
ഗുരുവായൂര്‍ ഉത്സവ പള്ളിവേട്ടയ്ക്ക് ഗ്രാമപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പന് ക്ഷേത്രത്തിന് പുറത്തേക്ക് ചൊവ്വാഴ്ച സന്ധ്യക്ക് എഴുന്നള്ളുന്നു.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ഗുരുവായൂര്‍ ഉത്സവ പള്ളിവേട്ടയ്ക്ക് ഗ്രാമപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പന് ക്ഷേത്രത്തിന് പുറത്തേക്ക് ചൊവ്വാഴ്ച സന്ധ്യക്ക് എഴുന്നള്ളുന്നു.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കണ്ണൂർ മേലെ ചൊവ്വ അടിപ്പാതക്കെതിരെ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
തൃപ്പൂണിത്തുറ പൂർണത്രേയേശ്വര ക്ഷേത്രത്തിലെ പറയുത്സവത്തിന്റെ ഭാഗമായി ഭഗവാനെ പടിഞ്ഞാറേ കരയിലേക് പൂർണ നദിയിലൂടെ കൊണ്ടുപോകുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിലെ നൂതന ധ്വജസ്തംഭ പുനഃപ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി എസ്. ശ്രീനിവാസ ഭട്ടിന്റെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റ്. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
തിരൂരിൽ പി. പി. എൻ. എം. എ. യു. പി. സ്കൂളിലെ കുട്ടികൾക്കായി അഗ്നി രക്ഷാ സേന കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പരിശീലിപ്പിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
തലശേരി പുന്നോലില്‍ സിപി എം പ്രവര്ത്തകന് ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയന് തയ്യിലില്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല അരക്കന്‍ ബാലന് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഓഫീസ് രജിസ്ട്രറില്‍ ഒപ്പിട്ടശേഷം സമരത്തിനിറങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജനവിരുദ്ധ കേന്ദ്ര ബജറ്റ് അവലോകന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
ശ്രീകണ്ഠേശ്വര ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് പറവൂര്‍ രാകേഷ് തന്ത്രിയുടെയും മേല്‍ശാന്തി ഷിബു ശാന്തിയും നേതൃത്വത്തില്‍ കൊടിയേറ്റുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി മേഖലാ ശാസ്ത്ര കേന്ദ്രത്തില്‍ നടക്കുന്ന ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക നേട്ടങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനത്തില്‍ നിന്ന് | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
അപ്രതീക്ഷിത മഴയെ തുടർന്ന് തമ്പാനൂരിലുണ്ടായ വെള്ളക്കെട്ട്. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സൂര്യ പരമ്പരയിൽ സത്യനാരായണ രാജു അവതരിപ്പിച്ച ഭരതനാട്യം ബാലെയിൽ നിന്ന്. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അഞ്ചാം ഡിവിഷൻ ലീഗ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ തളിപ്പറമ്പ് എംബീസ് എഫ്സിയും കുന്നുംകൈ കെജെകെഎസ് സ്മാരക കോച്ചിങ് സെന്ററും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തളിപ്പറമ്പ് എംബീസ് എഫ്സി വിജയിച്ചു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പുതുക്കിയ പാര്‍ക്കില്‍ പൂക്കാലം... പത്തനംതിട്ട നഗരത്തിലെ കുട്ടികളുടെ പാര്‍ക്കില്‍ പൂത്തു നില്ക്കുന്ന കണിക്കൊന്ന. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
തലശ്ശേരി ബി.ജെ.പി. പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അധ്യാപക സർവീസ് സംഘടന സമര സമിതി ജില്ലാ സമ്മേളനം കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി.ഡാനിയൽ പുരസ്കാരം ഗായകൻ പി.ജയചന്ദ്രന്, മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മന്ത്രിമാരായ സജി ചെറിയാൻ, ആൻ്റണി രാജു,സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,തുടങ്ങിയവർ സമീപം.| ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി
വന്യമൃഗ ഉപദ്രവത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു ജില്ലയിലെ കര്‍ഷക യൂണിയന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പോസ്റ്റാഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
കൊല്ലത്ത് കശുവണ്ടി തൊഴിലാളികളുടെ മക്കൾക്കായി കശുവണ്ടി വികസന കോർപ്പറേഷൻ നൽകുന്ന സ്കോളർഷിപ്പ് വിതരണ ചടങ്ങ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കേരള കര്‍ഷക യൂണിയന് (എം) പ്രവര്‍ത്തകര്‍ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
കൊല്ലത്ത് കശുവണ്ടി തൊഴിലാളികളുടെ മക്കൾക്കായി കശുവണ്ടി വികസന കോർപ്പറേഷൻ നൽകുന്ന സ്കോളർഷിപ്പ് വിതരണം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജനറല്‍ ആശുപത്രി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സി. ജേക്കബ് വിഭാഗം നടത്തിയ പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്റ് അക്ബര്‍ മീനായിയുടെ നേതൃത്വത്തില്‍ ശയനപ്രദക്ഷിണം നടത്തുന്നു | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
തളിരിട്ട നാമ്പുകള്‍... ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്ത്ില്‍ ഗ്രാഫ്റ്റിങ് ജോലിയിലേര്പ്പട്ട വിജയകുമാരി.സിന്ദൂരം വിഭാഗത്തില്‍പ്പെട്ട അത്യുത്പാദന ശേഷിയുള്ള പ്ലാവിന് തൈയാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്.ഒരുദിവസം 125 ഓളം തൈകള ചെയ്യാറുണ്ട്( | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് മലപ്പുറം ജില്ലാ ലയന കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പ്രസിഡന്റ് പി ടി. അബ്ദുല്‍ റഹ്മാന് ഹാജി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി എകെജിഎസ്എംഎ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് , സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍, പി കെ. അയമു ഹാജി,കെടി അക്ബര്‍, എന്റ്റികെ. ബാപ്പു എന്നിവര്‍ സമീപം | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി വിവിധ ദേശ കുതിരകൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു | ഫോട്ടോ: ഫിലിപ്പ് ജേക്കബ് / മാതൃഭൂമി
അമ്പിളി ടീച്ചറാണ്താരം ... അഗ്നി രക്ഷാ സേന തിരൂരിൽ പി. പി. എൻ. എം. എ. യു. പി. സ്കൂളിലെവിദ്യാർഥികൾക്ക് ഒരുക്കിയരക്ഷാപ്രവർത്തന പരിശീലന പരിപാടിയിൽ സ്കൂൾ അധ്യാപിക അമ്പിളിയെ അഗ്നി രക്ഷാ സേന കയർ കെട്ടി രക്ഷിക്കുന്ന രംഗം പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
ആലപ്പുഴ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ താലിചാര്‍ത്ത് ഉത്സവത്തില്‍ പങ്കെടുക്കുന്ന ചിക്കരക്കുട്ടികള്‍ | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
ആലപ്പുഴ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ താലിചാര്‍ത്ത് ഉത്സവത്തില്‍ പങ്കെടുക്കുന്ന ചിക്കരക്കുട്ടികള്‍ | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
ചരക്ക് ലോറിയിൽ പുകയില ഉത്പന്നങ്ങൾ കടത്തുമ്പോൾ കണ്ണൂർ ടൗൺ പോലീസ് പിടിയിലായ യൂസഫ് , ജാബിർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ണൂർ ടൗൺ പോലീസ് പിടികൂടിയപ്പോൾ . സ്റ്റേഷൻ പരിസരത്തുവെച്ച് തരാം തിരിക്കാനുള്ള ശ്രമം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പണിമുടക്കിയ ആർ.ടി. ഓഫീസ് മിനിസ്റ്റീരിയൽ ജീവനക്കാർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കണ്ണൂർ ടൗൺ പോലിസ് പിടികൂടിയ പുകയില ഉല്പന്നങ്ങൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം മിൽമയ്ക്ക് മുന്നിൽ നടത്തിയ ക്ഷീര കർഷകരുടെ ധർണ്ണ യു ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
വന്യജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക യൂണിയൻ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കേന്ദ്ര വന നിയമം പൊളിച്ചെഴുതണമെന്നാവശ്യപെട്ട് കേരള കർഷക യൂണിയൻ (എം)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റാഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കണ്ണൂർ ടൗൺ പോലിസ് പിടികൂടിയ പുകയില ഉല്പന്നങ്ങൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
നടിയെ ആക്രമിച്ച കേസിൽ സാക്ഷികൾ കൂറുമാറിയതുമായി ബന്ധപ്പെട്ട് നടൻ ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമന്‍പിള്ളയുടെ മൊഴി എടുക്കുവാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിൽ പ്രതിഷേധിച്ചു അഭിഭാഷകർ കേരള ഹൈ കോടതിക്ക് മുൻപിൽ നടത്തിയ മാർച്ച് . | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
നടിയെ ആക്രമിച്ച കേസിൽ സാക്ഷികൾ കൂറുമാറിയതുമായി ബന്ധപ്പെട്ട് നടൻ ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമന്‍പിള്ളയുടെ മൊഴി എടുക്കുവാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിൽ പ്രതിഷേധിച്ചു അഭിഭാഷകർ കേരള ഹൈ കോടതിക്ക് മുൻപിൽ നടത്തിയ മാർച്ച് . | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
കസ്തൂർ ബഗാന്ധി മാം ചരമവാർഷിക o കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
വേണ്ടാ... ടീച്ചറമ്മേ... കോവിഡ് ഇളവുകൾ വന്നതോടെ രണ്ടു വർഷത്തോളമായി പൂർണ്ണ തോതിൽ പ്രവർത്തനം ഇല്ലാതിരുന്ന സ്കൂളുകൾ തിങ്കളാഴ്ച മുതൽ മുഴുവൻ സമയം പ്രവർത്തനം ആരംഭിച്ചപ്പോൾ, ഒന്നാം ക്ലാസ്സിൽ തിരിച്ചെത്തിയ കുട്ടി ഉച്ച ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച കരഞ്ഞപ്പോൾ, കഴിക്കാൻ നിർബന്ധിക്കുന്ന ക്ലാസ് ടീച്ചർ ഗീതു. കോഴിക്കോട് സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഒരു കാഴ്ച്ച. | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
ഹൈ കോടതിക്ക് മുൻപിൽ അഭിഭാഷകർ പ്രതിഷേധം നടത്തുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
കേരള കർഷക യൂണിയൻ (എം) കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ മുഖ്യ താൽ ഓഫീസ് ധർണ്ണ നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പ്രൊഫ: വി.എം. രമണി കസ്തൂർബ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..