ദിവസേന എന്തെങ്കിലും തരത്തിലുള്ള പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ പഴങ്ങള്‍ ശരിയായ രീതിയിലാണോ കഴിക്കുന്നത്? പഴങ്ങള്‍ കഴിക്കാനും കൃത്യമായ രീതിയുണ്ടെന്ന്  പറയുകയാണ് രുചുത ദിവേക്കര്‍. ന്യൂട്രിഷനിസ്റ്റായ ഇവര്‍ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്

കഴിക്കാനായി അതാത് മാസങ്ങളില്‍ ലഭിക്കുന്ന പഴങ്ങള്‍ തിരഞ്ഞെടുക്കാം. ഫോര്‍ക്കിന് പകരം കൈകള്‍ ഉപയോഗിച്ച് തന്നെ കഴിക്കാം. ജ്യൂസാക്കാതെ നന്നായി ചവച്ച് അരച്ച് കഴിക്കാന്‍ ശ്രദ്ധിക്കാം. പഴങ്ങള്‍ ഒറ്റക്ക് കഴിക്കാന്‍ ശ്രമിക്കാം മറ്റു ഭക്ഷണങ്ങളില്‍ കലര്‍ത്തി കഴിക്കുന്നത് ഒഴിവാക്കാം. ദിവസത്തിന്റെ ആദ്യത്തെ ഭക്ഷണമായും ഉച്ചയ്ക്കും, വര്‍ക്കൗട്ടിന് ശേഷവും കഴിക്കാം. - രുചുത പറയുന്നു

വീഡിയോ രൂപത്തിലാണ് രുചുത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പഴങ്ങള്‍ നല്ലൊരു ഊര്‍ജ്ജസ്രോതസ്സാണ്. ഡയറ്റ് ചെയ്യുന്നവര്‍ക്ക് പഴങ്ങള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താവുന്നതാണ്‌.

Content Highlights; rules to follow while eating fruits