ഓഗസ്റ്റ് 10 ചിത്രങ്ങളിലൂടെ


1/61

എറണാകുളം നോർത്ത്‌ മേൽപാലത്തിനു താഴെ കത്തിക്കുത്തിൽ ഒരാൾ മരിച്ച സ്ഥലം പോലീസ് പരിശോധിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/61

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്കൃത സപ്താഹ ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കവി പി. കെ. ഗോപി നിർവഹിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/61

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ സി.എം.പി.സംഘടിപിച്ച ചാത്തുണ്ണി മാസ്റ്റർ അനുസ്മരണം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു. ചൂരായി ചന്ദ്രൻ മാസ്റ്റർ, ജി.നാരായണൻ കുട്ടി മാസ്റ്റർ, സി.എൻ. വിജയകൃഷ്ണൻ, അഷ്റഫ് മണക്കടവ്, എൻ.പി.അബ്ദുൽ ഹമീദ്, അഷ്റഫ് കായക്കൻ, ചാലിൽ മൊയ്തീൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/61

വിലക്കയറ്റത്തിന് ഇടവരുത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൽ.ഡി.എഫ് കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/61

കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം. സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബും, ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് ക്ലബും ചേർന്ന് ഒരുക്കിയ ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എ. ശ്രീനിവാസ് പ്രദർശനത്തിലുള്ള 1950 റിപ്പബ്ലിക് ദിനത്തിൽ മാതൃഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് കുട്ടികൾക്കൊപ്പം വീക്ഷിക്കുന്നു. സ്കൂൾ പ്രധാനാധ്യാപിക ജെസി ജോസഫ്, വികാസ് പി.കെ. തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/61

ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കി ഗൗരവ് ജില്ലാ പദയാത്രയുടെ രണ്ടാം ദിവസത്തെ സമാപനം ചുങ്കപ്പാറയിൽ എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/61

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളാ വനിതാ ലീഗ് ഫുട്ബോളിലെ ഉദ്ഘാടന മൽസരത്തിൽ ഗോകുലം കേരളാ എഫ്.സി.യും കേരളാ യുണൈറ്റഡ് എഫ്.സി.യും തമ്മിൽ നടന്ന മൽസരത്തിൽ നിന്ന്. മൽസരം 11-0 ന് ഗോകുലം വിജയിച്ചു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

8/61

യുവമോർച്ച പത്തനംതിട്ടയിൽ നടത്തിയ തിരംഗ് യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/61

യുവമോർച്ച പത്തനംതിട്ടയിൽ നടത്തിയ തിരംഗ് യാത്ര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/61

യുവമോർച്ച പത്തനംതിട്ടയിൽ നടത്തിയ തിരംഗ് യാത്ര ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/61

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സിനിമാ നടൻ സുരേഷ് ഗോപി കരക്കാർക്കൊപ്പം വള്ള സദ്യ കഴിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/61

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ള സദ്യക്കെത്തിയ സിനിമാ നടൻ സുരേഷ് ഗോപി കരക്കാർക്കൊപ്പം കൊടിമരച്ചുവട്ടിൽ വഞ്ചിപ്പാട്ട് പാടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/61

എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിച്ച കേരള വനിത ലീഗ് ഫുട്ബോൾ മത്സരത്തിൽ എമറേറ്റസ് സോക്കർ ക്ലബ്ബിനെതിരെ 10 ഗോളുകൾക്ക് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ആഹ്‌ളാദം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

14/61

എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിച്ച കേരള വനിത ലീഗ് ഫുട്ബോൾ മത്സരത്തിൽ എമറേറ്റസ് സോക്കർ ക്ലബ്ബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സുനിത മുണ്ട ഗോൾ നേടുന്നു. മത്സരം ബ്ലാസ്റ്റേഴ്‌സ് 10 ഗോളുകൾക്ക് വിജയിച്ചു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

15/61

തപാൽ സ്വകാര്യവത്ക്കരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/61

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാനതല സ്വാതന്ത്യദിന മഹിളാ സംഗമത്തിന്റെ പ്രചാരണാർഥം തിരൂരിൽ മഹിളകൾ നടത്തിയ പോസ്റ്റർ പ്രചാരണം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

17/61

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം കോച്ച് ഇവാൻ വുക്കോമനൊച്ചിന്റെ നേതൃത്വത്തിൽ കൊച്ചി പനമ്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

18/61

തപാൽ മേഖല സ്വകാര്യവത്കരിക്കുന്നതിനെതിരെ പണിമുടക്കിയ തപാൽ ജീവനക്കാർ തിരൂർ മുഖ്യ തപാൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

19/61

എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരൂരിലെ ആദായ നികുതി ഓഫീസ് മാർച്ചും ധർണയും എൽ. ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

20/61

കോട്ടയം കോടിമതയിൽ നിയന്ത്രണം വിട്ട്‌ തട്ടുകടയിലേക്ക് ഇടിച്ചു കയറിയ ലോറി | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

21/61

കോട്ടയം കോടിമതയിൽ നിയന്ത്രണം വിട്ട്‌ തട്ടുകടയിലേക്ക് ഇടിച്ചു കയറിയ ലോറി | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

22/61

മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് മുൻ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം ഉദ്‌ഘാടനം ചെയ്യുന്നു. അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/61

പാലക്കാട് നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭ ചെയർപേഴസണിൻ്റെ മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ യാചന സമരം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

24/61

പട്ടികജാതി വിദ്യാർത്ഥികളോടുള്ള എൽ.ഡി.എഫ്. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/61

എറണാകുളം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്ന ജില്ലാ കളക്ടർ രേണു രാജ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

26/61

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധച്ച് കോഴിക്കോട്‌ നടന്ന വനിത സംഗമം ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു. പി.ഷാഫിജ, സി.വി ഇക്ബാൽ, നന്ദിനി മോഹൻ, ബാദുഷ കടലുണ്ടി, പി.കെ അബ്ദുള്ള എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

27/61

മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മത്സ്യബന്ധന യാനങ്ങളിറക്കി നടത്തിയ സമരത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/61

മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മത്സ്യബന്ധന യാനങ്ങളിറക്കി നടത്തിയ സമരത്തിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/61

ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നമ്മുടെ കായൽ കൂട്ടായ്മയും, സ്കൂൾ, കോളേജ്, വിദ്യാർത്ഥികളും അണിചേർന്ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പദയാത്ര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/61

കേരളാ സ്റ്റേറ്റ് കുടുംബശ്രീ അക്കൗണ്ട്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/61

ചെസ്സ് ഒളിമ്പ്യാഡിന്റെ ആവേശം കുട്ടികളിലെത്തിക്കാനായി കണ്ണൂർ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച സ്‌കൂൾതല ചെസ്സ് മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/61

പട്ടികജാതി അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദലിത് ക്രൈസ്തവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/61

സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്ന ക്രഷ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം പട്ടം പി.എസ്.സി. ഓഫീസിലെത്തിയ മന്ത്രി വീണാ ജോർജ് ക്രഷിലെ കുട്ടികൾക്കൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/61

ചെസ് ഒളിമ്പ്യാഡ് സമാപന ചടങ്ങിനോട് അനുബന്ധിച്ച് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കലാപരിപാടികളില്‍ നിന്ന് | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി

35/61

നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ എൽ.ഡി.എഫ്. സംഘടിപ്പിച്ച ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ശശി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/61

സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്ന ക്രഷ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം പട്ടം പി.എസ്.സി. ഓഫീസിലെത്തിയ മന്ത്രി വീണാ ജോർജ് ക്രഷിലെ കുട്ടികൾക്ക് മധുരം നൽകുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/61

തപാൽ മേഖലയിലെ സ്വകാര്യവത്ക്കരണ നടപടികൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് അടഞ്ഞുകിടക്കുന്ന തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/61

തപാൽ മേഖലയിലെ സ്വകാര്യവത്ക്കരണ നടപടികൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് തപാൽ സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒ. യ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/61

അംഗണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ പാലക്കാട്‌ ജില്ലാ പ്രവർത്തക കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/61

കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ ഡി എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി പി ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

41/61

അഖിലേന്ത്യാ വ്യാപകമായി തപാൽ, ആർ എം എസ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

42/61

കൊല്ലം രൂപതയുടെ 693–ാമത് സ്ഥാപന ദിനാഘോഷത്തിന് ദിവ്യബലി അർപ്പിക്കാനെത്തിയ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ കൊല്ലം തങ്കശ്ശേരി കത്തീഡ്രലിലേക്ക് ആനയിക്കുന്നു. മുൻ ബിഷപ്. ഡോ. സ്റ്റാൻലി റോമൻ, കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി എന്നിവർ സമീപം. | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

43/61

നൂറുതികയുന്ന മാതൃഭൂമി ദിനപത്രത്തിന് സമാദരമായി കൊല്ലം എസ് എൻ വനിതാ കോളേജിൽ ചരിത്രവിഭാഗം നടത്തിയ പ്രദർശനം കാണുന്ന പ്രിൻസിപ്പാൾ ഡോ. ആർ സുനിൽകുമാർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

44/61

കഷ്ടതയിൽ ഈ അഷ്ടമുടി....... കൊല്ലം ലിങ്ക് റോഡിന് സമീപം അഷ്ടമുടിക്കായലിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

45/61

പട്ടികജാതി വിദ്യാർഥികളുടെ സ്റ്റൈപ്പന്റും ലംസം ഗ്രാന്റും അടക്കമുള്ള വിദ്യാഭാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ ബി.ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

46/61

തിരുവനന്തപുരം കേശവദാസപുരം സ്വദേശി മനോരമയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപോയ പ്രതി ആദം അലിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

47/61

ഉയരട്ടെ വാനിലുയരട്ടെ... സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പുതുതായി വരുത്തിയ 30 അടി നീളവും 20 അടി വീതിയുമുള്ള കൂറ്റൻ ദേശീയ പതാക ആർ പി എഫിന്റെ നേതൃത്വത്തിൽ ഉയർത്തുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

48/61

കേരള ഫോക്ക് ലോർ അക്കാദമി കണ്ണൂർ ചിറക്കലിൽ നടത്തിയ കർക്കിടകപ്പെരുമ ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/61

ദളിത് ക്രൈസ്തവരുടെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/61

എൽ.ഡി.എഫിന്റെ കണ്ണൂർ മുഖ്യ തപാലാഫീസ് മാർച്ച് സി.പി.എം. ജില്ലാ സെക്രട്ടീച എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/61

സ്വകാര്യവത്കരണത്തിനെതിരെ ആലപ്പുഴ പോസ്റ്റോഫീസിന് മുന്നില്‍ തപാല്‍ സംയുക്ത സമര സമിതി നടത്തിയ ധര്‍ണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

52/61

കേന്ദ്ര നയങ്ങള്‍ക്കെതിരെ ആലപ്പുഴ ബി.എസ്.എന്‍.എല്‍. ഓഫീസിന് മുന്നില്‍ എല്‍.ഡി.എഫ്. നടത്തിയ ധര്‍ണ കേരളാ കോണ്‍ഗ്രസ് നേതാവ് വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

53/61

കേരള സര്‍വ്വോദയ മണ്ഡലവും മഹാത്മാ മന്ദിരവും ചേര്‍ന്ന് കണ്ണൂരില്‍ നടത്തിയ സ്വാതന്ത്ര്യ സമരസേനാനി കെ. അപ്പനായര്‍ അനുസ്മരണ ചടങ്ങില്‍ ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

54/61

കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ സ്വതന്ത്ര എംപ്ലോയീസ് യൂണിയൻ ധർണ കണ്ണൂരിൽ എം.എ. കരീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

55/61

വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് | ഫോട്ടോ: പ്രവീണ്‍ എം.

56/61

വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് | ഫോട്ടോ: പ്രവീണ്‍ എം.

57/61

തിരുനക്കര ബസ്റ്റാന്റ് കെട്ടിടത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി വ്യാപാരികള്‍ | ഫോട്ടോ: ജി. ശിവപ്രസാദ്

58/61

ദളിത് ക്രൈസ്തവരോടുള്ള അവഗണനക്കെതിരെ ദളിത് ക്രൈസ്തവ സംഘടനകൾ നടത്തിയ കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

59/61

കേന്ദ്ര നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കണ്ണൂർ ഹെഡ്‌ പോസ്റ്റാഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

60/61

തിരുനക്കര ബസ്റ്റാന്റ് കെട്ടിടത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ | ഫോട്ടോ: ജി. ശിവപ്രസാദ്

61/61

അഖിലലോക ആദിവാസിദിനാഘോഷത്തിന്റെ ഭാഗമായി ആദിവാസി മഹാസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ കലാപരിപാടികൾ അവതരിപ്പിക്കാനെത്തിയവർ | ഫോട്ടോ: എസ്. ശ്രീകേഷ്

Content Highlights: august 10 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented