ഏപ്രില്‍ 1 ചിത്രങ്ങളിലൂടെ


1/54

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി. സർവകലാശാല യുവജനോത്സവത്തിൽ വെള്ളിഴായ്‌ച രാത്രി നടന്ന തിരുവാതിരക്കളി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/54

ഓട്ടോ ചാർജ് വർദ്ധനവ് തൊഴിലാളികളെ കബളിപ്പിക്കുന്ന നടപടിയാണെന്നാരോപിച്ച് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ എസ്.ടി.യു. കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടന സമാപന യോഗം എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

3/54

ജില്ലാ ഒളിമ്പിക് ഗെയിംസിലെ മികച്ച റിപ്പോർട്ടിങ്ങിനും ഫോട്ടോഗ്രാഫിയ്ക്കുമുള്ള അവാർഡ് ദാന ചടങ്ങ് കണ്ണൂർ ചേംബർ ഹാളിൽ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

4/54

കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ തിരൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ മുഹമ്മദ് പേരാമ്പ്രയെ മന്ത്രി വി.അബ്ദുറഹിമാൻ ഉപഹാരം നൽകി ആദരിക്കുന്നു. ഗുരുപൂജ പുരസ്കാരം നേടിയ പപ്പൻ നെല്ലിക്കോട് സമീപം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

5/54

കിടപ്പു രോഗികൾക്ക് സാന്ത്വനമേകാൻ നവവധു ഷിനിയും ഭർത്താവ് മനേഷും ചേർന്ന് സ്വർണവള തിരൂർ തലക്കാട് പഞ്ചായത്തിലെ ഉള്ളാട്ടിൽ ശ്രീധരൻ സ്മാരക പാലിയേറ്റീവ് പ്രവർത്തനത്തിനായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഇ. ജയന് കൈമാറുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

6/54

എം.ജി. സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാനവേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കലാപ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/54

എം.ജി. സര്‍വകലാശാല യുവജനോത്സവത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയുടെ മുന്‍നിര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/54

എം.ജി. സർവകലാശാല യുവജനോത്സവത്തിനു മുന്നോടിയായി പത്തനംതിട്ട നഗരത്തിൽ നടന്ന ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/54

എം.ജി. സർവകലാശാല യുവജനോത്സവത്തിനു മുന്നോടിയായി പത്തനംതിട്ട നഗരത്തിൽ നടന്ന ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/54

എം.ജി. സർവകലാശാല യുവജനോത്സവത്തിനു മുന്നോടിയായി പത്തനംതിട്ട നഗരത്തിൽ നടന്ന ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/54

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി സർവ്വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/54

ബാബു പോൾ സ്‌മൃതി സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ഡോ.ഡി.ബാബു പോൾ അനുസ്‌മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. ചെറിയാൻ സി.പോൾ, കെ.ജയകുമാർ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യ, റോയ് പോൾ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/54

എം.ജി സര്‍വ്വകലാശാല കലോത്സവം പത്തനംതിട്ടയില്‍ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി, സിനിമാ താരങ്ങളായ നവ്യാ നായര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. മുന്‍ എം.എല്‍.എ രാജു എബ്രഹാം, പ്രൊ വി.സി ഡോ. സി.ടി അരവിന്ദകുമാര്‍, പി.എസ്.സി അംഗം റോഷന്‍ റോയ് മാത്യു, ആരോഗ്യ മന്ത്രി വീണാജോര്‍ജ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂര്‍ ശങ്കരന്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/54

ചൂടിനാശ്വാസമായി തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴയെ തുടർന്ന് തമ്പാനൂരിലെ ആർ.എം.എസിന് മുന്നിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/54

ചൂടിനാശ്വാസമായി തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴയെ തുടർന്ന് തമ്പാനൂരിലെ ആർ.എം.എസിന് മുന്നിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/54

ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊല്ലം മേവറത്തിനും ഉമയനല്ലൂരിനും ഇടയിൽ റോഡരികിലെ മരങ്ങൾ മുറിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

17/54

ഓർമ്മയിലേക്ക്...... ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊല്ലം മേവറത്തിനും ഉമയനല്ലൂരിനും ഇടയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

18/54

കണ്ണൂർ കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.വി. ഗോവിന്ദനെ മേയർ അഡ്വ.ടി.ഒ.മോഹനനും ഡെപ്യൂട്ടി മേയർ കെ.ഷബീനയും ചേർന്ന് സ്വീകരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/54

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തലശേരി മുതൽ കണ്ണൂർ വരെ 23 കിലോമീറ്റർ ചെമ്പതാക കയ്യിലേന്തി പ്രവർത്തകരും നേതാക്കളും അണിനിരന്നപ്പോൾ | ഫോട്ടോ: ജി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസ്

20/54

സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടക്കുന്ന പുസ്തകോത്സവം കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/54

എറണാകുളത്തു വെള്ളിയാഴ്ച ആരംഭിച്ച റീജിയണൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ മോഹൻലാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, കഥാകൃത്ത് എൻ എസ് മാധവൻ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/54

കാഴ്ചയുടെ പൂരം... എറണാകുളത്തു വെള്ളിയാഴ്ച ആരംഭിച്ച റീജിയണൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ താരങ്ങളെ കൗതുകത്തോടെ നോക്കുന്നവർ. മേളയുടെ പ്രധാന ഓഫീസിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/54

യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയിൽ വിരുദ്ധ പ്രതിഷേധ ജനസദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

24/54

യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയിൽ വിരുദ്ധ പ്രതിഷേധ ജനസദസ് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

25/54

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തലശ്ശേരി മുതൽ കണ്ണൂർ വരെ 23 കിലോമീറ്റർ ചെമ്പതാക കയ്യിലേന്തി പ്രവർത്തകരും നേതാക്കളും അണിനിരന്നപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/54

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "പരീക്ഷ പേ ചർച്ച" എന്ന ആശയവിനിമയ പരിപാടിയുടെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിക്കുവാനെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സദസ്സിൽ വിദ്യാർഥിനികൾക്കൊപ്പം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

27/54

പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന വാക്ക് പാലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ഡി. എൻ. രമേശ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/54

കാലടിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഡോ. പി രമയുടെ മൃതദേഹത്തിനരുകിൽ ഭർത്താവ് ജഗദീഷ്, മക്കളായ രമ്യയും സൗമ്യയും, രമ്യയുടെ ഭർത്താവ് നരേന്ദ്രൻ, സൗമ്യയുടെ ഭർത്താവ് ഡോ.പ്രവീൺ, ചെറുമക്കളായ പ്രാർത്ഥന, കാർത്തിക്, കാർത്തിക എന്നിവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

29/54

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയും സിനിമാ താരം ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി. രമയുടെ മൃതദേഹം കാലടിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന മേയർ ആര്യ രാജേന്ദ്രൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/54

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയും സിനിമാ താരം ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി. രമയുടെ മൃതദേഹം കാലടിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

31/54

കണ്ണൂർ മേലേചൊവ്വയിൽ നിയന്ത്രണം വിട്ട് ലോറി അടുത്തുള്ള മതിലിൽ ഇടിച്ചു തകർന്നപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/54

കണ്ണൂർ മേലേചൊവ്വയിൽ നിയന്ത്രണം വിട്ട് ചരക്കു ലോറി മറിഞ്ഞ നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/54

പങ്കാളിത്ത പെൻഷൻ എടുത്തു കളയണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഓ.സംഘ് നടത്തിയ കണ്ണൂർ കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/54

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കെ.റെയിൽ വിരുദ്ധ ധർണ ഡോ. ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/54

ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചർച്ച’ കണ്ണൂർ കേന്ദ്രീയ വിദ്യാലയ സ്കൂളിലെ വിദ്യാർഥികൾ തത്സമയം കാണുന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും പരീക്ഷപ്പേടി അകറ്റാനുള്ള പരിപാടിയുടെ അഞ്ചാം പതിപ്പാണിത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/54

പരീക്ഷ പേ ചർച്ച 2022 അഞ്ചാം പതിപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിക്കുന്നത് വീക്ഷിക്കുന്ന കോഴിക്കോട് കേന്ദ്രീയ വിദ്യാലയം 2 ലെ വിദ്യാർത്ഥികൾ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

37/54

ആലപ്പുഴയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് മികവ് 2021 മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

38/54

യൂത്ത് ഫ്രണ്ട് (എം) ആലപ്പുഴ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ.മാണി പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

39/54

ഇന്ധന വിലവർധനവിനെതിരെ ആർ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

40/54

കേരള എൻ.ജി.ഒ സംഘ് പാലക്കാട് കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ സംസ്ഥാന ട്രഷറർ ടി.ദേവനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/54

ജില്ല മോട്ടോർ ആൻഡ് ഓട്ടോറിക്ഷ മസ്ദൂർ സംഘം പാലക്കാട് ആർ.ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.എം.എസ് ജില്ലാ ഉപാദ്ധ്യാക്ഷൻ എം.ആർ.മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

42/54

ആധാരം എഴുത്ത് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

43/54

പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റോഡിൽ കിടന്ന് പ്രതിഷേധിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

44/54

മോട്ടോർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്നസ്സ്, ഹരിതനികുതി നിരക്കുകൾ കുത്തനെ ഉയർത്തിയ സർക്കാർ നയത്തിനെതിരെ ബി.എം.എസ് മോട്ടോർ തൊഴിലാളികൾ കൊല്ലം ആർ.ടി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് പരിമണം ശശി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

45/54

ഇടത് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ കേരള എൻ.ജി.ഒ. സംഘ് ജില്ല കമ്മിറ്റി കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ആർ.ആർ.കെ.എം.എസ് അഖിലേന്ത്യാ സെക്രട്ടറി എസ്.കെ ജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

46/54

കെ എം എസ് ആർ എ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

47/54

കൊച്ചിയിൽ നടക്കുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നടൻ മോഹൻലാൽ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

48/54

കൊച്ചിയില്‍ നടക്കുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

49/54

കൊച്ചിയില്‍ നടക്കുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്‌ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

50/54

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിച്ച കാസര്‍കോട് ബെദിയടുക്ക കെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി

51/54

പരിചരണ പരീക്ഷ..... കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറ്റില്‍ മരം കടപുഴകിവീണ് പരിക്കേറ്റ ഇടതുകാല്‍ മുറിച്ചുനീക്കിയ തമിഴ്‌നാട് വിരുതുനഗര്‍ സ്വദേശിയും എസ്.ആര്‍.വി. സ്‌കൂളിലെ വിദ്യാര്‍ഥിയുമായ കതിരവന്‍ എസ്.എസ്.എല്‍.സി. പരീക്ഷകഴിഞ്ഞ് മടങ്ങുമ്പോള്‍ സഹായിക്കുന്ന ടീച്ചര്‍ സിസ്റ്റര്‍ നിരഞ്ജന.| ചിത്രം: വി.കെ. അജി

52/54

വെള്ളിയാഴ്ച പത്തനംതിട്ടയില്‍ ആരംഭിക്കുന്ന എം.ജി.സര്‍വകലാശാലാ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി വീണാ ജോര്‍ജ് സ്റ്റേഡിയത്തിലെ ഒന്നാംവേദി കാണുന്നു. ഫോട്ടോ - മാതൃഭൂമി

53/54

കോവിഡ് പിടിമുറുക്കിയിരുന്ന കഴിഞ്ഞ കാലങ്ങളില്‍ ചടങ്ങ് മാത്രമാക്കിയിരുന്നതില്‍നിന്ന് മാറ്റം വന്ന് ആഘോഷങ്ങള്‍ തിരികെയെത്തിയിരിക്കുന്നു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വിളക്കിനെഴുന്നള്ളിപ്പ് കുഞ്ഞുമായി എത്തി കണ്ടുതൊഴുന്നയാള്‍ | ചിത്രം: അജേഷ് ഇടവെട്ടി

54/54

എന്തു ചന്തം! മലപ്പുറം കോട്ടയ്ക്കല്‍ വിശ്വംഭര ക്ഷേത്രോത്സവത്തിനെത്തിയ അങ്കണവാടിക്കുട്ടികള്‍ കഥകളിക്ക് ചുട്ടി കുത്തുന്നത് കാണുന്നു. വ്യാഴാഴ്ച അരങ്ങേറിയ ദക്ഷയാഗം കഥകളിയില്‍ വീരഭദ്രനായി വേഷമിട്ട പി.എസ്.വി. നാട്യസംഘത്തിലെ മുരളി കോട്ടയ്ക്കലാണ് ചുട്ടി കുത്തുന്നത്. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ മുംതാസിന്റെ നേതൃത്വത്തിലാണ് കുട്ടികളെത്തിയത്.

Content Highlights: April 1 news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented