ഫെബ്രുവരി 18 ചിത്രങ്ങളിലൂടെ


1/42

കണ്ണൂര്‍ സിറ്റിയില്‍ ഒന്നര വയസുകാരനെ കടലില്‍ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ പോലീസ് കസ്റ്റഡിയില്‍. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

2/42

ബി. ജെ. പി. ജില്ലാ അദ്ധ്യക്ഷന്‍ വി.കെ. സജീവന്‍ നയിക്കുന്ന ഏകതായാത്ര സമാപന വേദിയായ മുതലക്കുളം മൈതാനിയിലേക്കെത്തുന്നു. ഫോട്ടോ: പി.കൃഷ്ണപ്രദീപ്‌

3/42

പോലീസ് അക്കാഡമിയില്‍ ഭക്ഷണ മെനുവില്‍നിന്ന് ബിഫ് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ ബീഫ് വിതരണം നടത്തുന്നതിനിടയില്‍ ഡി. സി. സി. പ്രസിഡന്റ് ടി. സിദ്ദീഖ് ബീഫുമായി മാര്‍ച്ച് തടയാനെത്തിയ പോലീസുകാരുടെ അടുത്ത് എത്തിയപ്പോള്‍ ഫോട്ടോ: പി.കൃഷ്ണപ്രദീപ്‌

4/42

വടക്കുനാഥ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന കഥക്. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി

5/42

സി. എ. ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി. ജി. പി. ലോക്‌നാഥ് ബെഹ്റ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു. ഡി. എഫ്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി.

6/42

മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ഫേസ്‌ പേയിന്റിംഗ്‌ മത്സരത്തിൽ നിന്ന്‌. ഫോട്ടോ: സാജൻ വി. നമ്പ്യാർ

7/42

പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പിലെ പുല്ലിനു തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങള്‍ കെടുത്തുന്നു. ഫോട്ടോ: അബൂബക്കര്‍ കെ.

8/42

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനാൽ രോഗിയുമായി പടികൾ നടന്ന് ഇറങ്ങുന്നവർ ഫോട്ടോ: ബിനോജ്‌ പി.പി.

9/42

കൊല്ലം ആശ്രാമം എയിറ്റ് പോയിൻറ് ആർട്ട് കഫേയിൽ സങ്കീർത്തനം സാംസ്ക്കാരികവേദി നടത്തിയ ഒ. എൻ. വി. സ്‌മൃതിയിൽ നെല്ലിമരത്തിന് വെള്ളമൊഴിച്ച് കവി മധുസൂദനൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു. 2016-ൽ ഒ. എൻ. വി. ഓർമ്മദിനത്തിൽ അദ്ദേഹം നട്ട നെല്ലിമരമാണിത് ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

10/42

കൊല്ലം ബീച്ചിൽ തുടങ്ങിയ മത്സ്യഫെഡിന്റെ ഫിഷ് മാർട്ട് ഉദ്‌ഘാടനം ചെയ്ത മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ ഞണ്ടിനെ കയ്യിലെടുത്തപ്പോൾ ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

11/42

ആൾകൂട്ടത്തിൽ തനിയെ ...

12/42

കേന്ദ്ര ബജറ്റിനെതിരെ കോഴിക്കോട് എൽ.ഡി.എഫ്‌. സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ടെലിഫോൺ എക്സ്ചേഞ്ച് മാർച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സന്തോഷ്‌ കെ.കെ.

13/42

തിരുവനന്തപുരം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൽ ഗോൾഡൻ ജൂബിലി സ്‌മാരക പ്രഭാഷണം നടത്താനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാമ്പസിൽ മാവിൻതൈ നട്ടപ്പോൾ. കില ചെയർമാൻ വി.ശിവൻകുട്ടി, കോളേജ് മാനേജർ ഫാ.സണ്ണി കുന്നപ്പള്ളിൽ തുടങ്ങിയവർ സമീപം. ഫോട്ടോ: ബിജു വർഗീസ്‌

14/42

തൊടുപുഴ പാലത്തിന് സമീപം കാർ പുഴയിലേക്ക് മറിഞ്ഞപ്പോൾ . ഫോട്ടോ: ബിനോജ്‌ പി.പി.

15/42

തിരുവനന്തപുരം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഗോൾഡൻ ജൂബിലി സ്‌മാരക പ്രഭാഷണം നടത്തുന്നു. ഫോട്ടോ: ബിജു വർഗീസ്‌

16/42

തൊടുപുഴ നെടിയശാല വാഴപ്പിള്ളിയിൽ വാഹനപരിശോധനക്ക് ഇറങ്ങിയ ഇൻറർസെപ്റ്റർ കാർ അപകടത്തിൽപെട്ടപ്പോൾ. ഫോട്ടോ: ബിനോജ്‌ പി.പി.

17/42

തൊടുപുഴ നഗരസഭാധ്യക്ഷ ജെസി ആൻറണി രാജി സമർപ്പിക്കുന്നു. ചുമതലയേറ്റ് ഒരു വർഷം പൂർത്തിയാക്കിയതോടെയാണ് യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസ് (ജോസ് വിഭാഗം) അംഗമായ ജെസിയുടെ രാജി. ഫോട്ടോ: ബിനോജ്‌ പി.പി.

18/42

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം നടത്തിവരുന്ന ഉപവാസസമര പന്തല്‍ പൊളിച്ച് മാറ്റാനുള്ള പോലീസ് മുന്നറിയിപ്പില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗം വി.എസ്.ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ​ഫോട്ടോ: ശ്രീകേഷ്‌ എസ്‌.

19/42

പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പാലക്കാട് സംഘടിപ്പിച്ച ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ച്‌ ഫോട്ടോ: അഖിൽ ഇ.എസ്‌.

20/42

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എല്‍ഡിഎഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഹെഡ് പോസറ്റ് ഓഫീസ് മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ശിവപ്രസാദ്‌ ജി.

21/42

ബെൽ - ഇ.എം.എൽ ഫാക്ടറി കൈമാറ്റം കേന്ദ്ര സർക്കാർ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സംഘടിപ്പിച്ച ബഹുജന തൊഴിലാളി കൂട്ടായ്മ പി.കരുണാകരൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: രാമനാഥ പൈ

22/42

മാതൃഭൂമി നഗരം വാർത്തയെ തുടർന്ന് മണക്കാട് മാർക്കറ്റിന് മുന്നിൽ നിന്നും അട്ടകുളങ്ങര ബൈപാസിലേക്ക് പോകുന്ന റോഡ് ടാർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിട്ടിരിക്കുന്ന തൊഴിലാളികൾ. ഫോട്ടോ: ശ്രീകേഷ്‌ എസ്‌.

23/42

വെയിലേൽക്കാതിരിക്കാനായി കുഞ്ഞിന്റെ തലയിൽ കൈ മറയാക്കി സവാരി നടത്തുന്ന സ്കൂട്ടർ യാത്രക്കാർ. കിഴക്കേകോട്ടയിൽ നിന്നൊരു ദൃശ്യം. ഫോട്ടോ: ശ്രീകേഷ്‌ എസ്‌.

24/42

ന്യൂ ജെൻ ...

25/42

പഞ്ചായത്ത് ദിനാഘോഷത്തിന്റെ സംസ്ഥാന തല പരിപാടി വയനാട് വൈത്തിരി വില്ലേജ് റിസോർട്ടിൽ ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: ജയേഷ്‌ പി.

26/42

കണ്ണൂർ പ്രസ്സ് ക്ലബ് ജൂബിലിയുടെ ഭാഗമായി വിവര പൊതു സമ്പർക്ക വകുപ്പ് നടത്തിയ മാധ്യമ സെമിനാർ കണ്ണൂരിൽ ഡി.ഐ.ജി കെ.സേതുരാമൻ ഉദ്ഘാടനം ചെയ്യുന്നു ​ഫോട്ടോ: സുനിൽ കുമാർ സി.

27/42

ചെട്ടികുളങ്ങര കുംഭ ഭരണിക്ക് മാതൃഭൂമിയും ന്യൂ ഇന്ത്യ അഷ്വറൻസും ചേർന്നു് നടപ്പാക്കുന്ന സമ്പൂർണ്ണ സുരക്ഷ കവറേജിന്റെ പോളിസി ന്യൂ ഇന്ത്യ അഷ്വറൻസ് ഡിവിഷണൽ മാനേജർ രഞ്ജിത്ത് മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി. സുരേഷ് കുമാറിന് കൈമാറുന്നു ഫോട്ടോ: ബിജു സി.

28/42

കണ്ണൂർ നാചാൽ റബ്ബർ പ്രൊഡക്ട് കമ്പനി സംബന്ധിച്ച് നിക്ഷേപകരായ സഹകാരികളുടെ സംഗമത്തിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ സംസാരിക്കുന്നു ഫോട്ടോ: സുനിൽ കുമാർ സി.

29/42

മണ്ണാറശാല വലിയ അമ്മയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സദ്യ ഫോട്ടോ: ബിജു സി.

30/42

കാറിൽ കടത്തുന്നതിനിടെ കാസർകോട് പോലീസ് പിടികൂടിയ നാൽപ്പത്തി ഏഴ്‌ ലക്ഷം വരുന്ന അഞ്ഞൂറു രൂപയുടെ നിരോധിത നോട്ടുകൾ ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നു ഫോട്ടോ: രാമനാഥ പൈ

31/42

നവതി ദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങുന്ന മണ്ണാറശാല വലിയ അമ്മ ഉമാദേവി അന്തർജ്ജനം ഫോട്ടോ: ബിജു സി.

32/42

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ ജാഗ്രത ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിക്കുന്നു ഫോട്ടോ: ശിവപ്രസാദ്‌ ജി.

33/42

ഇൻഡ്യൻ എക്സിബിഷൻ സർവീസിന്റെ സഹകരണത്തോടെ കായിക യുവജന കാര്യാലയം കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സ്പോർട്സ് എക്സ്പോ-‘സ്പോർടെക്സ്- 2020’ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: റിഥിൻ ദാമു

34/42

റവന്യൂ വകുപ്പ് ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഫോട്ടോ: റിഥിൻ ദാമു

35/42

കേരള എൻ.ജി.ഒ. അസോസ്സിയേഷൻ പാലക്കാട്‌ കളക്ടറേറ്റിൽ സംഘടിപ്പിച്ച കരിദിനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: അഖിൽ ഇ.എസ്‌.

36/42

കാട് മൂടിയ കാര്യാലയം...

37/42

പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്റെ 142-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.

38/42

പ്രതീക്ഷയുടെ ചിറകുവിടര്‍ത്തി... ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നപ്പോള്‍. ഫോട്ടോ: അജിത്‌ ശങ്കരൻ.

39/42

കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന അഗ്രിഫെസ്റ്റിൽ സജ്ജീകരിച്ചിരിക്കുന്ന വിവിധതരം പൂക്കൾ കൗതുകത്തോടെ കാണുന്ന കുട്ടികൾ. ഫോട്ടോ: അജിത് പനച്ചിക്കൽ

40/42

കൊല്ലം എൻ എസ് സഹകരണ ആശുപത്രി പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് തെളിയിച്ച് ഉദ്‌ഘാടനം ചെയ്യന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

41/42

തീപ്പെട്ടിയുണ്ട് സഖാവേ.... ദീപം തെളിയ്ക്കാൻ.... കൊല്ലം എൻ എസ് സഹകരണ ആശുപത്രി പുതിയ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തീപ്പെട്ടിയുരച്ച് നിലവിളക്ക് തെളിയിക്കാൻ ഒരുങ്ങുന്നു. സംഘാടകർ ആദ്യം കരുതിയിരുന്ന കൈവിളക്കിലെ കർപ്പൂരത്തിന്റെ നിലവാരമില്ലായ്മ മൂലം വിളക്ക് തെളിയിക്കാനാവാതെ വന്നതോടെയാണ് മുഖ്യമന്ത്രിയ്ക്ക് തീപ്പെട്ടിയെ ആശ്രയിക്കേണ്ടി വന്നത്. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

42/42

പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പിലെ പുല്ലിനു തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങള്‍ കെടുത്തുന്നു. ഫോട്ടോ: അബൂബക്കര്‍ കെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

Most Commented