
വഴിയോര കച്ചവടം സജീവമായതോടെ ചക്കവിപണിയും ഉഷാറായി. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് ചക്ക കൂടുതലായും എത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: ബി.മുരളീകൃഷ്ണന്
വഴിയോര കച്ചവടം സജീവമായതോടെ ചക്കവിപണിയും ഉഷാറായി. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് ചക്ക കൂടുതലായും എത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: ബി.മുരളീകൃഷ്ണന്
കൊച്ചി കളമശ്ശേരിയില്‍ വാളംകോട്ടില്‍ ടെക്സ്റ്റൈല്‍സ് എന്ന വ്യാപാരസ്ഥാപനം ചൊവ്വാഴ്ച രാത്രി കത്തി നശിച്ചപ്പോള്‍. ഫോട്ടോ: വി.എസ്.ഷൈന്‍
കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിലേക്കുള്ള മാസ്ക്കുകള്‍ കലക്ടര്‍ പി.ബി.നൂഹിനു പത്തനംതിട്ട മുത്താരമ്മന്‍ ട്രസ്റ്റ് ഭാരവാഹികള്‍ കൈമാറുന്നു. ഫോട്ടോ: കെ.അബൂബക്കര്‍.
മാസ്ക്കും ഹെല്‍മെറ്റും ധരിക്കാതെ നഗരത്തിലെത്തിയ ബൈക്ക് യാത്രക്കാരനെ പോലീസ് പരിശോധിക്കുന്നു. പത്തനംതിട്ടയില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: കെ.അബൂബക്കര്‍.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനെ കുറിച്ചും വീടുകളില്‍ തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ ഡല്‍ഹി പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബല്‍ദേവ് യമരാജന്റെ വേഷത്തിലെത്തിയപ്പോള്‍. മാസ്കും കൊറോണ വൈറസിനെ സൂചിപ്പിക്കുന്ന ബലൂണ്മാലയും അണിഞ്ഞാണ് അദ്ദേഹം എത്തിയത്. ഫോട്ടോ: പി.ജി.ഉണ്ണിക്കൃഷ്ണന്.
ലോക്ക്ഡൗണിനിടെ കോഴിക്കോട് കുന്നത്തുപാലം മാമ്പുഴയില്‍ എരുന്ത് പിടിക്കുന്നയാള്‍. ഫോട്ടോ: സാജന്.വി.നമ്പ്യാര്‍.
കരുതല്‍... കണ്ണൂരില്‍ ദേശീയപാതയോരത്ത് കൃഷ്ണ പ്രതിമകളുണ്ടാക്കി വില്‍പ്പന നടത്തുന്ന നാടോടി കുടംബത്തിലെ ബാലന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.വൈ.എസ.് സാന്ത്വനം വളണ്ടിയര്‍ മുഖാവരണം ധരിപ്പിക്കുന്നു. ഫോട്ടോ: റിദിന്‍ ദാമു.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൃഷിപാഠം പദ്ധതിയുടെ ഭാഗമായി കുട്ടികളോടൊപ്പം പച്ചക്കറിത്തൈ നടുന്ന മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്.
ഡൗണാവാതെ (കുടിവെള്ള)ക്ഷാമം... എങ്ങും കോവിഡ് 19 മാത്രമാണ് ചര്‍ച്ച. വേനലും കുടിവെള്ളക്ഷാമവുമെല്ലാം ലോക്ക്ഡൗണില്‍ 'ഡൗണാ'വാതെ മുന്നേറുന്നുമുണ്ട്. കോട്ടയ്ക്കല്‍ കോട്ടപ്പടിയില്‍ കടുത്ത വേനലിനെ മറികടക്കാന്‍ കുടിവെള്ളം ശേഖരിച്ച് മടങ്ങുന്ന അതിഥി തൊഴിലാളി. ഫോട്ടോ: അജിത് ശങ്കരന്.
എന്നും തീരും ഈ ദുരിതകാലം?...കോവിഡ് 19 പശ്ചാത്തലത്തില്‍ മലപ്പുറം കുന്നുമ്മലില്‍ ഇരുചക്രവാഹനത്തിന് പുറത്തുകിടന്ന് സമയം തള്ളിനീക്കുന്ന യുവാവ്. ഫോട്ടോ: അജിത് ശങ്കരന്.
ചാരായം വാറ്റാനുള്ള കോടയും വാറ്റുപകരണങ്ങളുമായി പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍ പീടികയിലെ ഒരു വീട്ടില്‍ നിന്നും അഞ്ചുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തപ്പോള്‍. ഫോട്ടോ: കെ.അബൂബക്കര്‍.
ഡല്‍ഹി ആര്.കെ.പുരത്ത് യമരാജന്റെ വേഷമണിഞ്ഞ്, ഡല്‍ഹി പോലീസിന്റെ സഹകരണത്തോടെ റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന് കോവിഡ് ബോധവത്കരണം നടത്തുന്നു. ഫോട്ടോ: സാബു സ്കറിയ
ജീവനക്കാരന് കോവിഡ് ബാധിച്ചതിനു പിന്നാലെ ഡല്‍ഹിയില്‍ നീതി ആയോഗ് കെട്ടിടത്തിലും പരിസത്തും അണുനശീകരണം നടത്തുന്നു. ഫോട്ടോ: സാബു സ്കറിയ.
പത്തനംതിട്ട കടമ്പനാട് പഞ്ചായത്തിലെ ഒറ്റത്തെങ്ങ് പ്രദേശത്ത് ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശനം നടത്തിയപ്പോള്‍. ഫോട്ടോ: കെ.അബൂബക്കര്‍.
മംഗളൂരുവില്‍ നിന്നും 150 ബി.പി.സി.എല്‍. ജീവനക്കാരെ എറണാകുളത്തേക്ക് മാറ്റാന്‍ വാഹനങ്ങള്‍ കണ്ണൂരെത്തിയപ്പോള്‍. ഫോട്ടോ: സി.സുനില്‍കുമാര്‍.
ശക്തമായ മഴയില്‍ തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്കൂളിന് മുന്നില്‍ ഉണ്ടായ വെള്ളക്കെട്ട്. ഫോട്ടോ: എം.പി.ഉണ്ണിക്കൃഷ്ണന്.
ഏമാന്റെ വണ്ടിയും അണുവിമുക്തം......കൊറോണ പരിശോധനയ്ക്കായി തമിഴ്നാട് സ്വദേശിയെ കൊണ്ട് പോവുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പണം അടങ്ങിയ കവര്‍ പോലീസ് ജീപ്പില്‍ പെട്ടുപോയി. ഇതേത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ജീപ്പ് അഗ്നിശമനസേനാംഗങ്ങള്‍ അണുവിമുക്തമാക്കുന്നു. ഫോട്ടോ: കൃഷ്ണകൃപ.
തിരുവനന്തപുരം നഗരത്തില്‍ പെയ്ത മഴയെ തുടര്‍ന്ന് പഴവങ്ങാടിയിലുണ്ടായ വെള്ളക്കെട്ട്. ഫോട്ടോ: എസ്.ശ്രീകേഷ്.
തിരുവനന്തപുരം നഗരത്തില്‍ പെയ്ത മഴയെ തുടര്‍ന്ന് തമ്പാനൂരില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. ഫോട്ടോ: എസ്.ശ്രീകേഷ്.
തിരുവനന്തപുരം നഗരത്തില്‍ പെയ്ത മഴയെ തുടര്‍ന്ന് തമ്പാനൂരില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. ഫോട്ടോ: എസ്.ശ്രീകേഷ്.
ലോക്ക് ഡൗണ്‍ തുടങ്ങിയിട്ട് ഒരുമാസം പിന്നീടുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് ഈ കാഴ്ച. ഞായറാഴ്ച വൈകിട്ട് പെയ്ത മഴയ്ക്ക് ശേഷം കലൂരില്‍ നിന്ന് എറണാകുളം ജില്ലയുടെ കിഴക്കന്‍ മലനിരകള്‍ ദൃശ്യമായപ്പോള്‍. ഫോട്ടോ: ബി.മുരളീകൃഷ്ണന്
തിരുവനന്തപുരം നഗരത്തില്‍ പെയ്ത മഴയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയ്ക്ക് മുന്നിലുണ്ടായ വെള്ളക്കെട്ട്. ഫോട്ടോ:എസ്. ശ്രീകേഷ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സുഹൈല്‍ ഹസനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ മുല്ലയ്ക്കലില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ജ്വാല. ഫോട്ടോ: വി.പി. ഉല്ലാസ്.
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി പ്രാണിജന്യ രോഗനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനാവശ്യമായ ഫോഗിങ് മെഷീനുകളുടെ പ്രവര്‍ത്തനം മലപ്പുറം സിവില്‍ സ്റ്റേഷന് വളപ്പില്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥന്. ഫോട്ടോ: കെ.ബി.സതീഷ് കുമാര്‍.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷം തുറന്ന മലപ്പുറം കുന്നുമ്മലിലെ ബുക്ക് സ്റ്റാളില്‍ വെള്ളം ലഭിക്കാത്തതിനാല്‍ ഉണങ്ങിയ അലങ്കാര ചെടികളില്‍ വെള്ളം തളിക്കുന്ന കടക്കാരന്. ഫോട്ടോ: കെ.ബി.സതീഷ് കുമാര്‍.
തെരുവില്‍ അന്തിയുറങ്ങുന്നവരെ പാര്‍പ്പിച്ച കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സില്‍ കയറ്റിയ ശേഷം ഐ.ആര്.പി.സി രക്ഷാധികാരി പി.ജയരാജനും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും യാത്ര പറയുന്നു. ഫോട്ടോ: റിദിന്‍ ദാമു.
തൃശ്ശൂര്‍ നഗരത്തില്‍ ലോക്ക്ഡൗണില്‍ അടച്ചിട്ട കട കഴുകി വൃത്തിയാക്കുന്നവര്‍. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
വടക്കന്‍ ഡല്‍ഹിയിലെ ഹോട്ട്സ്പോട്ടുകളിലൊന്നായ മജ്ലിസ് പാര്‍ക്ക് മേഖലയില്‍ കാവല്‍ നില്ക്കുന്ന പോലീസുകാര്‍. ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്.
കോവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മണക്കാട് സ്വദേശി ഫാത്തിമാ ബീവിയെയും വര്‍ക്കല സ്വദേശി ബൈജുവിനെയും അസുഖം ഭേദമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് പുതിയ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നും വീട്ടിലേക്ക് യാത്രയാക്കിയപ്പോള്‍. ഫോട്ടോ: എസ്. ശ്രീകേഷ്.
മറയില്ലാത്ത കനിവ്... റോഡരികില്‍ പ്രത്യേകം തയ്യാറാക്കിയ കാര്‍ഡ് ബോഡിനുള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന പഴങ്ങള്‍ കഴിക്കുന്ന കാക്കക്കൂട്ടം. ചുറ്റുമുള്ള ജന്തുജാലങ്ങള്‍ക്കും കരുതലൊരുക്കിയ അജ്ഞാതന്റെ നല്ല മനസ്സിന് നൂറുകോടി പ്രണാമം. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിന് സമീപത്തു നിന്നുള്ള ദൃശ്യം. ഫോട്ടോ: എസ്. ശ്രീകേഷ്.
കന്റോണ്‍മെന്റ് ഹൗസില്‍ കൂടിയ യു.ഡി.എഫ്. കക്ഷി നേതാക്കളുടെ അടിയന്തര വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പകെടുക്കുന്ന നേതാക്കള്‍. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ടില്‍ കണ്ട തമിഴ്നാട് സ്വദേശിയെ ആരോഗ്യ പ്രവര്‍ത്തകര്‍ മുഖാവരണവും കൈയുറയും ധരിപ്പിക്കുന്നു, പിന്നീട് പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയി. ഫോട്ടോ: ജി.ബിനുലാല്‍.
തൃശ്ശൂര്‍ നഗരത്തില്‍ വാഹന പരിശോധനക്ക് നില്ക്കുന്ന പോലീസുകാര്‍ക്ക് വേണ്ടി കെട്ടിയ പന്തല്‍ വണ്ടിയിടിച്ച് തകര്‍ന്നപ്പോള്‍. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
തൃശ്ശൂര്‍ നഗരത്തില്‍ തുറന്ന കടകള്‍ അടപ്പിക്കുന്ന പോലീസ്. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
കുക്കര്‍ നന്നാക്കാന്‍ കട അന്വേഷിച്ച് ഇറങ്ങിയതാണ് ഈ വീട്ടമ്മ. തൃശ്ശൂര്‍ എരിഞ്ഞേരി അങ്ങാടിയില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
നിരത്തിലിറങ്ങിയ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്ന പോലീസ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം വഴയിലയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്.
തിരുവനന്തപുരം ചാലയില്‍ മാസ്ക് വില്പന നടത്തുന്നയാള്‍. ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്.
ലോക്ക്ഡൗണില്‍ ജനസഞ്ചാരം കുറഞ്ഞ ഡല്‍ഹിയിലെ കണോട്ട് പ്ലെയ്സില്‍ പക്ഷികള്‍ നിറഞ്ഞപ്പോള്‍ ദൃശ്യം. ഫോട്ടോ:പി.ജി ഉണ്ണികൃഷ്ണന്
ജോലിക്കിടയിലെ ഇടവേളകളില്‍ എലിക്ക് ഭക്ഷണം നല്കുന്ന പോലീസ് ഉദ്യോഗസ്ഥന്. കണ്ണൂര്‍ താണക്കെ പോലീസ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ഒരു മാസമായ് ഇവര്‍ പരിചയക്കാരാണ്. ഫോട്ടോ;സി.സുനില്‍കുമാര്‍
കോട്ടയം നഗരത്തിലെ റോഡില്‍ റെഡ്സോണ്‍ എന്ന് എഴുതിവയ്ക്കുന്നു. ഫോട്ടോ: ഇ.വി രാഗേഷ്
ലോക്ക്ഡൗണില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്
കണ്ണൂര്‍ താവക്കര ഗുരുകൃപയിലെ സുരേഷ് വീട്ടില്‍ നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം നല്കുന്നു എട്ട് നായ്ക്കളും പതിനാല് പൂച്ചകളും മൂന്നു നേരവും ഇദ്ദേഹത്തെ തേടി എത്തുന്നു. ഫോട്ടോ: സി. സുനില്‍കുമാര്‍
ലോക്ക്ഡൗൺ സമയത്ത് വിജനമായ ഡൽഹി രാജ്പഥിന്റെ കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ഒറ്റയക്ക നമ്പര്‍ ബാധകമല്ലാത്ത നഗരം...
ലോക്ക്ഡൗൺ സമയത്ത് വിജനമായ ഡൽഹി രാജ്പഥിന്റെ കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് കൊല്ലം പായിക്കട റോഡിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നപ്പോൾ അനുഭവപ്പെട്ട തിരക്ക്. ഫോട്ടോ: അജിത് പനച്ചിക്കൽ.
വഴിയോര കച്ചവടം സജീവമായതോടെ ചക്കവിപണിയും ഉഷാറായി. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് ചക്ക കൂടുതലായും എത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: ബി.മുരളീകൃഷ്ണന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..