ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ രുചി കൂടും

പൂരി, സമോസ എന്നിവ തയ്യാറാക്കുമ്പോള്‍ അധികം എണ്ണ കുടിക്കാതിരിക്കാന്‍ മൈദയും ഗോതമ്പുമാവും ഒരേ അളവില്‍ ചേര്‍ക്കുക

ഇടിയപ്പത്തിനുള്ള മാവില്‍ രണ്ട് സ്പൂണ്‍ നല്ലെണ്ണ ചേര്‍ത്താല്‍ മാര്‍ദ്ദവമുള്ള ഇടിയപ്പം തയ്യാറാക്കാം.

ഉപ്പ്മാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം തയ്യാറാക്കിയാല്‍ കട്ട കെട്ടുകയില്ല

Content Highlights: kitchen tips, cooking tips, easy cooking hacks