ഓഗസ്റ്റ് 11 ചിത്രങ്ങളിലൂടെ


1/37

തടയാനാവില്ല മക്കളേ .....: കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ വനിതാ ലീഗ് ഫുട്ബോളിൽ ലൂക്കാ സോക്കർ ക്ലബിനെതിരെ ഹാട്രിക് നേടിയ ബാസ്ക്കോ ഒതുക്കുക്കലിന്റെ സൗപർണ്ണികയെ ഫൗൾ ചെയ്ത് വീഴ്ത്തുന്ന ലൂക്കയുടെ ജെയ്ത്ര. 4-1 ന് മൽസരം വിജയിച്ച ബാസ്ക്കോയുടെ സൗപർണ്ണിക കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/37

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് സംഘടിപ്പിച്ച ഫ്രീഡം വാക്ക് സഹോദയ പ്രസിഡന്റ് ഷാജി കെ. തയ്യിൽ പ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

3/37

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് സംഘടിപ്പിച്ച ഫ്രീഡം വാക്കിൽ പങ്കെടുക്കുന്ന കുട്ടികൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

4/37

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ സഹകരണത്തോടെ എരഞ്ഞോളി മൂസ ഫൗണ്ടേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ‘ബദറുൽ മുനീർ ഹുസുനുൽ ജമാൽ’ പ്രണയകാവ്യത്തിന്റെ 150–ാം വാർഷിക പരിപാടി കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പുലിക്കോട്ടിൽ ഹൈദരാലി, ഹുസൈൻ രണ്ടത്താണി, ഫൈസൽ എളേറ്റിൽ, ഇബ്രാഹിം വെങ്ങര, കലാമണ്ഡലം വനജ, എ.വി.അജയകുമാർ, നവാസ് കച്ചേരി, കമറുദ്ദീൻ കീച്ചേരി തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/37

കൊല്ലം ഡി സി സിയിൽ നടന്ന പ്രതാപവർമ തമ്പാൻ അനുസ്മരണയോഗം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി ആർ ഗിരീഷ്‌കുമാർ / മാതൃഭൂമി

6/37

കാസർകോട് ആരംഭിച്ച ദേശീയ സബ് ജൂനിയർ - ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 47 കിലോ വിഭാഗം ജൂനിയറിൽ കേരളത്തിന്റെ ഷാലു ഷാജി സ്വർണ്ണം നേടുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

7/37

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

8/37

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗ മായി ബേക്കൽ കോട്ടയിൽ നടത്തിയ ദീപാലങ്കാരം പാർക്കിംഗ് ഗ്രൗണ്ടിലെ മഴ വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

9/37

എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കേരള വനിത ലീഗ് ഫുട്ബോൾ മത്സരത്തിൽ ഡോൺ ബോസ്‌കോ ഫുട്ബോൾ അക്കാദമിക്കെതിരെ ലോർഡ്‌സ് എഫ് എ കൊച്ചിയുടെ ഗോൾ ശ്രമം. മത്സരം ലോർഡ്‌സ് എഫ് എ കൊച്ചി 12 - 2ന് വിജയിച്ചു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

10/37

സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് പുറത്തിറക്കിയ "നിർഭയം’ മൊബൈൽ ആപ്ലിക്കേഷൻ ഡി സി പി ഇ. ശശിധരന്റെ സാന്നിധ്യത്തിൽ യുവതികൾ ഡൌൺ ലോഡ് ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

11/37

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ അമൃത മഹോത്സവത്തിന്റെ ഭാഗമായി എ ബി വി പി തിരുവനന്തപുരം നഗരത്തിൽ നടത്തിയ തിരംഗ യാത്ര | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/37

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ യുവമോർച്ച നടത്തിയ തിരംഗ യാത്ര | ഫോട്ടോ: സി. ബിജു / മാതൃഭൂമി

13/37

ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് തിരൂരിൽ നടക്കുന്ന സംസ്ഥാന തല സ്വാതന്ത്യദിന മഹിളാ സംഗമത്തിന്റെ പ്രചാരണാർഥം തിരൂരിൽ നടത്തിയ വിളംബര റാലി | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/37

വെള്ളം ഇറങ്ങിതുടങ്ങി ഇനി എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം... മഴ ശക്തി കുറഞ്ഞതോടെ അപ്പർ കുട്ടനാട്ടിൽ വെള്ളവും ഇറങ്ങി തുടങ്ങി. ക്യാമ്പുകളിൽ നിന്നും തിരികെ വീടുകളിലെത്തിയവർ വീടു കഴുകി വൃത്തിയാക്കാനും തുണികൾ കഴുകി ഉണക്കാനുമുള്ള ശ്രമത്തിലാണ്. അപ്പർകുട്ടനാട്ടിലെ നിരണം പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/37

കേരള പത്രപ്രവർത്തക യൂണിയൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച 'മാറുന്ന ലോകം, മാറുന്ന മാധ്യമങ്ങൾ' മാധ്യമ സെമിനാർ സ്പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/37

എറണാകുളത്ത്‌ സി ഐ ടി യു ന്റെ നേതൃത്വത്തിൽ നടന്ന ഖാദി തൊഴിലാളികളുടെ സ്‌മൃതി സംഗമത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

17/37

ഇടതുപക്ഷ സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് കെ.പി.എസ്‌.ടി.എ. മലപ്പുറം ഡി.ഇ.ഒ. ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/37

എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിഹേഴ്‌സലിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/37

എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിഹേഴ്‌സലിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/37

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ സ്‌കൂൾ തല വിതരണം ഓമല്ലൂർ മഞ്ഞിനിക്കര എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/37

ആവണി അവിട്ടത്തിന്റെ ഭാഗമായി കൊല്ലം ബ്രാഹ്മണ സമാജത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ക്ഷേത്രാങ്കണത്തിൽ നടന്ന ഉപാകർമ്മം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

22/37

കെ പി എസ് ടി എ ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഡി ഇ ഒ ഓഫീസ്‌ പടിക്കൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് സി പ്രദീപ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

23/37

ശുചിത്വ സാഗരം, സുന്ദരതീരം ഫിഷറീസ് വകുപ്പിന്റെ ജനകീയ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കണ്ണൂർ സിറ്റിയിൽ നടന്ന ബോധവത്കരണ റാലി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/37

തിരൂർ - ചമ്രവട്ടം റോഡിൽ തെരുവോരത്ത് പ്രദർശനത്തിനും വിൽപ്പനയ്ക്കും വെച്ച പേർഷ്യൻ - ഇറ്റാലിയൻ പൂച്ചകൾ. പേർഷ്യൻ എലികളും ഈജിപ്ഷ്യൻ, അമേരിക്കൽ കോഴികളും ഇവിടെയുണ്ട് | ഫോട്ടോ: പ്രദീപ് പയ്യോളി

25/37

കരിമണൽ ഖനനത്തിനെതിരെ കരിമണൽ വിരുദ്ധ ഏകോപന സമിതിയും ഏകതാ പരിഷത്തും സംയുക്തമായി ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൽ വിളയോടി വേണുഗോപാൽ പ്രസംഗിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

26/37

ആലപ്പുഴയിൽ നടന്ന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വനിതാ കൺവെൻഷൻ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/37

കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് സംഘ് (ബി.എം.എസ്) 5-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം കോഴിക്കോട്ട്‌ സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു. കെ.ഗോപിനാഥൻ നായർ, ഇ.കെ സന്തോഷ് കുമാർ, കെ.എൽ.രാജേഷ്, എൻ.ആർ.മധു, ശശാങ്കൻ നായർ, എം.കെ സദാനന്ദൻ, പി.രാജീവൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

28/37

കണ്ണൂർ ജില്ലയിൽ ലഹരി ഉപയോഗം ഏറുന്ന സാഹചര്യത്തിൽ കെ.എസ്.യു ലഹരിക്കെതിരെ നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി തായ തെരുവിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷമാസിന്റെ നേതൃത്വത്തിൽ ലഘുലേഖ നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/37

പാലക്കാട് കല്‍പ്പാത്തി പുഴയോരത്ത് നടന്ന ആവണി അവിട്ടം ചടങ്ങില്‍ നിന്ന് | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

30/37

പാലക്കാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ടെക്‌നിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നടത്തിയ ഖാദി സ്വാതന്ത്ര്യ സ്മൃതി സംഗമം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

31/37

കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച സ്വാതന്ത്ര്യം, ജനാധിപത്യം, ഫോര്‍ത്ത് എസ്റ്റേറ്റ് പ്രഭാഷണം അജിത്ത് വെണ്ണിയൂര്‍ നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

32/37

കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ സ്വാതന്ത്ര്യ സ്മൃതി പ്രഭാഷണം രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

33/37

അധ്യാപക സ്തിക അനുപാത മാറ്റത്തിനെതിരെ കെ.പി.എസ്. ടി.എ കണ്ണൂര്‍ ഡി.ഇ.ഒ. ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

34/37

മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളുമായി നടത്തിയ സമരം | ഫോട്ടോ: എസ്.ശ്രീകേഷ്

35/37

ജനാധിപത്യത്തിനുവേണ്ടി... ബീഹാറിലെ മഹാസഖ്യ സര്‍ക്കാരിനെതിരെ പട്‌നയില്‍ നടത്തിയ ധര്‍ണയില്‍ ബിജെപി ബീഹാര്‍ പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാള്‍, മുതിര്‍ന്ന നേതാക്കളായ രവിശങ്കര്‍ പ്രസാദ്, സുശീല്‍കുമാര്‍ മോദി, നിത്യാനന്ദ് തുടങ്ങിയവര്‍.

36/37

വയനാട് തൃശ്ശിലേരി പവര്‍ലൂം പാടശേഖരത്തില്‍ നടന്ന ബെദി ആര്‍ട്ട 2022 മഡ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്.

37/37

ഒന്നിച്ചിരിക്കാം... ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഇരിപ്പിടത്തിലേക്ക് ക്ഷണിക്കുന്നു.

Content Highlights: august 11 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented