ഓഗസ്റ്റ് 09 ചിത്രങ്ങളിലൂടെ


1/43

പുളിക്കീഴില്‍ പോലീസ് ചമഞ്ഞ് ബൈക്ക് യാത്രക്കാരില്‍ നിന്നും പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ പിടിയിിലായ പി.ബി അനീഷ്. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

2/43

കുന്നന്താനത്ത് നിന്ന് ആരംഭിച്ച ആസാദി കി ഗൗരവ് പദയാത്രയ്ക്കുള്ള പതാക ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിലിന് നയിക്കുന്ന തുടക്കം മുന്‍രാജ്യ സഭാ ഉപാദ്യക്ഷന്‍ പി.ജെ കുര്യന്‍ കൈമാറുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

3/43

ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദ് കി ഗൗരവ് പദയാത്ര മല്ലപ്പള്ളില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

4/43

ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ്ഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ യുവപ്രതിരോധ സദസ്സ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

5/43

അങ്കമാലി കരിയാം പറമ്പ് ദേശീയപാതിയിലെ അറ്റകുറ്റപണികൾ സബ് കളക്ടർ പി വിഷ്‌ണുനാഥ് വിലയിരുത്തുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

6/43

ഭീതി ഒഴിയുമോ ... കാലടി ശിവരാത്രിമണപ്പുറത്തെ മഹാദേവ ക്ഷേത്രം പാതി മുങ്ങിയ നിലയിൽ. ഇടമലയാർ ഡാം തുറന്നെങ്കിലും പെരിയാറിലെ ജലനിരപ്പിൽ വെള്ളപ്പൊക്ക ഭീഷണി ഇല്ല .കാലടി പാലത്തിൽ നിന്നൊരു ദൃശ്യം. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

7/43

മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച നഞ്ചിയമ്മയ്ക്ക് ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ബിജെപി അഖിലേന്ത്യാ സംഘടന സെക്രട്ടറി ബിഎൽ സന്തോഷ് ദേശീയ പതാക കൈമാറുന്നു . സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

8/43

വെള്ളയമ്പലം ജവഹർബാലഭവനിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

9/43

അഖില ലോക ആദിവാസി ദിനാഘോഷത്തിന്റെ ഭാഗമായി ആദിവാസി മഹാസഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നവർ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

10/43

അഖില ലോക ആദിവാസി ദിനാഘോഷത്തിന്റെ ഭാഗമായി ആദിവാസി മഹാസഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ കലാപരിപാടികൾ അവതരിപ്പിക്കാനെത്തിയവർ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

11/43

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വികാസ് നഗറിലെ വീടുകള്‍ വെള്ളത്തിലായപ്പോള്‍| ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

12/43

പെരിയാറില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ വണ്ടിപ്പെരിയാര്‍ മോഹനം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയപ്പോള്‍ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

13/43

കറുപ്പ് പാലത്ത് വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് വീട്ടിലെ സാധനങ്ങള്‍ സുരക്ഷിതമായ ഇടങ്ങിലേക്ക് മാറ്റുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

14/43

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ലോക് തന്ത്രിക് യുവ ജനദാദൾ കണ്ണൂരിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലി കെ.പി. മോഹനൻ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

15/43

സാമൂഹ്യ നീതിയുടെ പോരാളികൾക്കൊപ്പം..... കോഴിക്കോട് ഗാന്ധിഗൃഹത്തിൽ ജനകീയ സമരസംഘടനാ പ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മാഗ്സാസെ അവാർഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡെയെ വേദിയിലേക്ക് സ്വീകരിക്കുന്നു. വിളയൊടി വേണുഗോപാൽ, ജോൺ പെരുവന്താനം, പി.വാസു, എൻ. റാം, ഇ.മനീഷ്, ഇ.കെ. ശ്രീനിവാസൻ ,പി.കെ. രാജലക്ഷ്മി, മനോജ്.ടി. സാരംഗ്, പി.എ. പൗരൻ , ടി.വി.രാജൻ തുടങ്ങിയവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

16/43

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ അഴിമതി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടത്തിയ ക്വിറ്റ് മാഫിയ സമര ശൃംഖല പരിപാടി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

17/43

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ലോക് തന്ത്രിക് യുവ ജനദാദൾ കണ്ണൂരിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലിയുടെ ഭാഗമായി നടന്ന റാലി | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

18/43

വാരി കുഴി ... ചാലോട് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിൽ തന്നെ രൂപപ്പെട്ട കുഴികൾ. ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കും മുൻപേ ഈ കുഴികളിൽ വീണ് നടുവൊടിയേണ്ട അവസ്ഥയാണ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/43

ആൾ കേരളാ ഡാൻസ് ടീച്ചേർസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സദസ്സ് കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/43

ഖാദി ഓണം മേളയിൽ ഒരുക്കിയ ഖാദി വീട് പവലിയൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തതപ്പോൾ. വൈസ് ചെയർമാൻ പി.ജയരാജൻ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/43

എറണാകുളം പാമ്പാക്കുട എം .ടി .എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

22/43

സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അറുപതിലധികം കലാകാരന്മാർ ചേർന്ന് വരച്ച നൂറ്റി പതിനൊന്ന് അടി നീളത്തിലുള്ള ക്യാൻവാസിൽ ചിത്രങ്ങൾ ഒരുക്കുന്നു | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

23/43

എൻ. വൈ. സി. കോട്ടയം ബ്ലോക്ക് കമ്മറ്റിയുടെ അഭിമുഖത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ കോട്ടയത്തു നടത്തിയ എൻ.വൈ.സി യൂത്ത് മീറ്റ് എൻ. സി. പി. സംസ്ഥാന സെക്രട്ടറി ടി. വി.ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

24/43

അങ്കമാലി തൃശൂർ ദേശിയ പാതയിലെ കുഴികൾ സബ് കളക്ടർ വിഷ്ണുരാജ് പരിശോധിക്കുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

25/43

'വിരുമൻ' എന്ന തമിഴ് സിനിമയുടെ പ്രചാരണാർത്ഥം തിരുവനന്തപുരത്തെത്തിയ തമിഴ് നടൻ കാർത്തിയും നടി അദിതി ശങ്കറും മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

26/43

ലോക് താന്ത്രിക് യുവജനതാദൾ സംഘടിപ്പിച്ച യൂത്ത് അസംബ്ലി മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

27/43

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കണ്ണൂർ വിളക്കുംതല മൈതാനത്തേക്ക് സ്വാതന്ത്ര്യ സംരക്ഷണ ജാഥ നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

28/43

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി യില്‍ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടിയില്‍ ക്വിറ്റ് ഇന്ത്യാ ദിന പ്രതിജ്ഞ എടുക്കുന്ന കെ.ജയന്ത്, എം.കെ.രാഘവന്‍ എം.പി,ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, കെ.സി.അബു, കെ.എം.അഭിജിത്ത് തുടങ്ങിയവര്‍ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

29/43

ദേശീയവ്യാപാരി ദിനത്തിൽ തിരൂർ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ റസാഖ് ഹിന്ദുസ്ഥാൻ പതാകയുയർത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

30/43

തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർ.പി.എഫും തിരൂർ എക്സൈസും മലപ്പുറം എക്സൈസ് ഇന്റലിജൻസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പശ്ചിമ ബംഗാൾ ബർദാർ ജില്ലയിലെ മുസ്ലീം പാറ സ്വദേശി സൈഫുദ്ദീനെ അഞ്ചു കിലോ കഞ്ചാവുമായി പിടികൂടിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

31/43

പാലക്കാട് നിന്നുള്ള മഴക്കാഴ്ച | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

32/43

ജലനിരപ്പുയര്‍ന്ന്തിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് പുഴയിലേക്ക് വെള്ളമൊഴുക്കിവിട്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ മുക്കൈ നിലംപതി പാലത്തിെലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാരന്‍ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

33/43

ജലനിരപ്പുയര്‍ന്ന്തിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്ന് പുഴയിലേക്ക് വെള്ളമൊഴുക്കിവിടുന്ന മലമ്പുഴ അണക്കെട്ടിന്റെ ദൃശ്യം | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

34/43

സ്വരാജ് സത്യാഗ്രഹത്തിന്റെ പ്രഖ്യാപനാർത്ഥം ക്വിറ്റ് ഇന്ത്യ ദിനത്തിൽ പയ്യന്നൂരിൽ നടന്ന പ്രകടനം | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

35/43

ക്വിറ്റ് ഇന്ത്യാദിനത്തിൽ ജനതാദൾ എസ് കണ്ണൂരിൽ നടത്തിയ ഭരണഘടന സംരക്ഷണ സെമിനാർ ദേശീയ സമിതി അംഗം സി.കെ. നാണു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

36/43

പോസ്റ്റൽ ആന്റ് ആർ.എം.എസ്. പെൻഷനേഴ്സ് അസോസിയേഷന്റെ കണ്ണൂർ മുഖ്യ തപാലാഫീസ് ധർണ്ണ എ.ഐ.ബി.ഡി.പി.എ. സംസ്ഥാന പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

37/43

എൻ.ജി.ഒ. സംഘ് കണ്ണൂർ ജില്ലാ കുടുംബ സംഗമം സംസ്ഥാനസെക്രട്ടറി പി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

38/43

സ്വരാജ് സത്യാഗ്രഹത്തിന്റെ പ്രഖ്യാപനാർത്ഥം ക്വിറ്റ് ഇന്ത്യ ദിനത്തിൽപയ്യന്നൂരിൽ നടന്ന പ്രകടനം | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

39/43

സ്വാതന്ത്ര ദിന സുരക്ഷാ പരിശോധനയുടെ ഭാഗമായി കാസര്‍കോട് പോലീസ് ശ്വാന സേനയിലെ ചാര്‍ലിയും ബഡ്ഡിയും റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ |ഫോട്ടോ:രാമനാഥ് പൈ

40/43

യൂത്ത് കോൺഗ്രസ് എസ്. സംസ്ഥാന കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യാ ദിനാചരണം കെ.പി.സി.സി എസ് പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി /മാതൃഭൂമി

41/43

ഇടമലയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ | ഫോട്ടോ:ടി.കെ പ്രദീപ് കുമാര്‍

42/43

ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയപ്പോൾ | ഫോട്ടോ:ടി.കെ പ്രദീപ് കുമാർ

43/43

തിരുവനന്തപുരത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിച്ച ‘ഫെസ്റ്റ് ഓഫ് ഹാപ്പിനസ്’ പരിപാടിയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി വീണാ ജോർജ് സമീപം

Content Highlights: august 9 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented