ഓഗസ്റ്റ് 12 ചിത്രങ്ങളിലൂടെ


1/57

കോഴിക്കോട് മലബാർ പാലസിൽ കാലിക്കറ്റ്‌ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രഭാഷണ പരമ്പരയിൽ നെതർലാന്റ്‌സ് മുൻ അംബാസഡർ വേണു രാജാമണി സംസാരിക്കുന്നു. ശ്രീനാഥ് മൂർച്ചിലോട്ട്, കെ.പി. ആഷിക്, കെ. ആനന്ദമണി, സി.എം.പ്രദീപ് കുമാർ, രഞ്ജിനി ഉമേഷ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/57

കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ മിഠായ് തെരുവിൽ സംഘടിപ്പിച്ച ഹർ ഘർ തിരംഗ സാംസ്കാരിക വിളംബരം - ത്രിവർണ്ണം മഹിത ഭാരതം പരിപാടി എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫാദർ എം.എഫ്. ആന്റോ, സെബാസ്റ്റ്യൻ ജോൺ, പി.ടി.ജോണി, യു.കെ.കുമാരൻ, ടി.വി.ജോൺ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/57

കോഴിക്കോട്‌ ആവിക്കൽ തോട് ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി പുതിയ കടവിൽ നടത്തിയ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/57

കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ ആരംഭിച്ച ഓൾ കേരള ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ സിൽവർ ഹിൽസ് സ്കൂളിന്റെ ബി ടീമും, പെരുന്തിരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളും തമ്മിൽ നടന്ന മൽസരത്തിൽ നിന്ന്. മൽസരം ഭാരതീയ വിദ്യാഭവൻ വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/57

കോഴിക്കോട്‌ മേയർ ഡോ.ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ കൗൺസിലിൽ കൊണ്ടു വന്ന അടിയന്തിര പ്രമേയം നിഷേധിച്ചതിനെതിരെ യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/57

അശാസ്ത്രീയമായ ഡി.പി.ആർ. പുനർപരിശോധിക്കുക, അംഗീകാരമില്ലാത്ത കമ്പനിക്ക് കരാർ കൊടുത്ത അധികൃതരുടെ പേരിൽ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആവിക്കൽ സമര സമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/57

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ഹരിതകർമ സേന സംഗമം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി, കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, മന്ത്രി അഹമദ് ദേവർ കോവിൽ, എൻ.പി. ബാബു, പി.ജി.ജോർജ്, ഡോ.എസ്.ജയശ്രി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/57

കൊല്ലത്ത് ഒ.എൻ.വി.മലയാള പഠനകേന്ദ്രം, മാസ് ഏർപ്പെടുത്തിയ ഒ.എൻ.വി.പുരസ്കാരം മന്ത്രി.കെ.എൻ ബാലഗോപാൽ എം.മുകുന്ദനു സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/57

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ മാതൃഭൂമി ഓഫീസ് ദീപാലംകൃതമായപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

10/57

തൃശ്ശൂർ പുത്തൻ പള്ളിയിൽ ത്രിവർണ്ണ ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

11/57

കൊച്ചിയിൽ നടക്കുന്ന കേരള വനിതാ ലീഗ് ഫുട്‍ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ്, പൂവാർ എസ്.ബി. മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

12/57

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കൊച്ചിയിൽ നടത്തിയ കുടുംബസംഗമത്തിനും, ജന്മാഷ്ടമി പുരസ്‌കാര ചടങ്ങിനും തുടക്കം കുറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ ശ്രീകൃഷ്ണവിഗ്രഹത്തിൽ മാലചാർത്തുന്നു. വിജിതമ്പി, ഗായകൻ ജി.വേണുഗോപാൽ, അഡ്വ. എസ്. മനു, ആർ. പ്രസന്ന കുമാർ, പി. കെ. വിജയരാഘവൻ എന്നിവരെയും കാണാം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

13/57

എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്ങിലെ സ്ലാലോം ഫൈനൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/57

എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്ങിലെ സ്ലാലോം ഫൈനൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/57

കോഴിക്കോട്ട്‌ ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാലിക്കറ്റ് സെന്റർ, രാംകോ സിമന്റ് എന്നിവർ ചേർന്ന് ''റോഡ് നിർമാണത്തിലെ ആധുനിക സാങ്കേതിക വിദ്യ'' ചർച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു. ടി.ജാബിർ, കെ.ഷൈജു, എ.ഗോപകുമാർ, ആർ.വിശാൽ, അനിൽകുമാർ പിള്ളൈ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/57

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് നഗരസഭ കാര്യാലയം ദീപാലംകൃതമാക്കിയപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/57

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തിരൂരിൽ ഭവനരഹിതർക്ക് നൽകുന്ന ധനസഹായം വിതരണം മലപ്പുറം എ.ഡി.എം.എൻ.എം. മെഹറലി നിർവഹിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

18/57

കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന കമ്മിറ്റി കണ്ണൂർ ശിക്ഷക് സദനിൽ നടത്തിയ തങ്ങൾ എന്ന മഹാവിദ്യാലയം സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/57

കോഴിക്കോട് മെഡിക്കൽ കോളേജിലെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ, ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ.രാജേഷ് എന്നിവർ ഷിഗെല്ല ബാധിച്ച കുട്ടിയുടെ മാതാപിതാക്കളുമായി തിരൂർ ജില്ലാ ആശുപത്രിയിൽ രോഗവിവരം ചർച്ച ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

20/57

തിരുവനന്തപുരം ധനുവച്ചപുരം ഗവ. ഇന്റർനാഷണൽ ഐ.റ്റി.ഐ. യുടെ ഉദ്‌ഘാടന ചടങ്ങിനെത്തിയ സദസ്സ്. | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/57

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബി ജെ പി സംഘടിപ്പിച്ച മഹാ തിരംഗ യാത്ര കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ എറണാകുളം ഹൈകോർട്ട് ജംഗ്ഷനിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/57

കേന്ദ്ര മന്ത്രിക്ക് കൂപ്പ് കൈ ..... എറണകുളം ഫാക്ട് ടൗൺഷിപ്പ് സ്കൂളിൽ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ കൂപ്പുകൈകളോടെ സ്വീകരിക്കുന്ന കുട്ടികൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/57

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കനായി കേരള ഫോക്‌ലോർ അക്കാദമി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച 'പാട്ടമ്മയ്ക്കൊപ്പം' പരിപാടിയിൽ ചെറുകഥാകൃത്ത് ടി.പത്മനാഭൻ നഞ്ചിയമ്മക്ക് ഉപഹാരം കൈമാറുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

24/57

തിരുവനന്തപുരം ധനുവച്ചപുരം ഗവ. ഇന്റർനാഷണൽ ഐ.റ്റി.ഐ. യുടെ ഉദ്‌ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി. ശിവൻകുട്ടി, എം.എൽ.എ. മാരായ ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/57

പി. എം. ജി. യിലെ സയൻസ്‌ ആന്റ്‌ ടെക്‌നോളജി മ്യൂസിയത്തിൽ നടന്ന വിക്രം സാരാഭായി സെമിനാറിന്റെ ഉദ്‌ഘാടനത്തിനെത്തിയ ഐ. എസ്‌. ആർ. ഒ. ചെയർമാൻ എസ്‌. സോമനാഥ്‌ കുട്ടികളുമായി സംവദിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/57

തിരൂർ താഴേപ്പാലത്ത് ബൈക്ക് കേടായി പെരുവഴിയിലായ ചട്ടിപ്പറമ്പ് സ്വദേശിയായ മൊയ്തുട്ടിയുടെ ബൈക്ക് എസ്.ഐ. ജലീൽ കറുത്തേടത്തും സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനീഷും ചേർന്ന് നന്നാക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

27/57

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡ് റിഹേഴ്‌സൽ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/57

പയ്യന്നൂരിൽ ഗാന്ധിയൻ കലക്ടീവ് കുത്തകവത്കരണത്തിനെതിരെ നടത്തുന്ന സ്വരാജ് സത്യാഗ്രഹത്തിൽ സ്വാതന്ത്ര്യ സമര സേനാനി വി. പി. അപ്പുക്കുട്ടൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/57

കോർപ്പറേറ്റ് രാജിനെതിരെ ഗാന്ധിയൻ കലക്ടീവിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടക്കുന്ന സ്വരാജ് സത്യാഗ്രഹം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/57

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങൾ പൊതുമരാമത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/57

സ്വാതന്ത്രദിനാഘോഷത്തിനായി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന പരേഡിന്റെ റിഹേഴ്‌സൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/57

സ്വാതന്ത്രദിനാഘോഷത്തിനായി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന പരേഡിന്റെ റിഹേഴ്‌സൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/57

മരണക്കുഴികളിലെ മനുഷ്യക്കുരുതി മന്ത്രി കാണുന്നില്ലേ എന്നാരോപിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/57

കാഞ്ഞങ്ങാട് നടക്കുന്ന സി.പി.ഐ. കാസർകോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് ബങ്കളം കുഞ്ഞികൃഷ്ണൻ പതാക ഉയർത്തുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

35/57

തരിശില്‍ വിരിഞ്ഞ പൂക്കള്‍... മലപ്പുറം എടയൂര്‍ ചെങ്കുണ്ടന്‍പടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന ചെണ്ടുമല്ലിപ്പാടം. സുലഭ പച്ചക്കറി ഉത്പാദക കമ്പനി ലിമിറ്റഡാണ് ഒരേക്കറില്‍ പൂക്കൃഷി ഒരുക്കിയത് | ഫോട്ടോ: അജിത് ശങ്കരന്‍ / മാതൃഭൂമി

36/57

ജലത്തില്‍ വിരിഞ്ഞ ത്രിവര്‍ണം... ചെറുതോണി അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന ജലധാരയുടെ രാത്രി ദൃശ്യം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് വര്‍ണവിളക്കുകള്‍ തെളിയിച്ച് ജലധാരയില്‍ ത്രിവര്‍ണം വിരിയിച്ചത്.

37/57

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയിൽ നടത്തിയ വിദ്യാർഥികളുടെ ക്യാൻവാസ് ചിത്രരചനയിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

38/57

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒ.ബി.സി മോർച്ച് പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ തിരംഗ യാത്ര | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

39/57

ബഫർസോൺ പ്രഖ്യാപനം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ നടത്തിയ പാലക്കാട്‌ ഹെഡ് പോസ്റ്റോഫീസ് മാർച്ച് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

40/57

കരുളായിയിലെ വനാതിര്‍ത്തി ഗ്രാമമായ വളയംകുണ്ടില്‍ കൂട്ടം തെറ്റിയെത്തിയ കുട്ടിയാനയെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും വീണ്ടും നെടുങ്കയം ഐ.ബി. പരിസരത്ത് തിരിച്ചെത്തിയപ്പോള്‍.

41/57

ഗാന്ധിയൻ കലക്ടീവിന്റെ സ്വരാജ് സത്യാഗ്രഹ വിളംബര ജാഥ പയ്യന്നൂർ ഗാന്ധി മാവിൻ ചുവട്ടിൽ നിന്നാരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/57

തൃശൂർ വിവേകോദയം ഗേൾസ് സ്കൂളിൽ കുട്ടികൾക്ക് ദേശീയ പതാക വിതരണം ചെയ്തപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

43/57

കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന 101 വീട്ടമ്മമാരുടെ കൂട്ടായ്മ 'സ്നേഹവർണങ്ങൾ' ചിത്രപ്രദർശനത്തിൽ നിന്ന് | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

44/57

തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ ആക്രമിക്കാൻ ഒരുങ്ങിയവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

45/57

തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

46/57

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി വെൽഫെയർ അസോസിയേഷൻ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ഫോട്ടോ പോസ്റ്റർ പ്രദർശനം. പ്രൊഫസർ എം സി വസിഷ്ഠ് ആണ് പോസ്റ്ററുകൾ തയ്യാറാക്കിയത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

47/57

പ്രതിഫലിക്കുന്ന പ്രതിരോധം ... കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിന്റെ റിഹേഴ്സലിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

48/57

ഇവൻ പുലിയാണ് കേട്ടോ... പാലക്കാട് ചിറ്റൂർ ഗവ. കോളേജിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിൽ പുലിയുടെ വേഷം ധരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥിയുടെ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

49/57

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ എൻ.എസ്.സി.യു. യൂണിറ്റ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

50/57

നവീകരിച്ച കുട്ടികളുടെ വാർഡ് ഉദ്ഘാടനം ചെയ്യാൻ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ എത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ചികിത്സയിൽ കഴിയുന്ന കുട്ടിയോട് സൗഹൃദം പങ്കിടുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

51/57

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാണിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

52/57

പാലക്കാട് പുത്തൂര്‍ തിരുപുരായക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് | ഫോട്ടോ: രതീഷ് പി.പി.

53/57

ചെന്നൈ ശ്രീ ശങ്കര്‍ലാല്‍ സുന്ദര്‍ഭായ് ഷൗണ്‍ ജയിന്‍ വനിതാ കോളേജില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ മുഖംമൂടി അണിഞ്ഞ് അണിനിരന്നിരിക്കുന്ന വിദ്യാര്‍ഥിനികള്‍ | ഫോട്ടോ: വി. രമേഷ്‌

54/57

കരസേനയുടെ തിരംഗാ യാത്രയുടെ ഭാഗമായി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചപ്പോൾ

55/57

ജമ്മുവില്‍ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട കാര്‍.

56/57

വനിത-ശിശുവികസന വകുപ്പ് കോഴിക്കോട് സിവില്‍സ്റ്റേഷന്‍ ബി ബ്ലോക്കില്‍ തുടങ്ങിയ ക്രഷിന്റെ ഉദ്ഘാടനശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയും കുട്ടികള്‍ക്കൊപ്പം.

57/57

ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വണങ്ങുന്നു.

Content Highlights: 2022 august 12 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented