എല്ലാവര്ക്കും മുഖക്കുരു വലിയ പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതുമൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങളെ എളുപ്പത്തില്‍ മറികെടക്കാന്‍ ചില കുറുക്കുവഴികളുണ്ട്. മുഖക്കുരു ഒഴിവാക്കാന്‍ പ്രധാനമായും ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധവേണം. ചില പൊടിക്കൈകള്‍ നോക്കാം
- ധാരാളം വെള്ളം കുടിക്കുക
- ഇലക്കറികളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തുക
- ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ചെറു പഴങ്ങള്‍ ഉള്‍പ്പെടുത്തുക. ഞാവല്‍, നെല്ലിക്ക, മാതളം എന്നിവ ഉത്തമമാണ്.
- മുഖക്കുരു പേടിച്ച് ചോക്ലേറ്റ് ഒഴിവാക്കേണ്ടതില്ല. പകരം ഡാര്‍ക് ചോക്ലേറ്റ് ഉപയോഗിക്കാം. മധുരം കുറവാണെങ്കിലും ചര്‍മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ സിങ്ക് ഇതിലുണ്ട്.
- ഭക്ഷണം കളര്ഫുള്ളാക്കുക. ഇലകളും പചക്കറികളും പഴങ്ങളും വിവിധ നിറത്തിലുള്ളവ ഉപയോഗിക്കുക.
- ഒമേഗ-3 അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക.
- വിറ്റാമിന്‍ എ,ബി,ഇ എന്നിവയാല്‍ സമ്പുഷ്ടമായ വാഴപ്പഴം ചുളിവുകളും മുഖക്കുരുവും അകറ്റും.
- വെളുത്തുള്ളി രക്തത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കും. മുഖക്കുരുവം അകറ്റും.
- പപ്പായ, കാരറ്റ്, എന്നിവ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ഇത് ചര്‍മത്തിലെ മാലിന്യങ്ങളെ അകറ്റും. നിറവും തുടിപ്പും നല്‍കും.
- കൃത്യമായി വ്യായാമം ചെയ്യുക.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പഞ്ചസാര,ആല്‍ക്കഹോള്‍,സംസ്കരിച്ച ഭക്ഷണങ്ങള്‍, പാടയോട് കൂടിയ പാലും പാലുല്‍പ്പനങ്ങളും.
Content Highlights: how to get rid of pimples through food habbits, pimple hacks simple tips ,food,food hacks