ഡിസംബര്‍ 8 ചിത്രങ്ങളിലൂടെ


1/38

മധുരിക്കും ഓർമ്മകളേ ........ കോഴിക്കോട് ടൗൺഹാളിൽ പഴയ കാല ഗായികമാരായ ഷേർളി പ്രമോദ്, ഇന്ദിരാ ജോയ്, എ.സുശീല, സിസിലി അനിൽ, സിബെല്ലാ സദാനന്ദൻ, സുജാത അജിത്ത്, ലീനാ പപ്പൻ, റഹ് മത്ത് എന്നിവർ അവതരിപ്പിച്ച "ഒരിക്കൽ കൂടി" സംഗീത സന്ധ്യയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/38

മാതൃഭൂമി അന്താരാഷട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുന്ന ജി.എസ്.പ്രദീപ്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/38

മാതൃഭൂമി അന്താരാഷട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തിയ ജി.എസ്.പ്രദീപിന് ഉപഹാരം സമര്‍പ്പിക്കുന്ന ഓട്ടോ വെന്‍ച്വര്‍ ദ കാര്‍ ക്ലബ് മാനേജിങ് പാട്ണര്‍ എം.വി.ഷബിന്‍ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/38

അനധികൃത നിയമനങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട്‌ കലക്ടറേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/38

തോപ്പിൽഭാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന തോപ്പിൽഭാസി അനുസ്‌മരണ സമ്മേളനം സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/38

വിലക്കയറ്റത്തിനും പിന്‍വാതില്‍ നിയമനത്തിനും ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ കമ്മറ്റി കലക്ട്രേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/38

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റൻ പുഷ്പഹാരമണിയിച്ചപ്പോൾ. പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

8/38

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവർ പ്രവർത്തകർക്കുനേരേ വിജയചിഹ്നം ഉയർത്തിക്കാട്ടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

9/38

കരിപ്പൂർ വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക എന്ന ആവശ്യവുമായി മലബാർ ഡെവലപ്മെന്റ് ഫോറം കോഴിക്കോട് പബ്ലിക് ലൈബ്രറിക്കു മുമ്പിൽ നടത്തിയ ധർണ്ണ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/38

കോഴിക്കോട് കോർപ്പറേഷനിലെ തുടർച്ചയായ തട്ടിപ്പുകൾക്കെതിരെ ബി.ജെ.പി. നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/38

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ പ്രോജക്റ്റുകൾ കാണുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

12/38

മാതൃഭൂമി എന്റെ വീട് പദ്ധതിക്കു ലഭിച്ച സി എസ് ആർ ടൈംസ് പുരസ്കാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് എം എസ് ദേവിക കേന്ദ്ര സാമൂഹിക ക്ഷേമസഹമന്ത്രി പ്രതിമ ഭൗമിക്, കെ സുധാകരൻ എം പി എന്നിവരിൽ നിന്നും സ്വീകരിക്കുന്നു. സെർബിയ അംബാസ്സഡർ സിനിസ പാവിക്, അരുൺ സാവോ എം പി, വിജയ് ബഘേൽ എം പി, എസ്‌ എൻ ത്രിപാഠി, കെ എൻ ജയരാജ് എന്നിവർ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

13/38

സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ യുഡു.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

14/38

എസ്.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തിന്റെ മലപ്പുറത്തെത്തിയ പതാക ജാഥയ്ക്ക് മലപ്പുറം കോളേജിൽ നൽകിയ സ്വീകരണം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

15/38

കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സംയുക്ത സംരംഭമായ വീ ബ്രോഡ് ബാൻഡ് സേവനങ്ങൾക്ക് എറണാകുളത്ത്‌ നടന്ന ചടങ്ങിൽ ഡിസ്‌നി നെറ്റ്‌വർക്ക് ദക്ഷിണമേഖലാ വൈസ് പ്രസിഡൻറ് ജി. പ്രദീപ് തിരി തെളിക്കുന്നു. എം.പി സുരേഷ്, പ്രദീപ് കുമാർ, ജയദേവൻ, ശിവപ്രസാദ് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/38

മാസ്ക്കല്ല ... മുഖംമൂടി... കോവിഡ് കാലത്തെ ആകുലതകൾ മാറി നാടും നഗരവും ക്രിസ്മസും, പുതുവർഷവും ആഘോഷിക്കാൻ ഒരുങ്ങുകയാണ്. എറണാകുളം വെണ്ടുരുത്തിയിൽ വിൽക്കുവാൻ വെച്ചിരിക്കുന്ന മുഖംമൂടികൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

17/38

പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ക്രോഡീകരിച്ച സമാധാനം പാഠ്യപദ്ധതിയിൽ റിപ്പോർട്ട് ചെയർമാൻ സ്കറിയ കലൂർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയ്ക്ക് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

18/38

ഗുജറാത്തിലെ ബി.ജെ.പിയുടെ വിജയം എറണാകുളം എസ്.എ. റോഡിലെ പാർട്ടി ഓഫീസിന് മുന്നിൽ മധുരം നൽകി ആഘോഷിക്കുന്ന നേതാക്കൾ. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, കെ.എസ്. രാധാകൃഷ്ണൻ, സി.ജി. രാജഗോപാൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

19/38

തൻ്റെ ഹൃദയം തുറക്കാതെ ഹൃദയവാൽവും, ആറുമാസത്തിനുള്ളിൽ വൃക്കയും മാറ്റിവെച്ച എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർക്ക് തിരുവനതപുരം സ്വദേശി നാസർ നന്ദി പറയുന്നു. നാസറിന്റെ ഭാര്യ നസീഹത് ബീവി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.പി. വി.ലൂയിസ്, ഡോ.മുഹമ്മദ് ഇക്ബാൽ, ഡോ.കെ.വിനോദൻ, ഡോ.മനു ആർ വർമ്മ എന്നിവർ സമീപം. കേരളത്തിൽ ആദ്യമായിട്ടാണ് ഹൃദയം തുറക്കാതെ ഹൃദയ വാൽവ് മാറ്റിവെച്ച്‌ ആറു മാസത്തിനുള്ളിൽ വൃക്ക മാറ്റിവെക്കൽ ശസ്തക്രിയ വിജകരമായി പൂർത്തിയാക്കുന്നത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

20/38

കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

21/38

സർക്കാർ നിയമനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, തിരുവനന്തപുരം മേയർ രാജി വെയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ്.നടത്തിയ സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. പി.ജെ.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, എ.എ.അസീസ്, അനൂപ് ജേക്കബ്, വി.എസ്.ശിവകുമാർ, എൻ.ശക്തൻ, പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/38

കൊല്ലം എസ്‌. എൻ. കോളേജിൽ എ.ഐ.എസ്.എഫ്. പ്രവർത്തകരെ എസ്.എഫ്.ഐ. പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധപ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

23/38

ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/38

കേരളത്തിൽ ആദ്യമായി ഒരു രോഗിയുടെ ഹൃദയം തുറക്കാതെ ഹൃദയവാൽവും, ആറുമാസത്തിനുള്ളിൽ വൃക്കയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിജയകരമായി മാറ്റി വെച്ചിരിക്കുന്നു. ചികിത്സാ രംഗത്തെ ഈ അപൂർവ്വ നേട്ടത്തെക്കുറിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോക്ടർമാർ നടത്തിയ പത്ര സമ്മേളനത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/38

പിൻവാതിൽ നിയമനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മറ്റി നടത്തിയ കലക്ടറേറ്റ് ധർണ്ണ യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

26/38

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായി നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയിൽ തിരുവനന്തപുരം എം.ജി. കോളേജിൽ എഴുത്തുകാരനും അധ്യാപകനുമായ സജയ് കെ.വി. 'ചണ്ഡാലിക സഞ്ചരിച്ച ചരിത്രദൂരങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/38

സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ആലപ്പുഴ കളക്ടേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി ബിജു / മാതൃഭൂമി

28/38

പി.എഫ്. പെൻഷനേഴ്സ് അസോസിയേഷൻ ഡൽഹിയിൽ നടത്തുന്ന കൺവെൻഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ മുഖ്യ തപാലാപ്പീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ വൈസ് പ്രസിഡന്റ് എൻ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

29/38

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള ബാങ്ക് കണ്ണൂർ ഹെഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.എ.ടി.യു. ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

30/38

പി.എഫ്. പെൻഷൻകാരുടെ ദേശീയ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്ദറിൽ നടത്തിയ പ്രതിഷേധ ധർണയിൽ എം.കെ. രാഘവൻ എം.പി. പ്രസംഗിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

31/38

പി.എഫ്. പെൻഷൻകാരുടെ ദേശീയ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്ദറിൽ നടത്തിയ പ്രതിഷേധ ധർണയിൽനിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/38

കൊല്ലം മനയിൽകുളങ്ങര ശുഭാനന്ദാശ്രമം 45-ാം വാർഷികാഘോഷങ്ങളുടെ കൊടിയേറ്റത്തോടനുബന്ധിച്ച് നടന്ന ആശ്രമപ്രദക്ഷിണം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

33/38

പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കലക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

34/38

കണ്ണൂർ ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾ ഡി.ഐ.ജി. രാഹുൽ ആർ. നായർ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

35/38

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

36/38

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായുള്ള ചിത്രകലാ ക്യാമ്പ് അക്ഷര വർണ്ണങ്ങൾ ലളിതകലാ അക്കാദമി അധ്യക്ഷൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/38

പഴയ പാർലമെന്റ് മന്ദിരവും നിർമാണം അവസാനഘട്ടത്തിലേക്കെത്തുന്ന പുതിയ പാർലമെന്റ് മന്ദിരവും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/38

പാലക്കാട്‌ തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിൻ്റെ ഭാഗമായി ചുറ്റുവിളക്ക് തെളിയിച്ചപ്പോൾ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented