ഓഗസ്റ്റ് 14 ചിത്രങ്ങളിലൂടെ


1/41

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിരൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന മഹിളാ സംഗമത്തിൽ പ്രശസ്ത കളരിപ്പയറ്റ് കലാകാരി ടി.വി. ശ്രീകല ഗുരുക്കളെ സ്പീക്കർ എം.ബി.രാജേഷ്, മന്ത്രി ഡോ.ആർ. ബിന്ദു എന്നിവർ ചേർന്ന് ആദരിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

2/41

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിരൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സംസ്ഥാന മഹിളാ സംഗമം നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ഡോ.ആർ. ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി, പി.കെ.ശ്രീമതി, ഇ.എം.രാധ, സൂസൻ കോടി എന്നിവർ സമീപം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

3/41

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ഐ.എം.എ. തൃശ്ശൂർ ശാഖ ഏർപ്പെടുത്തിയ 'ദേശബന്ധു' പുരസ്‌കാരം മാതൃഭൂമിക്ക് വേണ്ടി തൃശ്ശൂർ യൂനിറ്റ് മാനേജർ വിനോദ് പി. നാരായൺ ഐ.എം.എ. പ്രസിഡന്റ് ഡോ. ജോയി മഞ്ഞിലയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/41

എ.സി. ഗോവിന്ദൻ സമ്പൂർണ കൃതികളുടെ പ്രകാശനവും, ലൈബ്രറികളിലേക്കുള്ള സൗജന്യ വിതരണോദ്ഘാടനവും നിർവഹിക്കാൻ കോഴിക്കോട്‌ ശ്രീനാരായണഗുരു സെന്റിനറി ഹാളിൽ എത്തിയ മന്ത്രി എം.വി.ഗോവിന്ദൻ പുസ്തക പ്രകാശനം നിർവഹിക്കുന്ന ടി. പത്മനാഭനുമായി സൗഹൃദ സംഭാഷണത്തിൽ. ആർ.എൽ. ബൈജു, എ.വി. അനൂപ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/41

കോഴിക്കോട്ട് നടന്ന യുവമോർച്ചയുടെ തിരംഗ യാത്രയ്ക്ക് നടക്കാവിൽ നിന്ന് ആരംഭിച്ചപ്പോൾ. പി.ടി.ഉഷ എം.പി., ടി. രനീഷ്, എം .മോഹനൻ, വി.കെ. സജീവൻ, കെ.വി.സുധീർ, ബാലസോമൻ, ഉണ്ണികൃഷ്ണൻ, എം.ടി.രമേശ്, രമ്യാ മുരളി തുടങ്ങിയവർ മുൻനിരയിൽ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/41

യുവമോർച്ചയുടെ തിരംഗ യാത്രയ്ക്ക് തുടക്കം കുറിച്ച് കോഴിക്കോട് നടക്കാവിലുള്ള കേളപ്പജിയുടെ പ്രതിമയിൽ പി.ടി.ഉഷ എം.പി.യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ. ടി. രനീഷ്, എ എം .മോഹനൻ, വി.കെ. സജീവൻ, ഇ പ്രശാന്ത് കുമാർ, കെ.വി.സുധീർ, വി.വി.രാജൻ, ബാലസോമൻ, എം.ടി.രമേശ്, പ്രശോഭ് കോട്ടൂളി തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/41

കോഴിക്കോട് സുകൃതീന്ദ്ര കലാമന്ദിറിൽ ആരംഭിച്ച പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം കെ.പി.ഉമാദേവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/41

കോഴിക്കോട് ചാലപ്പുറം കേസരി ഭവനിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ വത്സൻ തില്ലങ്കേരി സംസാരിക്കുന്നു. | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/41

കോഴിക്കോട്ട് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ സി.ജെ. റോബിൻ, എ എക്സ് നൈജു, ജോസഫ് പ്ലാറ്റോ, ആന്റണി നെറോണ, ഷെറി ജെ.തോമസ്, മോൺ. വിൻസന്റ് അറയ്ക്കൽ തുടങ്ങിയവർ ചേർന്ന് വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/41

മേൽമറുവത്തൂർ ആദിപരാശക്തി ആത്മീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന കഞ്ഞികലയം നഗരപ്രദക്ഷിണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/41

പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ഫെസ്റ്റിവൽ ഓഫ് ലിബർട്ടിയിൽ നാന്തലകൂട്ടം അവതരിപ്പിച്ച നാടൻപാട്ട് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/41

ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺ കുമാർ നയിക്കുന്ന സ്വാതന്ത്ര്യ അഭിമാന യാത്ര കോഴിക്കോട് ബീച്ചിലെത്തിയപ്പോൾ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. വിദ്യാ ബാലകൃഷ്ണൻ, കെ.സി.അബു, കെ.ജയന്ത്, പി.എം.നിയാസ്, കെ.പ്രവീൺകുമാർ, എം.കെ.രാഘവൻ എം.പി, കെ.കെ.അബ്രഹാം, എൻ.സുബ്രഹ്മണ്യൻ, കെ.എം.അഭിജിത്ത്, എം.ഹരിപ്രിയ എന്നിവർ മുൻ നിരയിൽ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/41

കോഴിക്കോട് നടന്ന കേരള സംസ്ഥാന കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ബി.എം.എസ്സ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു. കൃഷ്ണൻകുട്ടി, എം.കെ.സദാനന്ദൻ, കെ.എൻ.മോഹനൻ, പി.എൻ.രവീന്ദ്രൻ, പി.മുരളീധരൻ, പി.ശശിധരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/41

കോഴിക്കോട്‌ മുതലക്കുളത്ത് നടന്ന സാമൂഹിക് ജാഗരൺ സംഗമം അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വർക്കിങ് കമ്മിറ്റി അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/41

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ എത്തിയ തിരംഗ യാത്ര സമാപിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/41

75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പേട്ടയിൽ നടന്ന ദേശഭക്തി സംഗമത്തിൽ 75 നിലവിളക്കുകൾ തെളിയിച്ച് ദേശീയ പതാകകൾ കൈകളിലേന്തി പ്രതിജ്ഞ ചൊല്ലുന്നു. എം.എം.ഹസൻ, ടി.ശരത്ചന്ദ്ര പ്രസാദ്, ഡോ.എൻ.രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

17/41

ലക്ഷ്യയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെനറ്റ് ഹാളിൽ അരങ്ങേറിയ "ബുദ്ധ ദി ഡിവൈൻ" മെഗാ സ്റ്റേജ് ഷോയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/41

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ദീപാലംകൃതമായ കേരള സർവ്വകലാശാല ആസ്ഥാനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/41

എ.സി. ഗോവിന്ദൻ സമ്പൂർണ്ണകൃതി പ്രകാശനം ചെയ്തു മന്ത്രി എം.വി ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

20/41

പാലക്കാട് നടന്ന കെ.എസ്.കെ.ടി.യു, സി.ഐ.ടി.യും കർഷകസംഘവും സംയുക്തമായി നടത്തിയ സാമൂഹിക് ജാഗരൺ സംഗമം സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

21/41

സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/41

സി.ഐ.ടി.യു, കർഷക സംഘം, കർഷകത്തൊഴിലാളി യൂണിയൻ സംയുക്തമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ സാമൂഹിക ജാഗരൺ സംഗമം സി.ഐ.ടി.യു സംസ്ഥാന സെകട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/41

കോഴിക്കോട്ട് യുവമോർച്ച സംഘടിപ്പിച്ച തിരംഗ യാത്രയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

24/41

ഡി.സി.സി. പ്രസിഡന്റ് ജോസ് വെള്ളൂർ നയിച്ച നവസങ്കൽപ്പ് പദയാത്രയുടെ ഉദ്ഘാടനം തൃശൂരിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവ്വഹിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/41

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ സംഗീതകോളേജില്‍ നിര്‍മിച്ച ഫ്രീഡം വാള്‍. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജിലെയും ചെമ്പൈ സംഗീതകോളേജിലെയും എന്‍.എസ്.എസ്. യൂണിറ്റ് വിദ്യാര്‍ഥികളാണ് ഫ്രീഡം വാള്‍ രൂപകല്പന ചെയ്തത് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

26/41

കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജമ്പ് മത്സരത്തിൽ വെള്ളിമെഡൽ നേടിയ എം.ശ്രീശങ്കറിനെ എടുത്തുയർത്തി ആഹ്ലാദം പങ്കുവെക്കുന്ന പാലക്കാട്ടെ നാട്ടുകാർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/41

മഴയെത്തുംമുമ്പേ... പുഴമീന്‍ തേടിയുള്ള യാത്രകഴിഞ്ഞ് മടങ്ങിയെത്തിയതാണ് മീന്‍പിടിത്തക്കാരായ ദമ്പതിമാര്‍. മഴയ്ക്കുമുമ്പ് കുട്ടത്തോണി കരയ്ക്കടുപ്പിച്ച് മീന്‍പിടിക്കാനുള്ള സാമഗ്രികള്‍ക്കുമീതെ കുട്ടത്തോണി മൂടുന്നു. വയനാട് നെല്ലാറച്ചാലില്‍ നിന്നുള്ള ദൃശ്യം.

28/41

തിരുവനന്തപുരം ഗാന്ധി ഭവനിൽ നടന്ന സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബ കൂട്ടായ്മക്കെത്തിയവർക്കൊപ്പം ഗാന്ധി സ്മാരകനിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/41

ചെ​ന്നൈ മഹാബലിപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മഹോത്സവത്തില്‍ ഉയര്‍ന്നു പറക്കുന്ന ത്രിവര്‍ണ പട്ടം | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി

30/41

പാലക്കാട്ട്‌ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമായണ മാസാചരണം വിഭാഗ് സെക്രട്ടറി സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

31/41

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പാലക്കാട് ജില്ലാ സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

32/41

ഒടുവിൽ പോലീസും കൊടുത്തു.... എസ്.എഫ്.ഐ.യെ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ഹൈബി ഈഡൻ എം.പി.ക്കെതിരെ എസ്.എഫ്.ഐ.യുടെ പ്രതിഷേധ ബാനറിനു മറുപടിയുമായി കെ.എസ്.യു വും എത്തിയപ്പോൾ എറണാകുളം മഹാരാജാസ് കാവാടത്തിൽ സംഘർഷ സാധ്യതയെ തുടർന്ന് ഇരുകൂട്ടർക്കും പോലീസിന്റെ ''സർജിക്കൽ സ്‌ട്രൈക്ക്''. ഞായറാഴ്ചത്തെ ബാനർ രഹിത കവാടത്തിന്റെ ദൃശ്യം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

33/41

ധീവരസഭ സംസ്ഥാന സമ്മേളനം എറണാകുളം പണ്ഡിറ്റ് കറുപ്പൻ ഹാളിൽ ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

34/41

മലപ്പുറം മഅദിന്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ 'ഐ ലവ് ഇന്ത്യ' മാതൃകയില്‍ അണിനിരന്ന പരേഡിന്റെ ആകാശദൃശ്യം.

35/41

ഗാന്ധിജി എറണാകുളം ഓൾഡ് റെയിവേ സ്റ്റേഷനിൽ എത്തിയതിന്റെ സ്മരണാർത്ഥം വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിപഥ് കൂട്ടായ്‌മ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

36/41

എറണാകുളം സൗത്തിൽ കളത്തിപ്പറമ്പ് റോഡിൽ ഞായറാഴ്ച പുലർച്ചെ കുത്തേറ്റ് മരിച്ച യുവാവ് സഞ്ചരിച്ച ബൈക്ക് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

37/41

കണ്ണൂരിൽ നടന്ന കലാഗൃഹം അവാർഡ് ദാന ചടങ്ങ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

38/41

കോൺഗ്രസ് നേതാവായിരുന്ന പിയ രാമകൃഷ്ണന്റെ ചരമവാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/41

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം വലിയങ്ങാടിയിലെ വീട്ടിൽ സ്വാതന്ത്ര്യദിനാഘോഷത്തിലേർപ്പെട്ട കുട്ടികൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ

40/41

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചണ്ഡീഗഢ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 58,885 പേര്‍ ദേശീയപതാകയുടെ രൂപത്തില്‍ അണിനിരന്ന് ഗിന്നസ് ബുക്കിലിടം നേടിയപ്പോള്‍.

41/41

ജമ്മു കശ്മീരില്‍ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചെനാബ് റെയില്‍പ്പാലം.

Content Highlights: 2022 august 14 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented