ഏപ്രില്‍ 25 ചിത്രങ്ങളിലൂടെ


1/62

പുകമറയിൽ തീവണ്ടി ... കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ട്രാക്കിനോട് ചേർന്ന ഭാഗത്ത് മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന്റെ പുകയിൽ മുങ്ങി കിടക്കുന്ന ട്രാക്കും ട്രെയിനും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/62

കണ്ണൂർ കോർപറേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കെ.വി.സുമേഷ് എം.എൽ.എ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/62

സത്യ നികേതനിൽ പുതുക്കിപ്പണിയുന്നതിനിടെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

4/62

സത്യ നികേതനിൽ പുതുക്കിപ്പണിയുന്നതിനിടെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

5/62

കൊല്ലം എസ് എൻ കോളേജിലെ ഒന്നാം വേദിയിൽ മിമിക്രി മത്സരം കാണാനെത്തിയ സദസ്സ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

6/62

കൊല്ലം എസ് എൻ കോളേജിലെ ഒന്നാം വേദിയിൽ മിമിക്രി മത്സരം കാണാനെത്തിയ സദസ്സ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

7/62

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ ആൺകുട്ടികളുടെ കേരളനടനത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു എസ് എസ് എൻ കോളേജ് ചേർത്തല | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

8/62

പൂരം എത്തീട്ടാ... തൃശ്ശൂര്‍ പൂരത്തിന് നാളുകള്‍ മാത്രം ബാക്കി. പൂരനഗരി സജീവമായിക്കഴിഞ്ഞു. പൂരം പ്രദര്‍ശനത്തിന്റെ കവാടത്തിനരികില്‍ എല്‍.ഇ.ഡി. വിളക്കുകള്‍ വെച്ച ബലൂണുകള്‍ വില്‍ക്കുന്നവര്‍. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/62

സി.പി.എം ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതലക്കുളത്തു സംഘടിപ്പിച്ച ബഹുജന റാലി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

10/62

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന ട്രഷര്‍ എസ്.കെ. സജീഷ് നയിക്കുന്ന പതാക ജാഥക്ക് കോഴിക്കോട് നല്‍കിയി സ്വീകരണത്തില്‍ നിന്ന് .എം.ഗിരീഷ്,വി.വസീഫ്,പി.ബി.അനൂബ്,ജാഥ ക്യാപ്റ്റന്‍ എസ്.കെ.സജീഷ്,പി.സി.ഷൈജു,എ.പ്രദീപ്കുമാര്‍,പി.മോഹനന്‍ എന്നിവര്‍ മുന്നിരയില്‍. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

11/62

''സാന്ധ്യരാഗം'' ടൗണ്‍ഹാളില്‍ അവതരിപ്പിച്ച സംഗീതസായാഹ്നത്തില്‍ റീജയും, ബിന്ദുവും പാടുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

12/62

സി.പി.എം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

13/62

പേരുംപട്ടിയിലെയും പൊന്തൻപുഴയിലെയും അർഹരായ മുഴുവൻ പേർക്കും പട്ടയം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമര സമിതി പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

14/62

പത്തനംതിട്ട സെന്റ് ്റ്റീഫന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ പട്ടയം സ്വീകരിച്ച മല്ലപ്പള്ളി മഞ്ഞത്താനം ലക്ഷംവീട് കോളനിയിലെ രാജമ്മ ചെല്ലപ്പനുമായി റവന്യു മന്ത്രി കെ.രാജല്‍ കുശലാന്വേഷണം നടത്തുന്നു.മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍,മന്ത്രി വീണാ ജോര്‍ജ്,എം.എല്‍.എ മാരായ കെ.ജയു.ജനീഷ്‌കുമാര്‍.പ്രമോദ് നാരായണന്‍,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ തുടങ്ങിയവര്‍ സമീപം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

15/62

പത്തനംതിട്ട സെന്റ് സ്റ്റീഫന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ പട്ടയം സ്വീകരിച്ച മല്ലപ്പള്ളി മഞ്ഞത്താനം ലക്ഷംവീട് കോളനിയിലെ രാജമ്മ ചെല്ലപ്പനുമായി റവന്യു മന്ത്രി കെ.രാജല്‍ കുശലാന്വേഷണം നടത്തുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, മന്ത്രി വീണാ ജോര്‍ജ്, എം.എല്‍.എ മാരായ കെ.ജയു. ജനീഷ്‌കുമാര്‍, പ്രമോദ് നാരായണന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ തുടങ്ങിയവര്‍ സമീപം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

16/62

ആർ.എസ്.എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ നടത്തിയ പ്രതിഷേധറാലി | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

17/62

ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സർവോദയ മണ്ഡലം കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിനു മുമ്പിൽ നടത്തിയ ഉപവാസ സത്യാഗ്രഹം യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

18/62

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന " ലിംഗപദവിയും , സാമൂഹിക നീതിയും " സെമിനാറിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി പ്രസംഗിക്കുന്നു. ശീതൾ ശ്യാം, അഷ്റഫ് കാവിൽ , സൈബു നിസ എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

19/62

കലാപകാരികളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം. മലപ്പുറത്ത് നടത്തിയ ബഹുജന കാമ്പയിന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/62

അന്തരിച്ച മുൻ ഗവർണറും കോൺഗ്രസ്സ്‌ നേതാവുമായ കെ.ശങ്കരനാരായണന്റെ ഭൗതിക ശരീരം സംസ്‌കാരത്തിനായി ചെറുതിരുത്തി പൈങ്കുളത്തെ വീട്ടിലേക്ക്‌ കൊണ്ടുവരുന്നു. | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

21/62

കേരള കർഷക സംഘം നേതൃത്വത്തിൽ മാത്തോട്ടം വനശ്രീയിലേക്കു നടത്തിയ മാർച്ച് ജില്ലാ സെക്രെട്ടറി പി വിശ്വൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

22/62

മുതിർന്ന കോൺഗ്രസ്സ്‌ നേതാവ്‌ കെ.ശങ്കരനാരായണന്റെ മൃതദേഹം പാലക്കാട്‌ ഡി.സി.സി. ഓഫീസിൽ പൊതു ദർശനത്തിന്‌ വെച്ചപ്പോൾ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

23/62

ആപ്പിലായതല്ല... അപ്പീലാണ്........ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ പ്രധാന വേദിയായ കൊല്ലം എസ്.എൻ. കോളേജിൽ അപ്പീൽ നൽകുന്നതിനായി എത്തിയ തിരുവാതിര മത്സരാർത്ഥി വേദിക്ക് സമീപത്തെ മതിൽ ചാടിക്കടക്കുന്നു.. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/62

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ മൈം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം എസ്.എൻ. വനിതാ കോളേജ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

25/62

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ പ്രധാന വേദിയായ കൊല്ലം എസ്.എൻ. കോളേജിൽ ഞായറാഴ്ച്ച തിങ്ങി നിറഞ്ഞ സദസ്സ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

26/62

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന ജന്മനാ ഒരു കൈ ഇല്ലാത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആതിര | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

27/62

കേരള യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന കൊല്ലം എസ്.എൻ. കോളേജിലെ പ്രധാന വേദിയിലെ സൗഹൃദക്കൂട്ടങ്ങളുടെ വിവിധ കാഴ്ച്ചകൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

28/62

കേരള യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന കൊല്ലം എസ്.എൻ. കോളേജിലെ പ്രധാന വേദിയിലെ സൗഹൃദക്കൂട്ടങ്ങളുടെ വിവിധ കാഴ്ച്ചകൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

29/62

കേരള യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന കൊല്ലം എസ്.എൻ. കോളേജിലെ പ്രധാന വേദിയിലെ സൗഹൃദക്കൂട്ടങ്ങളുടെ വിവിധ കാഴ്ച്ചകൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

30/62

മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ പൂജ രാജേഷ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

31/62

മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ പൂജ രാജേഷ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

32/62

കേരള യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന കൊല്ലം എസ്.എൻ. കോളേജിലെ പ്രധാന വേദിയിലെ സൗഹൃദക്കൂട്ടങ്ങളുടെ വിവിധ കാഴ്ച്ചകൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

33/62

കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ സോനാ സുനിലിന്റെ പ്രകടനം. ഉക്രയിൻ-റഷ്യ യുദ്ധഭീകരത വിവരിക്കുന്നതായിരുന്നു സോനാ അവതരിപ്പിച്ചത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

34/62

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗവഃ കോളേജ് ഫോർ വുമൺ വഴുതക്കാട് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

35/62

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യം (ആൺവിഭാഗം) മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. വിഷ്ണു. (എസ്. എൻ. കോളേജ് ചേർത്തല, ആലപ്പുഴ) | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

36/62

കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ പെൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

37/62

വന്യമൃഗ ആക്രമണങ്ങളിൽ നിന്നും കൃഷിയെയും, കർഷകരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

38/62

തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗം ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടന്നപ്പോള്‍. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

39/62

കൊല്ലത്തു തുടങ്ങിയ കേരള സർവ്വകലാശാല യുവജനോത്സവം ഒപ്പന വേദിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

40/62

കൊല്ലത്തു തുടങ്ങിയ കേരള സർവ്വകലാശാല യുവജനോത്സവം വേദിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

41/62

വെസ്റ്റേൺ സോളേ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രാംഗോപാൽ ഹരികൃഷ്ണൻ(ക്രൈസ്റ്റ് നഗർ കേളേജ്, മാറനല്ലൂർ) | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

42/62

ഒപ്പന വേദിയിൽ മത്സരം വൈകിയപ്പോൾ കാത്തിരുന്നു മുഷിഞ്ഞവർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

43/62

ഒപ്പന വേദിയിൽ മത്സരം ആസ്വദിക്കുന്നവർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

44/62

ഇതെപ്പൊ തൊടങ്ങാനാ...ടി.കെ.എം. ആര്‍ട്‌സ് കോളേജിലെ ഒപ്പന മത്സരം നടക്കുന്ന വേദിയില്‍ മത്സരം തുടങ്ങുന്നത് കാത്തിരുന്ന് മുഷിഞ്ഞ കുട്ടി. രാവിലെ ഒന്‍പതിന് സമയം ക്രമീകരിച്ചിരുന്ന മത്സരം 12 മണിയോടെയാണ് തുടങ്ങിയത്. | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

45/62

കൊല്ലത്തു തുടങ്ങിയ കേരള സർവ്വകലാശാല യുവജനോത്സവം ഒപ്പനയിൽ ഒന്നാം സ്ഥാനംപങ്കിട്ട ഗവ.കോളേജ് ഫോർ വുമൺ വഴുതക്കാട് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

46/62

കൊല്ലത്തു തുടങ്ങിയ കേരള സർവ്വകലാശാല യുവജനോത്സവം ഒപ്പനയിൽ ഒന്നാം സ്ഥാനംപങ്കിട്ട തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

47/62

കൊല്ലത്തു തുടങ്ങിയ കേരള സർവ്വകലാശാല യുവജനോത്സവം ഒപ്പനയിൽ ഒന്നാം സ്ഥാനംപങ്കിട്ട തിരുവനന്തപുരം മാർ ഇവാനിയോസ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

48/62

അന്തരിച്ച മുൻ ഗവർണറും ,കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണൻ്റെ മൃതദേഹം പാലക്കാട് ശേഖരീപുരത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

49/62

പൊടികൈ ... കണ്ണൂർ കോർപറേഷൻ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തി നടക്കുന്ന പരിസരത്തുണ്ടാവുന്ന പൊടി ശല്യം ഒഴിവാക്കാനായി തുടർച്ചയായി റോഡരികിൽ വെള്ളം നനച്ചുകൊടുക്കുന്ന തൊഴിലാളി . | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

50/62

കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് അച്ചൻകോവിലാറ്റിൽ തെളിച്ച കല്ലേലിവിളക്ക് | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

51/62

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

52/62

കേരള സ്റ്റേറ്റ് ഇലക്ടി സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

53/62

വന്യമൃഗശല്യം നടപടി ആവശ്യപ്പെട്ട് കർഷക സംഘം കണ്ണൂർ ഡി.എഫ് ഒ ഓഫീസ് ധർണ്ണ നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

54/62

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ - പി.പി രതീഷ്‌\മാതൃഭൂമി

55/62

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയവര്‍. ഫോട്ടോ - പി.പി രതീഷ്‌\മാതൃഭൂമി

56/62

കണ്ണൂര്‍ എടക്കാട് കെ-റെയില്‍ സര്‍വ്വേക്കല്ലുകളുമായി വന്ന വാഹനം നാട്ടുകാര്‍ തടത്തപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

57/62

കണ്ണൂര്‍ എടക്കാട് കെ-റെയില്‍ സര്‍വ്വേക്കല്ലുകളുമായി വന്ന വാഹനം നാട്ടുകാര്‍ തടത്തപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

58/62

വിമുക്തി കണ്ണൂര്‍ ജില്ലാതല ലഹരിമുക്ത തീവ്രയജ്ഞ പരിപാടിയുടെ ആലോചനായോഗം മന്ത്രി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

59/62

മാരാര്‍ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും നടത്തിയ പുഷ്പാര്‍ച്ചന. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

60/62

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂ വകുപ്പ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടര്‍ ഡോ. പി.കെ.ജയശ്രീയും എ.ഡി.എം. ജിനു പുന്നൂസും പഞ്ചഗുസ്തി സൗഹൃദ മത്സരത്തില്‍ പങ്കെടുത്തപ്പോള്‍. ഫോട്ടോ - മാതൃഭൂമി

61/62

നില്‍ക്കട്ടെ, ഇത്തിരി നേരം തണലില്‍ .. കടുത്ത ചൂടില്‍ പാലക്കാട് മലമ്പുഴ നൂറടി റോഡരികിലെ മരങ്ങളുടെ തണലില്‍ തളച്ച ആനയെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്ന രക്ഷിതാവ്. ഫോട്ടോ - അരുണ്‍ കൃഷ്ണന്‍കുട്ടി\മാതൃഭൂമി

62/62

ചിരിയിലുണ്ട് ഉത്തരം... ബെള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കിന്നിംഗാര്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ എഴുപത്തിയേഴുകാരികളായ കമലയും സീതയും സാക്ഷരതാപരീക്ഷ എഴുതിയപ്പോള്‍. ബാല്യകാലസുഹൃത്തുക്കളായ ഇവരാണ് ജില്ലയിലെ പ്രായംകൂടിയ പഠിതാക്കള്‍. ഫോട്ടോ: രാമനാഥ് പൈ

Content Highlights: day in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented