ഫെബ്രുവരി 6 ചിത്രങ്ങളിലൂടെ


1/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ കലോത്സവത്തില്‍ മധുരയില്‍ നിന്നുള്ള നര്‍ത്തകീ നടരാജ് അവതരിപ്പിച്ച ഭരതനാട്യം. ഫോട്ടോ: അജിത്‌ ശങ്കരൻ.

2/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ കലോത്സവത്തില്‍ മധുരയില്‍ നിന്നുള്ള നര്‍ത്തകീ നടരാജ് അവതരിപ്പിച്ച ഭരതനാട്യം. ഫോട്ടോ: അജിത്‌ ശങ്കരൻ.

3/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സിനിമാ നടന്‍ ഇന്ദ്രന്‍സ് എം.ടി. വാസുദേവന്‍ നായരുടെ കാല്‍ തൊട്ട് വണങ്ങിയപ്പോള്‍. കവി ആലങ്കോട് ലീലാകൃഷ്ണന്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

4/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ കലോത്സവം സിനിമാ നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യുന്നു. പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, പി.നന്ദകുമാര്‍, അപ്പു മാസ്റ്റര്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

5/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സിനിമാ നടന്‍ ഇന്ദ്രന്‍സ് വിളക്ക് എം.ടി. വാസുദേവന്‍ നായര്‍ക്ക് കൈമാറിയപ്പോള്‍. കവി ആലങ്കോട് ലീലാകൃഷ്ണന്‍, പി.നന്ദകുമാര്‍ അപ്പുമാസ്റ്റര്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

6/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ച സിനിമാ നടന്‍ ഇന്ദ്രന്‍സിന് എം.ടി. വാസുദേവന്‍ നായര്‍ ഉപഹാരം നല്‍കിയപ്പോള്‍. പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, പി.നന്ദകുമാര്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

7/73

കൊല്ലം പേഴുംതുരുത്ത് ഭദ്രാദേവിക്ഷേത്രത്തിലെ മകരത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി അഷ്ടമുടിക്കായലിന്റെ ഇടച്ചാൽ നീന്തിയെത്തുന്ന ഗജവീരന്മാരെ കാണാൻ പേഴുംതുരുത്തിലെത്തിയവർ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

8/73

അഷ്ടമുടിയിലെ ആനച്ചന്തം... കൊല്ലം പേഴുംതുരുത്ത് ഭദ്രാദേവിക്ഷേത്രത്തിലെ മകരത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി അഷ്ടമുടിക്കായലിന്റെ ഇടച്ചാൽ നീന്തിയെത്തുന്ന ഗജവീരന്മാർ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

9/73

കൊല്ലം കോർപ്പറേഷന്റെ കൊറോണ വൈറസ് പ്രതിരോധ പരിശീലന പരിപാടി മേയർ ഹണി ബെഞ്ചമിൻ ഉത്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

10/73

കേന്ദ്ര ബജറ്റിലെ ജനദ്രോഹ നടപടികൾക്കും കേരളത്തോടുള്ള അവഗണനക്കും എതിരെ സി പി എം ജില്ലാ കമ്മറ്റി തിരുവനന്തപുരം ജി പി ഒ യിലേക്ക് നടത്തിയ മാർച്ച് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

11/73

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ നാലാംദിവസത്തെ സമരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. ജോഷ്വാ മാത്യു, സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിപിജോണ്‍, അശോകന്‍ കുറുങ്ങപ്പള്ളി, കെസി ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

12/73

പൗരത്വ ഭേദഗതിക്കും ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരായും ഷഹീന്‍ബാഗ് ഐക്യദാര്‍ഡ്യസമിതി സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിവരുന്ന പ്രതിഷേധസമരപന്തലില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി എത്തിയപ്പോള്‍. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

13/73

മസ്‌കറ്റ് ഹോട്ടലിൽ നടന്ന സംസ്ഥാന ഹോമിയോപ്പതി അവാർഡ് ദാന ചടങ്ങിന്റെ ഉദ്‌ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു തുടങ്ങിയവർ സമീപം. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

14/73

പാലക്കാട് വലിയപാടം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠാദിന-തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി ഗായകൻ നരേഷ് അയ്യർ അവതരിപ്പിച്ച സംഗീത പരിപാടിയിൽ നിന്ന്. ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി.

15/73

മന്ത്രി തോമസ് ഐസക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ബജറ്റിന്റെ അവസാന മിനുക്കുപണികൾ നടത്തുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

16/73

സംബോധ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന സ്വാമി ബോധാനന്ദ സരസ്വതിയുടെ ഗീതാ പ്രഭാഷണം. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍.

17/73

കെ.പി.എസ്‌.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ തൃശൂരിൽ നടന്ന പ്രകടനം. ഫോട്ടോ: സിദ്ദിഖുൽ അക്‌ബർ.

18/73

വനിതാ ശിശു വികസന വകുപ്പിന്റെയും, പത്തനംതിട്ട ചൈല്‍ഡ് ലൈനിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ക്കും, വണ്‍ സ്റ്റോപ്പ് ക്രൈം സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുമായി നടത്തിയ ജില്ലാതല ശില്‍പശാല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.

19/73

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട മേക്കൊഴൂരില്‍ നടത്തിയ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. ഫോട്ടോ: കെ. അബൂബക്കര്‍.

20/73

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന അയ്യപ്പ സമ്മേളനത്തില്‍ ടി.പി.സെന്‍കുമാര്‍ സംസാരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

21/73

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതരെ സി.പി.ഐ.(എം). പത്തനംതിട്ട ഹെഡ്‌പോസ്റ്റാഫീസിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ: കെ. അബൂബക്കർ.

22/73

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതരെ സി.പി.ഐ.(എം). പത്തനംതിട്ട ഹെഡ്‌പോസ്റ്റാഫീസിലേക്ക് നടത്തിയ മാര്‍ച്ച് കേന്ദ്ര കമ്മറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.

23/73

താഴത്തങ്ങാടി മുസ്ലിം ജുമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത്‌ നടത്തിയ ഭരണഘടന സംരക്ഷണ റാലി. ഫോട്ടോ: ഇ.വി. രാഗേഷ്‌.

24/73

പരാദമാണ് പോംവഴി... കണ്ണൂർ തവക്കരയിലെ തെങ്ങിൻ തോട്ടങ്ങൾക്കു പുഴു ബാധ വന്നു നശിക്കുന്നതിനു പ്രതിവിധിയുമായി കൃഷി വകുപ്പിന്റെ കീഴിലുളള പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനിൽ നിന്നും വിതരണം ചെയ്ത എതിർപ്രാണി. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

25/73

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ന്യൂഡൽഹിയിലെ സീമാപുരി നിയോജക മണ്ഡലത്തിൽ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി, ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാൻ എന്നിവരോടൊപ്പം തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ. ​ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

26/73

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ന്യൂഡൽഹിയിലെ സീമാപുരി നിയോജക മണ്ഡലത്തിൽ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി, ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാൻ എന്നിവരോടൊപ്പം തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ. ​ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

27/73

കണ്ണൂർ ജില്ലാ ലൈബ്രറിയുടെ 'കേന്ദ്ര ബജറ്റ് ഇന്ത്യൻ സമ്പദ് രംഗം എങ്ങോട്ട്‌' സെമിനാറിൽ കെ.പി.വിപിൻ ചന്ദ്രൻ സംസാരിക്കുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

28/73

ആൾ ഇന്ത്യ ബി.എസ്‌.എൻ.എൽ. - ഡി.ഒ.ടി.പെൻഷനേഴ്‌സ് അസോസിയേഷൻ കണ്ണൂർ എസ്‌.എസ്‌.എ. കൺവെൻഷൻ കെ.ജി.ജയരാജ് ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

29/73

കണ്ണൂർ കോർപറേഷൻ പരിധിയിലെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിലെ അഭാവം പരിഹരിക്കണമെന്ന ആവശ്യവുമായി എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ നടത്തിയ കോർപറേഷൻ മാർച്ച് എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

30/73

ആലപ്പുഴയിൽ എ.കെ.എസ്‌.ടി.യു. സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. ബിജു.

31/73

കൊച്ചിയിലെ കേരളാ ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

32/73

കര്‍ണാടക നിയമസഭയില്‍ പുതുതായി സത്യപ്രതിജ്ഞ മന്ത്രിമാരെ മുഖ്യമന്ത്രി യെദ്ദ്യൂരപ്പ അഭിനന്ദിക്കുന്നു. ഗവര്‍ണര്‍ വാജുഭായി വാല സമീപം. ഫോട്ടോ: പി. മനോജ്‌.

33/73

തിരുവനന്തപുരത്ത്‌ പേരൂർക്കടയിൽ‚ പോലീസ് സേനയ്ക്കായി പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നതിനിടെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റയുമായും എ.ഡി.ജി.പി. മനോജ് എബ്രഹാമുമായും തമാശ പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

34/73

പോലീസ് സേനയ്ക്കായി പുതുതായി വാങ്ങിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചടങ്ങിനായി തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ എത്തിച്ചപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

35/73

പോലീസ് സേനയ്ക്കായി പുതുതായി വാങ്ങിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചടങ്ങിനായി തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ എത്തിച്ചപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

36/73

തിരുവനന്തപുരത്ത്‌ കൈമനം അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന അനന്തപുരി അമൃതോത്സവത്തിൽ പങ്കെടുക്കാനെത്തിയ മാതാ അമൃതാനന്ദമയി ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

37/73

തിരുവനന്തപുരത്ത്‌ കൈമനം അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന അനന്തപുരി അമൃതോത്സവത്തിൽ പങ്കെടുക്കാനെത്തിയ മാതാ അമൃതാനന്ദമയി ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

38/73

തിരുവനന്തപുരത്ത്‌ കൈമനം അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന അനന്തപുരി അമൃതോത്സവത്തിൽ പങ്കെടുക്കാനെത്തിയ മാതാ അമൃതാനന്ദമയിയെ ഭക്തജനങ്ങൾ സ്വീകരിക്കുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

39/73

തിരുവനന്തപുരത്ത്‌ കൈമനം അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന അനന്തപുരി അമൃതോത്സവത്തിൽ പങ്കെടുക്കാനെത്തിയ മാതാ അമൃതാനന്ദമയിയെ ഭക്തജനങ്ങൾ സ്വീകരിക്കുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

40/73

ആൾ കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് ആലപ്പുഴയിൽ നടന്ന പ്രകടനം. ഫോട്ടോ: സി. ബിജു.

41/73

തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ എം.എന്‍ കാരശ്ശേരിയുമായി സംഭാഷണത്തില്‍. ആലങ്കോട് ലീലാകൃഷ്ണന്‍, വെങ്കിടേശ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

42/73

ആചാര്യ പാദങ്ങളില്‍... തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എം.ടി. വാസുദേവന്‍ നായരോട് അനുഗ്രഹം തേടിയപ്പോള്‍. ഉത്സവം ഉദ്ഘാടനം ചെയ്ത അസമീസ് ഹിന്ദി സംവിധായകന്‍ ജാനു ബറുവ , മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

43/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കാണാനെത്തിയ സദസ്. ഫോട്ടോ: അജിത്‌ ശങ്കരൻ.

44/73

തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചപ്പോള്‍. ഫോട്ടോ: അജിത്‌ ശങ്കരൻ.

45/73

തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന പുസ്തകോത്സവം മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. പി.നന്ദകുമാര്‍, വെങ്കിടേശ് രാമകൃഷ്ണന്‍, എം.എന്‍. കാരശ്ശേരി, കവി ആലങ്കോട് ലീലാകൃഷ്ണന്‍, അസമീസ് ഹിന്ദി സംവിധായകന്‍ ജാനു ബറുവ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

46/73

തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന പുസ്തകോത്സവം മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, അസമീസ് ഹിന്ദി സംവിധായകന്‍ ജാനു ബറുവ, കവി ആലങ്കോട് ലീലാകൃഷ്ണന്‍, പി.നന്ദകുമാര്‍, വെങ്കിടേശ് രാമകൃഷ്ണന്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

47/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവം ഉദ്ഘാടനം ചെയ്ത അസമീസ് ഹിന്ദി സംവിധായകന്‍ ജാനു ബറുവ മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാറുമായി സംഭാഷണത്തില്‍. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, പി.നന്ദകുമാര്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

48/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവം അസമീസ് ഹിന്ദി സംവിധായകന്‍ ജാനു ബറുവ ഉദ്ഘാടനം ചെയ്യുന്നു. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, കവി ആലങ്കോട് ലീലാകൃഷ്ണന്‍, മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, പി.നന്ദകുമാര്‍, വെങ്കിടേശ് രാമകൃഷ്ണന്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

49/73

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവം അസമീസ് ഹിന്ദി സംവിധായകന്‍ ജാനു ബറുവ, എം.ടി. വാസുദേവന്‍ നായരോടൊപ്പം ഉദ്ഘാടനം ചെയ്യുന്നു. കവി ആലങ്കോട് ലീലാകൃഷ്ണന്‍, മാതൃഭൂമി ജോയിന്റ് മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, പി.നന്ദകുമാര്‍, വെങ്കിടേശ് രാമകൃഷ്ണന്‍, വി.അപ്പു മാസ്റ്റര്‍ എന്നിവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

50/73

തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച ഗ്രീൻ കോൺഗ്രസ് മേയർ കെ.ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

51/73

കോര്‍പ്പറേറ്റ് അനുകൂല ബജററിനെതിരെയും, കേരളത്തോടുള്ള അവഗണനക്കെതിരെയും സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ മാനാഞ്ചിറ ആദായനികുതി ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്‌. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

52/73

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് സംസാരിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

53/73

കേന്ദ്ര സാഹിത്യ അക്കാദമിയും പ്രൊഫ.എസ്.ഗുപ്‌തൻ നായർ ഫൗണ്ടേഷനും ചേർന്ന് തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച പ്രൊഫ.എസ്.ഗുപ്‌തൻ നായർ ജന്മശതാബ്‌ദി ആഘോഷം മന്ത്രി.ജി.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

54/73

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പത്രസമ്മേളനം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.

55/73

ആലപ്പുഴയിലെ മാധ്യമ പ്രവർത്തകർക്കായി നടത്തിയ കൊറോണ ബോധവത്കരണ ക്ലാസിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് സംസാരിക്കുന്നു. ഫോട്ടോ: സി ബിജു.

56/73

കോട്ടയം കവണാറ്റിന്‍കരയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടന്ന വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കൊറോണ ബോധവത്കരണ പരിപാടി. ഫോട്ടോ: ജി ശിവപ്രസാദ്.

57/73

കോട്ടയം കവണാറ്റിന്‍കരയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടന്ന വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കൊറോണ ബോധവത്കരണ പരിപാടി. ഫോട്ടോ: ജി ശിവപ്രസാദ്.

58/73

കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം തൃശൂരിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.

59/73

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ സിപിഎം കല്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ പ്രതിഷേധം. ഫോട്ടോ: പി ജയേഷ്.

60/73

തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന പുസ്തകോത്സവം മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് ശങ്കരൻ.

61/73

കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം തൃശൂരിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.

62/73

കേന്ദ്ര ബജറ്റിലെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഎം ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്. ഫോട്ടോ: വി പി ഉല്ലാസ്.

63/73

കാസർകോട് ചൌകിയിലെ നിർഭയ കേസ് പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് നിർഭയ ആക്ഷൻ കമ്മിറ്റി എസ്.പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്. ഫോട്ടോ: റിദിൻ ദാമു.

64/73

സിപിഎം കണ്ണൂരില്‍ സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

65/73

കണ്ണൂരില്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നടത്തിയ കോര്‍പറേഷന്‍ മാര്‍ച്ച് എന് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

66/73

തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവം പ്രശസ്ത ആസാമീസ് സിനിമാ സംവിധായകൻ ജാനു ബറുവ ഉഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് ശങ്കരൻ.

67/73

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ഇടത് എം പി മാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ.

68/73

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ഇടത് എം പി മാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ.

69/73

കണ്ണൂരിൽ നടന്ന ഗദ്ദിഗ പ്രദർശന വിപണ മേളയുടെ സമാപന ദിനമായ ബുധനാഴ്ച ഭാരത് ഭവൻ ജാംബേ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത നിശ. ഫോട്ടോ: ലതീഷ് പൂവത്തൂർ.

70/73

കണ്ണൂരിൽ നടന്ന ഗദ്ദിഗ പ്രദർശന വിപണ മേളയുടെ സമാപന ദിനമായ ബുധനാഴ്ച ഭാരത് ഭവൻ ജാംബേ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത നിശ. ഫോട്ടോ: ലതീഷ് പൂവത്തൂർ.

71/73

കോട്ടയം മഞ്ഞിനിക്കര പെരുന്നാളിനോടനുബന്ധിച്ചുള്ള വസ്ത്രവിതരണം ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലിത്ത നിര്‍വ്വഹിക്കുന്നു.

72/73

കോഴിക്കോട് ശ്രീവളയനാട് ദേവീക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് കല്ലൂര്‍ രാമന്‍കുട്ടിമാരാരും പോരൂര്‍ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച തായമ്പക. ഫോട്ടോ: കൃഷ്ണകൃപ.

73/73

അഷ്ടമുടിയിലെ ആനച്ചന്തം... കൊല്ലം പേഴുംതുരുത്ത് ഭദ്രാദേവിക്ഷേത്രത്തിലെ മകരത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി അഷ്ടമുടിക്കായലിന്റെ ഇടച്ചാൽ നീന്തിയെത്തുന്ന ഗജവീരന്മാർ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

Most Commented