ഡിസംബര്‍ 04 ചിത്രങ്ങളിലൂടെ


1/36

ബുറെവി ചുഴലികാറ്റിന്റെ മുന്നറിയിപ്പുകൾക്കിടെ വെള്ളിയാഴ്ച് രാത്രി തിരുവനന്തപുരത്ത് മഴയെത്തിയപ്പോൾ. പാളയത്ത് നിന്നൊരു കാഴ്ച | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

2/36

ബുറെവി ചുഴലികാറ്റിന്റെ മുന്നറിയിപ്പുകൾക്കിടെ വെള്ളിയാഴ്ച് രാത്രി തിരുവനന്തപുരത്ത് മഴയെത്തിയപ്പോൾ. പാളയത്ത് നിന്നൊരു കാഴ്ച | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

3/36

ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനിടെ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ തമ്പാനൂരിൽ ഉണ്ടായ വെള്ളക്കെട്ട് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/36

എറണാകുളം ടൗൺ ഹാളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

5/36

നാവിക ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന അഭ്യാസപ്രകടനം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

6/36

നാവിക ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന അഭ്യാസപ്രകടനം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

7/36

കൊല്ലം കോർപ്പറേഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

8/36

ശബരിമലയിലേക്ക് പോകുന്ന പുണ്യം പൂങ്കാവനം സന്ദേശ തീർത്ഥയാത്ര കോഴിക്കോട്‌ ശ്രീകണ്ഠേശ്വ ക്ഷേത്രത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രനും സിറ്റി പോലീസ് മേധാവി എ.വി.ജോർജ്ജും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: കൃഷ്‌ണകൃപ മാതൃഭൂമി

9/36

ട്രാൻസ്‌ജെന്ററുകൾ തൃശ്ശൂർ പോലീസ് കമ്മീഷണറേറ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

10/36

ശബരിമലയിലെ കനത്ത മഴയിൽ ഒരയ്യപ്പൻ തിരുമുറ്റത്ത് വഴുതി വീണപ്പോൾ | ഫോട്ടോ: സി.സുനിൽകുമാർ മാതൃഭൂമി

11/36

മലപ്പുറം നഗരസഭ 18-ാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി സുരേഷ് മാസ്റ്റർ തന്റെ സ്‌കൂളിലെ അദ്ധ്യാപികയായ ശ്യാമയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

12/36

മലപ്പുറം നഗരസഭ 10-ാം വാർഡ് യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി എം. സബിത തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

13/36

തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ജീവനക്കാർക്കായി പി.പി.ഇ. കിറ്റ് ധരിച്ച് വോട്ടർമാരോട് ഇടപഴകുന്നതിനെക്കുറിച്ച് മലപ്പുറത്ത്‌ നടത്തിയ ശില്പശാല | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

14/36

തിരതല്ലിയെത്തുമ്പോൾ മീൻ തിരഞ്ഞെത്തിയാൽ....... കൊല്ലം പരവൂരിലെ പൊഴിക്കരയിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ എത്തിയവരുടെ സമീപത്തേക്ക് അടിച്ച് കയറുന്ന തിരമാലകൾ... മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുള്ളതിനാൽ മത്സ്യലഭ്യത കുറഞ്ഞതോടെ നിരവധിപേരാണ് ചൂണ്ടയിടാനെത്തുന്നത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

15/36

പുതുതായി നിയമന ഉത്തരവ് ലഭിച്ച പോളിങ് ഉദ്യോസ്ഥരുടെ പരിശീലന ക്ലാസുകൾ കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്നപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

16/36

ഡിസംബറിന്റെ തണുപ്പിനും തിരഞ്ഞെടുപ്പുചൂടിനുമൊപ്പം താരകരാവുകളും വരവായി. ക്രിസ്മസിന് മൂന്നാഴ്ചമുമ്പുതന്നെ കടകളില്‍ നക്ഷത്രദീപങ്ങളും സാന്റാക്ലോസ് രൂപങ്ങളും എത്തിക്കഴിഞ്ഞു. കോഴിക്കോട് ഇംഗ്ലീഷ് പള്ളി ജങ്ഷനില്‍നിന്നുള്ള കാഴ്ച | ഫോട്ടോ: കെ.കെ. സന്തോഷ്‌‌ മാതൃഭൂമി

17/36

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകുന്നതിനേർപ്പെടുത്തിയ നിരോധനം മൂലം കൊല്ലം വാടി, തങ്കശ്ശേരി, ജോനകപ്പുറം തീരങ്ങളിലായി കരയിലേക്ക് കയറ്റി വെച്ചിരിക്കുന്ന ചെറുവള്ളങ്ങളുടെ നീണ്ട നിര | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

18/36

കൊല്ലം കോർപ്പറേഷൻ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

19/36

കൊല്ലം പ്രസ്ക്ലബ്ബിൽ നടന്ന തദ്ദേശീയം - 2020 സംവാദ പരമ്പരയിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

20/36

പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽനിന്ന് നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി പ്രസന്നാ ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

21/36

കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന കണ്ണൂര്‍ ബാറിലെ അഭിഭാഷകരും അടുത്ത സുഹൃത്തുക്കളുമായ കെ.കെ.നവ്യ, ചിത്തിര ശശിധരന്‍, ശ്രദ്ധ രാഘവന്‍ എന്നിവര്‍ സൗഹൃദസംഭാഷണവുമായി ഒത്തുകൂടിയപ്പോള്‍. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ചിത്തിര താളിക്കാവില്‍ നിന്നും എന്‍.ഡി.എ. സ്ഥാനാര്‍ഥികളായ നവ്യ ഉദയം കുന്നില്‍ നിന്നും ശ്രദ്ധ എടക്കാട് നിന്നുമാണ് ജനവിധി തേടുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

22/36

തിരുവനന്തപുരം നഗരസഭയിലെ ശ്രീകണ്ടേശ്വരം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയ്ക്ക് വേണ്ടി തകരപ്പറമ്പ് അഞ്ചാം നമ്പർ ബൂത്തിൽ പോസ്റ്ററുകളും പാർട്ടി ചിഹ്നവും കൊടിതോരണങ്ങളായി തയ്യാറാക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

23/36

തിരുവനന്തപുരം നഗരസഭയിലെ പാപ്പനംകോട് വാർഡിലെ പാലാറയിൽ എൻ.ഡി.എ. യുടെ വനിതാ സ്ഥാനാർഥിക്ക് വേണ്ടി പോസ്റ്റർ പതിക്കുന്ന സ്ത്രീകൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

24/36

മാസ്‌ക്കുകൾ ശരിക്കുപയോഗിക്കാത്തത് ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാസ്‌ക്ക്‌ കിട്ടാതെ വഴിയിൽ മാസ്‌ക്ക്‌ കളഞ്ഞ് പടമെടുക്കുന്നവർ. ചന്ദ്രാനന്ദൻ റോഡിലെ കാഴ്ച| ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

25/36

നട തുറക്കുന്നതും കാത്ത് ഇരുന്നുറങ്ങുന്നവർ. ശബരിമല വലിയ നടപന്തലിലെ കാഴ്ച| ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

26/36

ക്രിസ്തുമസ്സ്ട്രീ പോലൊരു ഫ്ലാഗ്ട്രീ... ഈ തിരഞ്ഞെടുപ്പ് കാലത്ത് മുന്നണികൾ വ്യത്യസ്തതകൾ കൊണ്ട് വോട്ടർമാരെ ആകർഷിക്കാനുള്ള മത്സരത്തിലാണ്. കവലകളിലെല്ലാം തങ്ങളുടെ കൊടിതോരണങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണവർ. മരച്ചില്ലകളിൽ വിവിധ പാർട്ടികളുടെ കൊടികൾ ക്രിസ്തുമസ്സ്ട്രീ മാതൃകയിൽ അലങ്കരിച്ചിരിക്കുന്ന കാഴ്ച്ചകൾ കൊല്ലം നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പകർത്തിയപ്പോൾ| ഫോട്ടോ: അജിത് പനച്ചിക്കല്‍മാതൃഭൂമി

27/36

ബ്ലോക്കുകളിലേക്ക് വിതരണം ചെയ്യുന്ന വോട്ടിങ് മെഷീനുകള്‍ പാലക്കാട് ആര്‍.ഡി.ഒ. ഓഫീസില്‍ നിന്ന് പരിശോധിച്ച് മാറ്റുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

28/36

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ കയറും മുമ്പ് കൈകള്‍ അണുവിമുക്തമാക്കുന്ന അയ്യപ്പന്മാര്‍. ദര്‍ശനത്തിനള്ള ആളുകളുടെ എണ്ണം കൂട്ടിയതോടെ രാവിലെ തന്നെ ആയിരത്തിലേറെ പേര്‍ ദര്‍ശനം നടത്തി| ഫോട്ടോ:സി.സുനില്‍കുമാര്‍ മാതൃഭൂമി

29/36

ആശങ്കയുടെ വാതിലിൽ.... ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി വെള്ളിയാഴ്ച്ച തെക്കൻ കേരളത്തിലെത്തുമെന്ന അതീവ ജാഗ്രതാ മുന്നറിയിപ്പിനെ തുടർന്ന് ആശങ്കയിലാണ് തീരദേശത്തുള്ളവർ. കൊല്ലം കളീക്കൽ സ്വദേശിയായ വീട്ടമ്മ ഡാലി കടപ്പുറത്തെ ഏത് നിമിഷവും തകർന്ന് വീഴാറായ തൻ്റെ വീടിന് സമീപം| ഫോട്ടോ: അജിത് പനച്ചിക്കല്‍മാതൃഭൂമി

30/36

അണുവിട വിടാതെ......... തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തിയതോടെ അനൗൺസ്മെന്റ് വാഹനങ്ങളുമായി എത്താവുന്ന വഴികളിലെല്ലാം കടന്ന് ചെന്ന് പരമാവധി വോട്ട് ക്യാൻവാസ് ചെയ്യാനുള്ള ശ്രമത്തിലാണ് ഓരോ മുന്നണികളും. കൊല്ലം വള്ളിക്കീഴിലെ പ്രചാരണത്തിനിടയിൽ ഇടത് വലത് മുന്നണികളുടെ അനൗൺസ്മെന്റ് വാഹനങ്ങൾ ഇടവഴിയിൽ വെച്ച് നേർക്ക് നേർ എത്തിയപ്പോൾ സൈഡ് കൊടുക്കാനുള്ള ശ്രമം| ഫോട്ടോ: അജിത് പനച്ചിക്കല്‍മാതൃഭൂമി

31/36

കൊടിപാറും ഉത്സവമേളം...... അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം എത്തിയതോടെ മുന്നണികളെല്ലാം ഉത്സവാവേശത്തിലാണ്. ചെറുകവലകൾ പോലും മനോഹരമായി അലങ്കരിച്ചും കൊടികൾ ഉയരത്തിൽ കെട്ടിയുയർത്തിയും മത്സരം കൊഴുപ്പിക്കുകയാണ് പ്രവർത്തകർ.. കൊല്ലം - പരവൂർ തീരദേശപാതയിൽ ഇരവിപുരത്തിന് സമീപം തെക്കുംഭാഗം ഡിവിഷനിലെ തിരഞ്ഞെടുപ്പ് ആവേശക്കാഴ്ച്ച| ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി

32/36

പതിനെട്ടാം പടി കയറുന്നത് മൊബെല്‍ ഫോണില്‍ ചിത്രീകരിച്ച് പടി കയറുന്ന അയ്യപ്പന്‍. സന്നിധാനത്ത് മൊബൈല്‍ ചിത്രീകരണ നടത്തുന്നവരേറെയാണ്| ഫോട്ടോ: സി.സുനില്‍കുമാര്‍മാതൃഭൂമി

33/36

സാധാരണ വന്‍ തിരക്കുണ്ടാകുന്ന പമ്പയിലെ ഇളനീര്‍ വില്‍പനശാല തിരക്കില്ലാത്ത നിലയില്‍. ഒരു ദിവസം മുന്നൂറോളം ഇളനീരുകളേ ഇവിടെ ചിലവാകുന്നുള്ളു. അടുത്ത ദിവസം മുതല്‍ കച്ചവടം കൂടുമെന്നാണിവരുടെ പ്രതീക്ഷ| ഫോട്ടോ: സി.സുനില്‍കുമാര്‍മാതൃഭൂമി

34/36

35/36

വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ ദിവസമായ വ്യാഴാഴ്ച നടന്ന ഋഷഭ വാഹനം എഴുന്നള്ളത്ത് | ഫോട്ടോ: ജി. ശിവപ്രസാദ്‌‌ മാതൃഭൂമി

36/36

ബുറെവി ചുഴലികാറ്റിന്റെ മുന്നറിയിപ്പുകൾക്കിടെ വെള്ളിയാഴ്ച് രാത്രി തിരുവനന്തപുരത്ത് മഴയെത്തിയപ്പോൾ. പാളയത്ത് നിന്നൊരു കാഴ്ച | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

Most Commented