വിഷമയമായ കറിവേപ്പില കടയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ നട്ടുവളര്‍ത്തുന്നതാണ്. വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. നട്ടുവളര്‍ത്താന്‍ കഴിയാത്തവര്‍ക്ക് 
പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ


1. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വിഷാംശം മാറിക്കിട്ടും. വലിയ കൊമ്പായി കിട്ടുമ്പോള്‍ തണ്ടുകളായി അടര്‍ത്തിയെടുക്കുക.

2. വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പറിലോ 10 മിനിറ്റ് നേരം വിടര്‍ത്തി വെക്കുക. 

3. ജലാംശമില്ലാത്ത കറിവേപ്പില വായു കടക്കാത്ത ടിന്നുകളിലോ പ്ലാസ്റ്റിക് കവറിലോ കെട്ടിവെച്ച് സൂക്ഷിക്കാം.

4. കറിവേപ്പില കൂടുതലുള്ളപ്പോള്‍ വലിയ ടിന്നുകളില്‍ ഒന്നിച്ച് വെക്കരുത്. വായു കടന്ന് ചീഞ്ഞ് പോകാം. ചെറിയ ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയില്‍ കറിവേപ്പില ഒരു മാസം വരെ കേടാകാതെ ഉപയോഗിക്കാം.

Content highlights: Curry leaves,