ഫെബ്രുവരി 16 ചിത്രങ്ങളിലൂടെ


1/46

പാലക്കാട് ഗൗരി ക്രിയേഷന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗൗരി ദേശീയ സാംസ്‌കാരികോത്സവത്തില്‍ സുബ്ബലക്ഷ്മി അവതരിപ്പിച്ച സാക്‌സഫോണ്‍ കച്ചേരി. ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി.

2/46

പൗരത്വ നിയമഭേദഗതിക്കെതിരെ യൂത്ത് ലീഗ് കോഴിക്കോട്‌ കടപ്പുറത്ത് നടത്തുന്ന ഷാഹീൻ ബാഗ് സമരപന്തലിലേക്ക് സ്വാമി അഗ്നിവേശ് എത്തുന്നു. പി.കെ.ഫിറോസ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സമീപം. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

3/46

കോഴിക്കോട് കോര്‍പ്പറേഷനും തൊഴില്‍ വകുപ്പും ഗവ നഴ്‌സിംങ് കോളേജും സംയുക്തമായി വെള്ളിമാട്കുന്ന് ജെ ഡി ടി ഇസ്ലാം പോളിടെക്‌നിക്കില്‍ സംഘടിപ്പിച്ച ''ഗരിമ 2020'' മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്‌. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

4/46

കോഴിക്കോട്‌ തളി പത്മശ്രീ ഹാളിലെ ത്യാഗരാജ സംഗീതോത്സവത്തിന്റെ സമാപന ദിവസത്തില്‍ അഭിഷേക് രഘുറാം അവതരിപ്പിച്ച കച്ചേരി, വയലിന്‍ എടപ്പള്ളി അജിത്ത് കുമാര്‍. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

5/46

ഫാസിസത്തിനെതിരെ സ്റ്റീട്രീറ്റ് ഓഫ് കാലിക്കറ്റും ആസ്പയര്‍ ടു ഇന്‍സ്‌പെയറും ചേര്‍ന്ന് കോഴിക്കോട്‌ കടപ്പുറത്ത് ദീപം കത്തിച്ച് പറത്തുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

6/46

പത്തനംതിട്ടയില്‍ ആത്മഹത്യാഭീഷണിയുമായി മൊബൈല്‍ ടവറിനു മുകളില്‍ കയറിയ യുവാവിനെ പോലീസ് അനുനയിപ്പിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

7/46

കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ മാതൃഭൂമി വിത്തും കൈക്കോട്ടും കാര്‍ഷികോത്പന്ന വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച കളക്ടര്‍ ജാഫര്‍ മലിക് സ്റ്റാളുകള്‍ സന്ദര്‍ശിച്ചപ്പോള്‍. അസിസ്റ്റന്റ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം മേധാവി അബ്ദുള്‍ ജബാര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ അശോക് ശ്രീനിവാസ് തുടങ്ങിയവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

8/46

കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ നടത്തിയ മാതൃഭൂമി വിത്തും കൈക്കോട്ടും കാര്‍ഷികോത്പന്ന വിപണനമേള കളക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം മേധാവി അബ്ദുള്‍ ജബാര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ അശോക് ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, മാതൃഭൂമി മാനേജര്‍ മീഡിയ സോലൂഷന്‍സ് പ്രിന്റ് കെ.പി. സുരേന്ദന്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: അജിത്‌ ശങ്കരൻ.

9/46

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണഘടന സംരക്ഷണ സമിതി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ശാഹിൻ ബാഗ് റിട്ട.ജസ്റ്റിസ് ബി. കമാൽപാഷ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.

10/46

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണം. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍.

11/46

പത്തനംതിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തിനെത്തിയ വിശ്വാസികള്‍ മടങ്ങുന്നു. ഫോട്ടോ: കെ. അബൂബക്കർ.

12/46

പത്തനംതിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ സന്ദേശം നല്‍കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

13/46

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നഗരസഭ സംഘടിപ്പിച്ച മാലിന്യരഹിത നഗരങ്ങളുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇൻസ്റ്റലേഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കാണുന്നു. വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ തുടങ്ങിയവർ സമീപം. ഫോട്ടോ: ബിജു വർഗീസ്‌.

14/46

മാതൃഭൂമിയും ആള്‍ട്ടസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍സും ചേര്‍ന്ന് നടത്തിയ സെമിനാര്‍ ഡി.ഇ.ഒ. പി.പി.സനകന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

15/46

മാതൃഭൂമിയും ആള്‍ട്ടസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍സും ചേര്‍ന്ന് നടത്തിയ സെമിനാര്‍ ഡി.ഇ.ഒ. പി.പി.സനകന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

16/46

റാന്നി മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമീപം. ഫോട്ടോ: കെ. അബൂബക്കർ.

17/46

റാന്നി മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമീപം. ഫോട്ടോ: കെ. അബൂബക്കർ.

18/46

റാന്നി മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംസാരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

19/46

റാന്നി മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംസാരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

20/46

തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിലെ ലൂർദ് മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച നടന്ന പ്രദക്ഷിണം. ഫോട്ടോ: ബിജു വർഗീസ്‌.

21/46

കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

22/46

നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

23/46

നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

24/46

കേരള എന്‍ ജി ഒ യൂണിയന്‍ 37-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന ഭരണഘടനാ സംരക്ഷണവും തൊഴിലാളി വര്‍ഗ്ഗപോരാട്ടങ്ങളും എന്ന വിഷയത്തില്‍ ഓമല്ലൂര്‍ ശങ്കരന്‍ പ്രഭാഷണം നടത്തുന്നു. ഫോട്ടോ: കെ. അബൂബക്കർ.

25/46

അ.... അമ്മ .......... കൊല്ലം ഉമയനല്ലൂരിലെ വാടക വീട്ടിൽ മൂത്തമകൻ ഉമറുൾ ഫറൂഖിനെ മലയാള അക്ഷരങ്ങൾ എഴുതിക്കുന്ന അമ്മ റോമിയ കാത്തൂൺ. സാക്ഷരതാ മിഷൻ സംസ്ഥാന തലത്തിൽ നടത്തിയ ചങ്ങാതി പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയതാണ് ബീഹാർ കട്ടിഹാർ സ്വദേശിനി റോമിയ. ഭർത്താവ് സെയ്‌ഫുള്ള, മക്കളായ തമന്ന, മുഹമ്മദ് തൗഫീഖ് എന്നിവർ സമീപം. ഫോട്ടോ: അജിത് പനച്ചിക്കൽ

26/46

പാലക്കാട് നടന്ന ഐ.എസ്.എം വെളിച്ചം സംസ്ഥാന സംഗമത്തിന്റെ സമാപന സംമ്മേളനത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി. സംസാരിക്കുന്നു. ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി.

27/46

കോഴിക്കോട്‌ ബിലാത്തിക്കുളം ശിവക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന രുഗ്മിണിസ്വയംവര ഘോഷയാത്ര. ഫോട്ടോ: കൃഷ്‌ണകൃപ.

28/46

എന്‍.ജി.ഒ. യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന പരിപാടിയില്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തുന്നു. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി.

29/46

തൃശൂരിൽ സര്‍ഗസ്വരം സംഘടിപ്പിച്ച അക്കിത്തം കവിതകളിലൂടെ എന്ന വിഷയത്തിലുള്ള പ്രഭാഷണം കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി.

30/46

ന്യൂഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന്. ഫോട്ടോ: സാബു സ്‌കറിയ

31/46

ന്യൂഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന്. ഫോട്ടോ: സാബു സ്‌കറിയ

32/46

പാലക്കാട് നടന്ന കിസാൻ ജനതാ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ഇ.എസ്‌. അഖിൽ.

33/46

പാലക്കാട് നടന്ന ജനകീയ വൈദ്യുതി അദാലത്തിൽ മന്ത്രി എം.എം.മണി സംസാരിക്കുന്നു. ഫോട്ടോ: ഇ.​എസ്‌. അഖിൽ.

34/46

തിരുവനന്തപുരത്ത്‌ കേരള ഗവൺമെൻറ് സ്പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്റെ അഞ്ചാമത് വാർഷിക സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് നർമ്മം പങ്കിടുന്ന ബി.ഇക്ബാൽ. സംസ്ഥാന പ്രസിഡന്റ് ജ്യോതി ഇഗ്‌നേഷ്യസ്, വി.കെ. പ്രശാന്ത് എം.എൽ.എ. തുടങ്ങിയവർ സമീപം. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

35/46

കോഴിക്കോട്‌ ശ്രീകണ്ഠേശ്വരക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് കോട്ടൂളി-നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷവരവ്. ഫോട്ടോ: കൃഷ്‌ണകൃപ.

36/46

കാസർകോട് പ്രസ് ക്ലബ്ബ് കുടുംബമേള എം.സി.ഖമറുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: രാമനാഥ്‌ ​പൈ.

37/46

ആലപ്പുഴയിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ കേരള ബ്ലാസ്റ്റേഴ്സ് ടെക്‌നിക്കൽ ഡയറക്ടർ മരിയൻ മാറിനിക്ക കളിക്കാർക്കൊപ്പം. ഫോട്ടോ: സി. ബിജു.

38/46

ആലപ്പുഴയിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ കേരള ബ്ലാസ്റ്റേഴ്സ് ടെക്‌നിക്കൽ ഡയറക്ടർ മരിയൻ മാറിനിക്ക കളിക്കാർക്കൊപ്പം. ഫോട്ടോ: സി. ബിജു.

39/46

കണ്ണൂർ നാറാത്ത് ചെറുകുന്ന് മനയത്ത് കുഴിക്കളരിയിൽ ആദ്യമായി നടന്ന കളരി പ്രദർശനത്തിൽ നിന്ന്. ഫോട്ടോ: സി. സുനിൽകുമാർ.

40/46

കണ്ണൂർ നാറാത്ത് ചെറുകുന്ന് മനയത്ത് കുഴിക്കളരിയിൽ ആദ്യമായി നടന്ന കളരി പ്രദർശനത്തിൽ നിന്ന്. ഫോട്ടോ: സി. സുനിൽകുമാർ.

41/46

കോഴിക്കോട്‌ തൊണ്ടയാട്-പാലാഴി ബൈപ്പാസ് റോഡില്‍ ആഴാതൃക്കോവില്‍ മഹാവിഷ്ണു-ഗോശാലകൃഷ്ണ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് പാതിരശ്ശേരി മിഥുന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നു. ഫോട്ടോ: കൃഷ്‌ണകൃപ.

42/46

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററില്‍ പത്ര സമ്മേളനം നടത്തുന്നു. ഫോട്ടോ: ബിജു വര്‍ഗീസ്.

43/46

കണ്ണൂര്‍ നാറാത്ത് ചേറുകുന്നില്‍ മനയത്ത് കളരിസംഘത്തിന്റെ കുഴിക്കളരി കണ്ണൂര്‍ ഡി.വൈ.എസ്.പി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.

44/46

അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി ഡല്‍ഹി രാംലീല മൈതാനത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: സാബു സ്‌കറിയ.

45/46

അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി ഡല്‍ഹി രാംലീല മൈതാനത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: സാബു സ്‌കറിയ.

46/46

റാന്നി മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമീപം. ഫോട്ടോ: കെ. അബൂബക്കർ.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented