പാചകം എളുപ്പമാക്കാന്‍ അടുക്കള നുറുങ്ങുകള്‍ എപ്പോഴും സഹായകമാവാറുണ്ട്. കൂര്‍ക്ക നന്നാക്കുക, മീന്‍ വൃത്തിയാക്കുക തുടങ്ങിയവ എളുപ്പമാക്കാന്‍ ചില ടിപ്‌സ് പരിചയപ്പെടാം

  • ചെറിയ ചാക്കിനുള്ളില്‍ കൂര്‍ക്ക ഇട്ട ശേഷം നിലത്ത് വെച്ചോ, കല്ലിന് മുകളില്‍ വെച്ചോ നന്നായി തിരുമ്മുക. ശേഷം കൂര്‍ക്കയില്‍ അവശേഷിക്കുന്ന തോലുകള്‍ കത്തി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വെള്ളത്തില്‍ കഴുകിയെടുത്താല്‍ കൂര്‍ക്ക റെഡി. ചാക്കിന് പകരം തുണിയും ഉപയോഗിക്കാം.
  • മീന്‍ കഴുകുമ്പോള്‍ ഉപ്പും വിനാഗിരിയും ചേര്‍ത്താല്‍ പെട്ടെന്ന് വൃത്തിയാവും
  • സവാള അരിഞ്ഞതിനു ശേഷം കൈയില്‍ കാപ്പിപൊടി തിരുമ്മിയാല്‍ മണം പോയി കിട്ടും
  • മിക്‌സിയുടെ ജാര്‍ വൃത്തിയാക്കാന്‍ ജാറില്‍ രണ്ടുതുള്ളി ഡിഷ് വാഷും അല്‍പ്പം വെള്ളവും ചേര്‍ത്ത് അടിക്കുക.
  • ചപ്പാത്തി കുഴയ്ക്കുമ്പോള്‍ ചൂടുപാല്‍ ചേര്‍ത്താല്‍ നല്ല മയവും സ്വാദും കിട്ടും
  • വെളിച്ചെണ്ണ പുരട്ടി ചേനയും ചേമ്പും അരിഞ്ഞാല്‍ കൈ ചൊറിയില്ല
  • കടല കുതിര്‍ക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കാം, പെട്ടെന്ന് വെന്തുകിട്ടും.
  • അടുക്കളയില്‍ ചീത്ത മണം അനുഭവപ്പെട്ടാല്‍ വിനാഗിരിയും ഉപ്പും നാരങ്ങനീരും ചേര്‍ത്ത് വെള്ളം തുറന്ന പാത്രത്തില്‍ തിളപ്പിക്കുക. 

Content Highlights: kitchen tips, cooking tips, food, food updates