ഫെബ്രുവരി 23 ചിത്രങ്ങളിലൂടെ


1/49

തുളുനാടിന്റെ ഉസൈന്‍ ബോള്‍ട്ട്....

2/49

കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ 'വേണുമേനോന്‍ ഓര്‍മ്മ' ഫോട്ടോ പ്രദര്‍ശനം. ഫോട്ടോ: കൃഷ്‌ണകൃപ.

3/49

കാസർകോട് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായി കളനാട് നിന്നാരംഭിച്ച തിരുമുൽ കാഴ്ച ഘോഷയാത്ര. ഫോട്ടോ: രാമനാഥ്‌ ​പൈ.

4/49

ആവൂ ...ആശ്വാസം ...

5/49

കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത്‌ നടന്ന സെമിനാർ അഖിലേന്ത്യ കിസാൻസഭ പ്രസിഡൻറ് ഡോ. അശോക് ചൗള ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

6/49

കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ തുടങ്ങിയ ഫിറ്റ്നസ്സ് സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ പി ജയരാജൻ ഡംബെൽസ് ഉയർത്തുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

7/49

ഐ.ഐ.എം - പീകെ സ്റ്റീല്‍സ് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്‌ ബീച്ചില്‍ സംഘടിപ്പിച്ച കാലിക്കറ്റ് ഹാഫ് മാരത്തണ്‍ മൂന്നുകിലോമീറ്റര്‍ വിഭാഗം ദേശീയ ഗുസ്തി താരം ബബിത ഫോഗട്ട് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌

8/49

കാലിക്കറ്റ് മനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് കണ്‍വെന്‍ഷന്റെ ടെക്‌നിക്കല്‍ സെക്ഷന്‍ ബ്രിട്ടാനിയ ഇന്‍ഡസ്‌ട്രീസ് മുന്‍ എം.ഡി സുനില്‍ കെ.അലഘ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌

9/49

കോഴിക്കോട് നടന്ന പ്രജാപിതാ ബ്രഹ്മകുമാരീസ് ശിവജയന്തി ആഘോഷം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. രാജയോഗിനി ബ്രഹ്മകുമാരി ജലജ ബഹന്‍ജി, ഡോ.ജി.അനില്‍കുമാര്‍, രാജയോഗിനി ബ്രഹ്മകുമാരി ഷീജ ബഹന്‍ജി, കൗണ്‍സിലര്‍ ടി.വി ലളിതപ്രഭ, രാജയോഗിനി ബ്രഹ്മകുമാരി ഷീല ബഹന്‍ജി, രാജയോഗിനി ബ്രഹ്മകുമാരി ഷീബ ബഹന്‍ജി എന്നിവര്‍ സമീപം. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌

10/49

കോഴിക്കോട് മുതലക്കുളത്ത് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ സംയുക്തമായി നടത്തിയ സമരയൗവനം പരിപാടി പ്രവര്‍ത്തകര്‍ ജ്വാല കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കൃഷ്‌ണകൃപ.

11/49

കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിൽ ജയറാം രമേശ് സംസാരിക്കുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

12/49

കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിൽ ടി.പദ്മനാഭനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിച്ചപ്പോൾ. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

13/49

കണ്ണൂർ കക്കാട് റോഡിൽ കെ.എസ്‌.ഇ.ബി. അണ്ടർ ഗ്രൗണ്ട് കേബിളിൽ അറ്റകുറ്റപ്പണി നടത്തിയ കുഴിയിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞൊഴുകുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

14/49

കണ്ണൂർ ജില്ലാ ആസ്പത്രിക്ക് സമീപം കാടിന് തീപിടിച്ചതിനെ തുടർന്ന്അണക്കാനുള്ള ശ്രമം. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

15/49

സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപീകരിച്ച യൂത്ത് ആക്ഷൻ ഫോഴ്സിലെ യുവതീ യുവാക്കൾക്ക് ഫയർ ഫോഴ്സ് പരിശീലനം നൽകിയപ്പോൾ. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ജില്ലയിൽ നിന്നുള്ള 450 പേർക്കാണ് പരിശീലനം നൽകിയത്. ​ഫോട്ടോ: ബിജു വർഗീസ്‌.

16/49

പാലക്കാട് ബ്രാഹ്മിന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സാംസ്‌കാരിക പരിപാടിയില്‍ ശ്രീ ശങ്കരവൈഭവം ആത്മീയ പ്രഭാഷണത്തിനെത്തിയ നൊച്ചൂര്‍ വെങ്കട്ടരാമനെ പ്രസിഡന്റ് കെ.വി.വാസുദേവന്റെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു. ​ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി.

17/49

നെഹ്‌റു യുവ കേന്ദ്ര സംഘാതൻ കേരള സോൺ തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്ന കാശ്മീരി യുവജന വിനിമയ പരിപാടിയിൽ പങ്കെടുക്കാൻ കാശ്മീരിൽ നിന്നെത്തിയ സംഘം. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.

18/49

ജി.ദേവരാജന്റെ സ്‌മരണയ്ക്ക് തിരുവനന്തപുരം ദേവരാഗപുരം ശക്തിഗാഥ ഗായകസംഘം ഗാനം അവതരിപ്പിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്‌.

19/49

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ആലപ്പുഴ ജില്ലാ കോൺഗ്രസ് പ്രസിഡൻറ് എം. ലിജു നടത്തിയ ജില്ലാ പദയാത്രയുടെ സമാപന സമ്മേളന വേദിയിലേക്ക് കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുന്നു. ഫോട്ടോ: സി. ബിജു.

20/49

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ആലപ്പുഴ ജില്ലാ കോൺഗ്രസ് പ്രസിഡൻറ് എം. ലിജു നടത്തിയ ജില്ലാ പദയാത്രയുടെ സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. ബിജു.

21/49

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന 'ജനകീയ പ്രക്ഷോഭ ജ്വാല' പദയാത്ര തിരുവനന്തപുരം കമലേശ്വരം ജംഗ്ഷനിൽ എത്തിയപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

22/49

മലപ്പുറം ചേളാരിയില്‍ നടന്ന റീബൂട്ട് കേരള ഹാക്കത്തണില്‍ ജൂറിയില്‍ പതിനഞ്ചുകാരനായ ജൈഡന്‍ ജോണ്‍ ബോസ്. ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ.

23/49

മലപ്പുറം ചേളാരിയില്‍ നടന്ന റീബൂട്ട് കേരള ഹാക്കത്തണില്‍ രണ്ടാം സ്ഥാനം നേടിയ ടീം തിങ്ക്, അമൃത വിശ്വ വിദ്യാ പീഠം, കൊല്ലം. ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ.

24/49

മലപ്പുറം ചേളാരിയില്‍ നടന്ന റീബൂട്ട് കേരള ഹാക്കത്തണില്‍ രണ്ടാം സ്ഥാനം നേടിയ ടീം ടെക് മേറ്റ്‌സ്, സെന്റ് തോമസ് കോളേജ്, തൃശൂര്‍. ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ.

25/49

ഡൽഹി മൗജ്പൂരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സി.എ.എ. അനുകൂലികളും പ്രാതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷം. ഫോട്ടോ: ബൽറാം നെടുങ്ങാടി.

26/49

ഡൽഹി മൗജ്പൂരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സി.എ.എ. അനുകൂലികളും പ്രാതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്‌ പോലീസിനെയും സി ആർ പി എഫിനെയും വിന്യസിച്ചപ്പോൾ. ഫോട്ടോ: ബൽറാം നെടുങ്ങാടി.

27/49

ഡൽഹി മൗജ്പൂരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സി.എ.എ. അനുകൂലികളും പ്രാതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്‌ പോലീസിനെയും സി ആർ പി എഫിനെയും വിന്യസിച്ചപ്പോൾ. ഫോട്ടോ: ബൽറാം നെടുങ്ങാടി.

28/49

അടിയന്തരാവസ്ഥക്കാലത്ത് മലപ്പുറം ഗവ: മോഡല്‍ ഹൈസ്‌കൂളില്‍ പഠിച്ചവരുടെ സംഗമത്തില്‍ എത്തിയവര്‍ അധ്യാപകനായിരുന്ന പി.എം ഉണ്ണികൃഷ്ണന്‍ മാസ്റ്ററെ ആദരിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ.

29/49

മലപ്പുറം കോട്ടപ്പടിയിലുള്ള നഗരസഭയുടെ മലിനജല സംസ്‌ക്കരണ ശാല. ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ.

30/49

എം.എസ്.എഫ്. കാല്‍നട യാത്രയ്ക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം. ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ.

31/49

കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷന്റെ 23-ാം വാർഷിക സമ്മേളന സമാപന യോഗത്തിൽ മുഖ്യാതിഥിയായ ഗൂഗിൾ പേ മാനേജിംഗ് ഡയറക്ടർ സജിത്ത് ശിവാനന്ദൻ സംസാരിക്കുന്നു. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

32/49

വയനാട്ടിലെ കാരാപ്പുഴ ടൂറിസത്തിന്റെ ഭാഗമായി പുതുതായി ആരംഭിച്ച ഹ്യൂമൻ ഗൈറോ. പുതുതായി തുടങ്ങിയ നാലു റൈഡുകൾ ഇന്ന് ആരംഭിക്കും. ഫോട്ടോ: ജയേഷ്‌ പി.

33/49

വയനാട്ടിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പുകളുടെ കരാട്ടെ - കളരി - യോഗ പരിശീലന പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടവർ നടത്തിയ യോഗ. ഫോട്ടോ: ജയേഷ്‌ പി.

34/49

അമ്പലപ്പുഴ പാതയിരട്ടിപ്പിക്കലിനു വേണ്ടി മെറ്റല്‍ കൊണ്ടുപോയ ഗുഡ്‌സ് ട്രെയിൻ അമ്പലപ്പുഴ സ്റ്റേഷനു സമീപത്തുവെച്ച് പാളം തെറ്റിയപ്പോൾ.

35/49

അമ്പലപ്പുഴ പാതയിരട്ടിപ്പിക്കലിനു വേണ്ടി മെറ്റല്‍ കൊണ്ടുപോയ ഗുഡ്‌സ് ട്രെയിൻ അമ്പലപ്പുഴ സ്റ്റേഷനു സമീപത്തുവെച്ച് പാളം തെറ്റിയപ്പോൾ.

36/49

ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വർണ തൊഴിലാളികളുടെ ലേബർ ഡേറ്റാ ബാങ്ക് രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ നിർവ്വഹിക്കുന്നു. ഫോട്ടോ: സി. ബിജു.

37/49

ദളിത് സംഘടനകൾ ഞായറാഴ്ച കോട്ടയം നഗരത്തിൽ ഹർത്താലിന്റെ ഭാഗം ആയി നടത്തിയ പ്രകടനം. ഫോട്ടോ: ഇ.വി. രാഗേഷ്‌.

38/49

തിരുവനന്തപുരം കോട്ടയ്ക്കകം അഭേദാശ്രമത്തിൽ നടക്കുന്ന അഖണ്ഡനാമജപത്തിൽ നിന്ന്. ഫോട്ടോ: ബിജു വർഗീസ്‌.

39/49

കോഴിക്കോട്‌ അളകാപുരിയില്‍ വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് നടത്തിയ പി.ടി. ഉമ്മര്‍കോയ അനുസ്മരണ പരിപാടി മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കൃഷ്‌ണകൃപ.

40/49

കണ്ണൂർ തളിപറമ്പിൽ ജില്ലാ ജയിൽ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

41/49

കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ 23-ാം വാർഷിക സമ്മേളനത്തിൽ സുനിൽ കെ അലാഗ് മുഖ്യ പ്രഭാഷണം നടത്തുന്നു. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

42/49

സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർച്ച്. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

43/49

സവാക്ക് ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഇടക്കൊച്ചി സലിംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്‌.

44/49

കെ.എന്‍.ഇ.എഫ് ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.സി.ശിവകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്‌.

45/49

അറബി പൊന്‍വെട്ടം കൂടി ...കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദഘാടന വേദിയില്‍ അറേബ്യന്‍ എഴുത്തുകാരിയായ ഹയാത്ത് അലി മന്‍സൂരി അല്‍ ഹമ്മാദി വിളക്ക് കൊളുത്തിയപ്പോള്‍ . ഖാലിദ് അബ്ദുല്ല സലെം അഹമ്മ്ദ് അല്‍ ദന്‍ഹാനി, സല്‍മ ബാക്കിത് സല്‍മാന്‍ മൂസ ഏഹ്ഫിറ്റി ,ഉദഘാടകന്‍ ചന്ദ്രശേഖര കമ്പാര്‍ , സച്ചിദാനന്ദന്‍ ,എം. മുകുന്ദന്‍ ,വെള്ളോറ രാജന്‍, സി.വി.ബാലകൃഷ്ണന്‍ ,കെ.വി.സുമേഷ് തുടങ്ങിയവര്‍ സമീപം. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

46/49

കോഴിക്കോട് സ്വപ്‌ന നഗരിയിൽ ആരംഭിച്ച 'ഇന്ത്യ സ്കിൽസ് കേരള 2020 ' മൽസരങ്ങൾ മന്ത്രി ടി.പി.രാമകൃഷണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്‌.

47/49

കോഴിക്കോട്‌ മാനാഞ്ചിറ ടി.ടി.ഐ യിൽ നടന്ന കേരള ഗവണ്‍മെന്റ് കോളേജ് റിട്ടയേഡ് ടീച്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയഷന്‍ സംസ്ഥാന സമ്മേളനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌

48/49

കാലിക്കറ്റ് കോസ്‌മോപൊളിറ്റന്‍ ക്ലബ് പിക്കേ ടി 15 ഇന്റര്‍ ക്ലബ് ടീം ടെന്നീസ് മത്സരത്തില്‍ തിരുവനന്തപുരം-കൊല്ലം മത്സരത്തില്‍ നിന്ന്‌. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌

49/49

കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ തുടങ്ങിയ ഫിറ്റ്നസ്സ് സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ പി ജയരാജൻ ഡംബെൽസ് ഉയർത്തുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented