ഓഗസ്റ്റ് 13 ചിത്രങ്ങളിലൂടെ


1/58

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോട്ട ദീപാലംകൃതമാക്കിയപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

2/58

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് നഗരസഭ കാര്യാലയം ദീപാലംകൃതമാക്കിയപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

3/58

പാലക്കാട് കഥകളി ട്രസ്റ്റ് പ്രതിമാസ പരിപാടിയിൽ കോട്ടക്കൽ പി.വി.എസ്. നാട്യസംഘം അവതരിപ്പിച്ച നളചരിതം നാലാംദിവസം കഥകളിയിൽ ബാഹുകനായി കോട്ടക്കൽ സുധീറും ദമയന്തിയായി കോട്ടക്കൽ രാജ്മോഹനും | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

4/58

മൽസ്യ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത സമിതി ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ കണ്ണൂർ ഗാന്ധി സർക്കിളിൽ നടത്തിയ പ്രതിഷേധ ജ്വാല | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/58

കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നയിച്ച ആസാദി കി ഗൗരവ് പദയാത്ര | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/58

ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നയിച്ച ആസാദി കി ഗൗരവ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കണ്ണൂർ സ്റ്റേഡിയം കോർണറിലെത്തിയ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ നേതാക്കൾക്കൊപ്പം സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കെ.സി.മുഹമ്മദ് ഫൈസൽ, മുഹമ്മദ് ബ്ലാത്തൂർ, മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എം എൽ എ, പി.ടി.മാത്യു, എൻ.പി.ശ്രീധരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/58

കോഴിക്കോട് സുകൃതീന്ദ്ര കലാമന്ദിറിൽ പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം "പ്രശക്യം- 22 " കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. എൽ.പി. വിശ്വനാഥൻ, ടി.ആർ. ഹരി നാരായണൻ, ഡോ.പി.ഗോപിനാഥൻ, ഡോ.പ്രദീപ് ജ്യോതി, സി.എൻ.പി. നമ്പി, പി.വി.സുധീർ നമ്പീശൻ, ഡോ. ഡി.ലത, ടി.പി. വിജയൻ നമ്പീശൻ, ഡോ.ആർ മുരളീധരൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/58

കോഴിക്കോട് പുതിയങ്ങാടി - മാവിളിക്കടവ് റോഡ് സ്ഥലമെടുപ്പ് ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടുപറമ്പ് ജംഗ്ഷനിൽ ഹരീന്ദ്രനാഥ് മൊകവൂർ, പ്രവീൺ എടക്കാട്, എം.സി. സുദേഷ് കുമാർ എന്നിവർ ശയനപ്രദക്ഷിണം നടത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/58

തോടയം കഥകളി യോഗത്തിന്റെ ഒരു വർഷത്തെ കൂടിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കോട്‌ ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറിയ അശോകവനികാങ്കം കൂടിയാട്ടത്തിൽ മാർഗ്ഗി മധു ചാക്യാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/58

കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച വിദ്യാർഥികളുടെ സംഘടനയായ''മിലൻ'' ന്റെ ലോഗോ കോഴിക്കോട് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുന്ന കലക്ടർ തേജ് ലോഹിത് റെഡ്ഡി. ഡോ.അവനി സ്‌കന്ദൻ, സുന്ദർ രജുല, സുനിത ജ്യോതിപ്രകാശ്, ടി ജി ബാലൻ, മഹിപാൽ സിങ്, ഹരീഷ് കുമാർ, നാഗേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/58

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) കോഴിക്കോട് അഹമ്മദ് ദേവർകോവിലിന്റെ ഓഫീസിനു മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നത് ഉദ്ഘാടനം ചെയ്യുന്ന ഗ്രോ വാസു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/58

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) കൊല്ലത്ത്‌ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/58

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ തിരംഗ യാത്ര | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/58

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിന്റെ ഭാഗമായി വീടുകളിൽ ദേശിയ പതാക ഉയർത്തുന്നവർ. തിരുവനന്തപുരം രണ്ടാം പുത്തൻതെരുവിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/58

മാതൃഭൂമി - മെഡിമിക്‌സ്‌ സ്കോളർഷിപ്പ് നേടിയ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾ ജോയന്റ് മാനേജിംഗ് എഡിറ്റർ പി.വി. നീധീഷ്, എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി.അനൂപ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരയ്ക്കാർ, സിനിമാ നടൻ അബു സലിം, മാതൃഭൂമി ഡയറക്ടർ എം.കെ ജിനചന്ദ്രൻ, നാഷ്ണൽ ഹെഡ് എൻ.ജയകൃഷ്ണൻ, ബുക്സ് മാനേജർ ടി.വി.രവീന്ദ്രൻ എന്നിവർക്കൊപ്പം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

16/58

പാലക്കാട് ഡി.സി.സി.പ്രസിഡൻ്റ് എ. തങ്കപ്പൻ നയിക്കുന്ന നവ സങ്കൽപ് പദയാത്ര പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

17/58

എൽ.ഡി.എഫ്. തൃശ്ശൂർ ജില്ലാ കമ്മറ്റി നടത്തിയ 'ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ടുകൾ - ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/58

ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാർ ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

19/58

മഹിളാ മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ വന്ദേ മാതര പദയാത്ര | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/58

ബാങ്ക് ടെംപററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/58

മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കഥാകൃത്ത് ടി.പത്മനാഭൻ ദേശീയ പതാക ഉയർത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/58

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സിലെ എഴുപത്തഞ്ചു വിദ്യാർത്ഥികൾ കണ്ണൂർ പഴയ ബസ്റ്റാന്റിൽ അവതരിപ്പിച്ച തിരുവാതിര | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/58

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എൻ.സി.സി നടത്തിവരുന്ന ഹർ ഘർ തിരംഗ യജ്ഞത്തിന്റെ ഭാഗമായി തിരൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ ദേശീയ പതാക ഉയർത്തി കാണിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

24/58

തിരൂർ ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് നിർമ്മിച്ച കൃത്രിമ കാൽ തിരൂരിൽ നടന്ന ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ കൈമാറുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

25/58

എ.പി.ജെ അബ്ദുൾ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമിട്ട് തിരൂരിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ, ഡി.വൈ.എസ്.പി. വി.വി. ബെന്നി എന്നിവർ നയിച്ച തിരംഗ റാലി | ഫോട്ടോ: പ്രദീപ്‌ പയ്യോളി

26/58

രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹോപ്പ് കൂട്ടായ്മ ഏർപ്പെടുത്തിയ ഫ്രീഡം പുരസ്കാരം തിരൂർ നൂർലേക്കിൽ നടന്ന ചടങ്ങിൽ സിനിമ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗായിക നഞ്ചിയമ്മ മന്ത്രി വി.അബ്ദുറഹിമാനിൽ നിന്ന് ഏറ്റു വാങ്ങുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

27/58

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിൽ എത്തിയ എം.ടി.വാസുദേവന് നായർ സംസാരിക്കുന്നു. മാതൃഭൂമി ഡയറക്ടർ പി.വി ഗംഗാധരൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ്, എൻ.പി. ഹാഫിസ് മുഹമദ്, മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

28/58

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിൽ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ. എൻ.പി. ഹാഫിസ് മുഹമദ്, ഡെപ്യൂട്ടി എഡിറ്റർ പി.പി.ശശീന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

29/58

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിൽ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ. എൻ.പി. ഹാഫിസ് മുഹമദ്, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

30/58

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിൽ എം.ടി.വാസുദേവന് നായർ ദേശീയപതാക ഉയർത്തുന്ു. എൻ.പി. ഹാഫിസ് മുഹമദ്, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, വൈസ് പ്രസിഡണ്ട് (ഓപ്പറേഷൻസ്‌ ) ദേവിക ശ്രേയാംസ് കുമാർ, സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ വി.രവീന്ദ്രനാഥ്, ഡയറക്ടർ എം.ഷെഹർസിംഗ്, ജോയന്റ് മാനേജിംഗ് എഡിറ്റർ പി.വി.നീധീഷ് , ഡയറക്ടർ രാധ ബി. മേനോൻ എന്നിവര് സമീപം. | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

31/58

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയവർക്ക് മാതൃഭൂമി ആസാ ഗ്രൂപ്പിന്റെ സഹകരണത്തോടെ നൽകിയ അനുമോദനയോഗം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, ആസാ ഗ്രൂപ്പ് സി.എം.ഡി. യും വലപ്പാട് സി.പി. ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹ്, സെയിന്റ് ജോസഫ്‌സ് മോഡൽ സ്‌ക്കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ബിജു നന്തിക്കര, മാതൃഭൂമി തൃശ്ശൂർ യൂനിറ്റ് മാനേജർ വിനോദ് പി നാരായൺ, സഫയർ ഫ്യൂച്ചർ അക്കാദമി സി.ഇ.ഒ. ടി. സുരേഷ് കുമാർ, മാതൃഭൂമി തൃശ്ശൂർ സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

32/58

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിൽ എം.ടി.വാസുദേവൻ നായർ ദേശീയ പതാക ഉയർത്തുന്നു. എൻ.പി. ഹാഫിസ് മുഹമദ് , ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, വൈസ് പ്രസിഡണ്ട് (ഓപ്പറേഷൻസ് ) ദേവിക ശ്രേയാംസ് കുമാർ, ഡയറക്ടർ എം.ഷഹീർസിംഗ്, ജോയന്റ് മാനേജിംഗ് എഡിറ്റർ പി.വി.നീധീഷ്, ഡയറക്ടർ രാധ ബി.മേനോൻ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

33/58

സിപിഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

34/58

സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികാഘോഷം ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം മാതൃഭൂമി ഓഫീസിൽ ദേശീയപതാക ഉയർത്തിയ മുൻ മന്ത്രി സി വി പത്മരാജൻ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

35/58

കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ പാലക്കാട്ട്‌ സംഘടിപ്പിച്ച കേരള പഞ്ചായത്ത് രാജ് നിയമ സംരക്ഷണ സംസ്ഥാന ക്യാമ്പയിൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/58

സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികാഘോഷം ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം മാതൃഭൂമി ഓഫീസിൽ മുൻ മന്ത്രി സി വി പത്മരാജൻ ദേശീയപതാക ഉയർത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

37/58

കേരള മുനിസിപ്പൽ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/58

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്‌ മാതൃഭൂമി ബുക്സിൽ മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര ശ്രേയാംസ്കുമാർ പതാക ഉയര്ത്തുന്നു. എം.സിദ്ധാർഥ്‌, മാതൃഭൂമി വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്‌) ദേവിക ശ്രേയാംസ്കുമാർ, എം.ജയരാജ്, സീനിയർ റീജിയണൽ മാനേജർ സി.മണികണ്ഠൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

39/58

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്‌ മാതൃഭൂമി എം.എം പ്രസ്സിൽ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ വി.രവീന്ദ്രനാഥ് പതാക ഉയർത്തുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

40/58

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി തൃശ്ശൂർ യൂണിറ്റിൽ ചിത്രൻ നമ്പൂതിരിപ്പാട് ദേശീയപതാക ഉയർത്തുന്നു | ഫോട്ടോ: മനീഷ്‌ ചേ​മഞ്ചേരി / മാതൃഭൂമി

41/58

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ പാലത്തറയിലെ മാതൃഭൂമി യൂണിറ്റിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംങ് ട്രസ്റ്റി പി. മാധവൻകുട്ടി വാര്യർ ദേശീയ പതാക ഉയർത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

42/58

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിന്റെ ഭാഗമായി, ശതാബ്‌ദി ആഘോഷിക്കുന്ന മാതൃഭൂമിയുടെ എല്ലാ യൂണിറ്റിലും ദേശീയപതാക ഉയർത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം യൂണിറ്റിൽ അടൂർ ഗോപാലകൃഷ്ണൻ പതാക ഉയർത്തിയപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

43/58

മാതൃഭുമി തൃശൂർ യൂണിറ്റിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പി ചിത്രൻ നമ്പൂതിരിപ്പാട് ദേശീയ പതാക ഉയർത്തുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

44/58

മാതൃഭൂമി രാമനാട്ടുകര ഓഫീസിൽ ദേശീയ പതാക ഉയർത്തുന്നു | ഫോട്ടോ: എൻ.എം. പ്രദീപ്‌ / മാതൃഭൂമി

45/58

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ജൂനിയർ റെഡ് ക്രോസ് കണ്ണൂർ ജില്ലയും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി സംഗമം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

46/58

ഓട്ടോ ലേബർ യൂണിയൻ സി.ഐ.ടി.യു. വാർഷിക യോഗം കണ്ണൂർ സി.കണ്ണൻ സ്മാരക ഹാളിൽ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

47/58

സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്‌ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷൻ കണ്ണൂർ താവക്കര ഗവ. യു.പി. സ്കൂളിൽ ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തക സമിതി അംഗം വി. വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

48/58

മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ നടന്ന ആസാദിക അമൃത് മഹോത്സവത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ടി.പത്മനാഭന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു. ഫോട്ടോ - ലതീഷ് പൂവത്തൂര്‍ \ മാതൃഭൂമി

49/58

ആലപ്പുഴ മാതൃഭൂമിയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം കേരളചരിത്ര ഗവേഷണ കൗണ്‍സില്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. പി കെ മൈക്കിള്‍ തരകന്‍ സംസാരിക്കുന്നു. ഫോട്ടോ - സി. ബിജു\മാതൃഭൂമി

50/58

മാതൃഭൂമി മഞ്ഞുമ്മല്‍ ഓഫീസ് അങ്കണത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പ്രൊഫ. എം.കെ സാനു സംസാരിക്കുന്നു. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

51/58

മാതൃഭൂമി മഞ്ഞുമ്മല്‍ ഓഫീസ് അങ്കണത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പ്രൊഫ. എം.കെ സാനു സംസാരിക്കുന്നു. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

52/58

മാതൃഭൂമി കോട്ടയം യൂണിറ്റില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം ജസ്റ്റിസ് കെ.ടി തോമസ് സംസാരിക്കുന്നു. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

53/58

മാതൃഭൂമി കോട്ടയം യൂണിറ്റില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം ജസ്റ്റിസ് കെ.ടി തോമസ് സംസാരിക്കുന്നു. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

54/58

മാതൃഭൂമി പാലക്കാട് യൂണിറ്റിലെ 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. കൂടിയാട്ട കലാകാരന്‍ പന്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, യൂണീറ്റ് മാനേജര്‍ എസ്. അമല്‍രാജ് എന്നിവര്‍ സമീപം. ഫോട്ടോ - പി.പി രതീഷ്‌\മാതൃഭൂമി

55/58

വയനാട്ടിൽ മാതൃഭൂമി ഓഫീസിൽ പ്രമുഖ ഗാന്ധിയനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ മംഗലശ്ശേരി മാധവൻ മാസ്റ്റർ ദേശീയ പതാക ഉയർത്തുന്നു | ഫോട്ടോ: പി. പ്രമോദ് കുമാർ / മാതൃഭൂമി

56/58

പാലയില്‍ നടന്ന സംസ്ഥാന മനി മാരതോണ്‍ ഉദ്ഘാടന വേദിയില്‍ പി.ടി ഉഷ. ഫോട്ടോ - ഇ.വി രാഗേഷ്‌\മാതൃഭൂമി

57/58

പാലയില്‍ നടന്ന സംസ്ഥാന മനി മാരതോണ്‍ വേദി. ഫോട്ടോ - ഇ.വി രാഗേഷ്‌\മാതൃഭൂമി

58/58

കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് ആരംഭിച്ച അന്തർദേശീയ കയാക്കിങ് മത്സരത്തിലെ സ്ലാലോം പ്രൊഫഷണൽ മത്സരത്തിൽനിന്ന്‌ | ഫോട്ടോ: പി. കൃഷ്ണപ്രദീപ്

Content Highlights: 2022 august 13 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented