അടുക്കളയില്‍ ജോലി എളുപ്പമാക്കുന്ന ടിപ്‌സ് ആര്‍ക്കാണ് ഇഷ്ടമില്ലാത്ത്ത്, കാബേജിന്റെ രൂക്ഷ ഗന്ധം മാറാനും, ചീരയില കറി വെയ്ക്കിമ്പോള്‍ രുചി കൂടാനും ഈ ടിപ്‌സ് പരീക്ഷിച്ചു നോക്കൂ..

പച്ചക്കറികള്‍

 • ആവി കൊള്ളിച്ചോ എണ്ണ കുറച്ച് തുടരെ ഇളക്കിയോ വെള്ളം കുറച്ചോ പാകപ്പെടുത്തിയാല്‍ പച്ചക്കറികളുടെ നിറവും ഗുണവും നഷ്ടപ്പെടില്ല.
 • ചീരയില വാടിപ്പോകാതിരിക്കാന്‍ വേര് വെള്ളത്തില്‍ താഴ്ത്തി വെക്കുക.
 • ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ച പാല്‍ ചേര്‍ത്താല്‍ രുചി കൂടും.
 • കാബേജില കട്ടിയുള്ളതാണെങ്കില്‍ ചൂടുവെള്ളത്തില്‍ മുക്കി വെച്ചതിനുശേഷം എടുത്താല്‍ മൃദുവാകും.
 • ഒരു കഷണം ബ്രഡ് ചേര്‍ത്ത് വേവിച്ചാല്‍ കാബേജിന്റെ രൂക്ഷഗന്ധം മാറിക്കിട്ടും.
 • കറ കൈയില്‍ പറ്റാതിരിക്കുവാന്‍ പച്ചക്കായ അരിയുന്നതിന് മുന്‍പ് കടുകെണ്ണയും ഉപ്പുപൊടിയും ചേര്‍ന്ന മിശ്രിതം കൈയില്‍ പുരട്ടിയാല്‍ മതി.
 • കോളിഫ്‌ളവറിന്റെ വെണ്മ നഷ്ടപ്പെടാതിരിക്കാന്‍ അല്പം പാല്‍ ചേര്‍ത്ത് വേവിക്കുക.
 • തിളയ്ക്കുന്ന വെള്ളത്തില്‍ അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചാല്‍ ചീരയുടെ നിറം മാറില്ല.
 • സാലഡിനോ മറ്റോ ഉപയോഗിക്കാന്‍ കോളിഫ്‌ലാവര്‍ പുഴുങ്ങിയെടുക്കുമ്പോള്‍, നാരങ്ങനീര് ചേര്‍ത്താല്‍ പുതുമയോടെയിരിക്കും.
 • പച്ച നിറമുള്ള പച്ചക്കറികള്‍ (പാലക്ക്, ബീന്‍സ്, ഗ്രീന്‍പീസ്) സാലഡിനോ മറ്റോ ഉപയോഗിക്കാന്‍ പുഴുങ്ങിയെടുക്കുമ്പോള്‍, പച്ചനിറം കിട്ടാന്‍ വെള്ളം തിളപ്പിച്ചശേഷം ഉപ്പും ഒരു നുള്ള് അപ്പക്കാരവും ചേര്‍ക്കുക.
 • ഗ്രീന്‍പീസും കടലയുമൊക്കെ തലേദിവസം തന്നെ വെള്ളത്തിലിടാന്‍ മറന്നുപോയെങ്കിലും സാരമില്ല. തിളയ്ക്കുന്ന വെള്ളത്തിലിട്ട്, കാസറോളില്‍ മൂടി വെച്ചാല്‍ മതി. ഒരു മണിക്കൂറിനുശേഷം പാകം ചെയ്യാം.
 • പച്ചമുളക് ഞെടുപ്പു കളഞ്ഞശേഷം കഴുകിത്തുടച്ചുണക്കി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ആഴ്ചകളോളം കേടുകൂടാതിരിക്കും.
 • കോളിഫ്‌ളവര്‍ വേവിക്കുമ്പോള്‍ നിറം മാറാതിരിക്കാന്‍ അല്പം വിനാഗിരി ചേര്‍ത്താല്‍ മതി.
 • കറിവേപ്പില വാടിപ്പോകാതിരിക്കാന്‍ വെള്ളത്തില്‍ മുക്കി, വെള്ളം കുടഞ്ഞുകളഞ്ഞശേഷം വാഴപ്പോളയില്‍ പൊതിഞ്ഞുവെക്കുക.
 • പുതിനയിലയും മല്ലിയിലയും അല്പം വെള്ളത്തില്‍ ഫ്രിഡ്ജില്‍ വയ്ക്കുക. അവ രണ്ടുമൂന്നു ദിവസം വരെ വാടാതിരിക്കും.
 • മുറിച്ച സവാള, ഉപ്പു മാത്രമിട്ട് ചെറുതീയില്‍ കുറച്ചുനേരം വഴറ്റുക. അതിനുശേഷം എണ്ണ ചേര്‍ത്ത് വഴറ്റിയാല്‍ മതി. എണ്ണയും ലാഭിക്കാം, നന്നായി വഴന്നുകിട്ടുകയും ചെയ്യും.
 • ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അതിന്റെ പച്ചനിറം നഷ്ടപ്പെടാതിരിക്കാന്‍ ശകലം വിനാഗിരി ചേര്‍ക്കുക.
 • ഉരുളക്കിഴങ്ങ് നുറുക്കിയശേഷം പാകം ചെയ്യുന്നതിന് താമസം നേരിട്ടാല്‍ ഉപ്പ് പുരട്ടിവെച്ചാല്‍ നിറമാറ്റം വരില്ല.
 • സാമ്പാറിനുള്ള പരിപ്പ് വെന്ത് കിട്ടാന്‍ ഒരുനുള്ള് നെയ്യ് ചേര്‍ക്കുക.
 • സാമ്പാറിനു തുവരപരിപ്പ് വേവിക്കുമ്പോള്‍ അല്പം ഉലുവ കൂടിചേര്‍ത്താല്‍ സാമ്പാര്‍ പെട്ടെന്നു ചീത്തയാകില്ല

Content Highlights: Kitchen hacks, kitchen tips, kitchen specials, cooking, easy cooking, food news, food