ആപ്പിള്‍ ദിവസവും ഒരെണ്ണമെങ്കിലും കഴിച്ചാല്‍ ഡോക്ടറെ മാറ്റി നിര്‍ത്താമെന്നാണ് പഴമൊഴി. എന്നാല്‍ വിഷമയായ ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്ന ഇക്കാലത്ത് ഇത് വെറും പഴമൊഴിയാവുകയാണ്. ആപ്പിളിന് പുറമേ കാണപ്പെടുന്ന മെഴുകാണ് പ്രധാന വില്ലന്‍. ചില നുറുങ്ങു വിദ്യകള്‍ പരീക്ഷിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതേയുള്ളു.

  • ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് നേരം ആപ്പിള്‍ ഇട്ടുവെയ്ക്കുക തുടര്‍ന്ന് ഒരു ടവല്‍ ഉപയോഗിച്ച് അമര്‍ത്തി തുടയ്ക്കുക
  • നാരങ്ങാനീരും ബേക്കിങ്ങ് സോഡയും ചേര്‍ത്ത വെള്ളത്തില്‍ കഴുകിയാല്‍ മെഴുക് പോയി കിട്ടും
  • ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്ത വെള്ളം കൊണ്ട് ആപ്പിള്‍ തുടയ്ക്കുക

Content Highlights: How to remove wax from apple peel