കുട്ടികള്‍ക്കായി ലഞ്ച് ബോക്‌സ് തിരഞ്ഞെടുക്കുയെന്നത് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. കനം കുറഞ്ഞ എന്നാല്‍ നല്ല ഗുണമേന്മയുള്ള പാത്രങ്ങള്‍ക്കായിരിക്കണം മുന്‍ഗണന. ലഞ്ച് ബോക്‌സ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

  1. ചില പാത്രങ്ങള്‍ ചോര്‍ച്ചയില്ലാത്തവയാണെങ്കിലും അവയുടെ അമിതഭാരം വലിപ്പം എന്നിവ കാരണം കൊണ്ടു നടക്കാന്‍ ബുദ്ധിമുട്ടാണ്. ഭാരം കുറഞ്ഞ ലഞ്ച് ബോക്‌സുകളാണ് കുട്ടികള്‍ക്ക് ഇഷ്ടം
  2. ബോക്‌സിന്റെ അടപ്പ് ഇളകി പോവാത്ത തരത്തില്‍ മുറുക്കമുണ്ടോയെന്ന് പരിശോധിക്കണം
  3. വാഹനത്തില്‍ മറ്റും വച്ച് കൊണ്ടുപോവുമ്പോള്‍ ഒന്നു കുലുങ്ങുമ്പോഴേക്കും ആഹാരം പുറത്ത് ചാടുന്നത് മനസ് മടുപ്പിക്കും
  4. പുറമേ സ്റ്റീലും അകത്ത് പ്ലാസ്റ്റിക്കുമുള്ള പാത്രങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ശ്രമിക്കുക
  5. വൃത്തിയാക്കാനുള്ള എളുപ്പവും പരിശോധിക്കണം
  6. ലഞ്ച് ബോക്‌സ് കഴുകി ജലാംശമില്ലാതെ സൂക്ഷിക്കണം
  7. കൂടുതല്‍ തട്ടുകള്‍ ഉള്ളവയും പരിഗണിക്കാം
  8. സ്‌റ്റെയിന്‍ലെസ് സ്റ്റീലിന്റെ ലഞ്ച് ബോക്‌സാണ് ഏറ്‌റവും മികച്ചത്

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

gപുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

 

Content Highlights: how to choose good lunch box