
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനകീയ സമര സമിതിക്ക് ഐക്യദാർഢ്യം അർപ്പിച്ച് കോഴിക്കോട് വെള്ളയിൽ അരയ സമാജം പ്രവർത്തകർ സമര പന്തലിലേക്ക് നടത്തിയ ഐക്യദാർഢ്യറാലി | ഫോട്ടോ: പി.കൃഷ്ണപ്രദീപ് / മാതൃഭൂമി
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനകീയ സമര സമിതിക്ക് ഐക്യദാർഢ്യം അർപ്പിച്ച് കോഴിക്കോട് വെള്ളയിൽ അരയ സമാജം പ്രവർത്തകർ സമര പന്തലിലേക്ക് നടത്തിയ ഐക്യദാർഢ്യറാലി | ഫോട്ടോ: പി.കൃഷ്ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന കെ.സി.രാമചന്ദ്രൻ അനുസ്മരണയോഗത്തിനെത്തിയ കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. എൻ.ഷെറിൽ ബാബു, യു.വി.ദിനേശ് മണി, പി.മമ്മദ് കോയ, കെ.സി.അബു, കെ.കെ.എബ്രഹാം, കെ.പ്രവീൺകുമാർ, ഹബീബ് തമ്പി, കെ.കുഞ്ഞി മൊയ്തീൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി.കൃഷ്ണപ്രദീപ് / മാതൃഭൂമി
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'എം.ടി: മാതൃഭൂമിക്കാലം' പുസ്തകം എഴുത്തുകാരൻ എം.മുകുന്ദൻ, സുഭാഷ് ചന്ദ്രന് നല്കി പ്രകാശനം ചെയ്യുന്നു. കെ.വിശ്വനാഥ്, മാതൃഭൂമി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ വി. രവീന്ദ്രമാഥ്, ഗ്രന്ഥകാരൻ എം.ജയരാജ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
അഞ്ച് കോടി രൂപ ചെലവാക്കിയിട്ടും കല്ലുപാലത്തിന്റെ നിർമാണപ്രവൃത്തി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ടൗൺ സെൻട്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത ശേഷം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ പാലത്തിൽ റീത്ത് വെച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
തൃശൂർ പുത്തൂർ ചേരുംകുഴിയിൽ വെള്ളിയാഴ്ച്ച രാവിലെ ഉണ്ടായ ചുഴലി കാറ്റിൽ ഇരിപ്പുമല സജിയുടെ വീട്ടിലെ മേൽക്കൂരപറന്നു വീണപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
നവാഭിഷിക്തരായ ആന്റണി മാർ സിൽവാനോസും മാത്യൂസ് മാർ പോളികാർപ്പസും മുഖ്യകാർമികൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായോടൊപ്പം അംശവടി പിടിച്ച് വിശ്വാസികളെ ആശിർവദിക്കുന്നു. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ, തോമസ് മാർ കൂറിലോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾഡോ ജിറേല്ലി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
നവാഭിഷിക്തരായ മാത്യൂസ് മാർ പോളികാർപ്പസിനെയും ആന്റണി മാർ സിൽവാനോസിനെയും തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേകച്ചടങ്ങിന് ശേഷം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾഡോ ജിറേല്ലി എന്നിവർ അനുമോദിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പിറന്നാൾ ദിനത്തിൽ തൊടുപുഴ കുടയത്തൂരിലെ "ഓളവും തീരവും" സിനിമാ ഷൂട്ടിംഗ് സെറ്റിൽ എത്തിയ എം.ടി.വാസുദേവൻനായരുടെ ചിത്രം ക്യാമറാമാൻ സന്തോഷ് ശിവൻ മൊബൈലിൽ പകർത്തുന്നു. അശ്വതി, പ്രിയദർശൻ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കൊല്ലം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിലെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കോൺക്രീറ്റ് ഇളകി വീഴുന്ന നിലയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കെ എസ് ആർ ടി സി കൊല്ലം ജില്ലാ ഓഫീസ് കൊട്ടാരക്കരയിലേയ്ക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് എ ഐ സി സി അംഗം ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഓഫീസിൽ കുത്തിയിരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
പിറന്നാൾ മധുരം ......: തൊടുപുഴ കുടയത്തൂരിലെ "ഓളവും തീരവും" സിനിമാ ഷൂട്ടിംഗ് സെറ്റിൽ എത്തിയ എം.ടി.വാസുദേവൻനായർക്ക് മോഹൻലാൽ പിറന്നാൾ കേക്ക് നല്കിയപ്പോൾ - സന്തോഷ് ശിവൻ, സുധീർ അമ്പലപ്പാട്, പ്രിയദർശൻ, അശ്വതി, സുരഭി ലക്ഷ്മി തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജിയെ മാറ്റുക, മുൻ ഡി.ജി.പി. ശ്രീലേഖക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊച്ചിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേകച്ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
നവാഭിഷിക്തരായ മാത്യൂസ് മാർ പോളികാർപ്പസും ആന്റണി മാർ സിൽവാനോസും തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേകച്ചടങ്ങിന് ശേഷം അംശവടി പിടിച്ച് വിശ്വാസികളെ ആശീർവദിക്കുന്നു. മുഖ്യ കാർമ്മികൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ, തോമസ് മാർ കൂറിലോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾഡോ ജിറേല്ലി, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ചലച്ചിത്ര മേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിനായി തിരുവനന്തപുരം പ്രസ്സ്ക്ലബ് സംഘടിപ്പിച്ച "സ്വയംവരം: കഥാപുരുഷന്റെ കൊടിയേറ്റം കണ്ട നൂറ്റാണ്ട്" പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അടൂരിനോടൊപ്പം സൗഹൃദം പങ്കിട്ടപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ചലച്ചിത്ര മേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിനായി തിരുവനന്തപുരം പ്രസ്സ്ക്ലബ് സംഘടിപ്പിച്ച "സ്വയംവരം: കഥാപുരുഷന്റെ കൊടിയേറ്റം കണ്ട നൂറ്റാണ്ട്" പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അടൂരിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജിന് നൽകിയ യാത്രയയപ്പ് ചടങ്ങ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് പ്രകാശനം നിര്‍വഹിക്കുന്നു.
കനത്ത മഴയെ തുടർന്ന് കുത്തിയൊലിച്ചൊഴുകുന്ന കല്പാത്തി പുഴ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
ജെ.എസ്.എസ് (രാജൻബാബു വിഭാഗം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ കെ.ആർ.ഗൗരിയമ്മയുടെ 104-ാം ജന്മദിനാഘോഷം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കെ.എസ്.എസ്.ടി.ഇയും സി ഡബ്ല്യു ആർ ഡി എമ്മും ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച ഇന്തോ - ഡച്ച് ശില്പശാല കലക്ടർ ഡോ. എൻ. തേജ്ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു. ഡോ.എം.എൽ.കെൻസാൽ, ഡോ.സഞ്ജയ് കുമാർ, ഡോ.ബെറി ജെ.ബോനൻകാംപ്, ഡോ.തനേഹ കെ. ബക്കിൻ, മേയർ ഡോ.ബീന ഫിലിപ്പ്, ഡോ.പി.എസ്.ഹരികുമാർ, ഡോ.യു.സുരേന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
സപ്ലൈകോ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച പാലക്കാട് സപ്ലൈകോ റീജിയണൽ ഓഫീസ് ധർണ്ണ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മേലധികാരികളുടെ പൊതു സ്ഥലംമാറ്റം വൈകിപ്പിക്കുന്നുവെന്നും ഓൺലൈൻ സംവിധാനം അട്ടിമറിക്കുന്നുവെന്നും അരോപിച്ച് കേരള അഗ്രിക്കൾച്ചറൽ അസിസ്റ്റൻസ് അസോസിയേഷൻ പാലക്കാട് കൃഷി ഓഫീസിലേക്ക് പിന്നിലേക്ക് നടന്ന് പ്രതിഷേധിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാഠപുസ്തക ഓഡിറ്റിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹെഡ്മാസ്റ്റേഴ്സ് ഫോറം സംഘടിപ്പിച്ച പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ്ണ എച്ച്.എം ഫോറം സെക്രട്ടറി എ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എം.ടി.യുടെ രണ്ട് പുസ്തകങ്ങള്‍ (രംഗം, എം.ടി.- മാതൃഭൂമിക്കാലം) ഉപഹാരമായി നല്കി മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.ടി.യെ ആദരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
തൊടുപുഴ കുനിഞ്ഞിയിൽ കൊടുങ്കാറ്റിൽ ഉണ്ടായ നാശനഷ്ടം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
തൊടുപുഴ കുനിഞ്ഞിയിൽ കൊടുങ്കാറ്റിൽ ഉണ്ടായ നാശനഷ്ടം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
തൊടുപുഴ കുനിഞ്ഞിയിൽ കൊടുങ്കാറ്റിൽ ഉണ്ടായ നാശനഷ്ടം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
പാലക്കാട് അഹല്യ ക്യാമ്പസിൽ നടക്കുന്ന ബി.ജെ.പി. സംസ്ഥാന പഠനശിബിരത്തിന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പതാക ഉയർത്തുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
എസ്.ബി.ഐ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി എ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂര്‍ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂണിയന്റെ ലേബര്‍ ഓഫീസ് മാര്‍ച്ച് സി.കെ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ ബിഷപ്പുമാരായി ആന്റണി കാക്കനാട്ടിനെയും മാത്യു മനക്കരക്കാവിലിനെയും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വാഴിക്കുന്ന മെത്രാഭിഷേക ചടങ്ങിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പീലിയൊതുക്കിയ ആണ്മയില്. ഡല്‍ഹി മൃഗശാലയില്‍ നിന്നുള്ള ദൃശ്യം.
കോഴിക്കോട് ചാമുണ്ഡിവളപ്പില്‍ കടല്‍ഭിത്തിയും റോഡും കടന്ന് വീടുകളിലേക്കടിക്കുന്ന തിരമാല | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ / മാതൃഭൂമി
ഒഴിയട്ടെ നിഴല്‍, തെളിയട്ടെ കാന്തി... റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനിലെ കീവില്‍ സൂര്യകാന്തിപ്പാടത്ത് സൈനിക ഹെലികോപ്റ്ററിന്റെ നിഴല്‍ വീണപ്പോള്‍. തലസ്ഥാനമായ കീവിന് തെക്കുപടിഞ്ഞാറുള്ള വിനിസ്റ്റിയ നഗരത്തില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ വ്യാഴാഴ്ച 22 പേര് കൊല്ലപ്പെട്ടു.
ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായി തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെഴുകുതിരി പ്രദക്ഷിണത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..