മിക്കവാറും ഭക്ഷണങ്ങളിലെ മുഖ്യ ഘടകമാണ് ഉരുളക്കിഴങ്ങ്. വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ലിസ്റ്റില്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നിരവധി വിഭവങ്ങളുണ്ടാവും. കൂടുതല്‍ കാലം സൂക്ഷിച്ച് വെയ്ക്കാന്‍ പറ്റുന്ന പച്ചക്കറിയാണിത്. ഇതിനായി ചില ടിപ്‌സുകള്‍ പരിചയപ്പെടാം. പ്രശസ്ത ഷെഫ് കുനാലാണ് ഈ ടിപ്‌സ് ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്.

  1. വായുകടക്കുന്ന സ്ഥലത്ത് കിഴങ്ങ് സൂക്ഷിക്കാം
  2. ഫ്രിഡ്ജില്‍ കിഴങ്ങ് സൂക്ഷിക്കുമ്പോള്‍ ഇതിന് മധുരം വരാന്‍ ഇടയാകും. പാകം ചെയ്ത് വരുമ്പോള്‍ നിറം വ്യത്യാസത്തിനും കാരണമാവും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാം
  3. ഒരുപാട് സൂര്യ പ്രകാശം ലഭിക്കുന്ന, ചൂട് കൂടുതലുള്ള സ്ഥലത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം.
  4. പ്ലാസ്റ്റിക്ക് ബാഗുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കാം.
  5. ഉരുളക്കിഴങ്ങ് കഴുകി സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഉണങ്ങിയ തുണി കൊണ്ട് പൊടി കളഞ്ഞ ശേഷം സൂക്ഷിക്കുന്നതാണ് ഉചിതം.
  6. ഉരുളക്കിഴങ്ങിന് പുറമേയുള്ള പച്ചനിറം സോളാനിന്‍ എന്ന രാസവതുവാണ്. ഈ ഭാഗം ചെത്തി കളഞ്ഞ് ഉപയോഗിക്കാം.
  7. മുള പൊട്ടിയ കിഴങ്ങിന്റെ മുളകള്‍ ഒഴിവാക്കിയ ശേഷം ഉപയോഗിക്കാം
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunal Kapur (@chefkunal)

Content Highlights: how to store potatoes