നല്ല രുചികരമായ ജ്യൂസ് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കു

ജ്യൂസ് തയ്യാറാക്കാന്‍ ഫ്രഷായ പഴങ്ങളും പച്ചക്കറികളും മാത്രം ഉപയോഗിക്കണം. കൂവപ്പൊടി കുറുക്കി വേവിച്ച് കണ്ടന്‍സ്ഡ് മില്‍ക്കും പാലും ഐസ് കട്ടകളും ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. വിളമ്പുന്ന സമയത്ത് വറുത്തുവെച്ച അണ്ടിപ്പരിപ്പും ചേര്‍ക്കുക. ഈ ജ്യൂസ് ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ നല്ലതാണ്.

മുന്തിരി ജ്യൂസ് തയ്യാറാക്കുമ്പോള്‍ കുറച്ച് വെള്ളം ഒഴിച്ച് വേവിച്ച് മിക്സി ഉപയോഗിക്കാതെ ഉടച്ച് അരിച്ചെടുക്കണം. നല്ല കട്ടിയും നിറവും കിട്ടാന്‍ സഹായിക്കും.

ജ്യൂസ് രുചികരമാക്കാന്‍ നാരങ്ങനീര്,പുതിനയില എന്നിവയൊക്കെ ചേര്‍ത്തുനോക്കാം.

ജ്യൂസ് വിളമ്പുന്നതിന് തൊട്ടുമുമ്പ് അതില്‍ സബര്‍ജില്‍,ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ പൊടിയായി അരിഞ്ഞു ചേര്‍ക്കുന്നതും നല്ലതാണ്.

മാങ്ങയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്തടിക്കുന്ന ജ്യൂസില്‍ തണുപ്പിച്ച് വിളമ്പുന്ന സമയത്ത് വറുത്ത കശുവണ്ടിപ്പരിപ്പ് ചേര്‍ക്കുന്നത് രുചി കൂട്ടും.

Content Highlights: How To Make tasty Fruit juice