ടുക്കളയില്‍ ജോലി എളുപ്പമാക്കാനും ഭക്ഷണങ്ങള്‍ക്ക്‌ രുചികൂട്ടാനും ചില അടുക്കള നുറുങ്ങുകള്‍ പരിചയപ്പെടാം. 

  • സൂപ്പുണ്ടാക്കുമ്പോള്‍ കോണ്‍ഫ്‌ളോറിന് പകരം കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത്‌ കൊഴുപ്പുകൂട്ടാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ അളവ് പരിധിക്ക് അപ്പുറമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • പാല്‍ കാച്ചുമ്പോള്‍ ആദ്യം പാത്രത്തില്‍ അല്‍പ്പം വെള്ളം തിളപ്പിക്കുക. അതിലേക്ക് പാല്‍ ഒഴിച്ച് തിളപ്പിച്ചാല്‍ പാല്‍ പിരിയില്ല.
  • ഇറച്ചിക്കറിയില്‍ വെള്ളം കൂടിയാല്‍ അല്‍പ്പം മൈദ ചേര്‍ത്ത് തിളപ്പിച്ചാല്‍ മതി. 
  • കടലയും പരിപ്പും തിളച്ചവെള്ളത്തിലിട്ട് കാസറോളിലാക്കി മൂടിവെച്ചാല്‍ പകുതിവേവായി കിട്ടും. ഇത് പാചകസമയം കുറയ്ക്കാന്‍ സഹായിക്കും.
  • ചമ്മന്തിയില്‍ പുളിക്കു പകരം ചെറുനാരങ്ങാനീര് ചേര്‍ത്താല്‍ രുചിയേറും.
  • സവാള ഉപ്പുമാത്രം ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. അതിനുശേഷം എണ്ണ ചേര്‍ത്താല്‍ കുറച്ച് എണ്ണ മാത്രം ചേര്‍ത്താല്‍ മതിയാവും
  • ബിരിയാണി അരി തികയാതെ വന്നാല്‍ റിഫൈന്‍ഡ് ഓയിലും ഉപ്പും ചേര്‍ത്ത് പച്ചരി വഴറ്റി ബിരിയാണി അരിക്കൊപ്പം ചേര്‍ത്താല്‍ മതി.
  • ചായയുണ്ടാക്കുമ്പോള്‍ വെള്ളത്തില്‍ ഏലക്കാത്തൊലി ചതച്ചിടുക. ഇത് ചായയുടെ രുചി കൂട്ടും.

Content Highlights: kitchen tips, cooking, food news, food, cooking, easy cooking