ചിക്കന്‍ കറി ഇഷ്ടമില്ലാത്ത ഭക്ഷണപ്രേമികളുണ്ടാവില്ല എന്നാല്‍ ചിക്കന്‍ കറി രുചിയോടെ തയ്യാറാക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് പലര്‍ക്കും. ചില ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

  • ഇറച്ചി കറി തയ്യാറാക്കുമ്പോള്‍ അല്പം ഉരുളകിഴങ്ങ് ചേര്‍ക്കുന്നത് രുചി കൂട്ടാന്‍ സഹായിക്കും മാത്രമല്ല ചാറ് കുറുകി വരാനും സഹായിക്കുന്നു. 
  • അല്പം വിനാഗിരി ചേര്‍ക്കുന്നത് കറി കേടു കൂടാതിരിക്കാന്‍ സഹായിക്കുന്നു
  • ഒട്ടേറെ ഗരം മസാലകള്‍ വിപണിയില്‍ ലഭ്യമാണ് എന്നാല്‍ ഇവയ്ക്ക് പകരം നമ്മള്‍ തന്നെ തയ്യാറാക്കുന്ന പച്ചമസാലകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഒന്ന് ചേര്‍ത്തുനോക്കൂ നാവില്‍ കപ്പലോടുന്ന വഴിയറിയില്ല.
  • പ്രഷര്‍കുക്കറില്‍ പാചകം ചെയ്യുന്നത് എളുപ്പമാണ് പക്ഷേ ഇറച്ചി ഇതിലിട്ട് വേവിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് കാരണം
    കുക്കറില്‍ വേവിക്കുമ്പോള്‍ രുചി കുറയുന്നു
  • ഇറച്ചി കറിയില്‍ ഉപ്പ് കൂടി പോവുന്നത് സ്ഥിരം പ്രശ്‌നമാണ് അല്പം തക്കാളി ചാറ് ചേര്‍ത്താല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവും.
  • ചിക്കന്‍ വറുക്കുമ്പോള്‍ അല്പം പാല്‍പൊടി ചേര്‍ത്താല്‍ നിറം വര്‍ദ്ധിക്കും
  • അല്പം പച്ചപപ്പായയുടെ നീര് ചേര്‍ത്താല്‍ ഇറച്ചിക്ക് സ്വാദ് വര്‍ദ്ധിക്കുക മാത്രമല്ല സോഫ്റ്റാവുകയും ചെയ്യും

Content Highlights: kitchen tips, cooking, easy cooking, food news, food updates, non veg recipes, non veg tips