി. ഷാജിമോൻ ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് അസി.വൈസ് പ്രസിഡന്റും ഒറ്റപ്പാലം ബ്രാഞ്ച് ഹെഡുമായ കെ.കെ. സുരേഷ്, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, മാതൃഭൂമി സീഡ് സീസൺവാച്ച് സംസ്ഥാന കോർഡിനേറ്റർ നിസാർ, മാതൃഭൂമി സ്പെഷ്യൽ കറസ്പോൺഡന്റ് വി.ഹരിഗോവിന്ദൻ എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/59

കണ്ണൂർ നിയമസഭാ മണ്ഡലം വിജയതിലകം 2022 പരിപാടിയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളോട് കുശലം പറയുന്ന ഉദ്ഘാടകൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/59

ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കണ്ണൂരിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/59

കനത്ത മഴയിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു സമീപമുണ്ടായ വെള്ളക്കെട്ട് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/59

മെഡിസെപ് വഞ്ചനയ്ക്കെതിരെ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/59

ലോക പാമ്പ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ പ്രസാദ് ഫാൻസ് അസോസിയേഷനും ഈഗിൾ ഐയും ചേർന്നു നടത്തിയ പാമ്പ് സംരക്ഷണ ബോധവൽക്കരണ പ്രചാരണ യാത്ര കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പ്രചാരണ വാഹനത്തിലെ പാമ്പിന്റെ മാതൃക നോക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/59

കോട്ടയം സങ്ക്രാന്തിയിൽ ആരംഭിച്ച കർക്കിടക സംക്രമ വാണിഭത്തിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

35/59

കോട്ടയം സങ്ക്രാന്തിയിൽ ആരംഭിച്ച കർക്കിടക സംക്രമ വാണിഭത്തിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

36/59

മത്സ്യഫെഡ് അഴിമതിയ്‌ക്കെതിരെയും മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെയും കൊല്ലം ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ എം വിൻസെൻറ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

37/59

ജെ.സി. ഡാനിയേൽ പുരസ്‌കാരം നേടിയ സംവിധായകൻ കെ.പി. കുമാരൻ തിരുവനന്തപുരത്ത്‌ മാതൃഭൂമിയോട് സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

38/59

കനത്തമഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാലുഷട്ടറുകളും ശനിയാഴ്ച മൂന്നുമണിക്ക് തുറന്നപ്പോള്‍ | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

39/59

ആലപ്പുഴ എസ്‌.ഡി.വി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എസ്‌.പി.സി. നോളജ് ഫെസ്റ്റ് ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

40/59

കണ്ണൂർ കൂത്തുപറമ്പ് റോഡിൽ മൂന്നാം പാലത്ത് വെള്ളകെട്ടിന് കാരണമായ താത്കാലിക റോഡ് പൊളിച്ചു മാറ്റുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/59

കണ്ണൂർ മാവിലായി മൂന്നാം പാലത്തെ കള്ള് ഷാപ്പ് വെള്ളത്തിലായപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/59

കണ്ണൂർ മാവിലായി മൂന്നാം പാലത്ത് ബണ്ട് റോഡ് കാരണം സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/59

എന്റെ നഗരം ശുചിത്വനഗരം നഗരസഭകൾക്കുള്ള മേഖലാതല ശില്‌പശാല മന്ത്രി എം.വി ഗോവിന്ദൻ കണ്ണൂർ ധർമ്മശാലയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/59

കൈയിൽ പരിക്ക് പറ്റിയ വൃന്ദാ കാരാട്ട് ഡൽഹിയിലെ എ.കെ.ജി. ഭവനിൽ നടക്കുന്ന സി.പി.എം. പോളിറ്റ്ബ്യൂറോ യോഗത്തിനെത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

45/59

ഡൽഹിയിലെ എ.കെ.ജി. ഭവനിൽ നടക്കുന്ന സി.പി.എം. പോളിറ്റ്ബ്യൂറോ യോഗത്തിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

46/59

ഡൽഹിയിലെ എ.കെ.ജി. ഭവനിൽ നടക്കുന്ന സി.പി.എം. പോളിറ്റ്ബ്യൂറോ യോഗത്തിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

47/59

സി.പി.എം. പോളിറ്റ്ബ്യൂറോ യോഗത്തിന് ഡൽഹിയിൽ എ.കെ.ജി. ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

48/59

സി.പി.എം. പോളിറ്റ്ബ്യൂറോ യോഗത്തിന് ഡൽഹിയിൽ എ.കെ.ജി. ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

49/59

എയിംസ് കാസർകോട് ജില്ലയിലേക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി ആഗസ്റ്റ്‌ തിരുവനന്തപുരത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ മുന്നോടിയായി കാസർകോട് ജില്ലയിൽ നടത്തിയ വാഹന പ്രചരണ ജാഥ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

50/59

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കർക്കിടക സംക്രമ നാളിൽ തൊഴാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/59

ഹജ്ജ് കര്‍മ്മം ചെയ്ത് തിരിച്ചെത്തിയവരെ കൊച്ചി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്ന ബന്ധുക്കള്‍. ഫോട്ടോ: വി.കെ അജി

52/59

ഹജ്ജ് കര്‍മ്മം ചെയ്ത് തിരിച്ചെത്തിയവരെ കൊച്ചി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്ന ബന്ധുക്കള്‍. ഫോട്ടോ: വി.കെ അജി

53/59

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങി എത്തിയവരെ കൊച്ചി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു. ഫോട്ടോ: വി.കെ അജി

54/59

കോന്നി പുളിമുക്കിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് റോഡിൽ തെന്നി മാറിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

55/59

എറണാകുളത്ത്‌ വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന വാര്‍ഷിക ബൈട്ടക്ക് സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

56/59

വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന വാര്‍ഷിക ബൈട്ടക്ക് റിട്ട. ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

57/59

തൊടുപുഴ കുടയത്തൂരിലെ `ഓളവും തീരവും' സിനിമാ ഷൂട്ടിങ് സെറ്റില്‍ എത്തിയ എം.ടി. വാസുദേവന്‍നായര്‍ക്ക് മോഹന്‍ലാല്‍ പിറന്നാള്‍കേക്ക് നല്‍കിയപ്പോള്‍. സന്തോഷ് ശിവന്‍, സുധീര്‍ അമ്പലപ്പാട്, പ്രിയദര്‍ശന്‍, അശ്വതി, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ സമീപം |ഫോട്ടോ: കെ.കെ. സന്തോഷ്

58/59

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനകീയ സമര സമിതിക്ക് ഐക്യദാർഢ്യം അർപ്പിച്ച് കോഴിക്കോട്‌ വെള്ളയിൽ അരയ സമാജം പ്രവർത്തകർ സമര പന്തലിലേക്ക് നടത്തിയ ഐക്യദാർഢ്യറാലി | ഫോട്ടോ: പി.കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

59/59

ചിരിപ്പൂക്കള്‍... പരന്നുകിടക്കുന്ന പാടത്ത് നിറയെ സൂര്യകാന്തിപ്പൂക്കള്‍ വിടര്‍ന്ന് തലയാട്ടി നില്‍ക്കുകയാണ്. അതിന് നടുവില്‍ നിറചിരിയുമായി രാജപ്പയും. രണ്ടേക്കര്‍സ്ഥലം പാട്ടത്തിനെടുത്താണ് രാജപ്പയുടെ കൃഷി. എണ്ണയ്ക്കുവേണ്ടിയാണ് പ്രധാനമായും സൂര്യകാന്തി കൃഷിചെയ്യുന്നത്. വിത്തിട്ടാല്‍ മൂന്ന് - നാല് മാസം കൊണ്ട് പൂക്കള്‍ വിരിയും. ഈ സമയത്ത് സന്ദര്‍ശകരുടെയും തിരക്കാണ് സൂര്യകാന്തിപ്പാടങ്ങളില്‍. ബത്തേരി-മൈസൂരു ദേശീയപാതയില്‍ ഗുണ്ടല്‍പ്പേട്ടില്‍നിന്നുള്ള കാഴ്ച | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

Content Highlights: Julay 16 news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented