അടുക്കളയില്‍ ഒഴിവാക്കാനാത്ത ഉപകരണമാണ് പ്രഷര്‍ കുക്കര്‍. പാചകം വേഗത്തിലാക്കാന്‍ കുക്കര്‍ തന്നെയാണ് മികച്ചത്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
- പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാള്‍വ് കൃത്യ സമയത്ത് തന്നെ മാറ്റണം. അതത് കമ്പനിയുടെ തന്നെ വാങ്ങാന്‍ മറക്കരുത്
- കുക്കറില്‍ മുഴുവനും നിറച്ച് ഭക്ഷണം പാകം ചെയ്യരുത് പകുതി വെയ്ക്കുന്നതാണ് അഭികാമ്യം
- ആഹാരം വെന്തു കഴിഞ്ഞ് അധികനേരം വെയ്റ്റ് കുക്കറിനു മുകളില്‍ വയ്ക്കരുത്. ഇത് ഭക്ഷണത്തിന് രുചി വ്യത്യാസമുണ്ടാക്കും
- ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. പെട്ടെന്ന് കുക്കര്‍ തുറക്കേണ്ടി വന്നാല്‍ പച്ചവെള്ളത്തില്‍ ഇറക്കി വയ്ക്കുകയോ പച്ചവെള്ളം കുക്കറിന്റെ മൂടിയിലേക്ക് ഒഴിക്കുകയോ ചെയ്യുക
- കുക്കറിന്റെ വെയ്റ്റ് വയ്ക്കുന്ന ദ്വാരം ഭക്ഷണ അവശിഷ്ടങ്ങള്‍ നിറഞ്ഞ് അടയാന്‍ സാധ്യതയുണ്ട് ഇത് കൂര്‍ത്ത സാധനങ്ങള്‍ കൊണ്ട് വൃത്തിയാക്കാന്‍ ശ്രമിക്കരുത്. തുണി തെറുത്ത് ദ്വാരം വൃത്തിയാക്കുക, അല്ലെങ്കില്‍ ശക്തിയില്‍ ഊതുക.
- പ്രഷര്‍ കുക്കറിനകത്തെ വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ ആഹാര വസ്തുക്കള്‍ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം.
Content Highlights: Pressure cooker hacks