ഓഗസ്റ്റ് 08 ചിത്രങ്ങളിലൂടെ


1/45

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മൃതദേഹം കണ്ണൂര്‍ നാറാത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കെ.വി. സുമേഷ് എം.എല്‍.എ. എന്നിവര്‍ | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

2/45

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മൃതദേഹം കണ്ണൂര്‍ നാറാത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആദരാഞ്ജലി അർപ്പിക്കുന്ന കെ.കെ. രമ എം.എൽ.എ. | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

3/45

അന്തരിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മൃതദേഹം കണ്ണൂര്‍ നാറാത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

4/45

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ് യാത്രയുടെ പ്രചാരണാർത്ഥം കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

5/45

മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ മധുരാജിന്റെ ഫോട്ടോ പ്രദർശനം -''കവാലി '' എറണാകുളം ദർബാർ ആർട്സ് ഗാലറിയിൽ ആരംഭിച്ചപ്പോൾ. ഉദ്ഘടകനായ ഉസ്താദ് ഹാരിസ് ഭായ്, എൻ.എസ്. മാധവൻ, എൻ.ഇ. സുധീർ, ഉസ്താദ് ഹസ്സൻ ഭായ്‌, മധുരാജ്, ആർ.ഗോപാലകൃഷ്ണൻ, ഡോ. രാജൻ ചേടമ്പത്ത്, മുരളി ചീരോത്ത്, ഭാഗ്യനാഥ് എന്നിവർ ചിത്രങ്ങൾ കാണുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

6/45

കോഴിക്കോട് ടൗൺഹാളിൽ കാലിക്കറ്റ് മെലഡീസിന്റെ ആഭിമുഖ്യത്തിൽ നടന്ന "ഓൾഡ് ഈസ് ഗോൾഡ്" സംഗീത നിശയിൽ റീജയും ബിന്ദുവും പാടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/45

മലപ്പുറത്ത് നടന്ന സർഗ്ഗ വനിതാ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/45

വൈദ്യുതി ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി മലപ്പുറത്ത്‌ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/45

അന്നത്തെ വിലയിൽ... അവശ്യ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ 'സമരക്കട'യിൽ നിന്ന് യു.പി.എ സർക്കാരിന്റെ കാലത്തെ വില നൽകി സാധനങ്ങൾ വാങ്ങി മടങ്ങുന്നയാൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/45

ചരിത്രം തിരുത്തിയെഴുതരുതെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.കെ.എസ്, കെ.എസ്.കെ.ടി.യു. എന്നിവയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പ്രചരണ ജാഥ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/45

കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്‌കരണത്തിന്റെ ഭാഗമായി നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് പത്തനംതിട്ട ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

12/45

കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയിലെത്തി എം.ടി.വാസുദേവൻ നായർക്ക് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ പിറന്നാൾ ആശംസകൾ നേർന്നപ്പോൾ | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

13/45

എം.ടി.വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേരാൻ കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയിലെത്തിയ മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ എം.ടി.യ്ക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

14/45

കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്‌കരണത്തിന്റെ ഭാഗമായി നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് & എഞ്ചിനിയേഴ്സ് പത്തനംതിട്ട ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്‌ എം.വി സഞ്ജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/45

പത്തനംതിട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസ് കെട്ടിടത്തിന് മുന്നിൽ കെട്ടിയിരുന്ന ബാനറുകളും തോരണങ്ങളും തീയിട്ട് നശിപ്പിച്ചനിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/45

തിരുവനന്തപുരം കേശവദാസപുരത്ത് കൊല്ലപ്പെട്ട വീട്ടമ്മ മനോരമയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/45

പത്തനംതിട്ട കക്കി - ആനത്തോട് ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത് വീക്ഷിക്കുന്ന ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ. | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/45

മലമ്പുഴ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുഴയിലേക്കൊഴുക്കി വിട്ടതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പാലക്കാട്‌ മുക്കൈ നിലംപതി പാലം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

19/45

എ. പ്രഭാകരൻ എം.എൽ.എ പാലക്കാട്‌ മുക്കൈ നിലംപതി പാലം സന്ദർശിക്കാനെത്തിയപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

20/45

മലമ്പുഴ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുഴയിലേക്കൊഴുക്കി വിട്ടതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ മുക്കൈ നിലംപതി പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/45

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസ് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/45

പ്ലസ്‌ വൺ പ്രവേശനം നടക്കുന്ന തിരുവനന്തപുരം മണക്കാട്‌ ഗേൾസ്‌ എച്ച്.എസ്.എസിൽ എത്തിയ മന്ത്രി വി. ശിവൻകുട്ടി പ്രവേശനത്തിനെത്തിയ വിദ്യാർത്ഥിനിയോട്‌ സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/45

വൈദ്യുതി നിയമ ഭേദഗതി - 2022 നെതിരെ നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് എൻജിനിയേഴ്സിൻ്റെ നേതൃത്വത്തിൽ കൊല്ലം ഓലയിൽ വൈദ്യുത ഓഫീസിന് മുന്നിൽ നടന്ന സമരം കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/45

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/45

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/45

കൊല്ലം ശ്രീനാരായണ വനിതാകോളേജിൽ സംഗീത വിഭാഗത്തിന്റെ മ്യൂസിക് ക്ലബ്‌ "ആത്മ "സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: സി ആർ ഗിരീഷ്‌കുമാർ / മാതൃഭൂമി

27/45

കൊല്ലം ശ്രീനാരായണ വനിതാകോളേജിൽ സംഗീത വിഭാഗത്തിന്റെ മ്യൂസിക് ക്ലബ്‌ "ആത്മ "ഉദ്ഘാടനം ചെയ്യാനെത്തിയ സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിനെ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: സി ആർ ഗിരീഷ്‌കുമാർ / മാതൃഭൂമി

28/45

പണ്ടേ വെച്ചാൽ മതിയായിരുന്നു ......: കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനിൽ റോഡ് മൊത്തം കുഴിയായതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന പ്രസിഡണ്ട് പി.കെ. ഫിറോസിന്റെ നേതൃത്വത്തിൽ നടുറോഡിൽ വാഴ നട്ടപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

29/45

തപസ്സിലെങ്കിലും മനമിളകുമോ?... മലപ്പുറം കുമരംപുത്തൂര്‍- പാണ്ടിക്കാട് സംസ്ഥാനപാതയിലെ കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഒറ്റക്കാലില്‍ തപസ്സുചെയ്ത് പ്രതിഷേധിക്കുന്ന പാണ്ടിക്കാട് ഒടോമ്പറ്റയിലെ ഹംസ പോര്‍ളി. ഈ സമയം അതുവഴി കടന്നുപോയ അഡ്വ.യു.എ. ലത്തീഫ് എം.എല്‍.എ.യാണ് സമീപം. കുഴിയിലെ ചെളിവെള്ളം കൊണ്ട് കുളിച്ചും വസ്ത്രം അലക്കിയും തപസ്സുചെയ്തുമാണ് പ്രതിഷേധിച്ചത്.

30/45

തപാൽ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി എഫ്.എസ്‌.ഇ.ടി.ഒ നടത്തിയ ഐക്യദാർഢ്യ സദസ്സ് എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി എ. രതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/45

കേരളാ എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഖന്നയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/45

മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ പാലക്കാട്‌ മുക്കൈ നിലംപതി പാലത്തിൽ തങ്ങി നിൽക്കുന്ന പോള മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/45

വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും ജോലി ബഹിഷ്കരിച്ച് പാലക്കാട് വൈദ്യുതിഭവനു മുന്നിൽ നടത്തിയ ധർണ്ണ എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/45

പാലക്കാട് നൂറടി പാതയിലെ മഴയുടെ ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/45

കേശവദാസപുരത്ത് കൊല്ലപ്പെട്ട വീട്ടമ്മ മനോരമയുടെ മൃതദേഹം ഉപേക്ഷിച്ചിരുന്ന സമീപത്തെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/45

ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഉദ്‌ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

37/45

ഓണം ഖാദി മേള ഉദ്ഘാടന ചടങ്ങിൽ ഡോക്ടർമാർക്കുള്ള ഖാദി നിർമിത കോട്ട് വൈസ് ചെയർമാൻ പി.ജയരാജൻ കണ്ണൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.സുദീപിനു കൈമാറിയപ്പോൾ. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/45

തപാൽ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെ തപാൽ ജീവനക്കാർ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന ഐക്യദാർഢ്യപ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

39/45

കഴിഞ്ഞ ദിവസം മട വീണ് വീട് തകർന്ന ചമ്പക്കുളം ചക്കംകരി ജയന്റെ വീട് സദർശിക്കുന്ന കൃഷി മന്ത്രി പി.പ്രസാദ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

40/45

വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി പണിമുടക്കിയ കെ.എസ്.ഇ.ബി ജീവനക്കാർ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ കണ്ണൂർ മുഖ്യതപ്പാലാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/45

വൈദ്യുതി ബോർഡ് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ വൈദ്യുതിഭവനുമുന്നിൽ നടത്തിയ ധർണ്ണ സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/45

പണിമുടക്കിയ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ കണ്ണൂര്‍ പ്രധാന ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിര്‍കുമാര്‍

43/45

വളർത്തിയിരുന്ന രണ്ട് ആടുകളും നായയുമായി ബന്ധുവീട്ടിലേക്ക് വഞ്ചിയിൽ പോകുന്ന ജയനും കുടുംബവും | ഫോട്ടോ: സി. ബിജു

44/45

ആലപ്പുഴ കുട്ടനാട് ചമ്പക്കുളം ചക്കംകരി അറന്നൂറ് പാടശേഖരത്തിലെ മടവീണ് വെള്ളം കുത്തിയൊഴുകിയപ്പോൾ ജയൻ എന്ന കർഷകന്റെ വീട് ചെരിഞ്ഞുവീണ നിലയില്‍ |ഫോട്ടോ: സി. ബിജു

45/45

ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നു

Content Highlights: august 8 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented