മീന്‍കറി തയ്യാറാക്കുമ്പോള്‍ അടുക്കളയില്‍ പാത്രങ്ങളിലും ഉളുമ്പ് മണം വരാറുണ്ട്. ഉളുമ്പ് ഗന്ധം മാറിക്കിട്ടാന്‍ മീന്‍ കഷണങ്ങളാക്കി മുറിച്ച ശേഷം നാരങ്ങാനീരും ഉപ്പും കലക്കിയ വെള്ളത്തില്‍ മൂന്നുനാല് മിനിറ്റ് മുക്കിവച്ച ശേഷം കഴുകിയെടുത്താല്‍ മതി.
വറുത്ത മീനിലും മണം ഇഷ്ടപ്പെടാത്തവരുണ്ടോ ഉണ്ടെങ്കില്‍ മീനിന്റെ മണം ഇല്ലാതാക്കാനായി ഈ വിദ്യ പരീക്ഷിക്കാം. മീനില്‍ കടലമാവ്, മഞ്ഞള്‍പൊടി എന്നിവ വെള്ളത്തില്‍ കുഴച്ച് പുരട്ടി അര മണിക്കൂര്‍ വച്ചതിനു ശേഷം കഴുകിയെടുക്കുക. ശേഷം സാധാരണ പോലെ അരപ്പു പുരട്ടി വറുത്തെടുക്കാം.
ഇനി, മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ ഇതാ മറ്റൊരു വിദ്യ. മീനില്‍ അരപ്പു പുരട്ടിയ ശേഷം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കിയെടുത്തതില്‍ ചെറുതായി മുക്കി കുറച്ചു നേരം വച്ച ശേഷം വറുക്കുക. മീന്‍ പൊടിയില്ല.
ഉണക്കമീനിന് ഉപ്പ് കൂടുതലാണെങ്കില്‍ പാചകം ചെയ്യാനെടുക്കുന്ന ഉണക്കമീന്‍ കഴുകുന്ന വെള്ളത്തില്‍ മീനിനൊപ്പം അല്പം പേപ്പര്‍ കഷണങ്ങള്‍ കൂടി ഇട്ടു വച്ചാല്‍ മതി. മീനിന്റെ ഉപ്പ് കുറഞ്ഞു കിട്ടും.
Content Highlights: kitchen tips, fish hacks, cooking hacks, easy cooking, food