വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍, ചില കാഴ്ചകള്‍. ചിത്രങ്ങള്‍ : മധുരാജ്
ബഷീര്‍ ദിനത്തില്‍ ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി സൗത്ത് കൊടിയത്തൂര്‍ യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ വൈലാലില്‍ എത്തിയപ്പോള്‍.
സ്മൃതിവനം ഒരുക്കാനുള്ള വൃക്ഷത്തൈകള്‍ എം.ടി. വാസുദേവന്‍നായര്‍ ബഷീറിന്റെ മകള്‍ ഷാഹിനയ്ക്ക് കൈമാറുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ ഉപയോഗിച്ച ചാരുകസേരയും ഗ്രാമഫോണും കയ്യെഴുത്തുപ്രതികളും കണ്ണാടിയും ബഷീര്‍ മ്യൂസിയത്തില്‍.
നിധി സൂക്ഷിപ്പുകാരന്... വൈലാലിലെ ബഷീര്‍ മ്യൂസിയത്തിന്റെ ക്യുറേറ്ററും നടത്തിപ്പുകാരനുമായ ബഷീറിന്റെ കൊച്ചുമോന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നസീം മുഹമ്മദ് ബഷീര്‍ മ്യൂസിയത്തിന്റെ താക്കോല്‍ക്കൂട്ടവുമായി. തിങ്കള്‍ മുതല്‍ ശനി വരെ വൈകിട്ട് 4.30 നു ശേഷവും ശനിയാഴ്ചയും ഞായറാഴ്ചയും 10നും 5നും ഇടയിലും സമയം ക്രമപ്പെടുത്തിയിരിക്കുന്നത് നസീമിന്റെ സൗകര്യാര്‍ത്ഥം തന്നെ.