ജൂലായ് 12 ചിത്രങ്ങളിലൂടെ


1/35

ചമ്പക്കുളം മൂലം ജലോത്സവം കാണാന്‍ ചമ്പക്കുളം പാലത്തിലും പരിസരത്തും തിങ്ങിനിറഞ്ഞവര്‍ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

2/35

അയ്യോ പോയല്ലോ... ചമ്പക്കുളം മൂലം ജലോത്സവത്തില്‍ കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ഒന്നാം സ്ഥാനം നേടുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് തുഴഞ്ഞെത്തുന്ന നടുഭാഗം ചുണ്ടന്റെ ആരാധകന്റെ നിരാശ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

3/35

ചമ്പക്കുളം മൂലം ജലോത്സവത്തില്‍ കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

4/35

സി പി ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി കെ വാസുദേവൻ നായർ അനുസ്മരണം തിരുവനന്തപുരത്ത്‌ സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/35

സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മണ്ഡലം സെമിനാർ ഡോ. രവി രാമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/35

മരത്തിൽകയറി ആത്മഹത്യ ഭീക്ഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ സുഭാഷിനെ മരത്തിന് മുകളിൽനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒരുക്കിയ വലയിലേക്ക് ചാടിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/35

എ.ഐ.വൈ.എഫ് ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച മനുഷ്യമതിലിൽ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലുന്ന വയലാർ ശരത്ചന്ദ്ര വർമ്മ, സുനിൽ പി.ഇളയിടം, ടിജെ.ആഞ്ചലോസ് തുടങ്ങിയവർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

8/35

തിരൂർ മീൻ മാർക്കറ്റിൽ വിൽപ്പനയ്ക്ക് വെച്ച കുഞ്ഞൻ അയിലയും മത്തിയും | ഫോട്ടോ: പ്രദീപ്‌ പയ്യോളി

9/35

ചമ്പക്കുളം മൂലം വള്ളംകളിയുടെ മാസ് ഡ്രിൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

10/35

ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാവായ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് ട്രോഫി സമ്മാനിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

11/35

എംഎസ്പി, അഗ്നിപഥ് പദ്ധതി, ലഖിംപൂർ അക്രമം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഓഗസ്റ്റ് 22 ന് പഞ്ചായത്ത് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ച നേതാക്കൾ ന്യൂഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

12/35

കേരള ആരോഗ്യ സർവ്വകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദ ദാനപ്രസംഗം നടത്തുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

13/35

കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

14/35

മരുന്ന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ എറണാകുളം ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

15/35

കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ തിരുവനന്തപുരം നേമം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/35

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ തിരുവനന്തപുരം കേശവദാസപുരത്തെ സംസ്ഥാനകമ്മിറ്റി ഓഫീസ് മന്ദിരത്തിൽ നിർമ്മിച്ച രജതജൂബിലി ഹാൾ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസിനെ വണങ്ങുന്നു. പ്രസിഡന്റ് എൻ.സദാശിവൻ നായർ, ജനറൽ സെക്രട്ടറി ആർ.രാഘുനാഥൻ നായർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

17/35

തിരുവനന്തപുരം നേമം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന് റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ നൽകുന്ന നാട്ടുകാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/35

തിരൂർ മീൻ മാർക്കറ്റിന് സമീപം റോഡരികിൽ തള്ളിയ ഭക്ഷണാവശിഷ്ടങ്ങൾ തിന്നുന്ന എലികൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

19/35

ചന്ദ്രഗിരി പുഴയിൽ കാണാതായ കാസർകോട് കൊമ്പനടുക്കം സ്വദേശി അയൂബിന് വേണ്ടി നാട്ടുകാരും തീരദേശ പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

20/35

വലിയപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ടൗൺ യു പി എസിൽ നടന്ന അമ്മമാരുടെ മൈലാഞ്ചിയിടൽ മത്‌സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

21/35

വലിയപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ടൗൺ യു പി എസിൽ നടന്ന അമ്മമാരുടെ മൈലാഞ്ചിയിടൽ മത്‌സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

22/35

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഡി സി സി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

23/35

തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര റോഡ് സൈഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/35

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/35

മാതൃഭൂമിയും സഫയർ ഫ്യൂച്ചർ അക്കാഡമിയും ചേർന്ന് ആലുവ വിദ്യാഭ്യസ ജില്ലയിലെ 10-ാം ക്ലാസ്സിൽ എ പ്ലസ് കിട്ടിയവർക്കുള്ള അവാർഡ് ദാന ചടങ്ങിൽ ഉദ്ഘാടകൻ ഐ എം വിജയൻ, മുഖ്യാതിഥി നടൻ വിനു മോഹൻ, സഫയർ ഫ്യൂച്ചർ അക്കാദമി സി ഇ ഒ ടി സുരേഷ് കുമാർ, റിസോർസിയോ സി ഒ ഒ റോബിൻസ് ജെ ആലപ്പാട്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ, മാതൃഭൂമി യൂണിറ്റ് മാനേജർ പി സിന്ധു, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ് പ്രകാശ് എന്നിവർ അദ്ധ്യാപകർക്കും കുട്ടികൾക്കും ഒപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/35

മാതൃഭൂമിയും സഫയർ ഫ്യൂച്ചർ അക്കാഡമിയും ചേർന്ന് ആലുവ വിദ്യാഭ്യസ ജില്ലയിലെ 10-ാം ക്ലാസ്സിൽ എ പ്ലസ് കിട്ടിയവർക്കുള്ള അവാർഡ് ദാനചടങ്ങ് ഐ എം വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സഫയർ ഫ്യൂച്ചർ അക്കാദമി സി ഇ ഒ ടി സുരേഷ് കുമാർ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ് പ്രകാശ്, മുഖ്യാതിഥി വിനു മോഹൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ, റിസോർസിയോ സി ഒ ഒ റോബിൻസ് ജെ ആലപ്പാട് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

27/35

തിങ്കളാഴ്ച രാത്രിയിൽ ചെരിഞ്ഞ തൃശൂർ പാറമേക്കാവ് പദ്മനാഭന്റെ മൃതശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

28/35

തിരുവനന്തപുരത്തു നടന്ന മോസ്റ്റ് ബാക്‌വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

29/35

മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ ആശുപത്രി മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

30/35

മലബാറിന്നോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ ഫെർട്ടേണിറ്റി കണ്ണൂരിൽ പ്രതിഷേധ ചത്വരം തീർത്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/35

കണ്ണൂർ കോർപ്പറേഷൻ വിദ്യാർത്ഥികൾക്ക് നൽകിയ ആദരസമ്മേളനം 'തിളക്കം' ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/35

ഐ.എന്‍.ടി.യു.സി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

33/35

വെള്ളാവിള അങ്കണവാടിയുടെ പുതിയ മന്ദിരം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

34/35

കനത്തമഴയില്‍ വയനാട് കരിങ്കുറ്റി ഈരംകൊല്ലി ജങ്ഷനില്‍ ടാര്‍റോഡില്‍ വെള്ളം കയറിയപ്പോള്‍.

35/35

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ഥയാത്ര പഞ്ചതരണി വഴി തിങ്കളാഴ്ച പുനരാരംഭിച്ചപ്പോള്‍. ഇവരുടെ തിരിച്ചുള്ള യാത്ര ബാല്‍താല്‍ വഴിയായിരിക്കും. 110 വാഹനങ്ങളില്‍ 4026 തീര്‍ഥാടകരാണ് പുറപ്പെട്ടത്. കോവിഡിനെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ഥാടനം ജൂണ്‍ 30 നാണ് പുനരാരംഭിച്ചത്.

Content Highlights: Julay 12 News In Pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented