
ജില്ലാ സ്പോർട്സ് കൗൺസിലും കൊല്ലം കോർപ്പറേഷനും സംയുക്തമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തുന്ന 'ഖൽബാണ് ഖത്തർ' ബിഗ് സ്ക്രീൻ ഫെസ്റ്റിൽ ബ്രസീൽ-ക്രൊയേഷ്യ മത്സരം തത്സസമയം കാണുന്ന കാണികൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ജില്ലാ സ്പോർട്സ് കൗൺസിലും കൊല്ലം കോർപ്പറേഷനും സംയുക്തമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തുന്ന 'ഖൽബാണ് ഖത്തർ' ബിഗ് സ്ക്രീൻ ഫെസ്റ്റിൽ ബ്രസീൽ-ക്രൊയേഷ്യ മത്സരം തത്സസമയം കാണുന്ന കാണികൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
തിരുവനന്തപുരത്ത് 27 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ദ വൺ ഇന്ത്യൻ ആർട്ട് ചിത്രകാരന്മാരുടെ കൂട്ടായ്മ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുഞ്ഞൻ ചിത്രങ്ങളുടെ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം നിശാഗന്ധിയിൽ ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായ ടാഗോർ തിയറ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം നിശാഗന്ധിയിൽ ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായ ടാഗോർ തിയറ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പത്തനംതിട്ട നാരങ്ങാനം സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആർക് ലൈറ്റ് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജി.ആർ.അനിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, വി.എൻ.വാസവൻ, ആന്റണി രാജു ,ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി.ചെയർമാൻ ഷാജി എൻ.കരുൺ, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, വിശിഷ്ടാതിഥി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ്, ജൂറി ചെയർമാനും ജർമൻ സംവിധായകനുമായ വീറ്റ് ഹെൽമർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ സംവിധായിക മഹ്നാസ് മുഹമ്മദി യാത്രാ നിയന്ത്രണങ്ങളാൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്തതിനാൽ തന്റെ മുടി മുറിച്ചു കൊടുത്തു വിട്ടത് അവർക്കു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരി ഉദ്ഘാടന വേദിയിൽ ഉയർത്തി കാണിച്ചപ്പോൾ. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ചലച്ചിത്രകാരിയാണ് മഹ്നാസ് മുഹമ്മദി | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വില വർധനവിലും, പിൻ വാതിൽ നിയമനങ്ങൾക്കുമെതിരെ യു.ഡി.എഫ്. കണ്ണൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ സമര ജാഥ മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
നിലയ്ക്കലിൽ അരവണ വാങ്ങാനുള്ള അയ്യപ്പന്മാരുടെ തിരക്ക്. അയ്യപ്പന്മാരുടെ എണ്ണം സാധാരണയിൽ കവിഞ്ഞതോടെ കൗണ്ടറുകളിൽ അരവണ തികഞ്ഞില്ല | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വെള്ളിയാഴ്ച നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ പമ്പയിലേക്ക് ബസ് കയറാനെത്തിയ അയ്യപ്പന്മാരുടെ തിരക്ക് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കെ എസ് വൈ എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘യുവത നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ സി എം പി സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. സുധീഷ് കടന്നപ്പള്ളി, മുഹമ്മദ് സിറാജ്, സന്ദീപ് പാണപ്പുഴ, പി.ഇസ്മായിൽ, ജിതിൻ രഘുനാഥ്, അനീഷ് ചേനക്കര, സി.എ.അജീർ, പി.സുനിൽ കുമാർ, കെ.വി.ഉമേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ദേശീയ ജൂനിയർ സൗത്ത് സോൺ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുതുച്ചേരി താരങ്ങളെ മറികടന്ന് മുന്നേറുന്ന കേരളത്തിന്റെ ഹൃദ്യയുടെ പ്രകടനം. മൽസരം കേരളം വിജയിച്ചു | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ജില്ലാ ആശുപത്രിയിലെ ദിവസ വേതന ശുചീകരണ തൊഴിൽ നിയമന ലിസ്റ്റ് റദ്ദാക്കി പ്രായപരിധി 60 ആക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ബീച്ച് സൂപ്രണ്ട് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ നടന്ന തീര ജനസമ്പർക്ക സഭ പരാതി പരിഹാര അദാലത്തിനെത്തിയ ജനങ്ങൾ | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
വെള്ളിയാഴ്ച അയ്യപ്പന്മാരുടെ വാഹനങ്ങൾകൊണ്ട് നിലയ്ക്കലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.റ്റി.എ.) റവന്യൂ ജില്ലാ കമ്മറ്റിക്ക് കൊല്ലം തേവള്ളിയിൽ നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കേരളാ പ്രീമിയർ ലീഗ് ഫുട്ബോളിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയും, പറപ്പൂർ എഫ് സി യും തമ്മിൽ നടന്ന മത്സരം. ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചു സമനിലയിലായി | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൻ്റെ ഭാഗമായി പാലക്കാട് എഴുത്തുകാരനും, പ്രഭാഷകനുമായ ഷൗക്കത്ത് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്പ്സ് കേരള പാലക്കാട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
റോട്ടറി ക്ലബ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ കാരുണ്യ ദീപം അന്തേവാസികൾക്കായി നടത്തിയ ഹൗസ് ബോട്ട് ഉല്ലാസ യാത്രയും കലാപരിപാടികളും നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി വേൾഡ് വിത്ത് ഔട്ട് വാർ ആന്റ് നോൺ വൈലൻസും മദ്യനിരോധന സമിതിയും കണ്ണൂരിൽ നടത്തിയ സംവാദം ഗാന്ധിമാർഗ്ഗ പ്രവർത്തകൻ ടി.പി. ആർ നാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ലളിതകലാ അക്കാദമി നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
അപ്പാച്ചിമേട്ടിൽ അരിയുണ്ട വഴിപാട് നടത്തുന്ന മാളികപ്പുറങ്ങൾ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
പിടിച്ചിരുന്നോ... ശബരിമല സന്നിധാനത്ത് തന്റെ കുഞ്ഞിനേയും ചേർത്തുപിടിച്ചു ഒരു മരത്തിൽ നിന്ന് മറ്റോരു മരത്തിലേക്ക് ചാടുന്ന സിംഹവാലൻ കുരങ്ങൻ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടന്ന കളഭം എഴുന്നള്ളത്ത്. ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയും ഒപ്പം | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
തെലുങ്കാനയിൽ നടക്കുന്ന എസ്.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മാതൃഭൂമി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള നൂറു പ്രഭാഷണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് സർ സെയ്ദ് കോളേജിൽ കെ.പി.രാമനുണ്ണി സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യു.ഡി.എഫ്. ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റൻ പുഷ്പഹാരമണിയിച്ചപ്പോൾ. പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..