ഓഗസ്റ്റ് 10 ചിത്രങ്ങളിലൂടെ


1/52

സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറു റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് അടയ്ക്കുന്നു . ചതുര കിണറിൽ നിന്നും. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ

2/52

അടയ്ക്കും മുൻപേ അരിയെങ്കിലും... കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വാരത്തെ പൊതു വിതരണ കേന്ദ്രത്തിൽ തിങ്കളാഴ്ച അരിയും മറ്റു സാധനങ്ങളും വാങ്ങാനെത്തിയവരുടെ തിരക്ക്. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ

3/52

മഴ മാറിയെങ്കിലും ... മഴ മാറി റോഡുകളിലെ വെള്ളം മിക്കയിടങ്ങളിലും ഒഴിഞ്ഞുവെങ്കിലും ദേശീയ പാതയിൽ കണ്ണൂർ താണ പെട്രോൾ പമ്പിന് സമീപം റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു. രാത്രി യാത്രയ്ക്കു അപകട ഭീഷണിയായാണ് ഈ വെള്ള കെട്ട്. കെട്ടി കിടക്കുന്ന വെള്ളം ഒഴുകി പോവാനുള്ള സംവിധാനങ്ങളൊന്നുമില്ലാത്തതിനാലാണ് ഇവിടെ ഈ സ്ഥിതി തുടരുന്നത്. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ

4/52

മണ്ണിടിച്ചിൽ സാധ്യതയുള്ള പൂപ്പാറയിലെ കുഗ്രാമത്തിൽ നിന്ന്‌ 58 പേരെ പറമ്പികുളം ടൈഗർ റിസർവിലെ കരിമല റേഞ്ചിന് കീഴിലുള്ള വയർലെസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുന്നു. എല്ലാ സൗകര്യങ്ങളും ഫോറസ്റ്റ് സ്റ്റാഫ്‌ നൽകുന്നുണ്ട്‌.

5/52

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ഭൂമിയില്‍ ബോര്‍ഡ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി നന്തന്‍കോട്ടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും തൈകള്‍ നടുന്നു. ഫലവൃക്ഷതൈകളും കാര്‍ഷികവിളകളുടെ തൈകളും ഔഷധസസ്യങ്ങളുമാണ് നട്ടത്. നടീലിന്‍റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു നിര്‍വ്വഹിച്ചു.

6/52

പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം-തിരൂര്‍ റോഡില്‍ താല്‍കാലിക ഡിവൈഡറുകളായി സ്ഥാപിച്ച വീപ്പകളില്‍ വെള്ളം കെട്ടിനില്‍കുന്നതിനെ തുടര്‍ന്ന് കൊതുകിന്റെ ഉറവിട നശീകരണം നടത്തുന്ന ഉദ്യോഗസ്ഥന്‍. ഫോട്ടോ: അജിത്‌ ശങ്കരൻ

7/52

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനം ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മൂടിയപ്പോള്‍. ഫോട്ടോ: അജിത്‌ ശങ്കരൻ

8/52

തിരുവല്ല നിരണം മേഖലയില്‍ റോഡ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഫോട്ടോ: കെ. അബൂബക്കർ

9/52

തിരുവല്ല നിരണം മേഖലയില്‍ റോഡ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഫോട്ടോ: കെ. അബൂബക്കർ

10/52

വെള്ളപ്പൊക്ക ഭീഷണിയില്‍ പത്തനംതിട്ട നിരണം പഞ്ചായത്തിലെ കടുവംകുഴി കോളനിയിലെ ചെറിയപരുമലയില്‍ മണാലിയില്‍ എം.ബി. മത്തായി തന്റെ സ്‌കൂട്ടര്‍ വീട്ടിനുള്ളില്‍ സുരക്ഷിതമാക്കിയപ്പോള്‍. ഫോട്ടോ: കെ. അബൂബക്കർ

11/52

പത്തനംതിട്ട നിരണം കടുവാക്കുഴി കോളനിയില്‍ താമസിക്കുന്ന ഏലിയാമ്മ കിണറ്റില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ

12/52

സ്വാതന്ത്ര്യദിനാഘോഷത്തിന് വേണ്ടി പതാകകൾ ഉണ്ടാക്കുന്നു. ഡൽഹിയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ

13/52

പത്തനംതിട്ട പുളിക്കീഴ് ജംങ്ഷനിൽ വെള്ളം കയറിയപ്പോൾ. ഫോട്ടോ: കെ. അബൂബക്കർ

14/52

രാജമലയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്കും കരിപ്പൂർ വിമാനഅപകടത്തിൽ മരണമടഞ്ഞവർക്കും ആദരാഞ്ജലി അർപ്പിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ഫ്രണ്ട്‌സ് ഓഫ് ട്രിവാൻഡ്രം സംഘടിപ്പിച്ച ചടങ്ങിൽ മേയർ കെ ശ്രീകുമാറിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിക്കുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/52

സർവ്വവും തിരയെടുത്ത്..... ശക്തമായ കടലേറ്റത്തിൽ കൊല്ലം ചെറിയഴീക്കൽ സ്വദേശി ചന്ദ്രബോസിന്റെ വീട് തകർന്ന് വീണപ്പോൾ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

16/52

തീരം വിഴുങ്ങും തിരകൾ ...... കൊല്ലം ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ചെറിയഴീക്കലിൽ തെങ്ങുൾപ്പെടെ പിഴുത് വീഴ്ത്തി കൽക്കെട്ടും കടന്ന് കരയിലേക്ക് അടിച്ച് കയറുന്ന തിരമാലകൾ. നിരവധി വീടുകളാണ് ഇവിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തകർന്നത്. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

17/52

ആദ്യം ആളൊഴിഞ്ഞു... ഇപ്പോൾ തീരവും..... നിരവധി വിനോദസഞ്ചാരികൾ എത്തിയിരുന്ന സ്ഥലമായിരുന്നു കൊല്ലം അഴീയ്ക്കൽ ബീച്ച്. കഴിഞ്ഞ മാർച്ചോടെ എത്തിയ ലോക്ക് ഡൗൺ ആളുകളുടെ വരവിന് തടയിട്ടു. ഇപ്പോൾ പ്രകൃതി കൂടി തിരിഞ്ഞതോടെ തീരവും ഇല്ലാണ്ടായി. ശക്തമായി കടലേറ്റത്തിൽ പടിക്കെട്ടോളം എത്തുന്ന തിരമാലകൾ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

18/52

ആർത്തലച്ച്....... ശക്തമായ തിരയിൽ പിഴുത് വീണ തെങ്ങ് വീട്ട് മുറ്റത്ത് നിന്ന് നീക്കം ചെയ്യാനുള്ള പ്രദേശവാസികളുടെ ശ്രമത്തിനിടെ തലക്ക് മീതെ ആർത്തലച്ച് എത്തുന്ന തിരമാലകൾ. കടലേറ്റം രൂക്ഷമായ കൊല്ലം ചെറിയഴീക്കലിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

19/52

പകുതിയും കടലെടുത്ത് ...... ശക്തമായ കടലേറ്റത്തിൽ ഭാഗികമായി തകർന്ന വീടിന് മുന്നിൽ സുധീന്ദ്രനും ഭാര്യ പത്മാദേവിയും... കൊല്ലം ചെറിയഴീക്കലിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

20/52

സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/52

തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് കത്തീഡ്രലിൽ നടന്ന കൊല്ലം രൂപതയുടെ 691-ാമത് സ്ഥാപനദിനാചരണ ചടങ്ങിന് ബിഷപ് പോൾ ആൻറണി മുല്ലശ്ശേരി തിരി തെളിയിക്കുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ

22/52

രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന തിരുവനന്തപുരം വലിയതുറ കൊച്ചു തോപ്പിലെ വീടുകൾ. ഫോട്ടോ: ബിജു വർഗീസ്‌

23/52

രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന തിരുവനന്തപുരം വലിയതുറ കൊച്ചു തോപ്പിലെ വീടുകൾ. ഫോട്ടോ: ബിജു വർഗീസ്‌

24/52

രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന തിരുവനന്തപുരം വലിയതുറ കൊച്ചു തോപ്പിലെ വീടുകൾ. ഫോട്ടോ: ബിജു വർഗീസ്‌

25/52

രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന തിരുവനന്തപുരം വലിയതുറ കൊച്ചു തോപ്പിലെ വീടുകൾ. ഫോട്ടോ: ബിജു വർഗീസ്‌

26/52

ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിലൂടെ തെലങ്കാനയിലെ ബിജെപി ജില്ലാ ഓഫീസുകളുടെ ശിലാസ്ഥാപന ചടങ്ങിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവും. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ

27/52

ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിലൂടെ തെലങ്കാനയിലെ ബിജെപി ജില്ലാ ഓഫീസുകളുടെ ശിലാസ്ഥാപന ചടങ്ങിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവും. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ

28/52

കൊറോണ വൈറസ് പകരുന്ന സാഹചര്യത്തിൽ ഒരു സെമസ്റ്റർ ഫീസ് ഒഴിവാക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യുഐ) അംഗങ്ങൾ എം‌എച്ച്‌ആർ‌ഡിയ്‌ക്കെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ

29/52

കൊറോണ വൈറസ് പകരുന്ന സാഹചര്യത്തിൽ ഒരു സെമസ്റ്റർ ഫീസ് ഒഴിവാക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യുഐ) അംഗങ്ങൾ എം‌എച്ച്‌ആർ‌ഡിയ്‌ക്കെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ

30/52

തിമിർത്തു പെയ്യുന്ന മഴയിൽ റോഡിന് മറുവശത്തേക്ക് കടക്കാനുള്ള കുട്ടികളുടെ ശ്രമം. പാലക്കാട് മങ്കരയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ഇ.എസ്‌. അഖിൽ

31/52

നന്നാകുമോ...

32/52

വെള്ളം കയറി കിടക്കുന്ന ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലൂടെ ലോറിയിൽ വള്ളങ്ങൾ കൊണ്ടു പോകുന്നു. ഫോട്ടോ: സി. ബിജു

33/52

ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് കവിഞ്ഞ് വെള്ളം കയറുന്നു. ഫോട്ടോ: സി. ബിജു

34/52

വെള്ളപ്പൊക്കത്തെ തുടർന്ന് കുട്ടനാട്ടിൽ നിന്ന് വള്ളത്തിൽ ആലപ്പുഴയ്ക്ക് എത്തുന്നവർ. ഫോട്ടോ: സി. ബിജു

35/52

മഴ നനഞ്ഞ്; സാമൂഹിക അകലം മറന്ന്.... കോഴിക്കോട് വലിയങ്ങാടിയില്‍ ഞായറാഴ്ച നടന്ന മെഗാ കോവിഡ് പരിശോധനയ്ക്ക് എത്തിയവരുടെ നീണ്ടനിര.

36/52

ജീവിക്കാനായി പോരാട്ടം.... കോവിഡിനും കനത്ത മഴയ്ക്കുമിടയില്‍ കടലില്‍പോകാന്‍ കഴിയാതെ വന്നതോടെ തെര്‍മോക്കോളില്‍ നിര്‍മിച്ച താത്കാലിക സംവിധാനമുപയോഗിച്ച് ഞണ്ടിനെ പിടിക്കുന്ന മത്സ്യതൊഴിലാളികള്‍. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ നിന്നുള്ള ദൃശ്യം.

37/52

വെള്ളം പൊങ്ങിയ പ്രദേശത്തുനിന്നും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായവരെ പി.പി.ഇ. കിറ്റ് ധരിപ്പിച്ച് മുട്ടമ്പലം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുന്ന ദേശീയ ദുരന്ത നിവാരണസേന. കോട്ടയം വട്ടമൂട് കടവിന് സമീപത്തുനിന്നുള്ള ദൃശ്യം. ഫോട്ടോ: ഇ.വി. രാഗേഷ്‌

38/52

കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞ് വെള്ളത്തിലായ എം.സി. റോഡിലൂടെ നടക്കാന്‍ കഴിയാതെ വലഞ്ഞ എണ്‍പതുകാരി സമുതിയെ എടുത്ത് വെള്ളക്കെട്ടിന് ഇപ്പുറം എത്തിക്കുന്ന ഫാ. ജോഷി. എസ്.എച്ച്. മൗണ്ട് പള്ളിയിലെ വികാരിയാണ് ഫാ. ജോഷി. ഫോട്ടോ: ഇ.വി. രാഗേഷ്‌

39/52

കൊല്ലം രാമൻകുളങ്ങര എസ് ബി ഐ ഓഫീസിന് പിന്നിൽ കിഴക്കേ അവിഞ്ചലയിൽ ഇസ്ഹാക്കിന്റെ വീട് മഴയിൽ തകർന്നുവീണപ്പോൾ. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ

40/52

കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൊല്ലം കോർപ്പറേഷൻ ഒന്നാം ഡിവിഷനിൽ കന്റോൺമെന്റ് സോണായി പ്രഖ്യാപിച്ച മരുത്തടി ഭാഗത്ത് അണുനശീകരണം നടത്തുന്ന ആരോഗ്യ പ്രവർത്തകർ. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ

41/52

മങ്ങിയ വര്‍ണ്ണങ്ങള്‍....

42/52

പ്രളയത്തിനും പാമ്പിനും ഇടയില്‍.... പൂനൂര്‍ പുഴ കരകവിഞ്ഞ് കോഴിക്കോട് -കക്കോടി- കണ്ണാടിക്കല്‍ റോഡ് വെള്ളത്തിലായതോടെ വീടുവിട്ട് ക്യാമ്പിലേക്ക് പോകുന്ന ആളുടെ എതിര്‍വശത്തെ മരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പെരുമ്പാമ്പ്. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

43/52

കണ്ണൂര്‍ താഴെചൊവ്വ ബൈപ്പാസില്‍ കിഴുത്തള്ളി തോട്ടില്‍ ഓവുപാലത്തില്‍ കെട്ടിക്കിടന്ന വെള്ളക്കെട്ടിന് ഇടയാക്കിയ മാലിന്യങ്ങള്‍ നീക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.

44/52

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കുന്നു. ഫോട്ടോ: രാഷ്ട്രപതിഭവൻ

45/52

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കുന്നു. ഫോട്ടോ: രാഷ്ട്രപതിഭവൻ

46/52

കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ റോഡില്‍ കാനാമ്പുഴ കരകവിഞ്ഞ് റോഡില്‍ വെള്ളം കയറിയ നിലയില്‍. ഫോട്ടോ: സി.സുനില്‍കുമാര്‍

47/52

കേബിള്‍ പണിക്കായി കണ്ണൂരിലെത്തിയ ട്രിച്ചി സ്വദേശി ഗണേശന്‍, കണ്ണൂര്‍ നഗരത്തില്‍ ആല്‍മരം നടുന്നു. കാമരാജിനെ പോലുള്ളവര്‍ തമിഴ്‌നാട്ടില്‍ റോഡരികില്‍ മരം നട്ട കഥകളാണ് ഗണേശനെ ഇവിടെ മരം നടാന്‍ പ്രേരിപ്പിച്ചത്. ഫോട്ടോ: സി.സുനില്‍കുമാര്‍.

48/52

ലോക ഗജദിനം 2020യുമായി ബന്ധപ്പെട്ട ആഘോഷത്തില്‍ പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേകര്‍ സംസാരിക്കുന്നു. സഹമന്ത്രി ബാബുല്‍ സുപ്രിയോ സമീപം. ഫോട്ടോ: സാബു സ്‌കറിയ

49/52

കണ്ണൂര്‍ താഴെചൊവ്വ ബൈപ്പാസില്‍ കിഴുത്തള്ളി തോട്ടില്‍ ഓവുപാലത്തില്‍ കെട്ടിക്കിടന്ന വെള്ളക്കെട്ടിന് ഇടയാക്കിയ മാലിന്യങ്ങള്‍ നീക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.

50/52

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന തിരച്ചില്‍.

51/52

മുവാറ്റുപുഴ കടാതിയിലെ നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രത്തിനു സമീപത്തെ കോളനിയിലേക്ക് വെള്ളക്കെട്ടിലൂടെ പോകുന്നവര്‍.

52/52

ആർത്തലച്ച്....... ശക്തമായ തിരയിൽ പിഴുത് വീണ തെങ്ങ് വീട്ട് മുറ്റത്ത് നിന്ന് നീക്കം ചെയ്യാനുള്ള പ്രദേശവാസികളുടെ ശ്രമത്തിനിടെ തലക്ക് മീതെ ആർത്തലച്ച് എത്തുന്ന തിരമാലകൾ. കടലേറ്റം രൂക്ഷമായ കൊല്ലം ചെറിയഴീക്കലിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

Most Commented