
തിങ്കളാഴ്ച വൈകിട്ട് വളപട്ടണം പാലത്തിനു മുകളിൽ ഉണ്ടായ അപകടത്തെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് വരെ നീണ്ട ഗതാഗത കുരുക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
തിങ്കളാഴ്ച വൈകിട്ട് വളപട്ടണം പാലത്തിനു മുകളിൽ ഉണ്ടായ അപകടത്തെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് വരെ നീണ്ട ഗതാഗത കുരുക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ 400 മീറ്റർ ഓട്ടം (പെൺ) ജിസ്ന മാത്യു എസ്.എൻ.ജി. കോളേജ് ചേളന്നൂർ, കോഴിക്കോട് | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ ഷോർട്പുട്ട് (പെൺ) പി. അനഘ‚ ദേവഗിരി കോളേജ് കോഴിക്കോട് | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ പുരുഷവിഭാഗം ഹൈജംപിൽ സ്വർണം നേടുന്ന കെ.എസ്. അനന്ദു.,
കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടം (ആൺ) നെവിൽ ഫ്രാൻസിസ്‚ ശ്രീകൃഷ്ണ കോളേജ് ഗുരുവായയൂർ തൃശൂർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടം (പെൺ) പി.ഡി. അഞ്ജലി‚ സെന്റ് തോമസ് കോളേജ് തൃശൂർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ 400 മീറ്റർ ഓട്ടം (ആൺ) ടി.സെയ്ഫുദീൻ‚ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, തൃശൂർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
സ്ത്രീധനത്തിനെതിരെ എസ്.എന്‍.ഡി.പി. യോഗം അമ്പലപ്പുഴ യൂണിയന് നടത്തിയ സുമംഗലി സന്ധ്യ പ്രീതി നടേശന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
കൊറോണ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതിനെ തുടര്‍ന്ന് മെട്രോയില്‍ തിരക്ക് വര്‍ധിച്ചപ്പോൾ ഡല്‍ഹിയിലെ രാജീവ് ചൗക്ക് മെട്രോയ്ക്കുള്ളിലെ ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് മാതൃഭൂമി
കൊറോണ നിയന്ത്രണങ്ങളിൽ അയവുവരുത്തിയതിനെ തുടർന്ന് ഡൽഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
കൊറോണ നിയന്ത്രണങ്ങളിൽ അയവുവരുത്തിയതിനെ തുടർന്ന് ഡൽഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
കാർഗിൽ ദിനാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാലക്കാട് ജില്ലാ കമ്മറ്റി കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
മണ്ണുത്തിയിലെ തിരക്കേറിയ റോഡില്‍പ്പെട്ട പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യം. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുഴങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ യുവാവ് മുന്നിട്ടിറങ്ങുകയായിരുന്നു. കാര്‍ നിര്‍ത്തിയിറങ്ങി മറ്റു വാഹനങ്ങള്‍ തടഞ്ഞു. നിര്‍ത്തിയ കാറിനടിയിലേക്ക് കയറിയ പൂച്ചക്കുട്ടിയെ പുറത്തേക്ക് ഓടിച്ച് രക്ഷപ്പെടുത്തിയ ശേഷമാണ് തിരികെ പോയത്. അതുവരെ വാഹനങ്ങള്‍ നിര്‍ത്തി മറ്റുള്ളവരും സഹകരിച്ചു | ഫോട്ടോ: മനീഷ് ചേമഞ്ചേരി
ടോക്യോ ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാ ഭായ് ചാനു ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറത്തു വരുന്നു | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
കർഷക സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കിസാൻ സഭ കണ്ണൂരിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
മമ്മൂട്ടി നേതൃത്വം നൽകുന്ന വിദ്യാമൃതം പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം പോലീസ് ചീഫ് ജി ജയദേവ് നിർവഹിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
മലപ്പുറം കാളികാവ് ചിങ്കക്കല്ല് കോളനിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ ആദിവാസി കുടുംബം താമസിക്കുന്ന ചെറിയ ശങ്കരന്റെ വീട്.
കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്റെ പഞ്ച് ഫോർ ഇന്ത്യ പരിപാടി സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
കൊല്ലം ആശ്രാമം മൈതാനത്ത് ഡി.ടി.പി.സി നടത്തുന്ന അനധികൃത നിർമ്മാണം അടിയന്തിരമായി നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ആശ്രാമം മൈതാനം സംരക്ഷണ സമിതി സംഘടിപ്പിച്ച സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
വാക്സിൻ നൽകൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കൊല്ലം ആശ്രാമം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം സബ് സെന്ററിന്റെ മുന്നിൽ നടത്തിയ നിൽപ്പ് സമരം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
എസ്.എഫ്.ഐ അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റിയംഗം രഹ്ന സബീന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
എസ്.എഫ്.ഐ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
മലപ്പുറം കരുളായി ഉള്‍വനത്തിലെ പാണപ്പുഴമുക്കില് ചോലനായ്ക്കര്‍ നിര്‍മിച്ച താത്ക്കാലിക തൂക്കുപാലം.
കണ്ണുചിമ്മുന്ന കാഴ്ച... മലപ്പുറം രാമപുരം ബ്ലോക്കുംപടിയില് റോഡരികില്‍ സ്ഥാപിച്ച ട്രാഫിക് ക്യാമറ ഒടിഞ്ഞുതൂങ്ങിയ നിലയില്‍.
മഴക്കോളുതേടി... മഴ ശക്തമായതോടെ വറ്റിവരണ്ടിരുന്ന പുഴകളെല്ലാം ജീവന്വെച്ചുകഴിഞ്ഞു. ജലനിരപ്പുയര്‍ന്ന പാലക്കാട് കല്‍പ്പാത്തിപുഴയില്‍ ചൂണ്ടയിടുന്നവര്‍ | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
കളിയല്ലിത് ജീവിതം... ലോക്ഡൗണില്‍ കളികള്‍ നിലച്ച പാലക്കാട് കോട്ട മൈതാനത്ത് നിറഞ്ഞ പുല്ലുകള്‍ കന്നുകാലികള്‍ക്ക് തീറ്റയ്ക്കായി മുറിച്ചുകൊണ്ട് പോകുന്ന കുന്നത്തൂര്‍മേട് സ്വദേശി രാജന്.
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു, പി.കെ.എസ്, ബി.കെ.എം.എസ്സ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി പി.എ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മിന്നൽ നടത്തിയ സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
ഭക്ഷ്യക്കിറ്റ് വിതരണത്തിൽ സർക്കാർ നൽകാനുള്ള കമ്മീഷൻ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് റേഷൻ വ്യപാരി സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ സമരം ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കുരീപ്പുഴയിൽ കൊല്ലം കോർപ്പറേഷൻ സ്ഥാപിക്കുന്ന കക്കൂസ് മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
എസ് എഫ് ഐ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ച് സംസ്ഥാന സെക്രട്ടറിയും എം എൽ എ യുമായ സച്ചിൻദേവ് ഉദ്ഘാടനം ചെയ്യുന്നു. മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സംസ്ഥാന സർക്കാർ വാക്സിൻ വിതരണം അട്ടിമറിച്ചു എന്ന് ആരോപിച്ച് എ ബി വി പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഹയർ സെക്കണ്ടറി ജൂനിയർ അദ്ധ്യാപകരോടുള്ള അനീതിക്കെതിരെ കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ്റ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പാലക്കാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്ത് | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് മാർച്ച് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി
ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന കര്‍ഷക വനിതാ പാര്‍ലമെന്റില്‍ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് മാതൃഭൂമി
ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന കര്‍ഷക വനിതാ പാര്‍ലമെന്റില്‍ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് മാതൃഭൂമി
ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന കര്‍ഷക വനിതാ പാര്‍ലമെന്റില്‍ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് മാതൃഭൂമി
ഡല്‍ഹിയില്‍ വനിതാ കര്‍ഷകരുടെ പാര്ലമെന്റിനെത്തിയ മേധാ പട്കര്‍ വഴിയിലിരുന്ന് ആഹാരം കഴിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മൊഫ്യൂസിൽ ബസ്സ്റ്റാന്റിൽ സംഘടിപ്പിച്ച ബസ്സുടമകളുടെ പ്രതിഷേധ ജ്വാല കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി
ഒന്നു കളിച്ചോട്ടെ ഞങ്ങള്‍... തിമിര്ത്തുകളിക്കേണ്ട ഒന്നരവര്‍ഷമാണ് ബാല്യകൗമാരങ്ങള്‍ക്ക് കൊറോണ നിഷേധിച്ചത്. കുസൃതിയും സൗഹൃദങ്ങളുമായി കഴിയേണ്ട കാലം അടച്ച മുറികള്ക്കുള്ളിലായപ്പോള് പലരും ഓണ്‍ലൈന്‍ ഗെയിമുകളിലാണ് അഭയം കണ്ടത്. എന്നാല്‍, കോവിഡ് മാനദണ്ഡങ്ങള്‍ മറന്നും തങ്ങളുടെ പഴയകാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ കൗമാരക്കാര്‍. കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
പാലക്കാട് കളക്ട്രേറ്റ് പടിക്കൽ റേഷൻ വ്യാപാരി സംയുക്ത സമരസമിതി സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. സംഘടിപ്പിച്ച പാലക്കാട് കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
എസ്.സി - എസ്.ടി ഫണ്ടുകൾ പൂർണമായി വിനിയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദളിത് ലീഗ് പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതീകാത്മക ശവമഞ്ചവുമായി വ്യാപാരി വ്യവസായി കോൺഗ്രസ്സ് സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
മോഷണം നടന്ന പാലക്കാട് മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
വടകര അഞ്ചുവിളക്ക് ജങ്ഷനു സമീപം റോഡില്‍ ചിതറിത്തെറിച്ച അരി പെറുക്കിക്കൂട്ടുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്. സഞ്ചിയില്‍ അരിയുമായി പോവുകയായിരുന്ന വയോധികന്റെ കൈയില്‍നിന്ന് സഞ്ചി വീണ് അരി മൊത്തം റോഡില്‍ വീണപ്പോഴാണ് സഹായിക്കാനായി പോലീസ് ഓഫീസര്‍ എത്തിയത്.
സർക്കാർ ഓണത്തിന് വിതരണം ചെയ്യുന്ന ഓണ കിറ്റിൽ അഴിമതി ആരോപിച്ച് ഗാന്ധി നഗർ സിവിൽ സപ്ലൈസ് ഓഫീസിനു മുമ്പിൽ ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സേമിയാ പായസം വെച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ മാതൃഭൂമി
വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനെത്തിയ ഉദ്യോഗാർത്ഥികളിലൊരാൾ സങ്കടം സഹിക്കാനാകാതെ മുഖം പൊത്തി കരഞ്ഞപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിനെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിക്കാനെത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
വ്യാപാരി വ്യവസായി കോൺഗ്രസ് ശവമഞ്ചവുമായി പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
ഫോട്ടോഗ്രാഫർമാരുടെ പ്രിയ ലൊക്കേഷനായ ഉത്രാളിക്കാവിന്റെ ഹരിതാഭകാഴ്ച | ഫോട്ടോ: വി. മുരളി
പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ച് പോകുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: എ.ഐ.സി.സി.
പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ച് പോകുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: എ.ഐ.സി.സി.
കേരള ഗവ. കോൺട്രാക്ടേർസ് ഫെഡറേഷന്റെ നില്പുസമരം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിനുമുന്നിൽ മുൻ സംസ്ഥാന പ്രസിഡണ്ട് സി.അബ്ദുൾ കരിം ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
എസ്.എഫ്.ഐ യുടെ അവകാശപത്രിക സമർപ്പണ കലക്ടറേറ്റ് മാർച്ച് കണ്ണൂരിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് വി.എ. വിനീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ കൈത്തറി തൊഴിലാളികൾ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
സംയുക്ത അധ്യാപക സമര സമിതി കണ്ണൂർ ഡി.സി.ഇ ഓഫീസ് ധർണ്ണ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
കിറ്റ് വിതരണ കുടിശ്ശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് റേഷൻ വ്യാപാരികൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി.ബിനുലാൽ മാതൃഭൂമി
തൊഴിലുറപ്പു പദ്ധതി ജാതീയമായി വേർതിരിക്കുന്നതിനെതിരെ കെ.എസ്.കെ.ടി.യു, പി.കെ എസ്, ബി.കെ.എം.യു. എന്നിവർ നടത്തിയ ധർണ്ണ കണ്ണൂർ മുഖ്യതപ്പാലാഫീസിനുമുന്നിൽ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
കാലം സാക്ഷി, പുരാണം സാക്ഷി... പ്രളയവും, കോവിഡും മൂലം കഷ്ടത അനുഭവിക്കുന്ന കലാകാരൻമാരെ പുനരധിവസിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുതിയ പദ്ധതികൾക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് സവാക്ക് സംഘടിപ്പിച്ച കലാകാര സമരഭൂമികയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ നൃത്ത കലാകാരൻമാർ ആലപ്പുഴ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് മുന്നിൽ നൃത്തം അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
കാർഗിൽ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ യുദ്ധസ്മാരകത്തിൽ സൈനികരും പൂർവ്വ സൈനികരും ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ഹിമാചൽപ്രദേശിലെ കിനൗറിൽ സാംഗ്ലാ താഴ്വരയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം.
കൊച്ചിയിൽ ഐ.എൻ.എൽ യോഗത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് കോഴിക്കോട് പാളയം ഐ.എൻ.എൽ. ഓഫീസിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയപ്പോൾ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി
കൊല്ലം ബൈപ്പാസിൽ മങ്ങാട്ട് അപകടത്തിൽപ്പെട്ട ആംബുലൻസ്. ഞായറാഴ്ച വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു അപകടം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
ടോക്യോ ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാ ഭായ് ചാനു ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറത്തു വരുന്നു | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..