ച്ചയ്ക്ക് ഊണ് കഴിക്കുമ്പോള്‍ പലര്‍ക്കും തൈര് കൂട്ടിക്കഴിച്ച് നിര്‍ത്തുന്നതാണ് ഇഷ്ടം. അങ്ങനെ കഴിക്കാന്‍ ഒരുക്കുമ്പോ തൈരിന് പുളി അല്‍പം കൂടുതലാണെങ്കില്‍ എന്തു ചെയ്യും. തൈരായാല്‍ പിന്നെ പുളി കാണില്ലേ! പുളിയൊക്കെ കാണും, പക്ഷേ പുളി വല്ലാതെ കൂടിപ്പോയാലോ, വഴിയുണ്ട്... 

വിളമ്പുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തൈരിലേക്ക് അല്‍പം ചൂടുള്ള പാല്‍ ചേര്‍ത്താല്‍ മതി പുളി കുറഞ്ഞു കിട്ടും. ഇതൊരു വിദ്യയാണ്... പാചകത്തിനിടയ്ക്ക് വന്നു ചേരുന്ന പല പ്രശ്‌നങ്ങളെയും തരണം ചെയ്യാനുള്ള വിദ്യകളില്‍ ഒന്ന്... 

ഇതുപോലുള്ള വിദ്യകള്‍ ഇനിയും ഒരുപാടുണ്ട്... അവയില്‍ ചില വിദ്യകള്‍ പരിചയപ്പെടാം... മോരിന് നല്ല രുചിയും മണവും ലഭിക്കാന്‍ അതില്‍ അല്‍പം കറിവേപ്പിലയും അതിന്റെ തണ്ടും അരിഞ്ഞു ചേര്‍ത്താല്‍ മതി. 

പപ്പടം വറുക്കുന്നതിന് മുമ്പ് അതിലെ പൊടി മുഴുവന്‍ തട്ടിക്കളഞ്ഞ ശേഷം വറുക്കുക. എണ്ണ കറുത്തുപോകില്ല. പപ്പടം കാച്ചുന്ന എണ്ണയില്‍ അല്‍പം മഞ്ഞള്‍പൊടി കൂടി ചേര്‍ത്ത് വറുത്താല്‍ പപ്പടത്തിന് നല്ല രുചിയും നിറവും ലഭിക്കും. 

പാല്‍ തിളപ്പിക്കുന്ന സമയത്ത് ഒരു നുള്ള് സോഡിയം ബൈ കാര്‍ബണേറ്റ് ചേര്‍ത്താല്‍ പാല്‍ പിരിയാതെ കൂടുതല്‍ സമയം ഇരിക്കും. ഈ പാല്‍ ഉറയൊഴിച്ചാല്‍ നല്ല കട്ടിയുള്ള തൈര് ലഭിക്കുകയും ചെയ്യും. 

ഉരുളക്കിഴങ്ങ് നന്നായി വെന്തു കിട്ടാന്‍ അത് പുഴുങ്ങാന്‍ വയ്ക്കുന്ന വെള്ളത്തില്‍ ഒരു സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്താല്‍ മതി. ഉരുളക്കിഴങ്ങ് നല്ല സോഫ്റ്റായി വെന്തുകിട്ടും. 

ചെറുനാരങ്ങ സൂക്ഷിക്കാന്‍ ഉണങ്ങിയ ഉപ്പുപൊടിയിട്ട പാത്രത്തില്‍ ഇട്ടുവച്ചാല്‍ മതി. വിരലുകളിലും കത്തിയിലും നിന്ന് ഉള്ളിയുടെ മണം മാറിക്കിട്ടാന്‍ നാരങ്ങയുടെ തൊലി കൊണ്ട് തുടച്ചാല്‍ മതി. 

Content Highlights: Kitchen Hacks, cooking tips, kitchen tricks, cooking hacks, easy cooking, kitchen tips, food, tasty, cooking, cooking habbit, cooking tricks, how to, kitchen how to tips